Silverlight ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക*
Malayalamവ്യത്യാസം വരുത്തുക|എല്ലാ Microsoft സൈറ്റുകളും
Microsoft
തിരയുക
വിപുലമായ തിരച്ചില്

Microsoft Visual Studio 2008 നുള്ള ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേസ് പാക്ക്

എളുപ്പത്തിലുള്ള വിവരണം
Microsoft ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേസ് പാക്ക് (CLIP) ഇംഗ്ലീഷിലുള്ള യൂസര്‍ ഇന്‍റര്‍ഫേസ് പദങ്ങളുടെ വിവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിന് ടൂള്‍ടിപ് ഉപയോഗിക്കുന്ന ഒരു ലളിതമായ ഭാഷാ വിവര്‍ത്തന പരിഹാരമാണ്.

ഈ പേജില്

എളുപ്പത്തിലുള്ള വിവരങ്ങള്
ഫയല് പേര്:clip_usEN_mlIN.msi
വെര്ഷന്:1.0
പ്രസ്സിദ്ധീകരിച്ച തീയ്യതി:05/11/2008
ഭാഷ:മലയാളം
ഡൌണ് ലോഡ് വലുപ്പം:1.6 MB
പ്രതീക്ഷിക്കുന്ന ഡൌണ് ലോഡ് സമയം: 4 മിനി 56കെ

ഭാഷ മാറ്റുക:
  

അവലോകനം

Microsoft ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേസ് പാക്ക് (CLIP) ഇംഗ്ലീഷിലുള്ള യൂസര്‍ ‍ഇന്‍റര്‍ഫേസ് പദങ്ങളുടെ വിവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിന് ടൂള്‍ടിപ് കാപ്ഷന്‍ ഉപയോഗിക്കുന്ന ഒരു ലളിതമായ ഭാഷാ വിവര്‍ത്തന പരിഹാരമാണ്.

ഇംഗ്ലീഷില്‍ അത്ര കണ്ട് പരിജ്ഞാനമില്ലാത്ത Visual Studio ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് CLIP രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Visual Studio Integrated Development Environment (IDE)-ലെ ഏറ്റവും സാധാരണമായ യൂസര്‍ ‍ഇന്‍റര്‍ഫേസ് ഘടകങ്ങളുടെ വിവര്‍ത്തനം നല്‍കുക വഴി അത്തരം ഉപയോക്താക്കള്‍ക്ക് Visual Studio 2008 അഭ്യസിക്കുന്നതിനും ഉപയോഗിക്കുന്നതിനും സഹായം നല്‍കാന്‍ LIP ന് സാധിക്കും. Microsoft ഉം പ്രാദേശിക അക്കാഡമിക് സമൂഹങ്ങളും തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വത്തിന്‍റെ ഫലമാണ് CLIP.

ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൌസ് സ്ക്രീനില്‍ ചലിപ്പിക്കുകയും നിങ്ങള്‍ വിവര്‍ത്തനം ചെയ്യാനാനാഗ്രഹിക്കുന്ന ഏതെങ്കിലും പദത്തിനു മുകളില്‍ അല്‍പ്പനേരം നിശ്ചലമാക്കി നിര്‍ത്തുകയും ചെയ്യുക. ഉപയോക്താക്കള്‍ക്ക് സ്വന്തം വിവര്‍ത്തനം നല്‍കുകയും ഏതെങ്കിലും വിവര്‍ത്തന ഫലങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.

CLIPന്‍റെ മലയാളം പതിപ്പില്‍ നിന്നും ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന് ഡിഫോള്‍ട്ട് ഫോണ്ടായി MS San Serif, സൈസ് 8 നിര്‍ദ്ദേശിക്കപ്പെടുന്നു.

 പേജിന്റെ മുകള്ഭാഗം

സിസ്റ്റം ആവശ്യകത

  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows Server 2008; Windows Vista Service Pack 1
ഈ ഡൌണ്‍ലോഡ് ഇനി പറയുന്നവയ്ക്കായി ക്രമീകരിക്കപ്പെട്ടതാണ്:

  • Microsoft Visual Studio 2008 Professional Edition

  • Microsoft Visual Studio 2008 Standard Edition

  • Microsoft Visual Basic 2008 Express Edition

  • Microsoft Visual C# 2008 Express Edition

  • Microsoft Visual C++ 2008 Express Edition

  • Microsoft Visual Web Developer 2008 Express Edition



ആവശ്യമായ കാര്യങ്ങള്‍:

  • Microsoft CLIP ഉപയോഗിക്കുന്നതിന് ഉപയോക്താവിന്‍റെ കമ്പ്യൂട്ടറില്‍.NET Framework 2.0 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാവശ്യമാണ്. .NET Framework ഇതിനകം തന്നെ Visual Studio -യുടെ ഭാഗമായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതുകൊണ്ട് കൂടുതല്‍ നടപടികള്‍ ആവശ്യമില്ല. എന്നിരുന്നാലും ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും .NET Framework നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ CLIP ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് വീണ്ടും .NET Framework ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു എന്ന് ദയവായി ഉറപ്പു വരുത്തുക

 പേജിന്റെ മുകള്ഭാഗം

നിര്ദേശങ്ങള്

ഈ ഡൌണ്‍ലോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്:

  • സ്ക്രീനില്‍ ലഭ്യമായ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ CLIP സ്വയം ആരംഭിക്കുന്നതാണ്.


ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍:


  • ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പൂര്‍ത്തിയായതിനു ശേഷം, Microsoft ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേസ് പാക്ക് (CLIP) പ്രവര്‍ത്തനസജ്ജമാകുകയും വിവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിനു സജ്ജമാകുകയും ചെയ്യും. നിങ്ങളുടെ കര്‍സര്‍ ‍സ്ക്രീനിലൂടെ നീക്കുകയും നിങ്ങള്‍ വിവര്‍ത്തനം ചെയ്യാനാഗ്രഹിക്കുന്ന ടെക്സ്റ്റിനു മുകളില്‍ അല്‍പ്പ സമയം നിശ്ചലമാക്കുകയും മാത്രം ചെയ്താല്‍ മതിയാകും.

  • വിവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിന് രണ്ട് തരം ഇന്‍റര്‍ഫേസ് ലഭ്യമാണ്: ടൂള്‍ടിപ് ക്യാപ്ഷന്‍ അല്ലെങ്കില്‍ CLIP വിന്‍ഡോ. വിവര്‍ത്തനം എങ്ങനെ എപ്പോള്‍ പ്രദര്‍ശിപ്പിക്കപ്പെടണമെന്നത് തിരഞ്ഞെടുക്കുന്നതിന് CLIP വിന്‍ഡോയിലുള്ള ഐച്ഛികങ്ങള്‍ ബട്ടണ്‍ (രണ്ടു ചുറ്റികയുടെ അടയാളം കൊണ്ട് സൂചിപ്പിക്കുന്നു), അല്ലെങ്കില്‍ സിസ്റ്റം ട്രേ മെനുവിലെ ഐച്ഛികങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ മുന്‍ഗണനകള്‍ ക്രമീകരിക്കുക.

  • ഒരു ഉപയോക്തൃ വിവര്‍ത്തനം കൂട്ടിച്ചേര്‍ക്കുന്നതിന് CLIP വിന്‍ഡോയിലെ പുതിയ വിവര്‍ത്തനം കൂട്ടിച്ചേര്‍ക്കുക ബട്ടണില്‍ (ഒരു അധികചിഹ്നം കൊണ്ട് സൂചിപ്പിക്കപ്പെടുന്നു) ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് ഒരു സമയത്ത് 1 ഉപയോക്തൃ വിവര്‍ത്തനം മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നത് ശ്രദ്ധിക്കുക. ഇത് കൂടാതെ നിങ്ങള്‍ ഉപയോക്തൃ വിവര്‍ത്തനം കൂട്ടിച്ചേര്‍ക്കുന്നത് പൂര്‍ത്തിയാക്കുന്നതു വരെ CLIP മറ്റു വിവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയില്ല.

  • ഒരു ഉപയോക്തൃ വിവര്‍ത്തനം എഡിറ്റ് ചെയ്യുന്നതിന് CLIP വിന്‍ഡോയിലെ പുതിയ വിവര്‍ത്തനം കൂട്ടിച്ചേര്‍ക്കുക ബട്ടണില്‍ (ഒരു അധികചിഹ്നം കൊണ്ട് സൂചിപ്പിക്കപ്പെടുന്നു) ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ടായി നല്‍കപ്പെട്ടിരിക്കുന്ന വിവര്‍ത്തനം എഡിറ്റു ചെയ്യാന്‍ സാധിക്കില്ലെന്നത് ശ്രദ്ധിക്കുക.

  • നിങ്ങള്‍ തിരഞ്ഞെടുത്ത ടെക്സ്റ്റ് സ്രോതസ്സിനു വേണ്ടി CLIP വിന്‍ഡോ ഉപയോഗിക്കുന്നതിന് CLIP വിന്‍ഡോ കീ + ഹോട്ട്-കീ അമര്‍ത്തുക. അതിനു ശേഷം സെലക്ഷന്‍ മെനു തെളിയുന്നതിന് നിങ്ങള്‍ കര്‍സര്‍ ‍അല്‍പ്പം ചലിപ്പിക്കേണ്ടതാണ്. ഉപയോക്താക്കള്‍ക്ക് കോപ്പി മെനു ഉപയോഗിക്കുകയും മറ്റു ഡോക്യുമെന്‍റുകളിലേക്ക് പേസ്റ്റു ചെയ്യുകയും ചെയ്യാം.

  • CLIP താല്‍ക്കാലികമായി നിര്‍ത്തുന്നതിനോ ആരംഭിക്കുന്നതിനോ സിസ്റ്റം ട്രേ ഐക്കണില്‍ ഡബിള്‍ ക്ലിക്കു ചെയ്യുക. CLIP ഷട്ഡൌണ്‍ ചെയ്യുന്നതിന് പുറത്തുകടക്കുക ക്ലിക്ക് ചെയ്യുക.

  • ചില സമയങ്ങളില്‍ CLIP ടൂള്‍ടിപ് കാപ്ഷന്‍ Visual Studio ബട്ടണ്‍ ടൂള്‍ടിപ്പുകള്‍ക്ക് അടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അതുകൊണ്ട് നിങ്ങള്‍ക്ക് Visual Studio ടൂള്‍ടിപ്പുകള്‍ പ്രവര്‍ത്തന രഹിതമാക്കാം; അങ്ങനെ ചെയ്യുന്നതിന് ഉപകരണങ്ങള്‍ മെനുവിലേക്ക് പോകുകയും ഇച്ഛാനുസൃതമാക്കല്‍ തിരഞ്ഞെടുക്കുകയും ടൂള്‍ബാറില്‍ സ്ക്രീന്‍ ടിപ്പുകള്‍ കാണിക്കുക ഒപ്ഷനിലെ അടയാളം നീക്കുകയും ചെയ്യുക.

ഈ ഡൌണ്‍ലോഡ് നീക്കം ചെയ്യുന്നതിന്

  • സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും ഇച്ഛാനുസൃത നിയന്ത്രണം തുറക്കുക.

  • പ്രോഗ്രാം കൂട്ടിച്ചേര്‍ക്കുക അല്ലെങ്കില്‍ നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.

  • നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പ്രോഗ്രാമുകളുടെ പട്ടികയില്‍ Microsoft ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേസ് പാക്ക് തിരയുകയും നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുക.

  • നീക്കം ചെയ്യുക അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കുക/നീക്കം ചെയ്യുക തിരഞ്ഞെടുക്കുക. ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുകയാണെങ്കില്‍ പ്രോഗ്രാം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

  • നിങ്ങള്‍ പ്രോഗ്രാം നീക്കം ചെയ്യാനാഗ്രഹിക്കുന്നു എന്നത് സ്ഥിരീകരിക്കാന്‍ അതെ അല്ലെങ്കില്‍ OK ക്ലിക്കു ചെയ്യുക.

 പേജിന്റെ മുകള്ഭാഗം

കൂടുതല് വിവരങ്ങള്

നിങ്ങള്‍ Windows Vistaയുടെ ഇംഗ്ലീഷ് പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഒരു മലയാള ഭാഷാ ഇന്‍റര്‍ഫേസ് പാക്ക് (LIP) ലഭ്യമാണെന്നത് ദയവായി ഓര്‍ത്തിരിക്കുക. Windows Server 2008 ഇതു വരെ മലയാളത്തില്‍ പ്രാദേശികവത്കരിക്കപ്പെട്ടിട്ടില്ലെങ്കിലും അത് മലയാളം ഭാഷയെ പിന്തുണയ്ക്കുന്നുണ്ട്.

 പേജിന്റെ മുകള്ഭാഗം

 പേജിന്റെ മുകള്ഭാഗം


©2009 Microsoft Corporation. All rights reserved. ബന്ധപ്പെടുക |Terms of Use |Trademarks |Privacy Statement