Internet Explorer

വിന്ഡോസ് XP SP -ല് ഉപയോഗിക്കുന്നതിനുള്ള വിന്ഡോസ് ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 LIP പായ്ക്ക്

ഭാഷ മാറ്റുക:
ലോകത്തെ ഏറ്റവും പ്രചാരമുള്ള വെബ് ബ്രൌസറിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൌണ്ലോഡ് ചെയ്യുക.
  • വെര്ഷന്:

    7.0

    ഫയല് പേര്:

    ie7lip-x86-MYM.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    08-01-09

    ഫയല് സൈസ്:

    13.1 MB

      ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 ലാംഗ്വേജ് ഇന്റര്ഫേസ് പായ്ക്ക് (LIP) ഇന്റര്നെറ്റ് എക്സ്പ്ലോറര് 7ന്റെ പ്രാദേശികവത്കരിക്കപ്പെട്ട പതിപ്പുകള് നിലവില് ലഭ്യമല്ലാത്ത പ്രാദേശിത വിപണികള്ക്കായി രൂപകല്പ്പന ചെയ്തതാണ്. ഈ പായ്ക്കുകള് കമ്പ്യൂട്ടര് ഉപയോക്താക്കള്ക്ക് സാധാരണയായി ഉപയോഗിക്കപ്പെടുന്ന പല ബ്രൌസര് സവിശേഷതകളും തങ്ങളുടെ മാതൃഭാഷയില് കാണുന്നതിനുള്ള സൌകര്യമൊരുക്കുന്നു. വിന്ഡോസ് ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 LIP പായ്ക്ക് കാറ്റാലിയന്, ലിത്വാനിയന്, തായ് എന്നിവ പോലെയുള്ള വളര്ന്നു വരുന്ന വിപണികള്ക്കുള്ള ഒരു ഉയര്ന്ന ഗുണനിലവാരമുള്ള, പ്രാദേശിക വത്കരിക്കപ്പെട്ട "സ്കിന്" ആണ്. മള്ട്ടിലാംഗ്വേജ് യൂസര് ഇന്റര്ഫേസ് (MUI) സാങ്കേതികവിദ്യ അധിഷ്ടിതമാക്കിയ LIP, യൂസര് ഇന്റര്ഫേസ് ഘടകങ്ങളുടെ പരിമിതമായ പരിഭാഷയിലൂടെ ഡെസ്ക്ടോപ്പ് ഉപയോക്താവിന് ഏകദേശം 80% വരെ പ്രാദേശിക വത്കരിക്കപ്പെട്ട ഉപഭോക്തൃ അനുഭവം നല്കുന്നു. LIP ഒരു ലൈസന്സുള്ള വിന്ഡോസ് കോപ്പിയില് ഒരു സുസ്ഥിര അടിസ്ഥാന ഭാഷയില് ഇന്സ്റ്റാള് ചെയ്യുന്നതാണ്. അവശ്യമായ അടിസ്ഥാന ഭാഷ നിങ്ങള് ഉപയോഗിക്കാനാഗ്രഹിക്കുന്ന LIP ഭാഷയെ ആശ്രയിച്ചിരിക്കുന്നു.

      ലംഗ്വേജ് ഇന്റര്ഫേസ് പായ്ക്ക് പ്രോഗ്രാമിനെക്കുറിച്ച് കൂടുതല് വിവരങ്ങള് അറിയുന്നതിന് മൈക്രോസോഫ്റ്റ് ലാംഗ്വേജ് ഇന്റര്ഫേസ് പായ്ക്ക് സൈറ്റ് സന്ദര്ശിക്കുക. പൂര്ണ്ണമായി പ്രാദേശിക വത്കരിക്കപ്പെട്ട 24 ഭാഷകളിലൊന്നിലുള്ള ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 ഡൌണ്ലോഡ് ചെയ്യുന്നതിന് ഇന്റര്നെറ്റ് എക്സ്പ്ലോറര് വേള്ഡ് വൈഡ് സെറ്റ് സന്ദര്ശിക്കുക.

      ഈ ഡൌണ്ലോഡ് മൈക്രോസോഫ്റ്റ് വിന്ഡോസ് XP സര്വ്വീസ് പായ്ക്ക് 2 -നു മാത്രമുള്ളതാണ്. മൈക്രോസോഫ്റ്റ് വിന്ഡോസിന്റെ മറ്റു പിന്തുണയ്ക്കപ്പെടുന്ന പതിപ്പുകള്ക്കുള്ള ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 ലാംഗ്വേജ് ഇന്റര്ഫേസ് പായ്ക്ക് ഡൌണ്ലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ബന്ധപ്പെട്ട ഡൌണ്ലോഡുകള് കാണുക.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows XP Service Pack 2, Windows XP Service Pack 3

      • നിങ്ങളുടെ സിസ്റ്റം ഭാല് സ്ലോവേനിയന് ആണെങ്കില് നിങ്ങള് ഒരു പ്രത്യേക OS LIP ഇന്സ്റ്റാള് ചെയ്യേണ്ടതില്ല, പകരം ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 LIP ഇന്സ്റ്റാള് ചെയ്യാന് ആരംഭിക്കാവുന്നതാണ്. സ്ലോവാക്, സ്ലോവേനീയന് ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 LIP മൈക്രോസോഫ്റ്റ് വിന്ഡോസ് XP ഹോം എഡിഷനില് പിന്തുണയ്ക്കപ്പെടുന്നു.
      • നിങ്ങള്ക്ക് വിന്ഡോസ് സ്റ്റാര്ട്ടര് എഡിഷനാണുള്ളതെങ്കില്, നിങ്ങളുടെ സിസ്റ്റം ശരിയായ ഭാഷയാണ് കാണിക്കുന്നതെങ്കില് നിങ്ങള് ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 LIP ഇന്സ്റ്റാള് ചെയ്യാന് സജ്ജമാണ്. വിന്ഡോസ് സ്റ്റാര്ട്ടര് എഡിഷന് ഇംഗ്ലീഷിലാണെങ്കില് നിങ്ങള് ആദ്യം നിങ്ങളുടെ യഥാര്ത്ഥ ഉപകരണ നിര്മ്മാതാവ് നല്കിയ CDയില് നിന്നും ലാംഗ്വേജ് പായ്ക്ക് ഇന്സ്റ്റാള് ചെയ്യണം.
      1. ഡൌണ്ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്ലോഡ് ബട്ടണ് ക്ലിക്ക് ചെയ്യുക അല്ലെങ്കില് ഡ്രോപ് ഡൌണ് ലിസ്റ്റില് നിന്നും വ്യത്യസ്തമായ ഒരു ഭാഷ തിരഞ്ഞെടുക്കുക Go ക്ലിക്ക് ചെയ്യുക.
      2. ഇനി പറയുന്നവയില് ഒന്നു ചെയ്യുക:
        • ഉടന് തന്നെ ഇന്സ്റ്റലേഷന് ആരംഭിക്കുന്നതിന് Open ക്ലിക്ക് ചെയ്യുക അല്ലെങ്കില് Run this program from its current location ക്ലിക്ക് ചെയ്യുക.
        • പിന്നീടൊരിക്കല് ഇന്സ്റ്റാള് ചെയ്യുന്നതിനായി ഡൌണ്ലോഡ് നിങ്ങളുടെ കമ്പ്യൂട്ടറില് കോപ്പി ചെയ്യുന്നതിന് Save അല്ലെങ്കില് Save this program to disk ക്ലിക്ക് ചെയ്യുക.
      • ഇന്റര്നെറ്റ് എക്സ്പ്ലോറര് 7 LIP സെറ്റപ്പ് നിങ്ങളുടെ അടിസ്ഥാന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അതേ ഭാഷയിലുള്ളതായിരിക്കും.

പ്രചാരമുള്ള ഡൌണ് ലോഡുകള്

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ