Captions Language Interface Pack for Microsoft Visual Studio 2010
എളുപ്പത്തിലുള്ള വിവരണം
ഇംഗ്ലീഷ് ഉപയോക്തൃ ഇന്‍റര്‍ഫേസ് പദങ്ങളുടെ വിവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് tooltip captions ഉപയോഗിക്കുന്ന ലളിതമായ ഒരു ഭാഷാ വിവര്‍ത്തന പ്രതിവിധിയാണ് Microsoft Captions Language Interface Pack (CLIP).
*ഡൌണ് ലോഡ് വലുപ്പം തിരഞ്ഞെടുത്ത ഡൌണ് ലോഡ് ഘടകങ്ങള്ക്കനുസൃതമായിരിക്കും.
ഭാഷ മാറ്റുക:
അവലോകനം
ഇംഗ്ലീഷ് ഉപയോക്തൃ ഇന്‍റര്‍ഫേസ് പദങ്ങളുടെ വിവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് tooltip captions ഉപയോഗിക്കുന്ന ലളിതമായ ഒരു ഭാഷാ വിവര്‍ത്തന പ്രതിവിധിയാണ് Microsoft Captions Language Interface Pack (CLIP).
ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്ത Visual Studio ഉപയോക്താക്കള്‍ക്കായാണ് CLIP രൂപകല്പന ചെയ്തിരിക്കുന്നത്. അത്തരം ഉപയോക്താക്കള്‍ക്ക് Visual Studio Integrated Development Environment (IDE)ന്‍റെ സര്‍വ്വസാധാരണമായ ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് Visual Studio 2010 പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനും സഹായിക്കുന്നതിന് CLIPന് സാധിക്കും. CLIP വിവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുന്നത് കേരള സര്‍വകലാശാലയുടെ സഹകരണത്തോടെയാണ്.
നിങ്ങളുടെ മൗസ് സ്ക്രീനിലുടനീളം ചലിപ്പിച്ച്, വിവര്‍ത്തനം കാണാന്‍ ആഗ്രഹിക്കുന്ന പാഠത്തിനുമുകളില്‍ കര്‍സര്‍ നിര്‍ത്തി, അല്പ സമയം കാക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം വിവര്‍ത്തനങ്ങള്‍ ചേര്‍ക്കാവുന്നതും വിവര്‍ത്തന ഫലങ്ങള്‍ ഏതും പകര്‍ത്തുകയും ഒട്ടിക്കുകയും ചെയ്യാവുന്നതുമാണ്. CLIPന്‍റെ മലയാളം പതിപ്പുമായി സുഗമമായി ഇടപഴകുന്നതിന്, ഡിഫോള്‍ട്ട് ഫോണ്ടായി MS San Serif, വലിപ്പം 9 ന്‍റെ ഉപയോഗം ശുപാര്‍ശ ചെയ്യപ്പെടുന്നു.
പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows 7; Windows Server 2003 R2 (32-Bit x86); Windows Server 2003 Service Pack 2; Windows Server 2008 R2; Windows Server 2008 Service Pack 2; Windows Vista Service Pack 2
താഴെ പറയുന്നവയ്ക്കായി ഈ ഡൗണ്‍ലോഡ് സൗകര്യപ്രദമാക്കപ്പെട്ടിരിക്കുന്നു:
Visual Studio 2010 Professional
Visual Basic 2010 Express
Visual C# 2010 Express
Visual C++ 2010 Express
Visual Web Developer 2010 Express
മുന്‍ ആവശ്യകതകള്‍:
ഉപയോക്താവിന്റെ കമ്പ്യൂട്ടറില്.NET Framework 3.5 ഇന്സ്റ്റാള്ചെയ്തിരിക്കണമെന്ന് Microsoft CLIP നിഷ്കര്ഷിക്കുന്നു.
ഇന്‍സ്റ്റാള്‍ ചെയ്യല്‍ പൂര്‍ത്തിയാകുമ്പോള്‍, CLIP സ്വയമേവ ആരംഭിക്കുന്നു.
ഉപയോഗ നിര്‍ദ്ദേശങ്ങള്‍:
ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, Microsoft Captions Language Interface Pack (CLIP) ഇതിനകം തന്നെ സജീവമാവുകയും വിവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. നിങ്ങളുടെ മൗസ് സ്ക്രീനിലുടനീളം ചലിപ്പിച്ച്, വിവര്‍ത്തനം കാണാന്‍ ആഗ്രഹിക്കുന്ന പാഠത്തിനുമുകളില്‍ കര്‍സര്‍ നിര്‍ത്തി, അല്പ സമയം കാക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
വിവര്‍ത്തന ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് രണ്ട് രീതിയിലുള്ള ഇന്‍റര്‍ഫേസ് ലഭ്യമാണ്: Tooltip caption അല്ലെങ്കില്‍ CLIP window. വിവര്‍ത്തനങ്ങള്‍ എവിടെ, എങ്ങിനെ പ്രദര്‍ശിപ്പിക്കപ്പെടണമെന്ന് തിരഞ്ഞെടുക്കുന്നതിന്, CLIP windowയിലെ ഐച്ഛികങ്ങള്‍ ബട്ടണ്‍ (രണ്ട് ചുറ്റികകളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു) അല്ലെങ്കില്‍ സിസ്റ്റം ട്രേ മെനുവിലെ ഐച്ഛികങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ മുന്‍ഗണനകള്‍ ക്രമീകരിക്കുക.
ഒരു ഉപയോക്തൃ വിവര്‍ത്തനം ചേര്‍ക്കുന്നതിന്, CLIP windowയിലെ പുതിയ വിവര്‍ത്തനം ചേര്‍ക്കുക ബട്ടണില്‍ (ഒരു + ചിഹ്നത്താല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു) ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക, ഒരു തവണ ഒരു ഉപയോക്തൃ വിവര്‍ത്തനം മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അതുകൂടാതെ, ഉപയോക്തൃ വിവര്‍ത്തനം ചേര്‍ക്കല്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ CLIP മറ്റ് വിവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമില്ല.
ഒരു ഉപയോക്തൃ വിവര്‍ത്തനം തിരുത്തുന്നതിന്, CLIP windowയിലെ ഉപയോക്തൃ വിവര്‍ത്തനം തിരഞ്ഞെടുത്ത്, വിവര്‍ത്തന ടെക്സ്റ്റ് ബോക്സിലെ താഴോട്ടുള്ള അസ്ത്രചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ട് ആയ വിവര്‍ത്തനങ്ങള്‍ തിരുത്താവുന്നതല്ലെന്ന കാര്യം ശ്രദ്ധിക്കുക.
നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഉറവിട പദത്തിന് വേണ്ട CLIP ജാലകം ലഭിക്കുന്നതിന്, CLIP Window Key + Z അമര്‍ത്തുക. തിരഞ്ഞെടുക്കല്‍ മെനു ലഭിക്കുന്നതിനായി തുടര്‍ന്ന് കര്‍സര്‍ ചുറ്റിലും അല്പസ്വല്പം നിങ്ങള്‍ക്ക് ചലിപ്പിക്കേണ്ടതായി വന്നേക്കാം. ഉപയോക്താക്കള്‍ക്ക് വിവര്‍ത്തന ഫലങ്ങള്‍പകര്‍ത്തുക മെനു ഉപയോഗിച്ച് പകര്‍ത്തുകയും മറ്റ് പ്രമാണങ്ങളിലേക്ക് ഒട്ടിക്കുകയും ചെയ്യാവുന്നതാണ്.
CLIP ആരംഭിക്കുന്നതിന് അല്ലെങ്കില്‍ താല്ക്കാലികമായി നിര്‍ത്തുന്നതിന്, സിസ്റ്റം ട്രേ ഐക്കണില്‍ ഇരട്ട ക്ലിക്ക് ചെയ്യുക. CLIP അടയ്ക്കുന്നതിന് പുറത്തുകടക്കുക ഉപയോഗിക്കുക.
ചില സമയങ്ങളില്‍ Visual Studio button tooltips ന് അടിയില്‍ CLIP tooltip caption പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാം. ആയതിനാല്‍ നിങ്ങള്‍ക്ക് Visual Studio tooltips നിര്‍ജ്ജീവമാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്; അങ്ങിനെ ചെയ്യുന്നതിന്, Visual Studioയിലെ Toolsമെനുവിലേക്ക് പോയി Customize തിരഞ്ഞെടുത്ത് Show ScreenTips on Toolbars ഐച്ഛികത്തിലെ ചെക്ക് മാര്‍ക്ക് നീക്കം ചെയ്യുക.
പ്രോഗ്രാമുകള്‍ ചേര്‍ക്കുക അല്ലെങ്കില്‍ നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.
അടുത്തകാലത്ത് ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകളില്‍ Microsoft Captions Language Interface Pack നായി തിരഞ്ഞ് നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ചേര്‍ക്കുക അല്ലെങ്കില്‍ ചേര്‍ക്കുക/നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക.
ഒരു നിര്‍ദ്ദേശക്കളം പ്രത്യക്ഷപ്പെടുന്നുവെങ്കില്‍, പ്രോഗ്രാം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
പ്രോഗ്രാം നീക്കം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നത് സ്ഥിരീകരിക്കുന്നതിന് ശരി അല്ലെങ്കില്‍ ഓകെ ക്ലിക്ക് ചെയ്യുക.
Windows Vista, and Windows 7 Microsoft Language Interface Pack എന്നിവ മലയാളത്തില്‍ ലഭ്യമാണ്.
Windows Server 2008 മലയാളത്തില്‍ പ്രാദേശികവല്ക്കരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അതിനുള്ള LIP ഒന്നും ലഭ്യവുമല്ല. എങ്കിലും മലയാള ഭാഷക്ക് വേണ്ട പിന്തുണ അതിലടങ്ങിയിട്ടുണ്ട്.