പ്രസിദ്ധീകരിച്ചത്:
പ്രാബല്യത്തിൽ വരുന്നത്: 1 മെയ് 2018
Microsoft സേവന ഉടമ്പടി
നിങ്ങളുടെ സ്വകാര്യതനിങ്ങളുടെ സ്വകാര്യത1_YourPrivacy
സംഗ്രഹം

1. നിങ്ങളുടെ സ്വകാര്യത. നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് സുപ്രധാനമാണ്. ദയവായി Microsoft സ്വകാര്യതാ പ്രസ്താവന ("സ്വകാര്യതാ പ്രസ്താവന") വായിക്കുക, കാരണം എന്ത് തരത്തിലുള്ള ഡാറ്റയാണ് നിങ്ങളിൽ നിന്നും നിങ്ങളുടെ ഉപകരണങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിക്കുന്നതെന്നും ("ഡാറ്റ") എങ്ങനെയാണ് നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നതെന്നും നിങ്ങളുടെ ഡാറ്റ ഞങ്ങൾ കൈവശം വയ്ക്കേണ്ടതിന്‍റെ നിയമപരമായ അടിസ്ഥാനങ്ങളും ഇത് വിവരിക്കുന്നു. നിങ്ങൾ മറ്റുള്ളവരുമായി നടത്തുന്ന ആശയവിനിമയങ്ങൾ; സേവനങ്ങളിലൂടെ Microsoft-ലേക്ക് നിങ്ങൾ സമർപ്പിച്ച പോസ്റ്റിംഗുകൾ; സേവനങ്ങളിലൂടെ നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ സംഭരിക്കുകയോ ബ്രോഡ്‌കാസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്ന ഫയലുകളും ഫോട്ടോകളും ഡോക്യുമെന്‍റുകളും ഓഡിയോയും ഡിജിറ്റൽ വർക്കുകളും ലൈവ് സ്ട്രീമുകളും വീഡിയോകളും ഒക്കെ ഉൾപ്പെട്ട നിങ്ങളുടെ ഉള്ളടക്കം ("നിങ്ങളുടെ ഉള്ളടക്കം") എങ്ങനെയാണ് Microsoft ഉപയോഗിക്കുന്നതെന്നും സ്വകാര്യതാ പ്രസ്താവന വിവരിക്കുന്നു. ഡാറ്റയുടെ സംസ്ക്കരണം ആശ്രയിക്കുന്നത് സമ്മതത്തെയും, നിയമം അനുവദിക്കുന്ന പരിധി വരെയും ആകയാൽ, ഈ വ്യവസ്ഥകൾ സമ്മതിക്കുക വഴി, നിങ്ങളുടെ ഉള്ളടക്കവും ഡാറ്റയും, സ്വകാര്യതാ പ്രസ്താവനയിൽ വിവരിച്ചിരിക്കുന്ന പ്രകാരം Microsoft ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും വെളിപ്പെടുത്തുന്നതിനും നിങ്ങൾ സമ്മതം നൽകുന്നു. ചില സാഹചര്യങ്ങളിൽ, ഈ സ്വകാര്യതാ പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം, ഞങ്ങൾ പ്രത്യേകമായി അറിയിപ്പ് നൽകുകയും നിങ്ങളുടെ സമ്മതത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യും.

മുഴുവൻ ടെക്സ്റ്റ്
നിങ്ങളുടെ ഉള്ളടക്കംനിങ്ങളുടെ ഉള്ളടക്കം2_yourContent
സംഗ്രഹം

2. നിങ്ങളുടെ ഉള്ളടക്കം. നിങ്ങളുടെ ഉള്ളടക്കം സംഭരിക്കാനോ പങ്കിടാനോ മറ്റുള്ളവരിൽ നിന്ന് മെറ്റീരിയൽ സ്വീകരിക്കാനോ ഞങ്ങളുടെ പല സേവനങ്ങളും നിങ്ങളെ അനുവദിക്കും. നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശമൊന്നും ഞങ്ങൾ അവകാശപ്പെടുകയില്ല. നിങ്ങളുടെ ഉള്ളടക്കം, നിങ്ങളുടെ ഉള്ളടക്കമായി തുടരും, നിങ്ങൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്തം.

 • എ. മറ്റ് ആളുകളുമൊത്ത് നിങ്ങളുടെ ഉള്ളടക്കം പങ്കിടുമ്പോൾ, നിങ്ങൾക്ക് നഷ്ടപരിഹാരമൊന്നും നൽകാതെ, ആഗോളാടിസ്ഥാനത്തിൽ നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും റെക്കോർഡ് ചെയ്യുന്നതിനും പുനസൃഷ്ടിക്കുന്നതിനും ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നതിനും ട്രാൻസ്മിറ്റ് ചെയ്യുന്നതിനും പങ്കിടുന്നതിനും പ്രദർശിപ്പിക്കുന്നതിനും (HealthVault-ൽ ഇല്ലാതാക്കുന്നതിനും) അവർക്ക് ആയേക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. മറ്റുള്ളവർക്ക് ഇതിനുള്ള ശേഷി ഉണ്ടാകരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഉള്ളടക്കം പങ്കിടുന്നതിന് നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കരുത്. ഈ വ്യവസ്ഥയുടെ കാലയളവിൽ, സേവനത്തിലോ സേവനത്തിലൂടെയോ നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ സംഭരിക്കുകയോ പങ്കിടുകയോ ചെയ്യുന്ന നിങ്ങളുടെ ഉള്ളടക്കത്തിന്, ആവശ്യമായ എല്ലാ അവകാശങ്ങളും നിങ്ങൾക്ക് ഉണ്ടെന്നും (ഉണ്ടായിരിക്കുമെന്നും) നിങ്ങളുടെ ഉള്ളടക്കത്തിന്റെ ശേഖരണവും ഉപയോഗവും കൈവശം വയ്ക്കലും എന്തെങ്കിലും നിയമമോ മറ്റുള്ളവരുടെ അവകാശങ്ങളോ ലംഘിക്കില്ലെന്നും നിങ്ങൾ പ്രതിനിധീകരിക്കുന്നു, ഉറപ്പുതരുന്നു. Microsoft-ന് നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കില്ല, നിങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുകയോ പരിശോധിച്ചുറപ്പിക്കുകയോ പണം നൽകുകയോ സാക്ഷ്യപ്പെടുത്തുകയോ മറ്റുതരത്തിലുള്ള എന്തെങ്കിലും ബാധ്യത ഏറ്റെടുക്കുകയോ ചെയ്യുകയില്ല, നിങ്ങളുടെ ഉള്ളടക്കത്തിനോ സേവനങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവർ അപ്‌ലോഡ് ചെയ്യുകയോ സംഭരിക്കുകയോ പങ്കിടുകയോ ചെയ്യുന്ന മെറ്റീരിയലുകൾക്കോ യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുകയുമില്ല.
 • ബി. നിങ്ങൾക്കും മറ്റുള്ളവർക്കും സേവനം നൽകുന്നതിനും നിങ്ങളെയും സേവനങ്ങളെയും പരിരക്ഷിക്കുന്നതിനും Microsoft ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള പരിധിയോളം, നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള ആഗോളാടിസ്ഥാനത്തിലുള്ള, റോയൽറ്റി രഹിത ബൗദ്ധിക സ്വത്ത് ലൈസൻസ് നിങ്ങൾ Microsoft-ന് നൽകുന്നു. ഈ ഉപയോഗത്തിൽ, ആശയവിനിമയ ഉപകരണങ്ങൾ വഴി, സേവനങ്ങളിലെ നിങ്ങളുടെ ഉള്ളടക്കത്തിന്റെ പകർപ്പുകൾ എടുക്കുന്നതോ കൈവശം വയ്ക്കുന്നതോ ട്രാൻസ്മിറ്റ് ചെയ്യുന്നതോ വീണ്ടും ഫോർമാറ്റ് ചെയ്യുന്നതോ പ്രദർശിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ഉൾപ്പെടുന്നു. സേവനത്തിന്റെ, നിയന്ത്രണങ്ങൾ ഇല്ലാതെ ഓൺലൈനിൽ വിപുലമായി ലഭ്യമാകുന്ന ഇടങ്ങളിൽ നിങ്ങൾ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുവെങ്കിൽ, സേവനം പ്രമോട്ടുചെയ്യുന്ന ഡെമോൺസ്ട്രേഷനുകളിലോ മെറ്റീരിയലുകളിലോ നിങ്ങളുടെ ഉള്ളടക്കം ദൃശ്യമായേക്കാം. പരസ്യങ്ങളാണ് ഞങ്ങളുടെ ചില സേവനങ്ങളെ പിന്തുണയ്ക്കുന്നത്. Microsoft അക്കൗണ്ട് മാനേജ്‌മെന്റ് വെബ്‌സൈറ്റിന്റെ സുരക്ഷയും സ്വകാര്യതയും പേജിൽ പരസ്യം Microsoft എങ്ങനെ വ്യക്തിഗതമാക്കുമെന്നതിന്റെ നിയന്ത്രണങ്ങൾ ലഭ്യമാണ്. നിങ്ങളുടെ ഇമെയിലിലോ ചാറ്റിലോ വീഡിയോ കോളുകളിലോ ശബ്ദ മെയിലിലോ നിങ്ങൾ എന്താണ് പറയുന്നതെന്നോ നിങ്ങളുടെ ഡോക്യുമെന്റുകൾ, ഫോട്ടോകൾ അല്ലെങ്കിൽ മറ്റ് വ്യക്തിഗത ഫയലുകൾ എന്നിവയോ നിങ്ങൾക്ക് പരസ്യം ലക്ഷ്യമിടുന്നതിനായി ഞങ്ങൾ ഉപയോഗിക്കുന്നില്ല. ഞങ്ങളുടെ പരസ്യ നയങ്ങൾ സ്വകാര്യതാ പ്രസ്താവനയിൽ വിശദമായി വിവരിക്കുന്നു.
മുഴുവൻ ടെക്സ്റ്റ്
പെരുമാറ്റ ചട്ടംപെരുമാറ്റ ചട്ടം3_codeOfConduct
സംഗ്രഹം

3. പെരുമാറ്റ ചട്ടം.

 • എ. ഈ വ്യവസ്ഥകൾ അംഗീകരിക്കുക വഴി, നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, ഈ ചട്ടങ്ങൾ നിങ്ങൾ പാലിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു:
  • i. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത്.
  • ii. കുട്ടികളെ ചൂഷണം ചെയ്യുകയോ അപായപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തനത്തിലും ഏർപ്പെടരുത്.
  • iii. സ്പാം അയയ്ക്കരുത്. അനാവശ്യമായതോ അഭ്യർത്ഥിക്കാതെ വരുന്നതോ ആയ ബൾക്ക് ഇമെയിലോ പോസ്റ്റിംഗുകളോ സമ്പർക്ക അഭ്യർത്ഥനകളോ SMS-ഓ (ടെക്സ്റ്റ് സന്ദേശങ്ങൾ) അല്ലെങ്കിൽ തൽസമയ സന്ദേശങ്ങളോ ആണ് സ്പാം.
  • iv. അനുചിതമായ ഉള്ളടക്കമോ മെറ്റീരിയലോ (ഉദാഹരണത്തിന്, അശ്ലീലമോ മൃഗീയതയോ അശ്ലീലസാഹിത്യമോ നിന്ദ്യമായ ഭാഷയോ ഗ്രാഫിക്ക് അക്രമമോ കുറ്റകരമായ പ്രവൃത്തിയോ ഉൾപ്പെടുന്നവ), പ്രാദേശിക നിയമങ്ങളോ നിയന്ത്രണങ്ങളോ അനുസരിക്കാത്ത നിങ്ങളുടെ ഉള്ളടക്കമോ മെറ്റീരിയലോ എല്ലാവർക്കും കാണാനാകുന്ന തരത്തിൽ പ്രദർശിപ്പിക്കരുത് അല്ലെങ്കിൽ മേൽപ്പറഞ്ഞവ പങ്കിടരുത്.
  • v. വഞ്ചനാപരമോ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ (ഉദാഹരണത്തിന്, മറ്റൊരാളാണെന്ന് വ്യാജമായ വിവരങ്ങൾ നൽകിക്കൊണ്ട് പണം ആവശ്യപ്പെടൽ, മറ്റൊരാളായി ചമയൽ, പ്ലേ കൗണ്ട് വർദ്ധിപ്പിക്കാൻ അല്ലെങ്കിൽ റാങ്കിംഗോ റേറ്റിംഗോ കമന്റുകളോ കൂട്ടാൻ സേവനങ്ങളിൽ കൃത്രിമം നടത്തൽ) ദുരാരോപണപരമോ അപകീർത്തികരമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
  • vi. സേവനത്തിലേക്ക് ആക്സസ് ചെയ്യുന്നതിന് അലെങ്കിൽ സേവനത്തിന്റെ ലഭ്യതയ്ക്കായി, എന്തെങ്കിലും നിയന്ത്രണങ്ങളെ മറികടക്കരുത്.
  • vii. നിങ്ങൾക്കോ സേവനങ്ങൾക്കോ മറ്റുള്ളവർക്കോ ഹാനികരമായ പ്രവർത്തനത്തിൽ ഏർപ്പെടരുത് (ഉദാ., വൈറസുകൾ ട്രാൻസ്‌മിറ്റ് ചെയ്യൽ, സ്റ്റാക്കിംഗ്, തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം പോസ്റ്റുചെയ്യൽ, വിദ്വേഷ സംഭാഷണം നടത്തൽ, അല്ലെങ്കിൽ മറ്റുള്ളവർക്ക് എതിരെ അക്രമത്തിന് പ്രേരിപ്പിക്കൽ).
  • viii. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കരുത് (ഉദാഹരണത്തിന്, പകർപ്പവകാശമുള്ള സംഗീതത്തിന്റെ അല്ലെങ്കിൽ മറ്റ് പകർപ്പവകാശമുള്ള മെറ്റീരിയലിന്റെ അനധികൃതമായ പങ്കിടൽ, Bing മാപ്സിന്റെ അല്ലെങ്കിൽ ഫോട്ടോഗ്രാഫുകളുടെ പുനർവിൽപ്പന അല്ലെങ്കിൽ മറ്റുതരത്തിലുള്ള വിതരണം).
  • ix. മറ്റുള്ളവരുടെ സ്വകാര്യതയോ ഡാറ്റാ പരിരക്ഷണ അവകാശങ്ങളോ ലംഘിക്ക്ന്ന പ്രവർത്തനത്തിൽ ഏർപ്പെടരുത്.
  • x. ഈ ചട്ടങ്ങൾ ലംഘിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കരുത്.
 • ബി. നിയമം നടപ്പാക്കൽ. ഈ വ്യവസ്ഥകൾ നിങ്ങൾ ലംഘിക്കുന്നുവെങ്കിൽ, ഞങ്ങളുടെ സമ്പൂർണ്ണ വിവേചനാധികാര പ്രകാരം, നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നത് ഞങ്ങൾ നിർത്തിയേക്കാം അല്ലെങ്കിൽ നിങ്ങളുടെ Microsoft അക്കൗണ്ട് ഞങ്ങൾ അവസാനിപ്പിച്ചേക്കാം. ഈ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ഉദ്യമത്തിന്റെ ഭാഗമായി, സേവനങ്ങളിലേക്കും തിരിച്ചുമുള്ള ആശയവിനിമയ (ഇമെയിലോ ഫയൽ പങ്കിടലോ തത്സമയ സന്ദേശങ്ങളോ പോലെ) വിതരണവും ഞങ്ങൾ തടഞ്ഞേക്കാം അല്ലെങ്കിൽ എന്തെങ്കിലും കാരണത്തിനായി നിങ്ങളുടെ ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്തേക്കാം അല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നതിന് വിസമ്മതിച്ചേക്കാം. ഈ വ്യവസ്ഥകളുടെ ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ അന്വേഷിക്കുമ്പോൾ, പ്രശ്നം പരിഹരിക്കുന്നതിന് നിങ്ങളുടെ ഉള്ളടക്കം അവലോകനം ചെയ്യുന്നതിനുള്ള അവകാശം Microsoft കൈവശം വയ്ക്കുന്നു, അത്തരം അവലോകനത്തിന് കമ്പനിയെ നിങ്ങൾ അധികാരപ്പെടുത്തുന്നു. എന്നിരുന്നാലും, മൊത്തം സേവനവും ഞങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയുകയില്ല, അങ്ങനെ ചെയ്യാൻ ഞങ്ങൾ ശ്രമിക്കുകയുമില്ല.
 • സി. Xbox സേവനങ്ങളിലുള്ള ആപ്ലിക്കേഷൻ. Xbox Live, Windows Live-നുള്ള ഗെയിമുകൾ, Microsoft Studios ഗെയിമുകൾ, ആപ്ലിക്കേഷനുകൾ, സേവനങ്ങൾ, Microsoft നൽകുന്ന ഉള്ളടക്കം എന്നിവയ്ക്ക് ഈ പെരുമാറ്റച്ചട്ടം എങ്ങനെ ബാധകമാകുമെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക. Xbox സേവനങ്ങളിലൂടെ നടത്തുന്ന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം (വിഭാഗം 13(എ)(i) എന്നതിൽ നിർവചിച്ചിരിക്കുന്നു), ഉള്ളടക്ക ലൈസൻസുകളും Xbox ഗോൾഡ് അംഗത്വ സമയവും അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള Microsoft അക്കൗണ്ട് ബാലൻസുകളും തൽക്കാലം നിർത്തുന്നതിലേക്കോ നിരോധിക്കുന്നതിലേക്കോ നയിച്ചേക്കാം.
മുഴുവൻ ടെക്സ്റ്റ്
സേവനങ്ങളും പിന്തുണയും ഉപയോഗിക്കൽസേവനങ്ങളും പിന്തുണയും ഉപയോഗിക്കൽ4_usingTheServicesSupport
സംഗ്രഹം

4. സേവനങ്ങളും പിന്തുണയും ഉപയോഗിക്കൽ.

 • എ. Microsoft അക്കൗണ്ട്. സേവനങ്ങളിൽ പലതും ആക്സസ് ചെയ്യുന്നതിന് നിങ്ങൾക്കൊരു Microsoft അക്കൗണ്ട് ആവശ്യമുണ്ട്. Microsoft-ഉം ചില Microsoft പങ്കാളികളും നൽകുന്ന ഉൽപ്പന്നങ്ങളിലേക്കും വെബ്‌സൈറ്റുകളിലേക്കും സേവനങ്ങളിലേക്കും സൈനിൻ ചെയ്യുന്നതിന് Microsoft അക്കൗണ്ട് നിങ്ങളെ അനുവദിക്കുന്നു.
  • i. ഒരു അക്കൗണ്ട് സൃഷ്ടിക്കൽ. ഓൺലൈനായി സൈനപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്കൊരു Microsoft അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്. Microsoft അക്കൗണ്ടിന് വേണ്ടി സൈനപ്പ് ചെയ്യുമ്പോൾ നിങ്ങൾ വ്യാജമോ കൃത്യമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരം ഉപയോഗിക്കുകയില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവ് പോലെയുള്ള ഒരു മൂന്നാം കക്ഷി നിങ്ങൾക്കൊരു Microsoft അക്കൗണ്ട് നിയോഗിച്ചേക്കാം. ഒരു മൂന്നാം കക്ഷിയിൽ നിന്നാണ് നിങ്ങൾക്ക് Microsoft അക്കൗണ്ട് ലഭിച്ചതെങ്കിൽ, നിങ്ങളുടെ Microsoft അക്കൗണ്ട് ആക്സസ് ചെയ്യുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള ശേഷി പോലെ, നിങ്ങളുടെ അക്കൗണ്ടിന് മുകളിൽ അധിക അവകാശങ്ങൾ മൂന്നാം കക്ഷിക്ക് ഉണ്ടായേക്കാം. ഈ അധിക വ്യവസ്ഥകളുമായി ബന്ധപ്പെട്ട് Microsoft-ന് ഉത്തരവാദിത്തമൊന്നും ഇല്ലാത്തതിനാൽ, മൂന്നാം കക്ഷി നൽകുന്ന അധിക നിബന്ധനകൾ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളത് അവലോകനം ചെയ്യുക. നിങ്ങളുടെ ബിസിനസ്സ് സ്ഥാപനമോ തൊഴിലുടമയോ പോലുള്ള, ഒരു സ്ഥാപനത്തിന്റെ പേരിൽ നിങ്ങളൊരു Microsoft അക്കൗണ്ട് സൃഷ്ടിക്കുന്നുവെങ്കിൽ, ഈ വ്യവസ്ഥകളെ ആ സ്ഥാപനത്തെ കൊണ്ട് അനുസരിപ്പിക്കുന്നതിനുള്ള നിയമപരമായ അധികാരം നിങ്ങൾക്ക് ഉണ്ടെന്ന് നിങ്ങൾ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ Microsoft അക്കൗണ്ട് ക്രെഡെൻഷ്യലുകൾ മറ്റൊരു ഉപയോക്താവിനോ സ്ഥാപനത്തിനോ നിങ്ങൾ കൈമാറാൻ പാടുള്ളതല്ല. നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുന്നതിന്, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങളും പാസ്‌വേഡും രഹസ്യാത്മകമായി സൂക്ഷിക്കുക. നിങ്ങളുടെ Microsoft അക്കൗണ്ടിന് കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങൾക്കായിരിക്കും ഉത്തരവാദിത്തം.
  • ii. അക്കൗണ്ട് ഉപയോഗം. Microsoft അക്കൗണ്ട് സജീവമായി നിലനിർത്താൻ നിങ്ങളത് ഉപയോഗിക്കണം. സേവനങ്ങളുടെ പണമടച്ചുള്ള ഭാഗത്തിനായുള്ള വാഗ്ദാനത്തിൽ മറ്റുതരത്തിൽ പറഞ്ഞിട്ടില്ലെങ്കിൽ, നിങ്ങളുടെ Microsoft അക്കൗണ്ടും ബന്ധപ്പെട്ട സേവനങ്ങളും സജീവമായി നിലനിർത്തുന്നതിന്, അഞ്ച് വർഷ കാലയളവിൽ ഒരിക്കലെങ്കിലും നിങ്ങൾ സൈനിൻ ചെയ്തിരിക്കണം എന്നാണ് ഇതിനർത്ഥം. ഈ വേളയിൽ നിങ്ങൾ സൈനിൻ ചെയ്യുന്നില്ലെങ്കിൽ, Microsoft അക്കൗണ്ട് നിർജീവമാണെന്ന് ഞങ്ങൾ അനുമാനിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യും. അവസാനിപ്പിക്കപ്പെട്ട Microsoft അക്കൗണ്ടിന്റെ അനന്തരഫലങ്ങളെ കുറിച്ച് അറിയാൻ 4(എ)(iv)(2) വിഭാഗം കാണുക. ഒരു വർഷ കാലയളവിൽ ചുരുങ്ങിയത് ഒരിക്കലെങ്കിലും നിങ്ങൾ Outlook.com ഇൻബോക്സിലേക്കും OneDrive-ലേക്കും (വെവ്വേറെ) സൈനിൻ ചെയ്യണം, അല്ലെങ്കിൽ നിങ്ങൾക്കായുള്ള Outlook.com ഇൻബോക്സും OneDrive-ഉം അവസാനിപ്പിക്കപ്പെടും. നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഗെയിമർടാഗ് നിലനിർത്താൻ അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ Xbox സേവനങ്ങളിലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം. മറ്റൊരു കക്ഷി അനധികൃതമായി നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിക്കുന്നുവെന്ന് (ഉദാഹരണത്തിന്, അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറിയതിന്റെ ഫലമായി) Microsoft ന്യായമായി സംശയിക്കുന്നുവെങ്കിൽ, നിങ്ങൾ ഉടമസ്ഥാവകാശം വീണ്ടും ക്ലെയിം ചെയ്യുന്നത് വരെ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി അവസാനിപ്പിച്ചേക്കാം. വഴിപ്പെടലിന്റെ സ്വഭാവം അടിസ്ഥാനമാക്കി, നിങ്ങളുടെ ഉള്ളടക്കത്തിൽ ചിലതിലോ എല്ലാത്തിലോ ഉള്ള പ്രവേശനം അപ്രാപ്താമാക്കേണ്ടി വരാം. നിങ്ങളുടെ Microsoft അക്കൗണ്ടിൽ പ്രവേശിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ, ഈ വെബ്‌സൈറ്റ് സന്ദർശിക്കുക: https://go.microsoft.com/fwlink/?LinkId=238656.
  • iii. കുട്ടികളും അക്കൗണ്ടുകളും. സേവനങ്ങൾ ഉപയോഗിക്കുക വഴി, നിങ്ങൾ ജീവിക്കുന്ന രാജ്യത്ത് നിങ്ങൾക്ക് "പ്രായപൂർത്തി" അല്ലെങ്കിൽ "നിയമപരമായ ഉത്തരവാദിത്തം" എത്തിയിട്ടുണ്ടെന്നോ നിങ്ങളുടെ മാതാപിതാക്കൾ അല്ലെങ്കിൽ നിയമപരമായ രക്ഷാകർത്താവ്, ഈ വ്യവസ്ഥകൾ അനുസരിക്കുമെന്ന് സാധുതയുള്ള സമ്മതം നൽകിയിട്ടുണ്ടെന്നോ നിങ്ങൾ പ്രതിനിധീകരിക്കുന്നു. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ നിയമങ്ങൾ നിഷ്ക്കർഷിക്കുന്ന പ്രകാരം നിങ്ങൾ പ്രായപൂർത്തി അല്ലെങ്കിൽ "നിയമപരമായ ഉത്തരവാദിത്തം" ആയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിലോ ഈ വിഭാഗം നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിലോ, ഒരു Microsoft അക്കൗണ്ട് സൃഷ്ടിക്കുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിനോടോ നിയമപരമായ രക്ഷാകർത്താവിനോടോ സഹായവും അവരുടെ സമ്മതവും ചോദിക്കുക. Microsoft അക്കൗണ്ട് സൃഷ്ടിക്കുന്ന പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയുടെ രക്ഷിതാവോ നിയമപരമായ രക്ഷാകർത്താവോ ആണ് നിങ്ങളെങ്കിൽ, നിങ്ങളും പ്രായപൂർത്തിയാകാത്ത വ്യക്തിയും ഈ വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് സമ്മതിക്കുന്നു; പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ അക്കൗണ്ട് ഇപ്പോൾ തുറന്നിട്ടുണ്ടോ അതോ പിന്നീടാണോ തുറക്കുക എന്നത് പരിഗണിക്കാതെ, വാങ്ങലുകൾ ഉൾപ്പെടെ, Microsoft അക്കൗണ്ടിന്റെയോ സേവനങ്ങളുടെയോ എല്ലാ ഉപയോഗത്തിനും നിങ്ങൾക്കും പ്രായപൂർത്തിയാകാത്ത വ്യക്തിക്കുമായിരിക്കും ഉത്തരവാദിത്തം.
  • iv. നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കൽ.
   • 1. ഏത് സമയത്തും, ഏതൊരു കാരണത്തിനാലും നിങ്ങൾക്ക് നിർദ്ദിഷ്ട സേവനങ്ങൾ നിങ്ങൾക്ക് റദ്ദാക്കാനോ നിങ്ങളുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കാനോ കഴിയും. Microsoft അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് https://go.microsoft.com/fwlink/p/?linkid=618278 സന്ദർശിക്കുക. നിങ്ങളുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കാൻ നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുമ്പോൾ, നിങ്ങൾ പിന്നീട് മനസ്സ് മാറ്റിയേക്കാം എന്നതിനാൽ, 60 ദിവസത്തേക്ക് തൽക്കാലം നിർത്തിയ അവസ്ഥയിലേക്ക് ഞങ്ങൾ ഈ അക്കൗണ്ട് മാറ്റും. 60 ദിവസത്തെ കാലയളവിന് ശേഷം, നിങ്ങളുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കപ്പെടും. നിങ്ങളുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കപ്പെടുമ്പോൾ എന്ത് സംഭവിക്കുമെന്നതിന്റെ വിശദീകരണം കാണുന്നതിന് 4(എ)(iv)(2) വിഭാഗം കാണുക. 60 ദിവസ കാലയളവിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ ലോഗിൻ ചെയ്യുന്നത് നിങ്ങളുടെ Microsoft അക്കൗണ്ടിനെ പുനഃസജ്ജീവമാക്കും.
   • 2. നിങ്ങളുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കപ്പെടുകയാണെങ്കിൽ (നിങ്ങൾ മുഖേനയോ ഞങ്ങൾ മുഖേനയോ), ചില കാര്യങ്ങൾ സംഭവിക്കും. ആദ്യമായി, സേവനങ്ങൾ ആക്‌സസ്സ് ചെയ്യുന്നതിനുള്ള നിങ്ങളുടെ അവകാശം ഉടനടി അവസാനിപ്പിക്കപ്പെടും. രണ്ടാമതായി, നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റയോ ഉള്ളടക്കമോ ഞങ്ങൾ ഇല്ലാതാക്കും അല്ലെങ്കിൽ നിങ്ങളിൽ നിന്നും നിങ്ങളുടെ Microsoft അക്കൗണ്ടിൽ നിന്നും ഡാറ്റയോ ഉള്ളടക്കമോ മറ്റുതരത്തിൽ വിച്ഛേദിക്കും (നിയമം അനുശാസിക്കുന്നതിന് അനുസരിച്ച്, ഞങ്ങൾക്ക് ആ ഡാറ്റയോ ഉള്ളടക്കമോ നിലനിർത്തേണ്ടതുണ്ടെങ്കിലോ നിങ്ങൾക്കോ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു മൂന്നാം കക്ഷിക്കോ അത് തിരികെ നൽകേണ്ടതോ കൈമാറേണ്ടതോ ആവശ്യമാണെങ്കിലോ ഞങ്ങൾ ഡാറ്റയോ ഉള്ളടക്കമോ ഇല്ലാതാക്കുകയോ വിച്ഛേദിക്കുകയോ ഇല്ല). അക്കൗണ്ട് അവസാനിപ്പിക്കപ്പെട്ട് കഴിഞ്ഞാൽ നിങ്ങളുടെ ഉള്ളക്കമോ ഡാറ്റയോ വീണ്ടെടുക്കാൻ Microsoft-ന് കഴിയാത്തതിനാൽ ഒരു പതിവ് അടിസ്ഥാനത്തിലുള്ള ബാക്കപ്പ് പ്ലാൻ നിങ്ങൾക്ക് ഉണ്ടായിരിക്കണം. മൂന്നാമതായി, നിങ്ങൾ കരസ്ഥമാക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിലേക്കുള്ള ആക്‌സസ്സ് നഷ്ടപ്പെടാം.
 • ബി. ഔദ്യോഗിക അല്ലെങ്കിൽ സ്കൂൾ അക്കൗണ്ടുകൾ. ഒരു ഔദ്യോഗിക അല്ലെങ്കിൽ സ്കൂൾ ഇമെയിൽ വിലാസം ഉപയോഗിച്ച് നിർദിഷ്ട Microsoft സേവനങ്ങളിൽ നിങ്ങൾക്ക് സൈനിൻ ചെയ്യാനാകും. നിങ്ങൾ അങ്ങനെ ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഇമെയിൽ വിലാസവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡൊമെയ്‌നിന്‍റെ ഉടമ, നിങ്ങളുടെ അക്കൗണ്ട് നിയന്ത്രിച്ചേക്കുമെന്നും അഡ്‌മിനിസ്റ്റർ ചെയ്തേക്കുമെന്നും നിങ്ങളുടെ ആശയവിനിമയങ്ങളിലെയും ഫയലുകളിലെയും ഉള്ളടക്കങ്ങൾ ഉൾപ്പെടെ, നിങ്ങളുടെ ഡാറ്റ ആക്സസ്സ് ചെയ്യുകയും പ്രോസസ്സുചെയ്യുകയും ചെയ്തേക്കുമെന്നും, അക്കൗണ്ടിലേക്കോ ഡാറ്റയിലേക്കോ ആരെങ്കിലും അനധികൃതമായി പ്രവേശിക്കുന്നുവെങ്കിൽ ഡൊമെയ്‌നിന്‍റെ ഉടമയെ അക്കാര്യം Microsoft അറിയിച്ചേക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു. Microsoft സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗം നിങ്ങളുമായോ നിങ്ങളുടെ സ്ഥാപനവുമായോ Microsoft-നുള്ള ഉടമ്പടികൾക്ക് വിധേയമായേക്കാമെന്നും ഈ വ്യവസ്ഥകൾ ബാധകമായേക്കില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾക്ക് ഇതിനകം തന്നെ ഒരു Microsoft അക്കൗണ്ട് ഉണ്ടെങ്കിലും ഈ വ്യവസ്ഥകൾ അനുസരിച്ച് കവർ ചെയ്യുന്ന സേവനങ്ങൾ ആക്സസ് ചെയ്യാൻ ഒരു പ്രത്യേക ഔദ്യോഗിക ഇമെയിൽ വിലാസമോ സ്കൂൾ ഇമെയിൽ വിലാസമോ ഉപയോഗിക്കുകയാണെങ്കിലും, അത്തരം സേവനങ്ങൾ ആക്സസ് ചെയ്യുന്നത് തുടരാൻ നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് നിർദ്ദേശം ലഭിച്ചേക്കാം.
 • സി. അധിക എക്യുപ്‌മെന്റ്/ഡാറ്റ പ്ലാനുകൾ. സേവനങ്ങളിൽ പലതും ഉപയോഗിക്കുന്നതിന്, നിങ്ങൾക്കൊരു ഇന്റർനെറ്റ് കണക്ഷൻ ഒപ്പം/അല്ലെങ്കിൽ ഡാറ്റ/സെല്ലുലാർ പ്ലാൻ ആവശ്യമാണ്. ഹെഡ്‌സെറ്റോ ക്യാമറയോ മൈക്രോഫോണോ പോലെ നിങ്ങൾക്കൊരു അധിക എക്യുപ്‌മെന്റും ആവശ്യമായി വന്നേക്കാം. സേവനങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ എല്ലാ കണക്ഷനുകളും പ്ലാനുകളും എക്യുപ്‌മെന്റും നൽകുന്നതിനും നിങ്ങളുടെ കണക്ഷനുകൾക്കും പ്ലാനുകൾക്കും എക്യുപ്‌മെന്റിനുമായും ദാതാവ് (ദാതാക്കൾ) ഈടാക്കുന്ന നിരക്ക് നൽകുന്നതിനുമുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണ്. സേവനങ്ങൾക്കായി നിങ്ങൾ അടയ്ക്കുന്ന എന്തെങ്കിലും ഫീസിന് പുറമെയാണ് ഈ ഫീസ്, അത്തരം ഫീസുകൾ ഞങ്ങൾ തിരികെ നൽകുന്നതല്ല. നിങ്ങൾക്ക് ബാധകമായ മറ്റെന്തെങ്കിലും ഫീസ് ഉണ്ടോയെന്ന് അറിയുന്നതിന് നിങ്ങളുടെ ദാതാവിനോട്(ക്കളോട്) ചോദിക്കുക.
 • ഡി. സേവന അറിയിപ്പുകൾ. നിങ്ങൾ ഉപയോഗിക്കുന്ന ഒരു സേവനത്തെ കുറിച്ച് നിങ്ങളോട് എന്തെങ്കിലും ഞങ്ങൾക്ക് പറയേണ്ടതുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങൾ സേവന അറിയിപ്പുകൾ അയയ്ക്കും. നിങ്ങളുടെ Microsoft അക്കൗണ്ടുയി ബന്ധപ്പെട്ട് നിങ്ങൾ ഞങ്ങൾക്ക് ഇമെയിൽ വിലാസമോ ഫോൺ നമ്പറോ നൽകുകയാണെങ്കിൽ, നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി, നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനുള്ള അറിയിപ്പുകൾ ഉൾപ്പെടെയുള്ള സേവന അറിയിപ്പുകൾ, ഇമെയിൽ വഴിയോ SMS (ടെക്സ്റ്റ് സന്ദേശം) വഴിയോ, അയച്ചുതന്നേക്കാം. മറ്റ് മാർഗ്ഗങ്ങളിലൂടെയും നിങ്ങൾക്ക് ഞങ്ങൾ സേവന അറിയിപ്പുകൾ അയച്ചേക്കാം (ഉദാഹരണത്തിന്, ഉൽപ്പന്നത്തിനുള്ളിൽ ദൃശ്യമാകുന്ന സന്ദേശങ്ങൾ). SMS വഴി അറിയിപ്പുകൾ സ്വീകരിക്കുന്നതിന് ഡാറ്റാ അല്ലെങ്കിൽ സന്ദേശമയയ്ക്കൽ നിരക്കുകൾ ബാധകമാകാം.
 • ഇ. പിന്തുണ. ചില സേവനങ്ങൾക്കുള്ള കസ്റ്റമർ പിന്തുണ support.microsoft.com എന്ന വിലാസത്തിൽ ലഭ്യമാണ്. മറ്റുതരത്തിൽ വ്യക്തമാക്കാത്ത പക്ഷം, ചില സേവനങ്ങൾ പ്രത്യേക അല്ലെങ്കിൽ അനുബന്ധ കസ്റ്റമർ പിന്തുണ നൽകിയേക്കാം, www.microsoft.com/support-service-agreement, എന്ന വിലാസത്തിലുള്ള വ്യവസ്ഥകൾക്ക് ബാധകമായിരിക്കും ആ പിന്തുണ. സവിശേഷതകളുടെയോ സേവനങ്ങളുടെയോ പ്രിവ്യൂവിനോ ബീറ്റാ പതിപ്പുകൾക്കോ പിന്തുണ ലഭ്യമായേക്കില്ല. മൂന്നാം കക്ഷികൾ നൽകുന്ന സോഫ്റ്റ്‌വെയറുമൊത്തോ സേവനങ്ങളുമൊത്തോ സേവനത്തിന് അനുയോജ്യത ഉണ്ടായേക്കില്ല, അനുയോജ്യതാ ആവശ്യകതകൾ അറിഞ്ഞുവയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണ്.
 • എഫ്. നിങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കൽ. സേവനങ്ങൾ റദ്ദാക്കപ്പെടുന്നുവെങ്കിൽ (നിങ്ങൾ മുഖേനയോ ഞങ്ങൾ മുഖേനയോ), സേവനങ്ങൾ ആക്‌സസ്സ് ചെയ്യുന്നതിനുള്ള നിങ്ങളുടെ അവകാശങ്ങൾ ഉടനടി അവസാനിപ്പിക്കപ്പെടും, സേവനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിലേക്കുള്ള നിങ്ങളുടെ ലൈസൻസും അവസാനിക്കും. രണ്ടാമതായി, സേവനവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റയോ ഉള്ളടക്കമോ ഞങ്ങൾ ഇല്ലാതാക്കും അല്ലെങ്കിൽ നിങ്ങളിൽ നിന്നും നിങ്ങളുടെ Microsoft അക്കൗണ്ടിൽ നിന്നും ഡാറ്റയോ ഉള്ളടക്കമോ മറ്റുതരത്തിൽ വിച്ഛേദിക്കും (നിയമം അനുശാസിക്കുന്നതിന് അനുസരിച്ച്, ഞങ്ങൾക്ക് ആ ഡാറ്റയോ ഉള്ളടക്കമോ നിലനിർത്തേണ്ടതുണ്ടെങ്കിലോ നിങ്ങൾക്കോ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു മൂന്നാം കക്ഷിക്കോ അത് തിരികെ നൽകേണ്ടതോ കൈമാറേണ്ടതോ ആവശ്യമാണെങ്കിലോ ഞങ്ങൾ ഡാറ്റയോ ഉള്ളടക്കമോ ഇല്ലാതാക്കുകയോ വിച്ഛേദിക്കുകയോ ഇല്ല). ഫലമായി, സേവനങ്ങളിലൊന്നും (അല്ലെങ്കിൽ ആ സേവനങ്ങളിൽ നിങ്ങൾ സംഭരിച്ചിട്ടുള്ള നിങ്ങളുടെ ഉള്ളടക്കം) ആക്‌സസ്സ് ചെയ്യാൻ തുടർന്നങ്ങോട്ട് നിങ്ങൾക്കായേക്കില്ല. നിങ്ങൾക്കൊരു പതിവ് ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കണം. മൂന്നാമതായി, നിങ്ങൾ കരസ്ഥമാക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിലേക്കുള്ള ആക്‌സസ്സ് നഷ്ടപ്പെടാം. നിങ്ങളുടെ Microsoft അക്കൗണ്ട് നിങ്ങൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും സേവനങ്ങൾ ആക്‌സസ്സ് ചെയ്യാൻ കഴിയുന്ന മറ്റൊരു അക്കൗണ്ട് ഇല്ലെങ്കിലും, നിങ്ങളുടെ സേവനങ്ങൾ ഉടനടി റദ്ദാക്കപ്പെട്ടേക്കാം.
മുഴുവൻ ടെക്സ്റ്റ്
മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കൽമൂന്നാം കക്ഷി ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കൽ5_usingThird-PartyAppsAndServices
സംഗ്രഹം

5. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കൽ. സ്വതന്ത്ര മൂന്നാം കക്ഷികളിൽ നിന്ന് (Microsoft അല്ലാത്ത കമ്പനികളിൽ നിന്നോ ആളുകളിൽ നിന്നോ) ("മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും") ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വെബ്‌സൈറ്റുകൾ, ലിങ്കുകൾ, ഉള്ളടക്കം, മെറ്റീരിയൽ, ഗെയിമുകൾ, വൈദഗ്ധ്യങ്ങൾ, സംയോജനങ്ങൾ, ബോട്ടുകൾ അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ എന്നിവ ആക്‌സസ് ചെയ്യാനോ കരസ്ഥമാക്കാനോ സേവനങ്ങൾ നിങ്ങളെ അനുവദിച്ചേക്കാം. മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും കണ്ടെത്തുന്നതിനോ അവയോട് അഭ്യർത്ഥനകൾ നടത്തുന്നതിനോ അവയുമായി സംവദിക്കുന്നതിനോ നിങ്ങളുടെ ഉള്ളടക്കമോ ഡാറ്റയോ പങ്കിടുന്നതിന് നിങ്ങളെ അനുവദിക്കുന്നതിനോ ഞങ്ങളുടെ പല സേവനങ്ങളും നിങ്ങളെ സഹായിക്കുന്നു, നിങ്ങൾക്ക് മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നൽകുന്നതിനായി ഞങ്ങളുടെ സേവനങ്ങൾക്ക് നിങ്ങൾ നിർദ്ദേശം നൽകുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. മൂന്നാം കക്ഷി ആപ്പുകളുടെയും സേവനങ്ങളുടെയും പബ്ലിഷറുമൊത്തോ ദാതാവുമൊത്തോ ഓപ്പറേറ്ററുമൊത്തോ നിങ്ങളുടെ ഉള്ളടക്കമോ ഡാറ്റയോ സംഭരിക്കുന്നതിന് ഈ മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നിങ്ങളെ അനുവദിക്കുകയും ചെയ്തേക്കാം. ഒരു സ്വകാര്യതാ നയവുമൊത്താണ് മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നിങ്ങൾക്ക് നൽകപ്പെട്ടേക്കുക അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പായി അധിക വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കേണ്ടി വന്നേക്കാം. Office സ്റ്റോർ, Xbox സ്റ്റോർ അല്ലെങ്കിൽ Windows സ്റ്റോർ എന്നിവയിലൂടെ കരസ്ഥമാക്കുന്ന ആപ്ലിക്കേഷനുകൾക്കുള്ള അധിക വ്യവസ്ഥകൾക്ക് വിഭാഗം 13(ബി) കാണുക. ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും കരസ്ഥമാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ അഭ്യർത്ഥിക്കുന്നതിനോ അവയിലേക്ക് നിങ്ങളുടെ Microsoft അക്കൗണ്ട് ലിങ്കുചെയ്യുന്നതിനോ മുമ്പായി എന്തെങ്കിലും അനുബന്ധ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും നിങ്ങൾ അവലോകനം ചെയ്യേണ്ടതാണ്. ഈ വ്യവസ്ഥകളെ എന്തെങ്കിലും അധിക വ്യവസ്ഥകൾ പരിഷ്കരിക്കില്ല. എന്തെങ്കിലും മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുടെയോ സേവനങ്ങളുടെയോ ഭാഗമായി എന്തെങ്കിലും ബൗദ്ധികാവകാശ സ്വത്ത് നിങ്ങൾക്ക് Microsoft ലൈസൻസ് ചെയ്യുന്നില്ല. ഈ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് ഉത്ഭവിക്കുന്ന എല്ലാ അപകടസാധ്യതകൾക്കും ബാധ്യതകൾക്കും നിങ്ങൾക്കാണ് ഉത്തരവാദിത്തമെന്നും അവയുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാവുന്ന എന്തെങ്കിലും പ്രശ്നങ്ങൾക്ക് Microsoft-ന് ഉത്തരവാദിത്തം ഉണ്ടാവില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. ഏതെങ്കിലും ആപ്പുകളും സേവനങ്ങളും നൽകുന്ന വിവരങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട് Microsoft-ന് നിങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.

മുഴുവൻ ടെക്സ്റ്റ്
സേവന ലഭ്യതസേവന ലഭ്യത6_serviceAvailability
സംഗ്രഹം

6. സേവന ലഭ്യത.

 • എ. സേവനങ്ങളിലൂടെ നൽകപ്പെടുന്ന സേവനങ്ങൾ, മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ അല്ലെങ്കിൽ മെറ്റീരിയൽ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ എന്നിവ പല സമയങ്ങളിലും ലഭ്യമല്ലാതാകാം, പരിമിതമായ അടിസ്ഥാനത്തിൽ മാത്രം നൽകപ്പെടാം അല്ലെങ്കിൽ നിങ്ങളുടെ മേഖലയെയോ ഉപകരണത്തിനെയോ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ലൊക്കേഷൻ നിങ്ങൾ മാറ്റുന്നുവെങ്കിൽ, നിങ്ങളുടെ മുമ്പത്തെ ലൊക്കേഷനിൽ ലഭ്യമാവുകയും നിങ്ങൾ പണമടയ്ക്കുകയും ചെയ്തിട്ടുള്ള മെറ്റീരിയലോ ആപ്ലിക്കേഷനുകളോ നിങ്ങൾ വീണ്ടും കരസ്ഥമാക്കേണ്ടതായി വന്നേക്കാം. എന്തെങ്കിലും മെറ്റീരിയലോ സേവനങ്ങളോ നിങ്ങൾ ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന രാജ്യത്തിൽ നിയമവിരുദ്ധമായതോ ഉപയോഗിക്കാൻ ലൈസൻസ് ഇല്ലാത്തതോ ആയ മെറ്റീരിയലോ സേവനങ്ങളോ നിങ്ങൾ ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്നും അല്ലെങ്കിൽ അത്തരം മെറ്റീരിയലോ സേവനങ്ങളോ ആക്സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ നിങ്ങളുടെ ലൊക്കേഷനോ ഐഡന്റിറ്റിയോ മറയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു.
 • ബി. സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്ന തരത്തിൽ നിലനിർത്താൻ ഞങ്ങൾ പരിശ്രമിക്കും, എന്നിരുന്നാലും എല്ലാ ഓൺലൈൻ സേവനങ്ങൾക്കും തടസ്സങ്ങളും വൈദ്യുതിയില്ലായ്മയും നേരിടാം, ഫലമായി നിങ്ങൾക്ക് ഉണ്ടാകുന്ന തടസ്സത്തിനോ നഷ്ടത്തിനോ Microsoft-ന് ഒരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. വൈദ്യുതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾ സംഭരിച്ചിരിക്കുന്ന ഉള്ളടക്കമോ ഡാറ്റയോ വീണ്ടെടുക്കാൻ നിങ്ങൾക്കായേക്കില്ല. സേവനങ്ങളിൽ നിങ്ങൾ സംഭരിക്കുന്ന ഉള്ളടക്കവും ഡാറ്റയും പതിവായി ബാക്കപ്പെടുക്കാനോ മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും ഉപയോഗിച്ചുകൊണ്ട് സംഭരിക്കാനോ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
മുഴുവൻ ടെക്സ്റ്റ്
സേവനങ്ങളിലേക്കോ സോഫ്റ്റ്‌വെയറിലേക്കോ ഉള്ള അപ്‌ഡേറ്റുകളും ഈ വ്യവസ്ഥകളിലേക്കുള്ള മാറ്റങ്ങളുംസേവനങ്ങളിലേക്കോ സോഫ്റ്റ്‌വെയറിലേക്കോ ഉള്ള അപ്‌ഡേറ്റുകളും ഈ വ്യവസ്ഥകളിലേക്കുള്ള മാറ്റങ്ങളും7_updatesToTheServicesOrSoftwareAndChangesToTheseTerms
സംഗ്രഹം

7. സേവനങ്ങളിലേക്കോ സോഫ്റ്റ്‌വെയറിലേക്കോ ഉള്ള അപ്‌ഡേറ്റുകളും ഈ വ്യവസ്ഥകളിലേക്കുള്ള മാറ്റങ്ങളും.

 • എ. ഏത് സമയത്തും ഈ വ്യവസ്ഥകൾ ഞങ്ങൾ മാറ്റാം, എപ്പോഴാണിത് ചെയ്യുന്നതെന്ന് നിങ്ങളെ ഞങ്ങൾ അറിയിക്കുകയും ചെയ്യും. മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്നത് അർത്ഥമാക്കുന്നത് പുതിയ വ്യവസ്ഥകളെ നിങ്ങൾ അംഗീകരിക്കുന്നു എന്നാണ്. നിങ്ങൾ പുതിയ വ്യവസ്ഥകൾ സമ്മതിക്കുന്നില്ലെങ്കിൽ, സേവനം ഉപയോഗിക്കുന്നത് നിങ്ങൾ നിർത്തണം, നിങ്ങളുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കണം, നിങ്ങൾ രക്ഷിതാവോ രക്ഷാകർത്താവോ ആണെങ്കിൽ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ Microsoft അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് കുട്ടിയെ സഹായിക്കണം.
 • ബി. സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിന് ചിലപ്പോഴൊക്കെ നിങ്ങൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ആവശ്യമാകും. നിങ്ങളുടെ സോഫ്റ്റ്‌വെയർ പതിപ്പ് ഞങ്ങൾ സ്വയമേവ പരിശോധിക്കുകയും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അല്ലെങ്കിൽ കോൺഫിഗറേഷൻ മാറ്റങ്ങൾ ഡൗൺലോഡ് ചെയ്യുകയും ചെയ്തേക്കാം. സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിന് സോഫ്റ്റ്‌വെയറിലേക്കുള്ള അപ്‌ഡേറ്റും നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. അപ്‌ഡേറ്റുകൾക്കൊപ്പം മറ്റ് വ്യവസ്ഥകൾ ലഭിച്ചിട്ടില്ലെങ്കിൽ, അത്തരം അപ്‌ഡേറ്റുകൾക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും, മറ്റ് വ്യവസ്ഥകൾ ലഭിച്ചിട്ടുണ്ടെങ്കിൽ, ആ വ്യവസ്ഥകളായിരിക്കും ബാധകമാവുക. Microsoft-ന് എന്തെങ്കിലും അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതിന് ബാധ്യതയില്ല, നിങ്ങൾക്ക് വാങ്ങിയിട്ടുള്ളതോ ലൈസൻസ് ചെയ്തിട്ടുള്ളതോ ആയ സോഫ്റ്റ്‌വെയർ, ആപ്പുകൾ, ഉള്ളടക്കം അല്ലെങ്കിൽ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായുള്ള സിസ്റ്റത്തിന്റെ പതിപ്പ് ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ഉറപ്പും നൽകാനാകില്ല. മൂന്നാം കക്ഷികൾ നൽകുന്ന സോഫ്റ്റ്‌വെയറിനോ സേവനങ്ങൾക്കോ അത്തരം അപ്‌ഡേറ്റുകൾ അനുയോജ്യമാകണമെന്നില്ല. സോഫ്റ്റ്‌വെയർ അൺഇൻസ്റ്റാൾ ചെയ്യുക വഴി, ഏത് സമയത്തും ഭാവി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കായുള്ള നിങ്ങളുടെ സമ്മതം നിങ്ങൾക്ക് പിൻവലിക്കാവുന്നതാണ്.
 • സി. കൂടുതലായി, സേവനത്തിന്റെ സവിശേഷതകളോ പ്രവർത്തനക്ഷമതയോ നിങ്ങൾ നീക്കംചെയ്യുകയോ മാറ്റുകയോ അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾക്കും സേവനങ്ങൾക്കും സേവനമോ ആക്സസോ നൽകുന്നത് നിർത്തുകയോ ചെയ്യേണ്ടുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം. ബാധകമായ നിയമം ആവശ്യപ്പെടുന്ന പരിധിയിൽ ഒഴികെ, ഏതെങ്കിലും സാമഗ്രിയുടെയോ ഡിജിറ്റൽ സാധനങ്ങളുടെയോ (വിഭാഗം 13(കെ)-ൽ നിർവചിച്ചിട്ടുള്ളത്) മുമ്പ് വാങ്ങിയ ആപ്ലിക്കേഷനുകളുടെയോ വീണ്ടുമുള്ള ഡൗൺലോഡ് അല്ലെങ്കിൽ പ്രതിസ്ഥാപനം നൽകുന്നതിന് ഞങ്ങൾക്ക് കടമയൊന്നുമില്ല. ഞങ്ങൾ സേവനങ്ങളോ സവിശേഷതകളോ ഒരു പ്രിവ്യൂ പതിപ്പിലോ ബീറ്റാ പതിപ്പിലോ റിലീസ് ചെയ്തേക്കാം, അന്തിമ പതിപ്പ് പ്രവർത്തിച്ചേക്കാവുന്ന പോലെ ശരിയായ വിധത്തിലോ സമാന തരത്തിലോ ഇത് പ്രവർത്തിച്ചേക്കില്ല.
 • ഡി. ഇതുവഴി, ചില തരം സംഗീതവും ഗെയിമുകളും സിനിമകളും പുസ്തകങ്ങളും മറ്റും പോലെ ഡിജിറ്റൽ റൈറ്റ്സ് മാനേജ്‌മെന്റ് (DRM) ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുള്ള മെറ്റീരിയൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും; DRM സോഫ്റ്റ്‌വെയർ സ്വപ്രേരിതമായി ഒരു ഓൺലൈൻ റൈറ്റ്സ് സെർവറുമായി ബന്ധപ്പെടുകയും DRM അപ്‌ഡേറ്റുകൾ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും.
മുഴുവൻ ടെക്സ്റ്റ്
സോഫ്റ്റ്‌വെയർ ലൈസൻസ്സോഫ്റ്റ്‌വെയർ ലൈസൻസ്8_softwareLicense
സംഗ്രഹം

8. സോഫ്റ്റ്‌വെയർ ലൈസൻസ്. ഒരു പ്രത്യേക Microsoft ലൈസൻസ് ഉടമ്പടി ഉൾപ്പെടുത്തപ്പെട്ടില്ല എന്ന സാഹചര്യത്തിൽ (Windows-മൊത്തുള്ളതും അതിന്‍റെ ഭാഗമായുള്ളതുമായ ഒരു Microsoft ആപ്ലിക്കേഷൻ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള Microsoft സോഫ്റ്റ്‌വെയർ ലൈസൻസ് വ്യവസ്ഥകളായിരിക്കും അത്തരം സോഫ്റ്റ്‌വെയറിനെ നിയന്ത്രിക്കുക), സേവനത്തിന്‍റെ ഭാഗമായി നിങ്ങൾക്ക് നൽകപ്പെടുന്ന ഏതൊരു സോഫ്റ്റ്‌വെയറും ഈ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. Office Store, Windows Store, Xbox Store എന്നിവയിലൂടെ കരസ്ഥമാക്കിയിട്ടുള്ള ആപ്ലിക്കേഷനുകൾ, താഴെയുള്ള വിഭാഗം 13(ബി)(i) എന്നതിന് വിധേയമാണ്.

 • എ. നിങ്ങൾ ഈ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിന്റെ ഭാഗമായി, ഒരു സമയത്ത് ഒരു വ്യക്തിക്ക് ഉപയോഗിക്കുന്നതിനായി ആഗോളാടിസ്ഥാനത്തിൽ ഉപകരണമൊന്നിന് സോഫ്റ്റ്‌വെയറിന്റെ ഒരു പകർപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശം ഞങ്ങൾ നൽകുന്നു. ചില ഉപകരണങ്ങൾക്ക്, സേവനങ്ങളുടെ നിങ്ങളുടെ വ്യക്തഗതമായ വാണിജ്യേതര ഉപയോഗത്തിന്, അത്തരം സോഫ്റ്റ്‌വെയർ മുൻകൂറായി തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകാം. സേവനങ്ങളുടെ ഭാഗമായ സോഫ്റ്റ്‌വെയറിലോ വെബ്‌സൈറ്റിലോ മൂന്നാം കക്ഷി കോഡുകൾ ഉൾപ്പെട്ടേക്കാം. സോഫ്റ്റ്‌വെയറിലേക്കോ വെബ്‌സൈറ്റിലേക്കോ ലിങ്കുചെയ്യപ്പെട്ടിട്ടിള്ള അല്ലെങ്കിൽ അവയിഉൽ നിന്ന് റെഫർ ചെയ്യപ്പെടുന്ന ഏതെങ്കിലും മൂന്നാം കക്ഷി സ്ക്രിപ്റ്റുകളോ കോഡോ, അത്തരം കോഡിന്റെ ഉടമസ്ഥാവകാശമുള്ള മൂന്നാം കക്ഷികളാണ് നിങ്ങൾക്ക് ലൈസൻസ് ചെയ്യുന്നത്, Microsoft അല്ല. മൂന്നാം കക്ഷി കോഡിനായി അറിയിപ്പുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ, വിവരം പ്രദാനം ചെയ്യുന്നതിനുള്ള ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയാണ് അവ ഉൾപ്പെടുത്തിയിരിക്കുന്നത്.
 • ബി. സോഫ്റ്റ്‌വെയർ ലൈസൻസ് ചെയ്യപ്പെട്ടിരിക്കുകയാണ്, വിറ്റിരിക്കുകയല്ല, സൂചന വഴിയോ മുൻപാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനം (ഇ‌സ്റ്റോപ്പെൽ) വഴിയോ മറ്റുതരത്തിലോ, ഈ ലൈസൻസ് വ്യവസ്ഥകൾക്ക് കീഴിൽ Microsoft വ്യക്തമായി നൽകാത്ത സോഫ്റ്റ്‌വെയറിലേക്കുള്ള എല്ലാ അവകാശങ്ങളും Microsoft-ൽ നിക്ഷിപ്തമാണ്. ഇനിപ്പറയുന്നവയ്ക്കായുള്ള എന്തെങ്കിലും അവകാശം ഈ ലൈസൻ നൽകുന്നില്ല, നിങ്ങളത് ചെയ്യുകയുമരുത്:
  • i. സോഫ്റ്റ്‌വെയറിലെയോ സേവനങ്ങളിലെയോ, അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും സാങ്കേതികവിദ്യാപരമായ പരിരക്ഷാ മുൻകരുതലുകൾ മറികടക്കാൻ ശ്രമിക്കുക;
  • ii. ബാധകമായ പകർപ്പവകാശ നിയമം വ്യക്തമായി അനുവദിക്കുന്ന പരിധിക്ക് പുറത്തേക്ക്, സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അല്ലെങ്കിൽ സേവനങ്ങളിലൂടെ ആക്സസ് ചെയ്യാവുന്ന എന്തെങ്കിലും സോഫ്റ്റ്‌വെയറോ സേവനത്തിന്റെ മറ്റെന്തെങ്കിലും വശമോ ഡിസ്അസംബിൾ ചെയ്യുന്നത്, ഡീകംപൈൽ ചെയ്യുന്നത്, ഡീക്രിപ്റ്റ് ചെയ്യുന്നത്, ഹാക്കുചെയ്യുന്നത്, എമുലേറ്റ് ചെയ്യുന്നത്, ചൂഷണം ചെയ്യുന്നത് അല്ലെങ്കിൽ റിവേഴ്സ് എഞ്ചിനീയറിംഗ് ചെയ്യുന്നത്;
  • iii. വേറെ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയറിന്റെയോ സേവനങ്ങളുടെയോ ഘടകഭാഗങ്ങൾ വേർപെടുത്തിയെടുക്കുന്നത്;
  • iv. Microsoft നിങ്ങളെ വ്യക്തമായി അധികാരപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, സോഫ്റ്റ്‌വെയറോ സേവനങ്ങളോ പ്രസിദ്ധീകരിക്കുക, പകർത്തുക, വാടകയ്ക്ക് നൽകുക, ലീസിന് കൊടുക്കുക, വിൽക്കുക, എക്സ്പോർട്ട് ചെയ്യുക, ഇമ്പോർട്ട് ചെയ്യുക, വിതരണം ചെയ്യുക അല്ലെങ്കിൽ വായ്പയായി നൽകുക;
  • v. സോഫ്റ്റ്‌വെയറോ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള അല്ലെങ്കിൽ ഉപയോഗിക്കുന്നതിനുള്ള എന്തെങ്കിലും സോഫ്റ്റ്‌വെയർ ലൈസൻസുകളോ എന്തെങ്കിലും അവകാശങ്ങളോ കൈമാറുക;
  • vi. മറ്റാരെങ്കിലും സേവനങ്ങൾ ഉപയോഗിക്കുന്നതോ ഏതെങ്കിലും സേവനം, ഡാറ്റ, അക്കൗണ്ട് അല്ലെങ്കിൽ നെറ്റ്‌വർക്ക് എന്നിവയിലേക്ക് ആക്സസ് നേടുന്നതോ തടസ്സപ്പെടുത്തുന്ന തരത്തിൽ അനധികൃതമായി സേവനങ്ങൾ ഉപയോഗിക്കുക;
  • vii. സേവനങ്ങളീലേക്ക് ആക്സസ് ചെയ്യുന്നതിനോ ഏതെങ്കിലും Microsoft അംഗീകൃത ഉപകരണം (ഉദാഹരണത്തിന്, Xbox One, Xbox 360, Microsoft Surface മുതലായവ) പരിഷ്കരിക്കുന്നതിനോ അനധികൃതമായ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ പ്രാപ്തമാക്കുക.
മുഴുവൻ ടെക്സ്റ്റ്
പേയ്‌മെന്റ് വ്യവസ്ഥകൾപേയ്‌മെന്റ് വ്യവസ്ഥകൾ9_paymentTerms
സംഗ്രഹം

9. പേയ്‌മെന്റ് വ്യവസ്ഥകൾ. നിങ്ങൾ ഒരു സേവനം വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വാങ്ങലിന് ഈ പേയ്‌മെന്റ് വ്യവസ്ഥകൾ ബാധകമാണ്, നിങ്ങൾ ഈ വ്യവസ്ഥകൾ സമ്മതിക്കുകയും ചെയ്യുന്നു.

 • എ. നിരക്കുകൾ. സേവനങ്ങളുടെ ഒരു ഭാഗവുമായി ബന്ധപ്പെട്ട് ഒരു നിരക്ക് ഉണ്ടെങ്കിൽ, നിർദ്ദിഷ്ട കറൻസിയിൽ പണമടയ്ക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. മറ്റുതരത്തിൽ പ്രസ്താവിച്ചിട്ടില്ലെങ്കിൽ സേവനത്തിനായി പ്രസ്താവിച്ചിട്ടുള്ള വിലയിൽ ബാധകമായ എല്ലാ നികുതികളും കറൻസി വിനിമയ നിരക്കുകളും ഉൾപ്പെടുത്തിയിട്ടില്ല. മറ്റുതരത്തിൽ പ്രസ്താവിക്കുന്നില്ലെങ്കിൽ, Skype പണമടച്ചുള്ള ഉൽപ്പന്നങ്ങൾക്കായുള്ള എല്ലാ നിരക്കുകളും ബാധകമായ നികുതികൾ ഉൾപ്പെടെ ഉള്ളതായിരിക്കും. അത്തരം നികുതികളോ മറ്റ് നിരക്കുകളോ അടയ്ക്കുന്നതിനുള്ള സമ്പൂർണ്ണ ഉത്തരവാദിത്തം നിങ്ങളുടേതാണ്. നിങ്ങളുടെ ബില്ലിംഗ് വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള താമസ വിലാസത്തെ അടിസ്ഥാനമാക്കിയാണ് Skype, നികുതി കണക്കുകൂട്ടുന്നത്. ഈ വിലാസം ഏറ്റവും പുതിയതാണെന്നും കൃത്യമാണെന്നും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നികുതി നിരക്ക് കണക്കുകൂട്ടുന്നതിന് പ്രാദേശിക നിയമം മറ്റൊരു അടിസ്ഥാനം നിഷ്കർഷിക്കാത്ത പക്ഷം, നിങ്ങൾ Microsoft അക്കൗണ്ട് രജിസ്റ്റർ ചെയ്ത സമയത്തെ ലൊക്കേഷനെ അടിസ്ഥാനമാക്കിയായിരിക്കും നികുതികൾ കണക്കാക്കപ്പെടുക, Skype ഉൽപ്പന്നങ്ങളുടെ നികുതി കണക്കാക്കുന്ന രീതിയിലല്ല ഇത് ചെയ്യുന്നത്. നിങ്ങളിൽ നിന്ന് മുഴുവൻ പേയ്‌മെന്റ് സമയത്തിന് ലഭിക്കുന്നില്ലെങ്കിൽ സേവനം ഞങ്ങൾ തൽക്കാലം നിർത്തിയേക്കാം അല്ലെങ്കിൽ റദ്ദാക്കിയേക്കാം. പണമടയ്ക്കാത്തതിനാൽ സേവനങ്ങൾ തൽക്കാലം നിർത്തലോ റദ്ദാക്കലോ, നിങ്ങളുടെ അക്കൗണ്ടിലേക്കും അതിലെ ഉള്ളടക്കത്തിലേക്കുമുള്ള ആക്സസും അതിന്റെ ഉപയോഗവും നഷ്ടപ്പെടുന്നതിൽ കലാശിച്ചേക്കാം. നിങ്ങളുടെ ലൊക്കേഷൻ മറച്ചുവയ്ക്കുന്ന കോർപ്പറേറ്റ് നെറ്റ്‌വർക്ക് വഴിയോ മറ്റ് സ്വകാര്യ നെറ്റ്‌വർക്ക് വഴിയോ ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യുന്നത്, നിങ്ങളുടെ യഥാർത്ഥ ലൊക്കേഷനായി പ്രദർശിപ്പിച്ചിട്ടുള്ള നിരക്കുകളിൽ നിന്ന് വ്യത്യസ്തമായ നിരക്കുകൾ ഈടാക്കപ്പെടുന്നതിന് കാരണമായേക്കാം. നിങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ച്, ചില ഇടപാടുകൾക്ക് വിദേശ നാണയം അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് പ്രോസസ്സ് ചെയ്യുന്നത് ആവശ്യമാകാം. നിങ്ങൾ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ആ സേവനങ്ങൾക്കായി നിങ്ങളുടെ ബാങ്ക് അധിക ഫീസ് ഈടാക്കിയേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ബാങ്കിൽ ബന്ധപ്പെടുക.
 • ബി. നിങ്ങളുടെ ബില്ലിംഗ് അക്കൗണ്ട്. ഒരു സേവനത്തിനായി പണമടയ്ക്കുന്നതിന്, ആ സേവനത്തിനായി നിങ്ങൾ സൈനപ്പ് ചെയ്യുന്ന സമയത്ത് ഒരു പേയ്‌മെന്റ് രീതി നൽകുന്നതിന് നിങ്ങളോട് ആവശ്യപ്പെടും. Microsoft അക്കൗണ്ട് മാനേജ്‌മെന്റ് വെബ്‌സൈറ്റ് സന്ദർശിച്ചുകൊണ്ട് നിങ്ങളുടെ ബില്ലിംഗ് വിവരങ്ങളിലും പണമടയ്ക്കൽ രീതിയിലും പ്രവേശിക്കുകയും മാറ്റം വരുത്തുകയും ചെയ്യാം, കൂടാതെ https://skype.com/go/myaccount എന്ന വിലാസത്തിലുള്ള നിങ്ങളുടെ അക്കൗണ്ട് പോർട്ടലിൽ സൈൻ ഇൻ ചെയ്തുകൊണ്ട് Skype ബില്ലിംഗ് അക്കൗണ്ടിലും മാറ്റം വരുത്താം. കൂടുതലായി, നിങ്ങളുടെ ഇഷ്യൂയിംഗ് ബാങ്കോ ബാധകമായ പേയ്‌മെന്റ് നെറ്റ്‌വർക്കോ നൽകുന്ന നിങ്ങളുടെ തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അപ്‌ഡേറ്റ് ചെയ്ത അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുന്നതിന് Microsoft-നെ അനുവദിക്കുന്നതിന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളുടെ ഇമെയിൽ വിലാസവും പണമടയ്ക്കൽ രീതിയുടെ വിശദാംശങ്ങളും ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ടും മറ്റ് വിവരങ്ങളും സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ സമ്മതിക്കുന്നു, അതിലൂടെ ഞങ്ങൾക്ക് നിങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാനും നിങ്ങളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആവശ്യമായതു പോലെ നിങ്ങളെ ബന്ധപ്പെടാനുമാകും. നിങ്ങളുടെ ബില്ലിംഗ് അക്കൗണ്ടിലേക്കുള്ള നിങ്ങളുടെ മാറ്റങ്ങളിൽ ഞങ്ങൾക്ക് ന്യായമായി നടപടിയെടുക്കാൻ കഴിയുന്നതിന് മുമ്പ്, നിങ്ങളുടെ ബില്ലിംഗ് അക്കൗണ്ടിലേക്ക് ഞങ്ങൾ സമർപ്പിക്കുന്ന നിരക്കുകളെ, നിങ്ങളുടെ ബില്ലിംഗ് അക്കൗണ്ടിലേക്കുള്ള മാറ്റങ്ങൾ ബാധിക്കില്ല.
 • സി. ബില്ലിംഗ്. Microsoft-ന് ഒരു പേയ്‌മെന്റ് രീതി നൽകുക വഴി, (i) നിങ്ങൾ നൽകിയിരിക്കുന്ന പേയ്‌മെന്റ് രീതി ഉപയോഗിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടെന്നും നിങ്ങൾ നൽകിയ എല്ലാ പേയ്‌മെന്റ് വിവരങ്ങളും സത്യമാണെന്നും കൃത്യമാണെന്നും നിങ്ങൾ പ്രസ്താവിക്കുന്നു; (ii) നിങ്ങളുടെ പേയ്‌മെന്റ് രീതി ഉപയോഗിച്ചുകൊണ്ട് സേവനങ്ങൾക്കായോ ലഭ്യമായ ഉള്ളടക്കത്തിനായോ നിങ്ങളിൽ നിന്ന് പണമീടാക്കുന്നതിന് Microsoft-നെ അധികാരപ്പെടുത്തുന്നു; ഒപ്പം (iii) ഈ വ്യവസ്ഥകൾ പ്രാബല്യത്തിലായിരിക്കുമ്പോൾ നിങ്ങൾ സൈനപ്പ് ചെയ്യാനോ ഉപയോഗിക്കാനോ ആഗ്രഹിക്കുന്ന സേവനങ്ങളുടെ ഏതെങ്കിലും പണമടച്ചുള്ള സവിശേഷതയ്ക്കായി നിങ്ങളിൽ നിന്ന് പണമീടാക്കുന്നതിന് Microsoft-നെ അധികാരപ്പെടുത്തുന്നു. (എ) മുൻകൂറായോ (ബി) വാങ്ങൽ സമയത്തോ (സി) വാങ്ങൽ കഴിഞ്ഞ ഉടനെയോ (ഡി) ആവർത്തിച്ചുവരുന്ന സബ്‌സ്ക്രിപ്ഷൻ അടിസ്ഥാനത്തിലോ ഞങ്ങൾ നിങ്ങൾക്ക് ബിൽ നൽകുന്നതാണ്. ഒപ്പം തന്നെ, നിങ്ങൾ അംഗീകരിച്ചിട്ടുള്ള തുക വരെ നിങ്ങളിൽ നിന്ന് ഞങ്ങൾ ഈടാക്കിയേക്കും, ആവർത്തിച്ചുവരുന്ന സബ്‌സ്ക്രിപ്ഷൻ സേവനങ്ങൾക്ക്, തുകയിൽ എന്തെങ്കിലും മാറ്റം വരുന്നുണ്ടെങ്കിൽ അക്കാര്യം മുൻകൂരായി നിങ്ങളെ ഞങ്ങൾ അറിയിക്കും. മുമ്പ് പ്രോസസ്സ് ചെയ്തിട്ടില്ലാത്ത തുകകൾക്കായി നിങ്ങളുടെ മുമ്പത്തെ ബില്ലിംഗ് കാലയളവുകളുടെ ഒന്നിലും അധികത്തിനായി അതേ സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ബിൽ നൽകാം.
 • ഡി. ആവർത്തിച്ചുവരുന്ന പേയ്‌മെന്റുകൾ. സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ (ഉദാഹരണത്തിന്, പ്രതിമാസം, എല്ലാ 3 മാസവും അല്ലെങ്കിൽ വാർഷികമായി) നിങ്ങൾ സേവനങ്ങൾ നിങ്ങൾ വാങ്ങുമ്പോൾ, നിങ്ങളോ Microsoft-ഓ അത്തരം സേവനത്തിനായുള്ള സബ്‌സ്ക്രിപ്ഷൻ അവസാനിപ്പിക്കുന്നത് വരെ, നിങ്ങൾ സമ്മതിച്ചിട്ടുള്ളതും ആവർത്തിക്കുന്നതുമായ ഇടവേളകളിൽ, നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള രീതി വഴിയായി, ആവർത്തിക്കുന്ന പേയ്‌മെന്റുകൾക്ക് നിങ്ങൾ അധികാരപ്പെടുത്തുന്നുവെന്നും Microsoft-ന് പണമടയ്ക്കപ്പെടുമെന്നും നിങ്ങൾ സമ്മതിക്കുന്നു. ആവർത്തിക്കുന്ന പേയ്‌മെന്‍റുകൾക്ക് അംഗീകാരം നൽകുക വഴി, ഇലക്‌ട്രോണിക് ഡെബിറ്റുകളായോ ഫണ്ട് കൈമാറ്റങ്ങളായോ നിങ്ങളുടെ നിയുക്ത അക്കൗണ്ടിൽ നിന്നുള്ള ഇലക്‌ട്രോണിക് ഡ്രാഫ്റ്റുകളായോ (ഓട്ടോമേറ്റുചെയ്ത ക്ലിയറിംഗ് ഹൗസ് അല്ലെങ്കിൽ അതുപോലുള്ള പേയ്‌മെന്‍റ് സാഹചര്യങ്ങളിൽ) നിങ്ങളുടെ നിയുക്ത അക്കൗണ്ടിലേക്കുള്ള നിരക്കുകളായോ (ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ അതുപോലുള്ള പേയ്‌മെന്‍റ് സാഹചര്യങ്ങളിൽ) അത്തരം പേയ്‌മെന്‍റുകൾ പ്രോസസ് ചെയ്യാൻ നിങ്ങൾ Microsoft-നെ അധികാരപ്പെടുത്തുന്നു (ഒരുമിച്ച് "ഇലക്‌ട്രോണിക് പേയ്‌മെന്‍റുകൾ" എന്നറിയപ്പെടുന്നു). സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ, സാധാരണയായി ബാധകമായ സബ്‌സ്‌ക്രിപ്‌ഷൻ കാലാവധിക്ക് മുമ്പായി ഈടാക്കപ്പെടുന്നു. അടയ്ക്കാതെ എന്തെങ്കിലും പേയ്‌മെന്റ് റിട്ടേൺ ആവുകയാണെങ്കിലോ എന്തെങ്കിലും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ സമാന ഇടപാട് നിരസിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ആണെങ്കിലോ, ബാധകമായ റിട്ടേൺ ഇനം, നിരസിക്കപ്പെട്ട തുക അല്ലെങ്കിൽ വേണ്ടത്രയില്ലാത്ത ഫണ്ട് ഫീസ് എന്നിവ പിരിച്ചെടുക്കുന്നതിനോ അത്തരം പേയ്‌മെന്റുകൾ ഒരു ഇലക്ട്രോണിക്ക് പേയ്‌മെന്റായി പ്രോസസ് ചെയ്യുന്നതിനോ ഉള്ള അവകാശം Microsoft-ലോ അതിന്റെ സേവന ദാതാക്കളിലോ നിക്ഷിപ്തമാണ്.
 • ഇ. സ്വപ്രേരിത പുതുക്കൽ. ബാധകമായ നിയമം അനുസരിച്ച് സ്വപ്രേരിത പുതുക്കലുകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഒരു സ്ഥിര സേവന കാലയളവിന്റെ അവസാനം സേവനങ്ങൾ സ്വപ്രേരിതമായി പുതുക്കുന്നതിന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു പുതിയ കാലയളവിലേക്ക് ഏതെങ്കിലും സേവനങ്ങൾ പുതുക്കുന്നതിന് മുമ്പ്, ഇമെയിൽ വഴിയായോ മറ്റേതെങ്കിലും ന്യായമായ മാർഗ്ഗത്തിലൂടെയോ, നിങ്ങളെ ഓർമ്മിപ്പിക്കും, വിഭാഗം 9(കെ) അനുസരിച്ച് വിലയിലെ മാറ്റങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും. സേവനങ്ങൾ സ്വയമേവ പുതുക്കുന്നതിന് നിങ്ങളെ തിരഞ്ഞെടുത്തതായി ഓർമ്മപ്പെടുത്തിക്കഴിഞ്ഞാൽ, താഴെ വിവരിച്ചിട്ടുള്ളത് പോലെ സേവനങ്ങൾ റദ്ദാക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുക്കാത്ത പക്ഷം, നിലവിലെ സേവന കാലയളവിന്റെ അവസാനം നിങ്ങളുടെ സേവനങ്ങൾ സ്വയമേവ പുതുക്കിയേക്കാം, പുതുക്കൽ കാലയളവിലേക്കായി നിലവിലെ വില ഈടാക്കുകയും ചെയ്യാം. സേവനം പുതുക്കലിനായുള്ള തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതിയിലേക്ക് ഞങ്ങൾ ബിൽ ചെയ്യുമെന്ന്, പുതുക്കൽ തീയതിയിൽ ഫയലിൽ പേയ്‌മെന്റ് രീതി ഉണ്ടെന്നോ പിന്നീടാണിത് നൽകുന്നതെന്നോ കണക്കിലെടുക്കാതെ, നിങ്ങളെ ഞങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്യും. സേവനങ്ങൾ എങ്ങനെയാണ് റദ്ദാക്കുന്നത് എന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങളും നിങ്ങൾക്ക് ഞങ്ങൾ നൽകും. പുതുക്കലിനായുള്ള ബില്ലിംഗ് ഒഴിവാക്കുന്നതിന് പുതുക്കൾ തീയതിക്ക് മുമ്പേ നിങ്ങൾ സേവനങ്ങൾ റദ്ദാക്കണം.
 • എഫ്. ഓൺലൈൻ സ്റ്റേറ്റ്‌മെന്റും പിശകുകളും. Microsoft നിങ്ങൾക്ക് Microsoft അക്കൗണ്ട് മാനേജ്‌മെന്റ് വെബ്‌സൈറ്റിൽ ഓൺലൈൻ ബില്ലിംഗ് സ്റ്റേറ്റ്മെന്റ് നൽകും, നിങ്ങൾക്ക് ഈ സ്റ്റേറ്റ്‌മെന്റ് കാണുകയും പ്രിന്റ് എടുക്കുകയും ചെയ്യാം. Skype-ന്റെ കാര്യത്തിൽ, www.skype.com എന്ന വെബ്‌സൈറ്റിൽ സൈൻ ഇൻ ചെയ്യുന്നതിലൂടെ ഓൺലൈൻ സ്റ്റേറ്റ്‌മെന്റ് നിങ്ങൾക്ക് ആക്സസ് ചെയ്യാനാകും. ഞങ്ങൾ നൽകുന്ന ഏക ബില്ലിംഗ് സ്റ്റേറ്റ്മെന്റാണിത്. നിങ്ങളുടെ ബില്ലിൽ ഞങ്ങളൊരു പിശക് വരുത്തുകയാണെങ്കിൽ, നിങ്ങളെ ബില്ലിൽ ആദ്യ തവണ പിശക് കണ്ടതിന് ശേഷം 90 ദിവസത്തിനുള്ളിൽ ഇല്ലാര്യം ഞങ്ങളെ അറിയിക്കേണ്ടതാണ്. ഉടനടി തന്നെ ഈ പ്രശ്നം ഞങ്ങൾ അന്വേഷിക്കും. ആ സമയത്തിനുള്ളിൽ നിങ്ങൾ ഞങ്ങളോട് പറയുന്നില്ലെങ്കിൽ, തെറ്റിൽ നിന്ന് ഉണ്ടാകുന്ന എല്ലാ ബാധ്യതയിൽ നിന്നും നഷ്ട അവകാശവാദങ്ങളിൽ നിന്നും നിങ്ങൾ ഞങ്ങൾക്ക് വിടുതൽ നൽകുകയാണ്, മറ്റുവിധത്തിൽ നിയമം ആവശ്യപ്പെടാത്ത പക്ഷം ഞങ്ങൾ തെറ്റ് തിരുത്തുകയോ റീഫണ്ട് നൽകുകയോ ചെയ്യേണ്ട ആവശ്യമില്ല. Microsoft ഒരു ബില്ലിംഗ് പിശക് കൺറ്റെത്തിക്കഴിഞ്ഞാൽ 90 ദിവസത്തിനുള്ളിൽ ഞങ്ങളത് തിരുത്തും. ബാധകമായേക്കാവുന്ന ഏതൊരു നിയമപരമായ അവകാശത്തെയും ഈ നയം ബാധിക്കില്ല.
 • ജി. റീഫണ്ട് നയം. നിയമമോ ഒരു പ്രത്യേക സേവന വാഗ്ദാനമോ മറ്റുതരത്തിൽ പറയാത്ത പക്ഷം, എല്ലാ വാങ്ങലുകളും അന്തിമമാണ്, റീഫണ്ട് ലഭിക്കുകയുമില്ല. തെറ്റായിട്ടാണ് Microsoft നിങ്ങളിൽ നിന്ന് നിരക്കീടാക്കിയിരിക്കുന്നത് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത്തരം നിരക്ക് ഈടാക്കിയതിന് 90 ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുമായി നിങ്ങൾ ബന്ധപ്പെടണം. മറ്റുവിധത്തിൽ നിയമം ആവശ്യപ്പെടാത്ത പക്ഷം 90 ദിവസത്തിൽ കൂടുതലുള്ള ഏതെങ്കിലും നിരക്കുകൾക്ക് റീഫണ്ടുകളൊന്നും നൽകില്ല. ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, റീഫണ്ടുകളോ ക്രെഡിറ്റുകളോ ഇഷ്യൂ ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഞങ്ങൾ റീഫണ്ടുകളോ ക്രെഡിറ്റുകളോ ഇഷ്യൂ ചെയ്യുന്നുവെങ്കിൽ, ഭാവിയിൽ അതേ അല്ലെങ്കിൽ സമാന റീഫണ്ട് ഇഷ്യൂ ചെയ്യുന്നതിന് ഞങ്ങൾക്ക് ബാധ്യതയൊന്നും ഉണ്ടായിരിക്കുന്നതല്ല. ബാധകമായേക്കാവുന്ന ഏതൊരു നിയമപരമായ അവകാശത്തെയും ഈ റീഫണ്ട് നയം ബാധിക്കില്ല. കൂടുതൽ റീഫണ്ട് വിവരങ്ങൾക്ക് സഹായ വിഷയം സന്ദർശിക്കുക. നിങ്ങൾ തായ്‌വാനിലാണ് താമസിക്കുന്നതെങ്കിൽ, തായ്‌വാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റും പ്രസക്തമായ നിയമങ്ങളും അനുസരിച്ച്, പരോക്ഷ രൂപത്തിലുള്ള ഒപ്പം/അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ വഴി നൽകുന്ന ഡിജിറ്റൽ ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ വാങ്ങലുകളും അത്തരം ഉള്ളടക്കം അല്ലെങ്കിൽ സേവനം ഓൺലൈനിൽ നൽകപ്പെട്ടതാണെങ്കിൽ അന്തിമവും നോൺ-റീഫണ്ടബിളുമാണ്. ഏതെങ്കിലും കൂളിംഗ് ഓഫ് കാലയളവ് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് വിശേഷ അവകാശമില്ല.
 • എച്ച്. സേവനങ്ങൾ റദ്ദാക്കൽ. കാരണത്തോടെയോ ഇല്ലാതെയോ, ഏത് സമയത്തും ഒരു സേവനം ഞങ്ങൾ റദ്ദാക്കിയേക്കാം. നിങ്ങൾക്ക് ഒരു വിശേഷ അവകാശമുണ്ടെങ്കിൽ, ഒരു സേവനം റദ്ദാക്കാനും ഒരു റീഫണ്ട് അഭ്യർത്ഥിക്കാനും Microsoft അക്കൗണ്ട് മാനേജ്‌മെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുക. Skype-നായി, ഇവിടെ നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് പിൻവലിക്കൽ ഫോം പൂരിപ്പിക്കുക. ഇനിപ്പറന്നവ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സേവനങ്ങൾ വിവരിക്കുന്ന ഓഫർ നിങ്ങൾ പരിശോധിക്കേണ്ടതാണ് (i) റദ്ദാക്കൽ സമയത്ത് നിങ്ങൾക്ക് ഒരു റീഫണ്ട് ലഭിച്ചേക്കില്ല; (ii) റദ്ദാക്കൽ നിരക്കുകൾ അടയ്ക്കുന്നതിന് നിങ്ങൾക്ക് കടമയുണ്ടായേക്കാം; (iii) റദ്ദാക്കൽ തീയതിക്ക് മുമ്പായി സേവനങ്ങളുള്ള നിങ്ങളുടെ ബില്ലിംഗ് അക്കൗണ്ടിൽ ഈടാക്കുന്ന എല്ലാ നിരക്കുകളും അടയ്ക്കുന്നതിന് നിങ്ങൾക്ക് കടമയുണ്ടായേക്കാം; ഒപ്പം (iv) നിങ്ങൾ സേവനങ്ങൾ റദ്ദാക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലുള്ള ആക്സസും ഉപയോഗവും നിങ്ങൾക്ക് നഷ്ടമാകാം; അല്ലെങ്കിൽ, നിങ്ങൾ താമസിക്കുന്നത് തായ്‌വാനിലാണെങ്കിൽ, (v) റദ്ദാക്കൽ സമയത്ത് കണക്കാക്കുന്ന, ഒരു സേവനത്തിനായി അടച്ച ഉപയോഗിക്കാത്ത ഫീസിന് തത്തുല്യമായ തുകയിലുള്ള റീഫണ്ട് നിങ്ങൾക്ക് ലഭിച്ചേക്കാം. മുകളിൽ നൽകിയിട്ടുള്ള വിഭാഗം 4-ൽ വിവരിച്ചിരിക്കുന്ന പ്രകാരം നിങ്ങളുടെ ഡാറ്റയെ ഞങ്ങൾ പ്രോസസ്സ് ചെയ്യും. നിങ്ങൾ റദ്ദാക്കുന്നുവെങ്കിൽ, നിലവിലെ സേവന കാലയളവിന്‍റെ അവസാനത്തിൽ സേവനത്തിലേക്കുള്ള നിങ്ങളുടെ ആക്‌സസ്സ് അവസാനിക്കുന്നു. പതിവായ ക്രമത്തിലാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഞങ്ങൾ ബിൽ ചെയ്യുന്നതെങ്കിൽ നിങ്ങൾ റദ്ദാക്കിയ കാലയളവിന്റെ അവസാനത്തിൽ ആക്‌സസ്സ് അവസാനിക്കും.
 • ഐ. ട്രയൽ കാലയളവ് വാഗ്ദാനങ്ങൾ. ഏതെങ്കിലും ട്രയൽ കാലയളവ് ഓഫറിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടെങ്കിൽ, ഞങ്ങൾ മറ്റുതരത്തിൽ നിങ്ങളെ അറിയിക്കാത്ത പക്ഷം, പുതിയ നിരക്കുകൾ വരുന്നത് ഒഴിവാക്കുന്നതിന് ട്രയൽ കാലയളവിന്റെ അവസാനത്തിൽ നിങ്ങൾ ട്രയൽ സേവനം(ങ്ങൾ) റദ്ദാക്കണം. ട്രയൽ കാലയളവിന്റെ അവസാനത്തിൽ നിങ്ങൾ ട്രയൽ സേവനം(ങ്ങൾ) റദ്ദാക്കുന്നില്ലെങ്കിൽ, സേവനത്തിനായി(ങ്ങൾക്കായി) ഞങ്ങൾ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കിയേക്കാം.
 • ജെ. പ്രമോഷണൽ ഓഫറുകൾ. സമയാസമയങ്ങളിൽ, ട്രയൽ കാലയളവിൽ സൗജന്യമായി Microsoft സേവനങ്ങൾ വാഗ്ദാനം ചെയ്തേക്കാം. ഓഫറിന്റെ വ്യവസ്ഥകൾ നിങ്ങൾ ദുരുപയോഗിക്കുന്നതായി Microsoft നിർണ്ണയിക്കുന്നുവെങ്കിൽ (കമ്പനിയുടെ ന്യായമായ വിവേചനാധികാര പ്രകാരം), അത്തരം സേവനങ്ങൾക്കായി നിരക്ക് ഈടാക്കുന്നതിനുള്ള (സാധാരണ നിരക്കിൽ) അവകാശം Microsoft-ൽ നിക്ഷിപ്തമാണ്.
 • കെ. നിരക്ക് മാറ്റങ്ങൾ. ഏത് സമയത്തും സേവന നിരക്കുകളിൽ ഞങ്ങൾ മാറ്റം വരുത്താം, ആവർത്തിക്കുന്ന വാങ്ങലാണ് നിങ്ങളുടേതെങ്കിൽ, നിരക്ക് മാറ്റത്തിന് ചുരുങ്ങിയത് 15 ദിവസം മുമ്പ് അക്കാര്യം, ഇമെയിൽ വഴിയായോ മറ്റേതെങ്കിലും ന്യായമായ മാർഗ്ഗത്തിലൂടെയോ, നിങ്ങളെ ഞങ്ങൾ അറിയിക്കും. നിങ്ങൾ നിരക്ക് മാറ്റം അംഗീകരിക്കുന്നില്ലെങ്കിൽ, നിരക്ക് മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി നിങ്ങൾക്ക് സേവനങ്ങൾ റദ്ദാക്കുകയും ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്യാം. നിങ്ങളുടെ സേവന ഓഫറിന് സ്ഥിര വ്യവസ്ഥയും നിരക്കും ഉണ്ടെങ്കിൽ, സ്ഥിര വ്യവസ്ഥയ്ക്കായി ആ നിരക്ക് പ്രാബല്യത്തിൽ തുടരും.
 • എൽ. നിങ്ങൾക്കുള്ള പേയ്‌മെന്റുകൾ. ഞങ്ങൾ നിങ്ങൾക്കൊരു പേയ്‌മെന്റ് കടപ്പെട്ടിരിക്കുന്നുവെങ്കിൽ, പേയ്‌മെന്റ് നിങ്ങൾക്ക് നൽകുന്നതിന് ആവശ്യമായ ഏതൊരു വിവരവും വേണ്ട സമയത്തും കൃത്യവുമായും നൽകുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. പേയ്‌മെന്റ് നിങ്ങൾക്ക് നൽകുക വഴി, നിങ്ങൾ അടയ്ക്കേണ്ടി വരുന്ന എല്ലാ നികുതികൾക്കും നിരക്കുകൾക്കും നിങ്ങൾക്ക് തന്നെയാണ് ഉത്തരവാദിത്തം ഉണ്ടായിരിക്കുക. ഏതൊരു പേയ്‌മെന്റിനുമുള്ള നിങ്ങളുടെ അവകാശത്തിൽ ഞങ്ങൾ സ്ഥാപിക്കുന്ന ഏതൊരു നിബന്ധനവും നിങ്ങൾ പാലിക്കണം. തെറ്റായി നിങ്ങളൊരു പേയ്‌മെന്റ് സ്വീകരിക്കാൻ ഇടവന്നാൽ, ഞങ്ങൾ പേയ്‌മെന്റ് തിരിച്ച് പിടിക്കുന്നതാണ്. ഇത് ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രയത്നത്തിൽ ഞങ്ങളോട് സഹകരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. മുമ്പ് അധികമായി നൽകിയിട്ടുള്ള തുക ക്രമപ്പെടുത്തുന്നതിനായി, നിങ്ങൾക്ക് അറിയിപ്പ് നൽകാതെ തന്നെ, ഞങ്ങൾ നിങ്ങൾക്കുള്ള പേയ്‌മെന്റ് കുറച്ചേക്കാം.
 • എം. ഗിഫ്റ്റ് കാർഡുകൾ. റിഡംപ്ഷനെയും ഗിഫ്റ്റ് കാർഡുകളുടെ (Skype ഗിഫ്റ്റ് കാർഡ് ഒഴികെയുള്ളവ) ഉപയോഗത്തെയും Microsoft ഗിഫ്റ്റ് കാർഡ് വ്യവസ്ഥകളും നിബന്ധനകളുമാണ് നിയന്ത്രിക്കുന്നത്. Skype ഗിഫ്റ്റ് കാർഡുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് Skype സഹായ പേജ് സന്ദർശിക്കുക.
 • എൻ. ബാങ്ക് അക്കൗണ്ട് പേയ്‌മെന്റ് രീതി. ഒരു പേയ്‌മെന്റ് രീതിയായി ഉപയോഗിക്കുന്നതിന്, Microsoft അക്കൗണ്ടുമൊത്ത് ഒരു യോഗ്യതയുള്ള ബാങ്ക് അക്കൗണ്ട് നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. യോഗ്യതയുള്ള ബാങ്ക് അക്കൗണ്ടുകളിൽ, നേരിട്ടുള്ള ഡെബിറ്റ് എൻട്രികൾ സ്വീകരിക്കുന്നതിന് ശേഷിയുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽ നിങ്ങൾ എടുത്തിട്ടുള്ള അക്കൗണ്ടുകൾ ഉൾപ്പെടുന്നു (സ്വപ്രേരിത ക്ലിയറിംഗ് ഹൗസ് ("ACH") എൻട്രികൾ പിന്തുണയ്ക്കുന്നതും യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉള്ളതുമായ ഒരു സാമ്പത്തിക സ്ഥാപനം, 'സിംഗിൾ യൂറോ പേയ്‌മെന്റ്‌സ് ഏരിയ' ("SEPA") പിന്തുണയ്ക്കുന്ന ഒരു യൂറോപ്യൻ സാമ്പത്തിക സ്ഥാപനം, നെതർലന്റ്സിലെ "iDEAL" എന്നിവ ഉദാഹരണങ്ങളാണ്). നിങ്ങളുടെ Microsoft അക്കൗണ്ടിൽ ഒരു പേയ്‌മെന്റ് രീതിയായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർക്കുമ്പോൾ നിങ്ങൾ സമ്മതിച്ചിട്ടുള്ള വ്യവസ്ഥകളും ബാധകമാകാം (ഉദാഹരണത്തിന്, SEPA-യുടെ കാര്യത്തിൽ "മാൻഡേറ്റ്"). രജിസ്റ്റർ ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് നിങ്ങളുടെ പേരിലാണ് ഉള്ളതെന്നും അല്ലെങ്കിൽ ഒരു പേയ്‌മെന്റ് രീതിയായി ഈ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങൾ അധികാരപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നും നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, ഉറപ്പുനൽകുന്നു. നിങ്ങളുടെ പേയ്‌മെന്റ് രീതിയായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിലൂടെയോ തിരഞ്ഞെടുക്കുന്നതിലൂടെയോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വാങ്ങലിന്റെ മുഴുവൻ തുകയ്ക്കോ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിനോ (നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച്) വേണ്ടി, ഒന്നോ അതിലധികമോ ഡെബിറ്റുകൾ സമാരംഭിക്കുന്നതിന് (കൂടാതെ, ആവശ്യമെങ്കിൽ, പിശകുകൾ തിരുത്തുന്നതിനോ ഒരു റീഫണ്ട് ഇഷ്യൂ ചെയ്യുന്നതിനോ സമാനമായ മറ്റേതെങ്കിലും ഉദ്ദേശ്യങ്ങൾക്കോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നോ അതിലധികമോ ക്രെഡിറ്റുകൾ സമാരംഭിക്കുന്നതിന്) Microsoft-നെ (അല്ലെങ്കിൽ അതിന്റെ ഏജന്റിനെ) നിങ്ങൾ അധികാരപ്പെടുത്തുന്നു, അത്തരം ഡെബിറ്റുകൾ കുറയ്ക്കുന്നതിനോ അത്തരം ക്രെഡിറ്റുകൾ സ്വീകരിക്കുന്നതിനോ നിങ്ങൾ ബാങ്ക് അക്കൗണ്ട് എടുത്തിരിക്കുന്ന സാമ്പത്തിക സ്ഥാപനത്തെ നിങ്ങൾ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ Microsoft അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നീക്കംചെയ്യുന്നത് വരെ, ഈ അധികാരപ്പെടുത്തൽ മുഴുവൻ പ്രാബല്യത്തിലും പ്രഭാവത്തിലും തുടരുമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. എന്തെങ്കിലും പിശക് കാരണം നിങ്ങളിൽ നിന്ന് നിരക്കീടാക്കിയതായി നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, വിഭാഗം 4(ഇ)-യിൽ പറഞ്ഞിരിക്കുന്ന പ്രകാരം, സാധ്യമായത്ര വേഗത്തിൽ, കസ്റ്റമർ പിന്തുണയുമായി ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന്, തട്ടിപ്പുമായി ബന്ധപ്പെട്ടതോ പിശകിനാൽ സംഭവിച്ചതോ അനധികൃതമോ ആയ എന്തെങ്കിലും ഇടപാടുകൾ സംഭവിക്കുന്ന പക്ഷം, നിങ്ങളുടെ രാജ്യത്തെ നിയമങ്ങൾ, ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ ബാധ്യതയെ പരിമിതപ്പെടുത്തുകയും ചെയ്യാം. നിങ്ങളുടെ പേയ്‌മെന്റ് രീതിയായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിലൂടെയോ തിരഞ്ഞെടുക്കുന്നതിലൂടെയോ, ഈ വ്യവസ്ഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടെന്നും മനസ്സിലാക്കിയിട്ടുണ്ടെന്നും അവ സമ്മതിക്കുന്നുവെന്നും നിങ്ങൾ അംഗീകരിക്കുകയാണ്.
മുഴുവൻ ടെക്സ്റ്റ്
കരാറിലേർപ്പെടുന്ന സ്ഥാപനം, നിയമത്തിന്റെ തിരഞ്ഞെടുപ്പ്, തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടംകരാറിലേർപ്പെടുന്ന സ്ഥാപനം, നിയമത്തിന്റെ തിരഞ്ഞെടുപ്പ്, തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടം10_11_contractingEntityChoiceOfLaw
സംഗ്രഹം

10. കരാറിലേർപ്പെടുന്ന സ്ഥാപനം, നിയമത്തിന്റെ തിരഞ്ഞെടുപ്പ്, തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടം. സൗജന്യവും പണമടച്ചുപയോഗിക്കാവുന്നതുമായ Skype ബ്രാൻഡഡ് സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, നിങ്ങൾ കരാറിൽ ഏർപ്പെടുന്ന സ്ഥാപനം Skype Communications S.à.r.l, 23 – 29 Rives de Clausen, L-2165 Luxembourg ആണ്, ഈ വ്യവസ്ഥകളിൽ "Microsoft" എന്ന് പരാമർശിക്കുന്നതെല്ലാം ഈ സ്ഥാപനത്തെ തന്നെയാണ്. സൗജന്യമായതോ പണമടച്ചുള്ളതോ ആയ Skype ബ്രാൻഡഡ് സേവനങ്ങളുമായി ബന്ധപ്പെട്ട, ഈ വ്യവസ്ഥകളുടെ വ്യാഖ്യാനവും അവയുടെ ലംഘനത്തിനായുള്ള ക്ലെയിമുകളും, നിയമ തത്വങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ തന്നെയും, ലക്സംബർഗ് നിയമം നിയന്ത്രിക്കുന്നു. നിങ്ങൾ ജീവിക്കുന്ന പ്രവിശ്യയുടെയോ രാജ്യത്തിന്റെയോ നിയമങ്ങൾ മറ്റെല്ലാം ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു. Skype അക്കൗണ്ട് സൃഷ്ടിച്ചുകൊണ്ടോ Skype ഉപയോഗിച്ചുകൊണ്ടോ നിങ്ങൾ ഈ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെങ്കിൽ, ഈ വ്യവസ്ഥകളുമായി ബന്ധപ്പെട്ടോ കൺസ്യൂമർ Skype ബ്രാൻഡഡ് സേവനങ്ങളുമായി ബന്ധപ്പെട്ടോ ഉത്ഭവിക്കുന്ന എല്ലാ തർക്കങ്ങൾക്കുമായി ലക്സംബർഗ് കോടതിയുടെ സമ്പൂർണ്ണ ജൂറിസ്ഡിഷനും വന്യുവും നിങ്ങളും ഞങ്ങളും തിരിച്ചെടുക്കാത്ത വണ്ണം സമ്മതിക്കുന്നു. മറ്റെല്ലാ സേവനങ്ങൾക്കും, ഒരു Microsoft അക്കൗണ്ട് സൃഷ്ടിച്ചുകൊണ്ടോ മറ്റേതെങ്കിലും സേവനം ഉപയോഗിച്ചുകൊണ്ടോ നിങ്ങൾ ഈ വ്യവസ്ഥകൾ സമ്മതിക്കുന്നുവെങ്കിൽ, നിങ്ങൾ കരാറിൽ ഏർപ്പെടുന്ന സ്ഥാപനവും നിയന്ത്രിക്കുന്ന നിയമവും തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടവും താഴെ നൽകിയിരിക്കുന്നു:

 • എ. കാനഡ. നിങ്ങൾ കാനഡയിൽ താമസിക്കുകയാണെങ്കിൽ (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടം കാനഡയിൽ ആണെങ്കിൽ), Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. നിങ്ങൾ ജീവിക്കുന്ന (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടമുള്ള) പ്രവിശ്യയുടെയോ രാജ്യത്തിന്റെയോ നിയമങ്ങൾ മറ്റെല്ലാം ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനം എന്നിവ ഉൾപ്പെടെ), നിയമ തത്വങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ തന്നെയും, നിയന്ത്രിക്കുന്നു. ഈ വ്യവസ്ഥകളിൽ നിന്നോ ഇവയുമായി ബന്ധപ്പെട്ടോ ഉത്ഭവിക്കുന്ന എല്ലാ തർക്കങ്ങൾക്കുമായി ഒണ്ടാരിയോ കോടതിയുടെ സമ്പൂർണ്ണ ജൂറിസ്ഡിഷനും വെന്യുവും നിങ്ങളും ഞങ്ങളും തിരിച്ചെടുക്കാത്ത വണ്ണം സമ്മതിക്കുന്നു.
 • ബി. യുണൈറ്റഡ് സ്റ്റേറ്റ്സിനും കാനഡയ്ക്കും പുറത്തുള്ള നോർത്ത് അമേരിക്കയും സൗത്ത് അമേരിക്കയും. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിനും കാനഡയ്ക്കും പുറത്തുള്ള നോർത്ത് അമേരിക്കയിലോ സൗത്ത് അമേരിക്കയിലോ ആണ് താമസിക്കുകയാണെങ്കിൽ (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടം യുണൈറ്റഡ് സ്റ്റേറ്റ്സിനും കാനഡയ്ക്കും പുറത്തുള്ള നോർത്ത് അമേരിക്കയിലോ സൗത്ത് അമേരിക്കയിലോ ആണെങ്കിൽ), Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. ഈ വ്യവസ്ഥകളുടെ വ്യാഖ്യാനം, അവയുടെ നിയമലംഘനത്തിനായുള്ള ക്ലെയിമുകൾ എന്നിവയെ, നിയമ തത്വങ്ങളുടെ തിരഞ്ഞെടുപ്പ് എന്തായാൽ തന്നെയും, വാഷിംഗ്‌ടൺ സ്റ്റേറ്റ് നിയമം നിയന്ത്രിക്കുന്നു. നിങ്ങളുടെ സേവനങ്ങൾ ഞങ്ങൾ നൽകുന്ന രാജ്യത്തിലെ നിയമങ്ങൾ മറ്റെല്ലാം ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു.
 • സി. മിഡിൽ ഈസ്റ്റും ആഫ്രിക്കയും. നിങ്ങൾ മിഡിൽ ഈസ്റ്റിലോ ആഫ്രിക്കയിലോ താമസിക്കുകയാണെങ്കിലും (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടം മിഡിൽ ഈസ്റ്റിലോ ആഫ്രിക്കയിലോ ആണെങ്കിലും) നിങ്ങൾ സേവനങ്ങളുടെ സൗജന്യ വിഭാഗങ്ങൾ (Bing, MSN എന്നിവ പോലെ) നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. സേവനങ്ങളുടെ ഒരു ഭാഗം ഉപയോഗിക്കുന്നതിന് നിങ്ങൾ പണമടയ്ക്കുന്നുവെങ്കിൽ Microsoft Ireland Operations Limited, One Microsoft Place, South County Business Park, Leopardstown, Dublin 18, Ireland എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിലേർപ്പെടുന്നത്. സൗജന്യമായതും പണമടച്ചുള്ളതുമായ ആയ സേവനങ്ങളുമായി ബന്ധപ്പെട്ട്, ഈ വ്യവസ്ഥകളുടെ വ്യാഖ്യാനവും അവയുടെ ലംഘനത്തിനായുള്ള ക്ലെയിമുകളും, നിയമ തത്വങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ തന്നെയും, അയർലന്റ് നിയമം നിയന്ത്രിക്കുന്നു. നിങ്ങളുടെ സേവനങ്ങൾ ഞങ്ങൾ നൽകുന്ന രാജ്യത്തിലെ നിയമങ്ങൾ മറ്റെല്ലാം ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു. ഈ വ്യവസ്ഥകളിൽ നിന്നോ ഇവയുമായി ബന്ധപ്പെട്ടോ ഉത്ഭവിക്കുന്ന എല്ലാ തർക്കങ്ങൾക്കുമായി അയർലന്റ് കോടതിയുടെ സമ്പൂർണ്ണ ജൂറിസ്ഡിഷനും വെന്യുവും നിങ്ങളും ഞങ്ങളും തിരിച്ചെടുക്കാത്ത വണ്ണം സമ്മതിക്കുന്നു.
 • ഡി. നിങ്ങളുടെ രാജ്യം പ്രത്യേകമായി താഴെ പറഞ്ഞിട്ടില്ലെങ്കിൽ, ഏഷ്യയോ സൗത്ത് പസഫിക്കോ. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ബിസിനസ്സ് സ്ഥാപനമാണെങ്കിൽ, നിങ്ങളുടെ ബിസിനസ്സ് ആസ്ഥാനമുള്ളത്) ഏഷ്യയിലാണെങ്കിലും (ചൈന, ജപ്പാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ അല്ലെങ്കിൽ തായ്‌വാൻ എന്നീ രാജ്യങ്ങൾ ഒഴികെ) സേവനങ്ങളുടെ (Bing, MSN എന്നിവ പോലെയുള്ളവ) സൗജന്യ ഭാഗങ്ങളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിലും നിങ്ങൾ കരാറിഉൽ ഏർപ്പെടുന്നത് Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ്. സിംഗപ്പൂരിലോ ഹോംഗ് കോംഗിലോ, സേവനത്തിന്‍റെ ഒരു ഭാഗം ഉപയോഗിക്കുന്നതിന് നിങ്ങൾ പണമടച്ചിട്ടുണ്ടെങ്കിലോ സൗജന്യ Outlook.com സേവനം ഉപയോഗിക്കുന്നുണ്ടെങ്കിലോ, 438B Alexandra Road, #04-09/12, Block B, Alexandra Technopark, Singapore, 119968 എന്ന വിലാസത്തിൽ ബിസിനസ്സ് ആസ്ഥാനമുള്ളതും സിംഗപ്പൂരിലും ഹോംഗ് കോംഗിലും ശാഖകളുള്ളതും യുഎസ്എയിലെ നെവാഡ സ്റ്റേറ്റിന്‍റെ നിയമങ്ങൾക്ക് കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളതുമായ Microsoft Regional Sales Corp എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്; എന്നാൽ നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ബിസിനസ്സ് സ്ഥാപനമാണെങ്കിൽ, നിങ്ങളുടെ ബിസിനസ്സ് ആസ്ഥാനമുള്ളത്) ഓസ്ത്രേലിയയിലാണെങ്കിൽ, Microsoft Pty Ltd, 1 Epping Road, North Ryde, NSW 2113, Australia എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്, നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ബിസിനസ്സ് സ്ഥാപനമാണെങ്കിൽ, നിങ്ങളുടെ ബിസിനസ്സ് ആസ്ഥാനമുള്ളത്) ന്യൂസീലാന്‍റിലാണെങ്കിൽ, Microsoft New Zealand Limited, Level 5, 22 Viaduct Harbour Avenue, PO Box 8070 Symonds Street, Auckland, 1150 New Zealand എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. സൗജന്യ സേവനങ്ങളുടെയും പണമടച്ചുപയോഗിക്കുന്ന സേവനങ്ങളുടെയും കാര്യത്തിൽ, ഈ ഉടമ്പടിയുടെ വ്യാഖ്യാനത്തെയും അതിന്‍റെ ലംഘനത്തിനുള്ള ക്ലെയിമുകളെയും, നിയമ തത്വങ്ങളുടെ വൈരുദ്ധ്യം പരിഗണിക്കാതെ തന്നെ, വാഷിംഗ്ടൺ സ്റ്റേറ്റ് നിയമം നിയന്ത്രിക്കുന്നു. നിങ്ങളുടെ സേവനങ്ങൾ ഞങ്ങൾ നൽകുന്ന രാജ്യത്തിലെ നിയമങ്ങൾ മറ്റെല്ലാം ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു. വ്യവസ്ഥകളുടെയോ സേവനങ്ങളുടെയോ നിലനിൽപ്പ്, സാധുത അല്ലെങ്കിൽ റദ്ദാക്കൽ എന്നിവ ഉൾപ്പെടെ, ഈ വ്യവസ്ഥകളിൽ നിന്നോ Skype-ന് പുറമെയുള്ള സേവനങ്ങളിൽ നിന്നോ ഉത്ഭവിക്കുന്ന അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും തർക്കങ്ങൾ, സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിന്റെ (SIAC) ആർബിട്രേഷൻ നിയമങ്ങൾക്ക് റെഫർ ചെയ്യപ്പെടും, ഈ നിയമങ്ങൾ അനുസരിച്ച് അന്തിമമായി പരിഹരിക്കപ്പെടും, ഈ നിയമങ്ങൾ ഈ ക്ലോസിലേക്ക് പരാമർശം വഴി ഉൾപ്പെടുത്തിയിട്ടുള്ളതായി പരിഗണിക്കപ്പെടുന്നു. SIAC പ്രസിഡന്റിനാൽ നിയമിക്കപ്പെടേണ്ട ഒരു ആർബിട്രേറ്ററാണ് ട്രിബ്യൂണലിൽ ഉണ്ടായിരിക്കുക. ആർബിട്രേഷന്റെ ഭാഷ ഇംഗ്ലീഷ് ആയിരിക്കും. ആർബിട്രേറ്ററുടെ തീരുമാനം അന്തിമവും അനുസരിക്കേണ്ടതും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമായിരിക്കും, ഏത് രാജ്യത്തും അല്ലെങ്കിൽ മേഖലയിലും വിധിന്യായത്തിന് അടിസ്ഥാനമായി ഇത് ഉപയോഗിക്കപ്പെട്ടുകയും ചെയ്തേക്കാം.
 • ഇ. ജപ്പാൻ. നിങ്ങൾ ജപ്പാനിൽ താമസിക്കുകയാണെങ്കിലും (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടം ജപ്പാനിൽ ആണെങ്കിലും) നിങ്ങൾ സേവനങ്ങളുടെ സൗജന്യ വിഭാഗങ്ങൾ (Bing, MSN എന്നിവ പോലെ) നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. സേവനങ്ങളുടെ ഒരു ഭാഗം ഉപയോഗിക്കുന്നതിന് നിങ്ങൾ പണമടയ്ക്കുന്നുവെങ്കിൽ Microsoft Japan Co., Ltd (MSKK), Shinagawa Grand Central Tower, 2-16-3 Konan Minato-ku, Tokyo 108-0075 എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിലേർപ്പെടുന്നത്. സൗജന്യമായതും പണമടച്ചുള്ളതുമായ ആയ സേവനങ്ങളുമായി ബന്ധപ്പെട്ട്, ഈ വ്യവസ്ഥകളെയും അവയിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉതഭവിക്കുന്ന അല്ലെങ്കിൽ ബന്ധപ്പെട്ട എന്ത് കാര്യങ്ങളെയും ജപ്പാനിലെ നിയമം നിയന്ത്രിക്കുന്നു. ഈ വ്യവസ്ഥകളിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉത്ഭവിക്കുന്ന അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങൾക്കുമായി ടോക്കിയോ ഡിസ്ട്രിക്റ്റ് കോടതിയുടെ സമ്പൂർണ്ണവും ഒറിജിനലുമായ ജൂറിസ്ഡിഷനും വെന്യുവും നിങ്ങളും ഞങ്ങളും തിരിച്ചെടുക്കാത്ത വണ്ണം സമ്മതിക്കുന്നു.
 • എഫ്. റിപ്പബ്ലിക്ക് ഓഫ് കൊറിയ. നിങ്ങൾ റിപ്പബ്ലിക്ക് ഓഫ് കൊറിയയിൽ താമസിക്കുകയാണെങ്കിലും (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടം റിപ്പബ്ലിക്ക് ഓഫ് കൊറിയ ആണെങ്കിലും) നിങ്ങൾ സേവനങ്ങളുടെ സൗജന്യ വിഭാഗങ്ങൾ (Bing, MSN എന്നിവ പോലെ) നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. സേവനങ്ങളുടെ ഒരു ഭാഗം ഉപയോഗിക്കുന്നതിന് നിങ്ങൾ പണമടയ്ക്കുന്നുവെങ്കിൽ Microsoft Korea, Inc., 11th Floor, Tower A, K-Twin Tower, Jongro 1 gil 50, Jongro-gu, Seoul, Republic of Korea, 110-150 എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിലേർപ്പെടുന്നത്. സൗജന്യമായതും പണമടച്ചുള്ളതുമായ ആയ സേവനങ്ങളുമായി ബന്ധപ്പെട്ട്, ഈ വ്യവസ്ഥകളെയും അവയിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉതഭവിക്കുന്ന അല്ലെങ്കിൽ ബന്ധപ്പെട്ട എന്ത് കാര്യങ്ങളെയും റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ നിയമം നിയന്ത്രിക്കുന്നു. ഈ വ്യവസ്ഥകളിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉത്ഭവിക്കുന്ന അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങൾക്കുമായി സിയൂൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടെ സമ്പൂർണ്ണവും ഒറിജിനലുമായ ജൂറിസ്ഡിഷനും വെന്യുവും നിങ്ങളും ഞങ്ങളും തിരിച്ചെടുക്കാത്ത വണ്ണം സമ്മതിക്കുന്നു.
 • ജി. തായ്‌വാൻ. നിങ്ങൾ തായ്‌വാനിൽ താമസിക്കുകയാണെങ്കിലും (അല്ലെങ്കിൽ, നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന പക്ഷം, നിങ്ങളുടെ ബിസിനസ്സിന്റെ പ്രധാന ഇടം തായ്‌വാൻ ആണെങ്കിലും) നിങ്ങൾ സേവനങ്ങളുടെ സൗജന്യ വിഭാഗങ്ങൾ (Bing, MSN എന്നിവ പോലെ) നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിൽ ഏർപ്പെടുന്നത്. സേവനങ്ങളുടെ ഒരു ഭാഗം ഉപയോഗിക്കുന്നതിന് നിങ്ങൾ പണമടയ്ക്കുന്നുവെങ്കിൽ Taiwan Corp., 18F, No. 68, Sec. 5, Zhongxiao E. Rd., Xinyi District, Taipei 11065, Taiwan എന്ന സ്ഥാപനവുമായാണ് നിങ്ങൾ കരാറിലേർപ്പെടുന്നത്. സൗജന്യമായതും പണമടച്ചുള്ളതുമായ ആയ സേവനങ്ങളുമായി ബന്ധപ്പെട്ട്, ഈ വ്യവസ്ഥകളെയും അവയിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉതഭവിക്കുന്ന അല്ലെങ്കിൽ ബന്ധപ്പെട്ട എന്ത് കാര്യങ്ങളെയും തായ്‌വാനിലെ നിയമം നിയന്ത്രിക്കുന്നു. Microsoft Taiwan Corp-നെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, മിനിസ്ട്രി ഓഫ് എക്കണോമിക്ക് അഫയേഴ്സ് നൽകിയിട്ടുള്ള വെബ്‌സൈറ്റ് കാണുക. ഈ വ്യവസ്ഥകളിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉത്ഭവിക്കുന്ന അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കങ്ങൾക്കുള്ള ആദ്യ പരിഹാരമാർഗ്ഗമായി, തായ്‌വാനിലെ നിയമം അനുവദിക്കുന്ന പരിധിയോളം, തായ്‌പേയി ഡിസ്ട്രിക്റ്റ് കോടതിയുടെ ജൂറിസ്ഡിഷനെ നിങ്ങളും ഞങ്ങളും തിരിച്ചെടുക്കാത്ത വണ്ണം സമ്മതിക്കുന്നു.

ഈ വ്യവസ്ഥകൾ അല്ലാതെയുള്ള മറ്റൊരു ഫോറത്തിലെ തർക്കങ്ങളെ നിയന്ത്രിക്കുന്നതിനോ തർക്കങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് അവകാശം നൽകുന്നതിനോ നിങ്ങളുടെ ഉപഭോക്തൃ നിയമങ്ങൾക്ക് ചില പ്രാദേശിക നിയമങ്ങൾ ആവശ്യമായേക്കാം. അങ്ങനെയെങ്കിൽ, നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ അനുവദിക്കുന്നിടത്തോളം, സെക്ഷൻ 10-ലെ നിയമ - ഫോറം തിരഞ്ഞെടുപ്പുകൾ ബാധകമായിരിക്കും.

മുഴുവൻ ടെക്സ്റ്റ്
വാറന്റികൾവാറന്റികൾ12_Warranties
സംഗ്രഹം

11. വാറന്റികൾ.

 • എ. സേവനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തവും സൂചിതവുമായ വാറന്റികളോ ഗ്യാരണ്ടികളോ നിബന്ധനകളോ MICROSOFT-ഉം ഞങ്ങളുടെ അഫിലിയേറ്റുകളും റെസെല്ലർമാരും വിതരണക്കാരും വെണ്ടർമാരും നൽകുന്നില്ല. നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്നതെന്നും സേവനങ്ങൾ ഞങ്ങൾ നൽകുന്നത് "ഉള്ളതിൻ പടി"യും "അപാകതകളോടും" "ലഭ്യമായത്" പോലെയുമാണെന്നും നിങ്ങൾ മനസ്സിലാക്കുന്നു. സേവനങ്ങളുടെ കൃത്യതയോ കാലികത്വമോ MICROSOFT ഉറപ്പുനൽകുന്നില്ല. നിങ്ങളുടെ പ്രാദേശിക നിയമത്തിന് കീഴിൽ നിങ്ങൾക്ക് ചില അവകാശങ്ങൾ ഉണ്ടായേക്കാം. പ്രാദേശിക നിയമങ്ങൾ ബാധമാണെങ്കിൽ, അവ നിങ്ങൾക്ക് നൽകുന്ന ഒരു അവകാശവും ബാധിക്കുന്ന തരത്തിലല്ല ഈ വ്യവസ്ഥകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടറും ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും അപാകതയുള്ളതാണെന്നും ഇടയ്ക്കിടെ ഈ സംവിധാനങ്ങൾ പ്രവർത്തനരഹിതമായേക്കാമെന്നും നിങ്ങൾ സമ്മതിക്കുന്നു. സേവനങ്ങൾ തടസ്സമില്ലാത്തതാകുമെന്നോ കാലികമാകുമെന്നോ സുരക്ഷിതമാകുമെന്നോ പിശകില്ലാത്തതാകുമെന്നോ ഉള്ളടക്ക നഷ്ടം സംഭവിക്കില്ലെന്നോ ഞങ്ങൾ ഗ്യാരണ്ടി തരുന്നില്ല, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലേക്കുള്ള എന്തെങ്കിലും കണക്ഷനോ അവയിൽ നിന്നുള്ള ട്രാൻസ്മിഷനോ ഞങ്ങൾ ഉറപ്പ് നൽകുന്നില്ല.
 • ബി. നിങ്ങളുടെ പ്രദേശിക നിയമത്തിന് കീഴിൽ അനുവദിക്കപ്പെടുന്ന പരിധിയോളം, വ്യാപാരയോഗ്യത, തൃപ്തികരമായ ഗുണനിലവാരം, എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തിനുള്ള ഉപയോഗയോഗ്യത, വർക്ക്‌മാൻലൈക്ക് പ്രയത്നം, നിയമലംഘനമില്ലായ്മ എന്നിവ ഉൾപ്പെടെ, എല്ലാ സൂചിത വാറന്റികളും ഞങ്ങൾ ഒഴിവാക്കുന്നു.
 • സി. ഓസ്ത്രേലിയയിൽ ജീവിക്കുന്ന ഉപഭോക്താക്കൾക്ക്: ഓസ്ത്രേലിയൻ ഉപഭോക്തൃ നിയമങ്ങൾക്ക് കീഴിൽ ഒഴിവാക്കാൻ കഴിയാത്ത ഗ്യാരണ്ടികളുമൊത്താണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തുന്നത്. പ്രധാനപ്പെട്ട പരാജയത്തിന് ഉൽപ്പന്നം മാറ്റിവാങ്ങുന്നതിനും ന്യായമായും പ്രവചിക്കാനാവുന്ന മറ്റേതെങ്കിലും നഷ്ടത്തിനോ നാശനഷ്ടം വാങ്ങുന്നതിനും നിങ്ങൾക്ക് അവകാശമുണ്ട്. സ്വീകാര്യമായ ഗുണനിലവാരം നൽകുന്നതിൽ ഉൽപ്പന്നങ്ങൾ പരാജയപ്പെടുന്നുവെങ്കിലും ഒരു പ്രധാനപ്പെട്ട പരാജയത്തിന്റെ അത്രയും പരാജയം വലുതല്ലെങ്കിലും ഉൽപ്പന്നങ്ങൾ കേടുപാട് തീർത്ത് വാങ്ങുന്നതിനോ മാറ്റിവാങ്ങുന്നതിനോ നിങ്ങൾക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
 • ഡി. ന്യൂസീലാന്റിൽ താമസിക്കുന്ന ഉപഭോക്താക്കൾക്കായി, ന്യൂസീലാന്റ് കൺസ്യൂമർ ഗ്യാരന്റീസ് ആക്ടിന് കീഴിൽ നിങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ ഉണ്ടായേക്കാം, അത്തരം അവകാശങ്ങളെ ബാധിക്കുന്ന തരത്തിലല്ല ഈ വ്യവസ്ഥകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മുഴുവൻ ടെക്സ്റ്റ്
ബാധ്യതയുടെ പരിമിതിബാധ്യതയുടെ പരിമിതി13_limitationOfLiability
സംഗ്രഹം

12. ബാധ്യതയുടെ പരിമിതി.

 • എ. നാശനഷ്ടങ്ങൾക്ക് (ഈ വ്യവസ്ഥകളുടെ ലംഘനം ഉൾപ്പെടെ) നഷ്ടപരിഹാരം തേടുന്നതിന് നിങ്ങൾക്ക് മതിയായ കാരണങ്ങൾ ഉള്ള പക്ഷം, ബാധകമായ നിയമം അനുവദിച്ചിട്ടുള്ള പരിധി വരെ, നഷ്ടമോ ലംഘനമോ സംഭവിച്ച കാലത്തേക്കുള്ള സേവനങ്ങളുടെ ഫീസിന് തത്തുല്യമായ തുക (അല്ലെങ്കിൽ സേവനങ്ങൾ സൗജന്യമാണെങ്കിൽ USD$10.00 വരെ) വരെയുള്ള നേരിട്ടുള്ള തകരാറുകൾക്ക് Microsoft-ൽ നിന്നോ ഏതെങ്കിലും അഫിലിയേറ്റുകളിൽ നിന്നോ റീസെല്ലർമാരിൽ നിന്നോ വിതരണക്കാരിൽ നിന്നോ മൂന്നാം-കക്ഷി ആപ്സിൽ നിന്നോ സേവന ദാതാക്കളിൽ നിന്നോ വെണ്ടർമാരിൽ നിന്നോ വീണ്ടെടുക്കുകയാണ് നിങ്ങളുടെ സവിശേഷമായ പരിഹാരമെന്നത് നിങ്ങൾ സമ്മതിക്കുന്നു.
 • ബി. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, നിങ്ങൾക്ക് ഇവ വീണ്ടെടുക്കാനാകില്ല (i) പരോക്ഷഫലമായ നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ; (ii) യഥാർത്ഥ അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ലാഭങ്ങളുടെ നഷ്ടം (പ്രത്യക്ഷം അല്ലെങ്കിൽ പരോക്ഷം); (iii) യഥാർത്ഥ അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന വരുമാന നഷ്ടം (പ്രത്യക്ഷം അല്ലെങ്കിൽ പരോക്ഷം); (iv) കരാർ അല്ലെങ്കിൽ ബിസിനസ് നഷ്ടം അല്ലെങ്കിൽ മറ്റ് നഷ്ടങ്ങൾ അല്ലെങ്കിൽ വ്യക്തിഗതമല്ലാത്ത വിധത്തിൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന മറ്റ് നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ; (v) പ്രത്യേകമോ പരോക്ഷമോ ആകസ്മികമോ ചുമത്തപ്പെടുന്നതോ ആയ നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ; (vi) നിയമം അനുവദിക്കുന്ന പരിധി വരെ, മുകളിലെ വിഭാഗം 12(എ) എന്നതിൽ വ്യക്തമാക്കിയ ക്യാപ്സിന് ആധികമായ നേരിട്ടുള്ള നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ. എന്തെങ്കിലും നഷ്ടങ്ങളുമായി ബന്ധപ്പെട്ട് ഈ പരിഹാരമാർഗ്ഗം നിങ്ങൾക്ക് മുഴുവനായും നഷ്ടപരിഹാരം നൽകുന്നില്ലെങ്കിലോ അതിന്റെ അത്യന്തികമായ ഉദ്ദേശ്യം തന്നെ പരാജയപ്പെടുന്നുവെങ്കിലോ നാശനഷ്ട സാധ്യതയെ കുറിച്ച് ഞങ്ങൾ അറിവ് ഉണ്ടായിരുന്നുവെങ്കിലോ അറിയണമായിരുന്നുവെങ്കിലോ ഈ പരിമിതികളും ഒഴിവാക്കലുകളും ബാധകമാകും. നിയമം അനുവദിക്കുന്ന പരമാവധി പരിധിയോളം, ഈ വ്യവസ്ഥകളോ സേവനങ്ങളോ ആയി ബന്ധപ്പെട്ട എന്തിനും അല്ലെങ്കിൽ എന്ത് ക്ലെയിമുകൾക്കും അല്ലെങ്കിൽ സേവനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിനും ഈ പരിമിതികളും ഒഴിവാക്കലുകളും ബാധകമാണ്.
 • സി. Microsoft-ന്റെ ന്യായമായ നിയന്ത്രണത്തിനും അപ്പുറത്തുള്ള സാഹചര്യങ്ങൾ (തൊഴിൽ തർക്കങ്ങൾ, ദൈവത്തിന്റെ ചെയ്തികൾ, യുദ്ധം അല്ലെങ്കിൽ ഭീകര പ്രവർത്തനം, ക്ഷുദ്രകരമായ നാശനഷ്ടം അല്ലെങ്കിൽ ഏതെങ്കിലും ബാധകമായ നിയമത്തിനോടോ സർക്കാർ ഉത്തരവിനോടോ ഉള്ള അനുവർത്തനം) കൊണ്ട് ഉണ്ടാകുന്ന പരാജയത്തിന്റെയോ കാലതാമസത്തിന്റെയോ പരിധിയോളം, ഈ വ്യവസ്ഥകൾക്ക് കീഴിൽ, സ്വന്തം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള എന്തെങ്കിലും പരാജയത്തിനോ കാലതാമസത്തിനോ Microsoft-ന് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല. ഇത്തരം എന്തെങ്കിലും സംഭവങ്ങളുടെ പ്രഭാവം ലഘൂകരിക്കുന്നതിനും ബാധിക്കപ്പെടാത്ത ബാധ്യതകൾ നിർവഹിക്കുന്നതിനും Microsoft പ്രയത്നിക്കും.
മുഴുവൻ ടെക്സ്റ്റ്
സേവന നിർദ്ദിഷ്ട വ്യവസ്ഥകൾസേവന നിർദ്ദിഷ്ട വ്യവസ്ഥകൾ14_service-SpecificTerms
സംഗ്രഹം

13. സേവന നിർദ്ദിഷ്ട വ്യവസ്ഥകൾ. സെക്ഷൻ 13-ന് മുമ്പും പിമ്പുമുള്ള വ്യവസ്ഥകൾ, എല്ലാ സേവനങ്ങൾക്കും പൊതുവായി ബാധകമാകും. പൊതുവായ വ്യവസ്ഥകൾക്ക് അനുബന്ധമായുള്ള സേവന-നിർദ്ദിഷ്ട വ്യവസ്ഥകളാണ് ഈ വിഭാഗത്തിൽ അടങ്ങിയിരിക്കുന്നത്. പൊതുവായ വ്യവസ്ഥകളുമായി എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ, ഈ സേവന-നിർദ്ദിഷ്ട വ്യവസ്ഥകളാണ് പരിഗണിക്കപ്പെടുക.

മുഴുവൻ ടെക്സ്റ്റ്
Xbox Live, Microsoft Studios ഗെയിംസും ആപ്ലിക്കേഷനുകളുംXbox Live, Microsoft Studios ഗെയിംസും ആപ്ലിക്കേഷനുകളും14a_XboxLive
സംഗ്രഹം
 • എ. Xbox Live, Microsoft Studios ഗെയിംസും ആപ്ലിക്കേഷനുകളും.
  • i. വ്യക്തിപരമായ വാണിജ്യേതരമായ ഉപയോഗം. Xbox Live, Games for Windows Live-നായുള്ള ഗെയിംസ്, Microsoft Studios ഗെയിംസ്, Microsoft നൽകുന്ന ആപ്ലിക്കേഷനുകൾ, സേവനങ്ങൾ ഉള്ളടക്കം എന്നിവ (മൊത്തത്തിൽ "Xbox സേവനങ്ങൾ" എന്ന് വിളിക്കുന്നു) നിങ്ങളുടെ വ്യക്തിപരവും വാണിജ്യേതരവുമായ ഉപയോഗത്തിന് മാത്രം ഉള്ളതാണ്.
  • ii. Xbox സേവനങ്ങൾ. Xbox Live-ലേക്ക് നിങ്ങൾ സൈനിൻ ചെയ്യുമ്പോൾ ഒപ്പം/അല്ലെങ്കിൽ Xbox സേവനങ്ങൾ സ്വീകരിക്കുമ്പോൾ, ഗെയിമുകൾ പ്രവർത്തിപ്പിക്കാനും Xbox സേവനങ്ങൾ നൽകാനും Microsoft-നെയും മൂന്നാം കക്ഷി ഗെയിം ഡെവലപ്പർമാരെയും സഹായിക്കുന്നതിന്, നിങ്ങളുടെ ഗെയിം പ്ലേ, പ്രവർത്തനങ്ങൾ ഗെയിമുകളുടെയും Xbox സേവനങ്ങളുടെയും ഉപയോഗം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ട്രാക്കുചെയ്യപ്പെടും, ബന്ധപ്പെട്ട മൂന്നാം കക്ഷി ഗെയിം ഡെവലപ്പർമാരുമായി പങ്കിടപ്പെടുകയും ചെയ്യും. ഒരു നോൺ-Microsoft സേവനത്തിൽ (ഉദാഹരണത്തിന്, മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും Microsoft ഇതര ഗെയിം പബ്ലിഷർ) നിങ്ങളുടെ അക്കൗണ്ടുമായി നിങ്ങളുടെ Microsoft Xbox സേവനങ്ങൾ അക്കൗണ്ട് ലിങ്ക് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾ സമ്മതിക്കുന്നു: (a) Microsoft സ്വകാര്യതാ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ളത് പോലെ Microsoft ഇതര കക്ഷിയുമായി പരിമിത അക്കൗണ്ട് വിവരങ്ങൾ (ഗെയിമർടാഗ്, ഗെയിമർസ്കോർ, ഗെയിം സ്കോർ, ഗെയിം ചരിത്രം, സുഹൃത്തുക്കൾ ലിസ്റ്റ് എന്നിവ ഉൾപ്പെടുന്നു, എന്നാൽ പരിമിതപ്പെടുത്തിയിട്ടില്ല) Microsoft പങ്കിട്ടേക്കാം, (b) നിങ്ങളുടെ Xbox സ്വകാര്യതാ ക്രമീകരണം അനുവദിക്കുകയാണെങ്കിൽ, ആ Microsoft ഇതര കക്ഷിയുമൊത്ത് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈനിൻ ചെയ്യുമ്പോൾ ഇൻ-ഗെയിം കമ്മ്യൂണിക്കേഷനുകളിൽ നിന്നുള്ള നിങ്ങളുടെ ഉള്ളടക്കത്തിൽ Microsoft ഇതര കക്ഷിയും പ്രവേശിച്ചേക്കാം. കൂടാതെ, നിങ്ങളുടെ Xbox സ്വകാര്യതാ ക്രമീകരണം അനുവദിക്കുന്നുവെങ്കിൽ, നിങ്ങളുടെ പേര്, ഗെയിമർടാഗ്, പെയിമർപിക്, മോട്ടോ, അവതാർ, ഗെയിംക്ലിപ്പുകൾ, നിങ്ങൾ കളിച്ച ഗെയിമുകൾ എന്നിങ്ങനെയുള്ള വിവരങ്ങൾ, നിങ്ങൾ അനുവദിക്കുന്ന ആളുകൾക്കുള്ള ആശയവിനിമയങ്ങളിൽ, Microsoft-ന് പ്രസിദ്ധീകരിക്കാൻ കഴിയും.
  • iii. നിങ്ങളുടെ ഉള്ളടക്കം. Xbox സേവനങ്ങൾ കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, നിങ്ങൾ Microsoft-നും അതിന്റെ അഫിലിയേറ്റുകൾക്കും സബ്‌ലൈസെൻസികൾക്കും നിങ്ങളുടെ ഉള്ളടക്കം അല്ലെങ്കിൽ നിങ്ങളുടെ പേര്, ഗെയിമർടാഗ്, മോട്ടോ, അല്ലെങ്കിൽ ഏതൊരു Xbox സേവനങ്ങൾക്കായും നിങ്ങൾ പോസ്റ്റ് ചെയ്യുന്ന അവതാർ എന്നിവ ഉപയോഗിക്കാനും പരിഷ്കരിക്കാനും പുനരുൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും ബ്രോഡ്‌കാസ്റ്റ് ചെയ്യാനും പങ്കിടാനും പ്രദർശിപ്പിക്കാനുമുള്ള സൗജന്യവും ആഗോളവുമായ അവകാശം നിങ്ങൾ അനുവദിക്കുന്നു.
  • iv. ഗെയിം മാനേജർമാർ. ചില ഗെയിമുകൾ, ഗെയിം മാനേജർമാരെയും ഹോസ്റ്റുകളെയും ഉപയോഗിച്ചേക്കാം. ഗെയിം മാനേജർമാരോ ഹോസ്റ്റുകളോ Microsoft-ന്റെ ഔദ്യോഗിക വക്താക്കളല്ല. Microsoft-ന്റെ വീക്ഷണങ്ങൾ അവർ പ്രതിഫലിപ്പിച്ച് കൊള്ളണമെന്നില്ല.
  • v. Xbox-ലെ കുട്ടികൾ. Xbox Live ഉപയോഗിക്കുന്ന പ്രായപൂർത്തിയാകാത്ത ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിന്റെ പല വശങ്ങളും നിങ്ങളുടെ മാതാപിതാക്കളോ രക്ഷാകർത്താവോ നിയന്ത്രിച്ചേക്കാം, നിങ്ങളുടെ Xbox Live ഉപയോഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ അവർക്ക് ലഭിക്കുകയും ചെയ്തേക്കാം.
  • vi. ഗെയിം കറൻസിയും വെർച്വൽ ഗുഡ്സും. സേവനങ്ങളിൽ ഒരു വെർച്വൽ, ഗെയിം കറൻസി (സ്വർണ്ണമോ കോയിനുകളോ പോയിന്റുകളോ പോലെ) ഉൾപ്പെട്ടേക്കാം, നിങ്ങൾ ജീവിക്കുന്ന രാജ്യത്ത് നിങ്ങൾക്ക് "പ്രായപൂർത്തി" ആയിട്ടുണ്ടെങ്കിൽ, യഥാർത്ഥത്തിലുള്ള സാമ്പത്തിക നിർദ്ദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് Microsoft-ൽ നിന്ന് ഈ കറൻസി വാങ്ങാവുന്നതാണ്. യഥാർത്ഥത്തിലുള്ള സാമ്പത്തിക നിർദ്ദേശങ്ങൾ ഉപയോഗിച്ചുകൊണ്ടോ ഗെയിം കറൻസി ഉപയോഗിച്ചുകൊണ്ടോ നിങ്ങൾക്ക് Microsoft-ൽ നിന്ന് വാങ്ങാവുന്ന വെർച്വൽ, ഡിജിറ്റൽ ഇനങ്ങളോ ഗുഡ്സോ സേവനങ്ങളിൽ ഉൾപ്പെട്ടേക്കാം. Microsoft-ൽ നിന്നോ മറ്റേതെങ്കിലും കക്ഷിയിൽ നിന്നോ യഥാർത്ഥത്തിലുള്ള സാമ്പത്തിക നിർദ്ദേശങ്ങൾക്കായോ ഗുഡ്സിനായോ സാമ്പത്തിക മൂല്യമുള്ള മറ്റ് എന്തെങ്കിലും ഇനങ്ങൾക്കായോ ഗെയിം കറൻസിയും വെർച്വൽ ഗുഡ്സും ഒരിക്കലും റിഡീം ചെയ്യാം കഴിയില്ല. സേവനത്തിൽ മാത്രം ഗെയിം കറൻസിയോ വെർച്വൽ ഗുഡ്സോ ഉപയോഗിക്കുന്നതിനുള്ള പരിമിതവും വ്യക്തിപരവും റദ്ദാക്കാവുന്നതും കൈമാറാൻ പാടില്ലാത്തതും ഉപ ലൈസൻസ് നൽകാൻ കഴിയാത്തതുമായ ലൈസൻസ് അല്ലാതെ, സേവനത്തിൽ ദൃശ്യമാകുന്ന അല്ലെങ്കിൽ ഉത്ഭവിക്കുന്ന അത്തരത്തിലുള്ള എന്തെങ്കിലും ഗെയിം കറൻസിയിലോ വെർച്വൽ ഗുഡ്സിലോ, സേവനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതോ സേവനത്തിനുള്ളിൽ സംഭരിക്കപ്പെടുന്നതോ ആയ മറ്റ് എന്തെങ്കിലും ആട്രിബ്യൂട്ടുകളിലോ, നിങ്ങൾക്ക് എന്തെങ്കിലും അവകാശമോ ഉടമസ്ഥാവകാശമോ ഉണ്ടായിരിക്കുന്നതല്ല. സ്വന്തം വിവേചനാധികാര പ്രകാരം, ഉചിതമെന്ന് തോന്നുന്ന തരത്തിൽ, ഗെയിം കറൻസിയെ ഒപ്പം/അല്ലെങ്കിൽ വെർച്വൽ ഗുഡ്സിനെ ഏത് സമയത്തും Microsoft-ന് നിയന്ത്രിക്കാനോ കൈകാര്യം ചെയ്യാനോ പരിഷ്കരിക്കാനോ ഒപ്പം/അല്ലെങ്കിൽ ഇല്ലാതാക്കാനോ കഴിഞ്ഞേക്കും.
  • vii. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ. Xbox സേവനങ്ങളിലേക്ക് ബന്ധിപ്പിക്കാവുന്ന ഏതൊരു ഉപകരണത്തിന്‍റെയും കാര്യത്തിൽ, അനധികൃത Xbox ഗെയിമുകളോ Xbox ആപ്പുകളോ ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ Xbox കൺസോൾ ഉപയോഗിക്കുന്ന അനധികൃത ഹാർഡ്‌വെയർ പെരിഫെറൽ ഉപകർണങ്ങൾ ഉപയോഗിച്ചുകൊണ്ടോ, Xbox സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നവ ഉൾപ്പെടെയുള്ള, Xbox കൺസോൾ സോഫ്റ്റ്‌വെയറിന്‍റെയോ Xbox ആപ്പ് സോഫ്റ്റ്‌വെയറിന്‍റെയോ നിങ്ങളുടെ പതിപ്പ് നിങ്ങൾക്ക് നേരിട്ട് പരിശോധിക്കാവുന്നതാണ്, Xbox കൺസോൾ അല്ലെങ്കിൽ Xbox ആപ്പ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ കോൺഫിഗറേഷൻ മാറ്റങ്ങളോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • viii. ഗെയിമർടാഗ് കാലഹരണം. കുറഞ്ഞത് അഞ്ച് വർഷത്തിലൊരിക്കൽ നിങ്ങൾ Xbox സേവനങ്ങളിൽ സൈനിൻ ചെയ്തിരിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഗെയിമർടാഗിലേക്കുള്ള പ്രവേശനം നഷ്ടമായേക്കാം, ആ ഗെയിമർടാഗ് മറ്റുള്ളവർക്ക് ഉപയോഗിക്കുന്നതിന് ലഭ്യമാവുകയും ചെയ്യാം.
  • ix. Arena. Arena എന്നതൊരു Xbox സേവനമാണ്, ഇതുപയോഗിച്ച്, മികച്ചൊരു വീഡിയോ‌ഗെയിം മത്സരത്തിൽ, ചിലപ്പോഴൊക്കെ ഒരു സമ്മാനത്തിനായുള്ള മത്സരത്തിൽ, പങ്കെടുക്കുന്നതിനോ അത്തരമൊരു മത്സരം സൃഷ്ടിക്കുന്നതിനോ, Microsoft അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി, നിങ്ങൾക്ക് ശേഷി നൽകിയേക്കാം ("മത്സരം"). ഈ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും Arena-യുടെ നിങ്ങളുടെ ഉപയോഗം, സൈനപ്പ് ചെയ്യുന്ന സമയത്ത്, മത്സര സംഘാടകൻ നിഷ്കർഷിക്കുന്ന അധിക മത്സര വ്യവസ്ഥകളും നിബന്ധനകളും നിയമങ്ങളും നിങ്ങൾ അംഗീകരിക്കേണ്ടി വരാം ("മത്സര വ്യവസ്ഥകൾ"). യോഗ്യതാ നിയമങ്ങൾ ബാധകമായേക്കാം, ജൂറിസ്‌ഡിക്ഷൻ അനുസരിച്ച് അവ വ്യത്യാസപ്പെടുകയും ചെയ്യാം. നിയമം മുഖേന നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിരിക്കുന്ന ഇടങ്ങളിൽ മത്സരങ്ങൾ റദ്ദാക്കപ്പെടും. ഈ വ്യവസ്ഥകളോ മത്സര വ്യവസ്ഥകളോ ലംഘിക്കുന്നത്, പിഴയ്ക്കോ മത്സരത്തിൽ നിന്ന് പുറത്താക്കുന്നതിനോ കാരണമാകാം. നിങ്ങളൊരു മത്സരം സൃഷ്ടിക്കുന്നുവെങ്കിൽ, ഈ വ്യവസ്ഥകളോട് പൊരുത്തമില്ലാത്തതായി Microsoft (അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ) പരിഗണിക്കുന്ന എന്തെങ്കിലും മത്സര നിയമങ്ങൾ നിങ്ങൾക്ക് ആവശ്യമായി വന്നേക്കില്ല. ഏതൊരു മത്സരവും എപ്പോൾ വേണമെങ്കിലും റദ്ദാക്കുന്നതിനുള്ള അവകാശം Microsoft-ൽ നിക്ഷിപ്തമാണ്.
  • x. ചതിക്കലും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തലും. Xbox സേവനങ്ങളിൽ ബന്ധിപ്പിക്കാനാകുന്ന ഏതൊരു ഉപകരണത്തിനും, പെരുമാറ്റച്ചട്ടമോ ഈ വ്യവസ്ഥകളോ ലംഘിക്കുന്ന തരത്തിൽ ചതിക്കലോ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തലോ സാധ്യമാക്കുന്ന അനധികൃതമായ ഹാർഡ്‌വെയറോ സോഫ്റ്റ്‌വെയറോ നിങ്ങളുടെ ഉപകരണത്തിൽ ഉണ്ടോയെന്ന് ഞങ്ങൾ സ്വയമേവ പരിശോധിക്കും, Xbox സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്നോ, ചതിക്കലോ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തലോ സാധ്യമാക്കുന്ന അനധികൃത ഹാർഡ്‌വെയറോ സോഫ്റ്റ്‌വെയറോ ഉപയോഗിക്കുന്നതിൽ നിന്നോ, നിങ്ങളെ തടയുന്ന അ‌ഡേറ്റുകൾ ഉൾപ്പെടെ, Xbox ആപ്പ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ കോൺഫിഗറേഷൻ മാറ്റങ്ങളോ ഡൗൺലോഡ് ചെയ്തേക്കാം.
  • xi. Mixer.
   • 1. Mixer അക്കൗണ്ടുകളും Microsoft അക്കൗണ്ടുകളും. നിങ്ങൾ Mixer സേവനമോ Mixer അക്കൗണ്ടോ ഉപയോഗിക്കുന്നുവെങ്കിൽ, https://mixer.com/about/tos എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള Mixer സേവന നിബന്ധനകളാണ് നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുക. ഒരു Microsoft അക്കൗണ്ടുമൊത്താണ് നിങ്ങൾ Mixer സേവനം ഉപയോഗിക്കുന്നതെങ്കിൽ, ഈ നിബന്ധനകളും നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കും. പൊരുത്തക്കേടുള്ള ഇടത്തിൽ ഈ വ്യവസ്ഥകൾ ബാധകമാകും.
   • 2. Mixer-ലെ നിങ്ങളുടെ ഉള്ളടക്കം. "Mixer-ലെ നിങ്ങളുടെ ഉള്ളടക്കം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, Mixer സേവനത്തിൽ നിങ്ങളോ നിങ്ങൾക്ക് വേണ്ടി മറ്റാരെങ്കിലുമോ സൃഷ്ടിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും എന്നാണ്. തത്സമയ സ്ട്രീമുകളും റെക്കോർഡ് ചെയ്ത സ്ട്രീമുകളും (അവയിൽ അടങ്ങിയിരിക്കുന്ന ഓഡിയോവിഷ്വൽ ഉള്ളടക്കം പോലുള്ള ഏതൊരു ഉള്ളടക്കവും) ബ്രാൻഡ് പേരുകളും വ്യാപാരമുദ്രകളും സേവന മുദ്രകളും വ്യാപാര നാമങ്ങളും ലോഗോകളും ഉത്ഭവ അടയാളങ്ങളും നിങ്ങളുടെ കമന്റുകളും ഇമോട്ടിക്കോണുകളും Mixer ചാനലുകളിലെ ആക്റ്റിവിറ്റിയും (ബോട്ട് സൃഷ്ടിച്ചിട്ടുള്ള ഉള്ളടക്കം ഉൾപ്പെടെ) ബന്ധപ്പെട്ട എല്ലാ മെറ്റാഡാറ്റയും ഇതിൽ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തുന്നുമില്ല. Mixer-ലെ നിങ്ങളുടെ ഉള്ളടക്കം, Microsoft-ഉം ഉപയോക്താക്കളും ഉൾപ്പെടെയുള്ള ആർക്കും, ഏത് രൂപത്തിലും ഫോർമാറ്റിലും മീഡിയയിലും ഇപ്പോൾ അറിയാത്തതും എന്നാൽ പിന്നീട് വികസിപ്പിച്ചെടുക്കപ്പെട്ടേക്കാവുന്നതും ആയ ചാനലുകളിലും, കാണാനും ഉപയോഗിക്കാനും ഹോസ്റ്റുചെയ്യാനും പുനഃപ്രസിദ്ധീകരിക്കാനും പരിഷ്ക്കരിക്കാനും വിതരണം ചെയ്യാനും പ്രസിദ്ധീകരിക്കാനും പബ്ലിക്കായോ ഡിജിറ്റലായോ അവതരിപ്പിക്കാനും പ്രദർശിപ്പിക്കാനും വിവർത്തനം ചെയ്യാനും ഉപജീവിക്കാനും മറ്റുതരത്തിൽ ചൂഷണം ചെയ്യാനും കഴിയും.
   • 3. Mixer-ന് ബാധകമായ പെരുമാറ്റച്ചട്ടം. Mixer-ന് ബാധകമായ, Microsoft-ന്റെ പെരുമാറ്റച്ചട്ടം എങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക.
   • 4. Mixer സേവനം ഉപയോഗിക്കൽ.
    • എ. ഏറ്റവും ചുരുങ്ങിയ പ്രായം. Mixer സേവനം ഉപയോഗിക്കുക വഴി, നിങ്ങൾക്ക് ചുരുങ്ങിയത് 13 വയസ്സ് പ്രായമുണ്ടെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങളുടെ രാജ്യത്ത് പ്രായപൂർത്തിക്കായി ആവശ്യമായ പ്രായം നിങ്ങൾക്ക് ആയിട്ടില്ലെങ്കിൽ, ഒരു രക്ഷിതാവോ നിയമപരമായ രക്ഷാകർത്താവോ നിങ്ങളുടെ ഉപയോഗത്തിന് മേൽനോട്ടം വഹിക്കും.
    • ബി. അജ്ഞാതമായ ഉപയോഗവും അജ്ഞാതമല്ലാത്ത ഉപയോഗവും. നിങ്ങൾ ഉള്ളടക്കം കാണാൻ മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് അജ്ഞാതസ്വഭാവത്തോടെ Mixer ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ, നിങ്ങളൊരു അക്കൗണ്ട് സൃഷ്ടിക്കുകയും സൈൻ ഇൻ ചെയ്യുകയും വേണം, നിങ്ങളുടെ Mixer പേര് മുഖേന മറ്റ് ഉപയോക്താക്കൾ നിങ്ങളെ തിരിച്ചറിയുകയും ചെയ്യും.
    • സി. അജ്ഞാതമല്ലാത്ത ഉപയോഗത്തിനുള്ള അക്കൗണ്ടുകൾ. Mixer സേവനത്തിന്റെ അജ്ഞാതമല്ലാത്ത ഉപയോഗത്തിന്, നിങ്ങൾക്കൊരു Microsoft അക്കൗണ്ട് ഒപ്പം/അല്ലെങ്കിൽ Mixer അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്. ഓൺലൈനായി സൈനപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്കൊരു Mixer അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്. Mixer അക്കൗണ്ട് സജീവമായി നിലനിർത്താൻ നിങ്ങളത് ഉപയോഗിക്കണം. നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെട്ട Mixer ഇതരനാമം നിലനിർത്താൻ കുറഞ്ഞത് 5 വർഷ കാലയളവിൽ ഒരിക്കലെങ്കിലും നിങ്ങൾ Mixer സേവനത്തിലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം.
   • 5. സേവന അറിയിപ്പുകൾ. നിങ്ങൾ ഉപയോഗിക്കുന്ന Mixer സേവനത്തെ കുറിച്ച് എന്തെങ്കിലും പ്രധാനപ്പെട്ടത് അറിയിക്കാനുണ്ടെങ്കിൽ, നിങ്ങളുടെ Mixer അക്കൗണ്ടുമായി ഒപ്പം/അല്ലെങ്കിൽ Microsoft അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഇമെയിലിലേക്ക്, ഞങ്ങൾ സേവന അറിയിപ്പുകൾ അയയ്ക്കും.
   • 6. പിന്തുണ. Mixer സേവനത്തിനായുള്ള കസ്റ്റമർ പിന്തുണ mixer.com/contact എന്നയിടത്തിൽ ലഭ്യമാണ്.
മുഴുവൻ ടെക്സ്റ്റ്
സ്റ്റോർസ്റ്റോർ14b_Store
സംഗ്രഹം
 • ബി. സ്റ്റോർ. ആപ്ലിക്കേഷനുകളും ("ആപ്ലിക്കേഷൻ" എന്ന പദത്തിൽ ഗെയിംസും ഉൾപ്പെടുന്നു) മറ്റ് ഡിജിറ്റൽ ഉള്ളടക്കവും ബ്രൗസുചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും വാങ്ങുന്നതിനും റേറ്റുചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും നിങ്ങളെ അനുവദിക്കുന്ന ഒരു സേവനത്തിനെയാണ് "സ്റ്റോർ" എന്ന് വിശേഷിപ്പിക്കുന്നത്. Office സ്റ്റോർ, Windows സ്റ്റോർ, Xbox സ്റ്റോർ എന്നിവയുടെ ഉപയോഗത്തെ ഈ വ്യവസ്ഥകൾ കവർ ചെയ്യുന്നു. Office ഉൽപ്പന്നങ്ങൾക്കും Office, Office 365, SharePoint, Exchange, Access, Project (2013 പതിപ്പുകൾക്ക് അല്ലെങ്കിൽ ശേഷമുള്ളത്) എന്നിവയുമായി ബന്ധപ്പെട്ട ആപ്പുകൾക്കും അല്ലെങ്കിൽ Office സ്റ്റോർ എന്ന് ബ്രാൻഡുചെയ്തിട്ടുള്ള ഏതൊരു അനുഭവത്തിനും വേണ്ടിയുള്ള സ്റ്റോർ എന്നാണ് "Office സ്റ്റോർ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഫോൺ, PC, ടാബ്‌ലെറ്റ് അല്ലെങ്കിൽ Windows സ്റ്റോർ എന്ന് ബ്രാൻഡ് ചെയ്തിട്ടുള്ള മറ്റ് എന്തെങ്കിലും അനുഭവം എന്നിവ പോലുള്ള Windows ഉപകരണങ്ങൾക്കായുള്ള ഒരു സ്റ്റോർ എന്നാണ് "Windows സ്റ്റോർ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. Xbox One, Xbox 360 കൺസോളുകൾ അല്ലെങ്കിൽ Xbox സ്റ്റോർ എന്ന് ബ്രാൻഡ് ചെയ്തിട്ടുള്ള മറ്റ് എന്തെങ്കിലും അനുഭവം എന്നിവയ്ക്കായുള്ള ഒരു സ്റ്റോർ എന്നാണ് "Xbox സ്റ്റോർ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
  • i. ലൈസൻസ് വ്യവസ്ഥകൾ. ബന്ധപ്പെട്ട സ്റ്റോറിൽ ലഭ്യമായിട്ടുള്ള ഓരോ ആപ്ലിക്കേഷന്റെയും പബ്ലിഷറെ ഞങ്ങൾ തിരിച്ചറിയും. ആപ്ലിക്കേഷന്‍റെ കൂടെ വ്യത്യസ്തമായ ലൈസൻസ് നിബന്ധനകൾ നൽകാത്ത പക്ഷം, ഈ വ്യവസ്ഥകളുടെ അവസാനം നൽകിയിട്ടുള്ള മാനക ആപ്ലിക്കേഷൻ ലൈസൻസ് വ്യവസ്ഥകളായിരിക്കും ("SALT") നിങ്ങൾക്കും ആപ്ലിക്കേഷൻ പ്രസാധാകനും ഇടയിലുള്ള ഉടമ്പടി; Windows Store-ലൂടെയോ Xbox Store-ലൂടെയോ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ഒരു ആപ്ലിക്കേഷന് ബാധകമായ ലൈസൻസ് വ്യവസ്ഥകളാണ് ഈ ഉടമ്പടിയിലൂടെ രൂപപ്പെടുന്നത്. കൂടുതൽ വ്യക്തതയ്ക്കായി പറയട്ടെ, Microsoft സേവനങ്ങളുടെ ഉപയോഗത്തെയും സേവനങ്ങൾ നൽകുന്ന സേവനങ്ങളെയും ഈ വ്യവസ്ഥകൾ കവർ ചെയ്യുന്നു. Store-ലൂടെ കരസ്ഥമാക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകൾക്കും സേവനങ്ങൾക്കും, ഈ വ്യവസ്ഥകളുടെ വിഭാഗം 5-ഉം ബാധകമാണ്. Office സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളെ SALT നിയന്ത്രിക്കുന്നില്ല, ഇവയ്ക്ക് പ്രത്യേകമായുള്ള ലൈസൻസാണ് ബാധകമാവുക.
  • ii. അപ്‌ഡേറ്റുകൾ. ബന്ധപ്പെട്ട സ്റ്റോറിലേക്ക് നിങ്ങൾ സൈനിൻ ചെയ്തിട്ടില്ലെങ്കിൽ പോലും, നിങ്ങളുടെ ആപ്ലിക്കേഷനുകൾക്ക് എന്തെങ്കിലും അപ്‌ഡേറ്റുകൾ ലഭ്യമാണോ എന്ന് Microsoft സ്വപ്രേരിതമായി പരിശോധിക്കും. സ്റ്റോർ ആപ്ലിക്കേഷനുകളിലേക്കുള്ള സ്വപ്രേരിത അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് സ്റ്റോർ അല്ലെങ്കിൽ സിസ്റ്റം ക്രമീകരണങ്ങൾ മാറ്റാവുന്നതാണ്. എന്നിരുന്നാലും, പൂർണ്ണമായോ ഭാഗികമായോ ഓൺലൈനിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള നിർദിഷ്ട Office സ്റ്റോർ ആപ്ലിക്കേഷനുകൾ ഏത് സമയത്തും ആപ്ലിക്കേഷൻ ഡെവലപ്പർ അപ്‌ഡേറ്റ് ചെയ്തേക്കാം മാത്രവുമല്ല അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ അനുമതി ആവശ്യമായേക്കുകയുമില്ല.
  • iii. റേറ്റിംഗുകളും അവലോകനങ്ങളും സ്റ്റോറിൽ നിങ്ങളൊരു ആപ്ലിക്കേഷനോ മറ്റേതെങ്കിലും ഡിജിറ്റൽ ഉൽപ്പന്നമോ റേറ്റുചെയ്യുകയോ അവലോകനം ചെയ്യുകയോ ചെയ്യുമ്പോൾ, Microsoft-ൽ നിന്ന് ആപ്ലിക്കേഷന്റെയോ ഡിജിറ്റൽ ഉൽപ്പന്നത്തിന്റെയോ പബ്ലിഷറിൽ നിന്നുള്ള ഉള്ളടക്കം അടങ്ങുന്ന ഇമെയിൽ നിങ്ങൾക്ക് ലഭിച്ചേക്കാം. Microsoft-ൽ നിന്ന് അത്തരം ഇമെയിൽ വരുന്നുവെങ്കിൽ; സ്റ്റോറിൽ നിന്ന് നിങ്ങൾ കരസ്ഥമാക്കിയ ആപ്ലിക്കേഷനുകളുടെയോ ഡിജിറ്റൽ ഉൽപ്പന്നത്തിന്റെയോ പബ്ലിഷർമാരുമായി നിങ്ങളുടെ ഇമെയിൽ വിലാസം ഞങ്ങൾ പങ്കുവയ്ക്കുന്നില്ല.
  • iv. സുരക്ഷാ മുന്നറിയിപ്പ്. സാധ്യതയുള്ള പരിക്ക്, അസ്വസ്ഥത അല്ലെങ്കിൽ കണ്ണുകളുടെ ആയാസം എന്നിവ ഒഴിവാക്കാൻ, ഗെയിമുകളോ മറ്റ് ആപ്ലിക്കേഷനുകളോ ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങൾ ഇടയ്ക്കിടെ വിശ്രമം എടുക്കേണ്ടതാണ്, പ്രത്യേകിച്ച് ഉപയോഗം കാരണം വേദനയോ ക്ഷീണമോ തോന്നുന്നുവെങ്കിൽ. നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നെങ്കിൽ, വിശ്രമിക്കുക. അസ്വസ്ഥതയിൽ ഓക്കാനം, ഛർദ്ദി, തലചുറ്റൽ, വിഭ്രാന്തി, തലവേദന, ക്ഷീണം, കണ്ണുകൾക്ക് ആയാസം, അല്ലെങ്കിൽ വരണ്ട കണ്ണുകൾ എന്നിവയുടെ അനുഭവങ്ങൾ ഉൾപ്പെടാം. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ചുറ്റുപാടുകളിൽ നിന്നും ശ്രദ്ധതിരിയാനും തടസപ്പെടലിനും ഇടയാക്കാം. തട്ടിവീഴൽ അപകടങ്ങൾ, പടിക്കെട്ടുകൾ, ഉയരം കുറഞ്ഞ സീലിംഗുകൾ, എളുപ്പം പൊട്ടാവുന്ന അല്ലെങ്കിൽ തകരാറുണ്ടാകാവുന്ന വിലകൂടിയ ഇനങ്ങൾ എന്നിവ ഒഴിവാക്കുക. ആപ്ലിക്കേഷനുകളിൽ കാണിക്കുന്ന മിന്നുന്ന ലൈറ്റുകളോ പാറ്റേണുകളോ പോലുള്ള ചില വിഷ്വൽ ഇമേജുകൾ കാണുമ്പോൾ വളരെ കുറച്ച് ശതമാനം പേർക്ക് ചുഴലി അനുഭവപ്പെടാം. മുമ്പ് ചുഴലി ഉണ്ടായിട്ടില്ലാത്ത ആളുകൾക്ക് പോലും ഇത്തരം ചുഴലികൾ ഉണ്ടാക്കാൻ കഴിയുന്നതും രോഗനിർണ്ണയം ചെയ്യപ്പെട്ടിട്ടില്ലാത്തതുമായ അവസ്ഥ ഉണ്ടായേക്കാം. രോഗലക്ഷണങ്ങളിൽ തലയ്ക്ക് ഭാരക്കുറവ്, മാറിയ കാഴ്ച, കോച്ചിവലിക്കൽ, ശരീരാവയവങ്ങളുടെ ഇളക്കം അല്ലെങ്കിൽ വിറയൽ, ആശയക്കുഴപ്പം, ബോധനഷ്ടം അല്ലെങ്കിൽ ഞരമ്പുകളുടെ വലിവ്‌ എന്നിവ ഉൾപ്പെട്ടേക്കാം. നിങ്ങൾക്ക് ഇത്തരം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ, ഉപയോഗിക്കുന്നത് ഉടനടി നിർത്തുകയും ഒരു ഡോക്ടറെ കാണുകയ്യും ചെയ്യുക അല്ലെങ്കിൽ ചുഴലിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് മുമ്പായി ഡോക്ടറുടെ അഭിപ്രായം ആരായുക. രോഗലക്ഷണങ്ങളുടെ എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്നറിയുന്നതിന് ആപ്ലിക്കേഷനുകളുടെ കുട്ടികളുടെ ഉപയോഗത്തെ നിങ്ങൾ നിരീക്ഷിക്കണം.
മുഴുവൻ ടെക്സ്റ്റ്
Microsoft ഫാമിലി സവിശേഷതകൾMicrosoft ഫാമിലി സവിശേഷതകൾ14c_MicrosoftFamily
സംഗ്രഹം
 • സി. Microsoft കുടുംബ സവിശേഷതകൾ. എന്തുതരം പെരുമാറ്റങ്ങളും വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഗെയിമുകളും ഫിസിക്കൽ ലൊക്കേഷനുകളും ചെലവഴിക്കലുമാണ് കുടുംബത്തിന് അനുയോജ്യമെന്നത് സംബന്ധിച്ച പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസം സൃഷ്ടിക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും Microsoft കുടുംബ സവിശേഷതകൾ ഉപയോഗിക്കാനാകും. രക്ഷിതാക്കൾക്ക് https://account.microsoft.com/family എന്നത് സന്ദർശിച്ച് (അല്ലെങ്കിൽ അവരുടെ Windows ഉപകരണത്തിലെ അല്ലെങ്കിൽ Xbox കൺസോളിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ) കുട്ടികളെയോ മറ്റ് രക്ഷിതാക്കളെയോ ചേരാൻ ക്ഷണിച്ചുകൊണ്ട് ഒരു കുടുംബം സൃഷ്ടിക്കാനാകും. കുടുംബ അംഗങ്ങൾക്ക് നിരവധി സവിശേഷതകൾ ലഭ്യമാണ്, അതിനാൽ നിങ്ങൾ ഒരു കുടുംബം സൃഷ്ടിക്കാനോ ഒരു കുടുംബത്തിൽ ചേരാൻ സമ്മതിക്കുമ്പോഴും കുടുംബത്തിന് ആക്‌സസ് ചെയ്യുന്നതിന് ഡിജിറ്റൽ സാധനങ്ങൾ വാങ്ങുമ്പോഴും നൽകിയിട്ടുള്ള വിവരങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. ഒരു കുടുംബം സൃഷ്ടിക്കുകയോ കുടുംബത്തിൽ ചേരുകയോ ചെയ്യുമ്പോൾ, കുടുംബത്തിന്റെ ഉദ്ദേശ്യമനുസരിച്ച് അത് ഉപയോഗിക്കുമെന്നതും മറ്റൊരു വ്യക്തിയുടെ വിവരങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനുള്ള അംഗീകൃതമല്ലാത്ത മാർഗം ഉപയോഗിക്കില്ലെന്നതും നിങ്ങൾ സമ്മതിക്കുന്നു.
മുഴുവൻ ടെക്സ്റ്റ്
ഗ്രൂപ്പ് സന്ദേശമയയ്ക്കൽഗ്രൂപ്പ് സന്ദേശമയയ്ക്കൽ14d_GroupMessaging
സംഗ്രഹം
 • ഡി. ഗ്രൂപ്പ് സന്ദേശമയയ്ക്കൽ. വിവിധ Microsoft സേവനങ്ങൾ വോയ്‌സ് അല്ലെങ്കിൽ SMS ("സന്ദേശങ്ങൾ") വഴി മറ്റുള്ളവർക്ക് അയയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു, ഒപ്പം/അല്ലെങ്കിൽ Microsoft-നെയും Microsoft നിയന്ത്രിത അഫിലിയേറ്റുകളെയും നിങ്ങൾക്കും നിങ്ങൾക്ക് വേണ്ടി ഒന്നോ അതിലധികമോ മറ്റ് ഉപയോക്താക്കൾക്കും അത്തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കാനും അനുവദിക്കുന്നു. നിങ്ങൾക്കും അല്ലെങ്കിൽ മറ്റുള്ളവർക്കും അത്തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കാൻ നിങ്ങൾ MICROSOFT-നും MICROSOFT നിയന്ത്രിത അഫിലിയേറ്റുകൾക്കും നിർദ്ദേശം നൽകുമ്പോൾ, നിങ്ങളും സന്ദേശമയയ്ക്കാൻ ഞങ്ങളോട് നിങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ഓരോ വ്യക്തിയും അത്തരം സന്ദേശങ്ങളും മറ്റ് അനുബന്ധ ടെക്സ്റ്റ് സന്ദേശങ്ങളും MICROSOFT-ൽ നിന്നും MICROSOFT നിയന്ത്രിത അഫിലിയേറ്റുകളിൽ നിന്നും സ്വീകരിക്കുന്നതിന് സമ്മതിക്കുന്നതായി വ്യക്തമാക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു. "അഡ്‌മിനിസ്ട്രേറ്റീവ് ടെക്സ്റ്റ് സന്ദേശങ്ങൾ" എന്നാൽ ഒരു നിർദിഷ്ട Microsoft സേവനത്തിൽ നിന്നുള്ള ആനുകാലിക ട്രാൻസാക്ഷണൽ സന്ദേശങ്ങളാണ്, ഇതിൽ ഒരു "സ്വാഗത സന്ദേശം" അല്ലെങ്കിൽ സന്ദേശങ്ങൾ സ്വീകരിക്കുന്നത് എങ്ങനെ നിർത്താമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു, എന്നാൽ അതിലേക്കായി പരിമിതപ്പെടുത്തിയിട്ടില്ല അത്തരം സന്ദേശങ്ങൾ മേലിൽ സ്വീകരിക്കാൻ താൽപ്പര്യപ്പെടാത്ത നിങ്ങൾക്ക് അല്ലെങ്കിൽ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഏത് സമയത്തും Microsoft-ൽ നിന്നോ Microsoft നിയന്ത്രിത അഫിലിയേറ്റുകളിൽ നിന്നോ കൂടുതൽ സന്ദേശങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാം. മേലിൽ അത്തരം സന്ദേശങ്ങൾ സ്വീകരിക്കാൻ അല്ലെങ്കിൽ ഗ്രൂപ്പിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, ബന്ധപ്പെട്ട പ്രോഗ്രാം അല്ലെങ്കിൽ സേവനം നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തിരഞ്ഞെടുക്കൽ ഒഴിവാക്കുന്നതിന് നിങ്ങൾ സമ്മതിക്കുന്നു. അത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്നതിന് അല്ലെങ്കിൽ ഗ്രൂപ്പിൽ പങ്കെടുക്കുന്നതിന് ഒരു ഗ്രൂപ്പ് അംഗം മേലിൽ താൽപ്പര്യപ്പെടുന്നില്ലെന്ന് നിങ്ങൾ വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ, ഗ്രൂപ്പിൽ നിന്ന് അവരെ നീക്കംചെയ്യുന്നതിന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളും സന്ദേശമയയ്ക്കാൻ നിങ്ങൾ ഞങ്ങളോട് നിർദ്ദേശിച്ച ഓരോ വ്യക്തിയും സന്ദേശങ്ങൾ US അടിസ്ഥാന നമ്പറുകളിൽ നിന്ന് ട്രാൻസ്‌മിറ്റ് ചെയ്യുമ്പോൾ അന്താരാഷ്ട്ര സന്ദേശ നിരക്കുകൾ ബാധകമാകുന്നത് ഉൾപ്പെടെ അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ മൊബൈൽ കാരിയർ നിർണ്ണയിക്കുന്ന ഏതൊരു സന്ദേശ നിരക്കുകളുടെയും ചെലവുകളുടെ ഉത്തരവാദിത്തം ഓരോ ഗ്രൂപ്പ് അംഗത്തിനും ഉണ്ടെന്നത് മനസ്സിലാക്കുന്നതായി വ്യക്തമാക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു.
മുഴുവൻ ടെക്സ്റ്റ്
Skype-ഉം GroupMe-യുംSkype-ഉം GroupMe-യും14e_Skype
സംഗ്രഹം
 • ഇ. Skype-ഉം GroupMe-യും.
  • i. അടിയന്തിര സേവനങ്ങളിളേക്ക് ആക്സസ് ഇല്ല. പരമ്പരാഗതമായ ടെലിഫോൺ സേവനങ്ങൾക്കും Skype-നും തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങൾ ഉണ്ട്. ഏതെങ്കിലും ബാധകമായ പ്രാദേശിക അല്ലെങ്കിൽ ദേശീയ നിയമങ്ങൾ, നിയന്ത്രണങ്ങൾ, ചട്ടങ്ങൾ എന്നിവയ്ക്ക് കീഴിൽ Skype-ന് അടിയന്തിര സേവനങ്ങളിലേക്കുള്ള ആക്സസ് വാഗ്ദാനം ചെയ്യേണ്ടതില്ല. Skype സോഫ്റ്റ്‌വെയറോ ഉൽപ്പന്നങ്ങളോ, അടിയന്തിര സേവന സ്ഥാപനങ്ങൾ അല്ലെങ്കിൽ പൊതുജന സുരക്ഷാ കേന്ദ്രങ്ങൾ എന്നിവയിലേക്ക് ഉപയോക്താവിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും തരത്തിലുള്ള ആശുപത്രികൾ, നിയമം നടപ്പാക്കൽ ഏജൻസികൾ, മെഡിക്കൽ കെയർ യൂണിറ്റുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സേവനങ്ങൾ ("അടിയന്തിര സേവനങ്ങൾ") എന്നിവയിലേക്കുള്ള അടിയന്തിര കോളുകൾ ചെയ്യുന്നതിനോ കോളുകളെ പിന്തുണയ്ക്കുന്നതിനോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല. (i) അടിയന്തിര സേവനങ്ങൾ നൽകുന്ന പരമ്പരാഗത വയർലെസ് (മൊബൈൽ) അല്ലെങ്കിൽ ഫിക്‌സഡ് ലൈൻ ടെലിഫോൺ സേവനങ്ങൾ വാങ്ങേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും, കൂടാതെ (ii) നിങ്ങളുടെ പ്രാഥമിക ടെലിഫോൺ സേവനത്തിന് പകരമായി ഉപയോഗിക്കാനുള്ളതല്ല Skype എന്നും നിങ്ങൾ അംഗീകരിക്കുന്നു, സമ്മതിക്കുന്നു.
  • ii. API-കളും ബ്രോഡ്‌കാസ്റ്റിംഗും. എന്തെങ്കിലും ബ്രോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട് നിങ്ങൾ Skype ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, https://www.skype.com/go/legal.broadcast എന്ന വിലാസത്തിലെ "ബ്രോഡ്‌കാസ്റ്റ് TOS" അനുസരിച്ച് നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. Skype-ൽ നിന്ന് ഉണ്ടാകുന്നതോ ലഭ്യമാക്കപ്പെടുന്നതോ ആയ ഏതെങ്കിലും ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, ബാധകമായ ലൈസൻസിംഗ് വ്യവസ്ഥകൾ നിങ്ങൾ അനുസരിക്കേണ്ടതുണ്ട്, www.skype.com/go/legal സന്ദർശിച്ചാൽ ഇത് കാണാവുന്നതാണ്.
  • iii. ന്യായമായ ഉപയോഗ നയങ്ങൾ. ന്യായമായ ഉപയോഗ നയങ്ങൾ, Skype-ന്റെ നിങ്ങളുടെ ഉപയോഗത്തിന് ബാധകമായേക്കാം. തട്ടിപ്പിൽ നിന്നും ദുരുപയോഗത്തിൽ നിന്നും പരിരക്ഷിക്കുന്നതിന് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള ഈ നയങ്ങൾ അവലോകനം ചെയ്യുക, നിങ്ങൾക്ക് ചെയ്യാനാവുന്ന കോളുകളുടെയും അയയ്ക്കാനാകുന്ന സന്ദേശങ്ങളുടെയും തരം, ദൈർഘ്യം അല്ലെങ്കിൽ വോളിയം എന്നിവയ്ക്ക് ഈ നയങ്ങൾ ചില പരിധികൾ നിശ്ചയിച്ചേക്കാം. റെഫറൻസ് വഴിയായി ഈ വ്യവസ്ഥകളിൽ ഈ നയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ നയങ്ങൾ https://www.skype.com/go/terms.fairusage/ എന്ന വിലാസത്തിൽ കണ്ടെത്താവുന്നതാണ്.
  • iv. മാപ്പിംഗ്. ഒരു മാപ്പിംഗ് സേവനത്തിലേക്ക് വിവരങ്ങൾ സമർപ്പിക്കുന്നതിനോ മാപ്പിംഗ് സേവനം ഉപയോഗിച്ചുകൊണ്ട് ഒരു മാപ്പിൽ സ്വയം പ്ലോട്ട് ചെയ്യുന്നതിനോ നിങ്ങളെ അനുവദിക്കുന്ന സവിശേഷതകൾ Skype-ൽ അടങ്ങിയിരിക്കുന്നു. ആ സവിശേഷതകൾ ഉപയോഗിക്കുന്നതിലൂടെ, ഈ വ്യവസ്ഥകളും https://www.google.com/intl/en_ALL/help/terms_maps.html എന്നതിൽ ലഭ്യമായിട്ടുള്ള Google Maps വ്യവസ്ഥകളും അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ലഭ്യമായിട്ടുള്ള അത്തരം Google Maps വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നു.
  • v. സർക്കാർ ഉപയോക്താക്കൾ. യുഎസ് സർക്കാരിനായോ യുഎസ് സർക്കാരിന്റെ ഒരു ഏജൻസിക്കായോ നിങ്ങളൊരു ബിസിനസ്സ് അക്കൗണ്ട് അല്ലെങ്കിൽ Skype മാനേജർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ഉപയോഗത്തിന് ഈ വ്യവസ്ഥകൾ ബാധകമാവില്ല. ബാധകമായ വ്യവസ്ഥകൾക്കോ കൂടുതൽ വിവരങ്ങൾക്കോ ബന്ധപ്പെടുക: usgovusers@skype.net.
  • vi. വ്യക്തിപരമായ/വാണിജ്യേതരമായ ഉപയോഗം. Skype-ന്റെ ഉപയോഗം വ്യക്തിപരവും വാണിജ്യേതരവുമാണ്. നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആശയവിനിമയങ്ങൾക്കായി ജോലി സ്ഥലത്ത് Skype ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് അനുമതിയുണ്ട്.
  • vii. Skype നമ്പർ/Skype ടു ഗോ. Skype നമ്പറോ Skype ടു ഗോ നമ്പറോ നിങ്ങൾക്ക് Skype നൽകുന്നുവെങ്കിൽ, ആ നമ്പർ നിങ്ങളുടെ സ്വന്തമല്ലെന്നും ആ നമ്പർ ശാശ്വതമായി കൈവശം വയ്ക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. ചില രാജ്യങ്ങളിൽ, Skype അല്ലാതെ ഒരു Skype പങ്കാളി നിങ്ങൾക്ക് നമ്പർ ലഭ്യമാക്കിയേക്കാം, അത്തരം പങ്കാളിയുമായി നിങ്ങൾ പ്രത്യേകമായി ഒരു കരാറിൽ ഏർപ്പെടേണ്ടതായി വന്നേക്കാം.
  • viii. Skype മാനേജർ. നിങ്ങൾ സൃഷ്ടിക്കുന്നതും മാനേജുചെയ്യുന്നതും, ഒരു ബിസിനസ് സ്ഥാപനം എന്ന നിലയിലല്ലാതെ ഒരു Skype മാനേജർ ഗ്രൂപ്പിന്റെ വ്യക്തിഗത അഡ്‌മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതുമാണ് "Skype മാനേജർ അഡ്‌മിൻ അക്കൗണ്ട്". നിങ്ങൾക്ക് ഒരു Skype മാനേജർ ഗ്രൂപ്പിലേക്ക് നിങ്ങളുടെ സ്വന്തം Microsoft അക്കൗണ്ട് ലിങ്കുചെയ്യാവുന്നതാണ് ("ലിങ്കുചെയ്ത അക്കൗണ്ട്"). ഈ വ്യവസ്ഥകളുടെ അംഗീകരണത്തിന് വിധേയമായി നിങ്ങളുടെ Skype മാനേജർ ഗ്രൂപ്പിന് നിങ്ങൾ അധിക അഡ്‌മിനിസ്ട്രേറ്റർമാരെ നിയമിച്ചേക്കാം. ഒരു ലിങ്കുചെയ്ത അക്കൗണ്ടിലേക്ക് Skype നമ്പറുകൾ നിയമിക്കാൻ, നിങ്ങളുടെ ലിങ്കുചെയ്ത അക്കൗണ്ട് ഉപയോക്താക്കളുടെ റെസിഡൻസി അല്ലെങ്കിൽ ലൊക്കേഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും ആവശ്യകതകളുമായി അനുയോജ്യമാകുന്നതിന് നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഒരു Skype മാനേജർ ഗ്രൂപ്പിൽ നിന്ന് ഒരു ലിങ്കുചെയ്ത അക്കൗണ്ട് അൺലിങ്ക് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഏതെങ്കിലും അലോക്കേറ്റ് ചെയ്ത സബ്സ്ക്രിപ്ഷനുകളോ Skype ക്രെഡിറ്റോ Skype നമ്പറുകളോ വീണ്ടെടുക്കാനാകില്ല, നിങ്ങളുടെ ഉള്ളടക്കവുമായോ അൺലിങ്കുചെയ്ത അക്കൗണ്ടുമായോ ബന്ധപ്പെട്ട മെറ്റീരിയൽ മേലിൽ നിങ്ങൾക്ക് ആക്സസ്സ് ചെയ്യാൻ കഴിയില്ല. ബാധകമായ എല്ലാ ഡാറ്റ പരിരക്ഷണ നിയമങ്ങളും അനുസരിച്ച് നിങ്ങളുടെ ലിങ്കുചെയ്ത അക്കൗണ്ട് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ നിങ്ങൾ സമ്മതിക്കുന്നു.
  • ix. Skype നിരക്കുകൾ. മറ്റുതരത്തിൽ പ്രസ്താവിക്കുന്നില്ലെങ്കിൽ, Skype പണമടച്ചുള്ള ഉൽപ്പന്നങ്ങൾക്കായുള്ള എല്ലാ നിരക്കുകളും ബാധകമായ നികുതികൾ ഉൾപ്പെടെ ഉള്ളതായിരിക്കും. സബ്‌സ്ക്രിപ്ഷന് പുറത്തേക്ക് ഫോൺ വിളിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ, www.skype.com/go/allrates എന്നതിൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ഒരു കണക്ഷൻ ഫീസും (കോളൊന്നിന് എന്ന നിരക്കിൽ ഈടാക്കപ്പെടുന്നു) പ്രതി മിനിറ്റ് നിരക്കും ഉൾപ്പെടുന്നു. നിങ്ങളുടെ Skype ക്രെഡിറ്റ് ബാലൻസിൽ നിന്ന് കോൾ നിരക്കുകൾ കുറയ്ക്കപ്പെടും. ഏത് സമയത്തും കോളിംഗ് നിരക്കുകൾ Skype മാറ്റിയേക്കാം, അങ്ങനെ മാറ്റുകയാണെങ്കിൽ www.skype.com/go/allrates എന്ന വിലാസത്തിൽ അക്കാര്യം അറിയിക്കും. പുതിയ നിരക്ക് പ്രസിദ്ധീകരിച്ച് കഴിഞ്ഞതിന് ശേഷം നിങ്ങൾ ചെയ്യുന്ന അടുത്ത കോൾ തൊട്ട് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിങ്ങൾ കോൾ ചെയ്യുന്നതിന് മുമ്പായി ഏറ്റവും പുതിയ നിരക്കുകൾ എത്രയാണെന്ന് പരിശോധിക്കുക. ഫ്രാക്ഷണൽ കോൾ മിനിറ്റുകളും ഫ്രാക്ഷണൽ നിരക്കുകളും അടുത്ത മുഴുവൻ യൂണിറ്റിലേക്ക് റൗണ്ട് ചെയ്യപ്പെടും. ചില രാജ്യങ്ങളിൽ, Skype-ന്റെ പണമടച്ചുള്ള സേവനങ്ങൾ നൽകുന്നത് Skype-ന്റെ പ്രാദേശിക പങ്കാളികളാണ്, അത്തരം ഇടപാടുകൾക്ക് പങ്കാളിയുടെ വ്യവസ്ഥകൾ ബാധകമായിരിക്കും.
  • x. Skype ക്രെഡിറ്റ്. പണമടച്ചുള്ള എല്ലാ Skype ഉൽപ്പന്നങ്ങളും വാങ്ങുന്നതിന് Skype ക്രെഡിറ്റ് ബാലൻസ് ഉപയോഗിക്കുന്നതിന് നിങ്ങൾക്കാകുമെന്ന് Skype ഉറപ്പ് നൽകുന്നില്ല. 180 ദിവസത്തെ കാലയളവ് സമയത്തേക്ക് നിങ്ങൾ Skype ക്രെഡിറ്റ് ഉപയോഗിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ Skype ക്രെഡിറ്റിനെ Skype നിർജീവ അവസ്ഥയിലേക്ക് മാറ്റും. നിങ്ങൾക്ക് https://www.skype.com/go/store.reactivate.credit എന്ന വിലാസത്തിലുള്ള പുനർസജീവമാക്കൽ ലിങ്ക് പിന്തുടർന്നുകൊണ്ട് Skype ക്രെഡിറ്റ് വീണ്ടും സജീവമാക്കാവുന്നതാണ്. നിങ്ങൾ ജപ്പാനിലാണ് താമസിക്കുന്നതെങ്കിലും Skype വെബ്‌സൈറ്റിൽ നിന്ന് Skype ക്രെഡിറ്റ് വാങ്ങുന്നുവെങ്കിലും, മുകളിൽ നൽകിയിട്ടുള്ള രണ്ട് വാചകങ്ങൾ നിങ്ങൾക്ക് ബാധകമാകില്ല; വാങ്ങിയ ദിവസം കഴിഞ്ഞ് 180 ദിവസത്തിന് ശേഷം നിങ്ങളുടെ Skype ക്രെഡിറ്റ് കാലഹരണപ്പെടും. ക്രെഡിറ്റ് കാലഹരണപ്പെട്ടുകഴിഞ്ഞാൽ, നിങ്ങൾക്കത് തുടർന്നങ്ങോട്ട് വീണ്ടും സജീവമാക്കാനോ ഉപയോഗിക്കാനോ കഴിയില്ല. അനുയോജ്യമായ ബോക്സ് ടിക്കുചെയ്യുക വഴി, നിങ്ങൾ Skype ക്രെഡിറ്റ് വാങ്ങുമ്പോൾ സ്വയ റീചാർജ് സവിശേഷത പ്രാപ്തമാക്കാവുന്നതാണ്. ഇത് പ്രാപ്തമാക്കിയാൽ, സമയാസമയങ്ങളിൽ Skype നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴേക്ക് നിങ്ങളുടെ Skype ബാലൻസ് പോകുന്ന ഓരോ സമയത്തും, അതേ തുകയ്ക്ക് നിങ്ങൾ തിരഞ്ഞെടുത്ത പെയ്‌മെന്റ് രീതി ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ Skype ക്രെഡിറ്റ് ബാലൻസ് റീചാർജ് ചെയ്യപ്പെടും. PayPal അല്ലെങ്കിൽ Moneybookers (Skrill) പോലെ, ക്രെഡിറ്റ് കാർഡ് അല്ലാത്ത ഒരു പെയ്‌മെന്റ് രീതി ഉപയോഗിച്ചുകൊണ്ടാണ് നിങ്ങൾ സബ്സ്ക്രിപ്ഷൻ വാങ്ങിയിട്ടുള്ളതെങ്കിലും നിങ്ങൾ സ്വയ റീചാർജ് പ്രാപ്തമാക്കിയിട്ടുണ്ടെങ്കിലും, അടുത്ത് ആവർത്തിക്കുന്ന സബ്‌സ്ക്രിപ്ഷൻ വാങ്ങുന്നതിന് ആവശ്യമായ തുകയുമൊത്ത് നിങ്ങളുടെ Skype ക്രെഡിറ്റ് ബാലൻസ് റീചാർജ് ചെയ്യപ്പെടും. Skype-ൽ നിങ്ങളുടെ അക്കൗണ്ട് പോർട്ടലിൽ നിങ്ങളുടെ ക്രമീകരണം ആക്സസ് ചെയ്തുകൊണ്ടും മാറ്റിക്കൊണ്ടും നിങ്ങൾക്ക് ഏത് സമയത്തും സ്വയ റീചാർജ് അപ്രാപ്തമാക്കാവുന്നതാണ്.
  • xi. അന്താരാഷ്ട്ര സന്ദേശ ഫീസ്. സൃഷ്ടിക്കുന്ന ഓരോ ഗ്രൂപ്പിനായും GroupMe നിലവിൽ യുഎസ്-അടിസ്ഥാന നമ്പറുകൾ ഉപയോഗിക്കുന്നു. GroupMe നമ്പറിൽ അയയ്ക്കുകയും അല്ലെങ്കിൽ സ്വീകരിക്കുകയും ചെയ്യുന്ന ഓരോ ടെക്സ്റ്റ് സന്ദേശവും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിനും അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന അന്താരാഷ്ട്ര ടെക്സ്റ്റ് സന്ദേശമായി കണക്കാക്കും. ബന്ധപ്പെട്ട അന്താരാഷ്ട്ര നിരക്കുകൾക്കായി നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.
  • xii. പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക. 'പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക' സവിശേഷത (ലഭ്യമെങ്കിൽ) ഉപയോഗിക്കുക വഴി, പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിനും ട്രാൻസ്ഫറുകൾ പ്രാബല്യത്തിലാക്കുന്നതിനും മൂന്നാം കക്ഷികളെ Skype ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ അംഗീകരിക്കുന്നു. Skype പേയ്‌മെന്റ് സേവനങ്ങൾ നൽകുകയോ ട്രാൻസ്ഫറുകൾ പ്രാബല്യത്തിലാക്കുകയോ ചെയ്യുന്നില്ല, ഇതൊരു പണ സേവന ബിസിനസ്സ് അല്ല. 18 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ളവരും (അല്ലെങ്കിൽ, മറ്റുതരത്തിൽ മൂന്നാം കക്ഷികളുടെ വ്യവസ്ഥകൾ അനുസരിച്ച്) മൂന്നാം കക്ഷി ദാതാവുമൊത്ത് ഒരു അക്കൗണ്ടിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവരും അത്തരം അക്കൗണ്ടിന് മൂന്നാം കക്ഷിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുള്ളവരുമായ ഉപയോക്താക്കൾക്ക് മാത്രമാണ് Skype-ൽ പണം അയയ്ക്കലും സ്വീകരിക്കുകയും ലഭ്യമാവുകയുള്ളൂ. 'പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക' സവിശേഷത ഉപയോഗിക്കുന്നതിന്, സേവനങ്ങൾ നൽകുന്നതിനുള്ള ഉദ്ദേശ്യത്തിനായി മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടുന്നതിനുള്ള അനുമതികൾ നൽകുന്നതിനായി, ഇത്തരം മൂന്നാം കക്ഷികളുടെ വ്യവസ്ഥകളിലേക്കും നിബന്ധനകളിലേക്കും നിങ്ങൾക്ക് സൈനപ്പ് ചെയ്യേണ്ടി വന്നേക്കാം. 'പണം അയയ്ക്കുക' സവിശേഷതയുടെ നിങ്ങളുടെ ഉപയോഗം, മൂന്നാം കക്ഷിയുടെ വ്യവസ്ഥകളും നിബന്ധനകളും ലംഘിക്കുന്നതായി Skype-ന് അറിയിപ്പ് ലഭിച്ചാൽ, നിങ്ങളുടെ അക്കൗണ്ടിനെതിരെ Skype-ന് നടപടി കൈക്കൊള്ളേണ്ടി വന്നേക്കാം; നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കലോ താൽക്കാലികമായി അവസാനിപ്പിക്കലോ ആകാം അത്തരം നടപടികൾ. മൂന്നാം കക്ഷികൾ നൽകുന്ന പേയ്‌മെന്റ് സേവനങ്ങൾക്കോ മൂന്നാം കക്ഷികളുടെ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും കീഴിൽ നടക്കുന്ന എന്തെങ്കിലും പ്രവൃത്തികൾക്കോ Skype-നോ Microsoft-നോ ഉത്തരവാദിത്തമൊന്നും ഉണ്ടായിരിക്കുന്നതല്ല. 'പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക' സവിശേഷത ലഭ്യമാകുമെന്നോ ലഭ്യമാകുന്നത് തുടരുമെന്നോ ഉള്ള ഉറപ്പുകളോ പ്രതിനിധാനങ്ങളോ വാറന്റികളോ Skype നൽകുന്നില്ല.
മുഴുവൻ ടെക്സ്റ്റ്
Bing-ഉം MSN-ഉംBing-ഉം MSN-ഉം14f_BingandMSN
സംഗ്രഹം
 • എഫ്. Bing-ഉം MSN-ഉം.
  • i. Bing-ഉം MSN-ഉം ആയി ബന്ധപ്പെട്ട മെറ്റീരിയലുകൾ. Microsoft ബോട്ടുകൾ, ആപ്ലിക്കേഷനുകൾ, പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടെ, Bing, MSN എന്നിവയിൽ ലഭ്യമായ ലേഖനങ്ങൾ, ടെക്സ്റ്റ്, ഫോട്ടോകൾ, വീഡിയോകൾ, വീഡിയോ പ്ലെയറുകൾ, മൂന്നാം കക്ഷി മെറ്റീരിയൽ എന്നിവയെല്ലാം നിങ്ങളുടെ വാണിജ്യേതരവും വ്യക്തിഗതവുമായ ഉപയോഗത്തിന് മാത്രമുള്ളതാണ്. Microsoft അല്ലെങ്കിൽ അവകാശ ഉടമകൾ പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടുള്ള അല്ലെങ്കിൽ ബാധകമായ പകർപ്പവകാശ നിയമം അനുവദിച്ചിട്ടുള്ള പരിധി വരെ മാത്രമാണ്, ഈ നെറ്റീരിയലുകൾ ഡൗൺലോഡ് ചെയ്യൽ, പകർത്തൽ, പുനർവിതരണം ചെയ്യൽ, നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ഈ മെറ്റീരിയലുകളോ ഉൽപ്പന്നങ്ങളോ ഉപയോഗിക്കൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഉപയോഗങ്ങൾക്ക് അനുമതി ലഭിക്കുക. സൂചന വഴിയോ മുൻപാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനം (ഇ‌സ്റ്റോപ്പെൽ) വഴിയോ മറ്റുതരത്തിലോ, ഈ ലൈസൻസ് വ്യവസ്ഥകൾക്ക് കീഴിൽ Microsoft വ്യക്തമായി നൽകാത്ത മെറ്റീരിയലിലേക്കുള്ള എല്ലാ അവകാശങ്ങളും Microsoft-ലും മറ്റ് അവകാശ ഉടമകളിലും നിക്ഷിപ്തമാണ്.
  • ii. Bing മാപ്സ്. ഞങ്ങളുടെ പ്രത്യേകമായതും രേഖാമൂലമായതുമായ അനുമതി ഇല്ലാതെ, സർക്കാർ ഉപയോഗത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയോ കാനഡയുടെയോ മെക്സിക്കോയുടെയോ ന്യൂസീലാന്റിന്റെയോ ഓസ്ത്രേലിയയുടെയോ ജപ്പാനിന്റെയോ വിഹഗവീക്ഷണം നിങ്ങൾ ഉപയോഗിക്കരുത്.
  • iii. Bing പ്ലേസസ്, Bing മാനുഫാക്ച്വറർ സെന്‍റർ. Bing പ്ലേസസ്, Bing മാനുഫാക്ച്വറർ സെന്‍റർ എന്നിവയിലേക്ക് നിങ്ങൾ ഡാറ്റയോ ഉള്ളടക്കമോ നൽകുമ്പോൾ, സേവനത്തിന്‍റെ ഭാഗമായി അവ ഉപയോഗിക്കുന്നതിനും പുനഃപ്രകാശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും സമാഹരിക്കുന്നതിനും പ്രമോട്ട് ച്എയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും അല്ലെങ്കിൽ വിതരണം ചെയ്യുന്നതിനും, മൂന്നാം കക്ഷികൾക്ക് ആ അവകാശങ്ങൾ ഉപ-ലൈസൻസ് നൽകുന്നതിനും, ആഗോളാടിസ്ഥാനത്തിലുള്ള, റോയൽറ്റി രഹിത ബൗദ്ധിക സ്വത്ത് ലൈസൻസ് നിങ്ങൾ Microsoft-ന് നൽകുകയാണ്.
മുഴുവൻ ടെക്സ്റ്റ്
CortanaCortana14g_Cortana
സംഗ്രഹം
 • ജി. Cortana.
  • i. വ്യക്തിപരമായ വാണിജ്യേതരമായ ഉപയോഗം. Microsoft-ന്റെ വ്യക്തിഗത സഹായ സേവനമാണ് Cortana. Cortana നൽകുന്ന സവിശേഷതകളും സേവനങ്ങളും ഉള്ളടക്കവും മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും (മൊത്തത്തിൽ "Cortana സേവനങ്ങൾ" എന്ന് വിളിക്കുന്നു) നിങ്ങളുടെ വ്യക്തിപരവും വാണിജ്യേതരവുമായ ഉപയോഗത്തിന് മാത്രം ഉള്ളതാണ്.
  • ii. പ്രവർത്തനക്ഷമതയും ഉള്ളടക്കവും. Cortana, സവിശേഷതകളുടെ ഒരു ശ്രേണി നൽകുന്നു, ഇവയിൽ ചിലതൊക്കെ വ്യക്തിഗതമാക്കിയവയാണ്. മറ്റ് Microsoft സേവനങ്ങളും അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നൽകുന്ന സേവനങ്ങളോ വിവരങ്ങളോ പ്രവർത്തനക്ഷമതകളോ ആക്‌സസ്സ് ചെയ്യുന്നതിന് Cortana സേവനങ്ങൾ നിങ്ങളെ അനുവദിച്ചേക്കാം. Cortana സേവനങ്ങളിലൂടെ നിങ്ങൾ ആക്സസ് ചെയ്യുന്ന ബാധകമായ Microsoft സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിന് വിഭാഗം 13-ന്‍റെ സേവന നിർദ്ദിഷ്ട വ്യവസ്ഥകൾ ബാധകമാണ്. ആസൂത്രണ ഉദ്ദേശ്യങ്ങൾക്കുള്ള വിവരങ്ങൾ മാത്രമാണ് Cortana നൽകുന്നത്, ഈ വിവരങ്ങൾ അവലോകനം ചെയ്യുമ്പോഴും ആശ്രയിക്കുമ്പോഴും നിങ്ങളുടെ സ്വതന്ത്രമായ തീർപ്പ് നിങ്ങൾ ഉപയോഗിക്കേണ്ടതാണ്. Cortana മുഖേന നൽകപ്പെടുന്ന വ്യക്തിഗതമാക്കിയ അനുഭവങ്ങളുടെ വിശ്വാസ്യതയോ ലഭ്യതയോ കാലികത്വമോ Microsoft ഉറപ്പ് തരുന്നില്ല. ഒരു Cortana ആശയവിനിമയ മാനേജ്‌മെന്‍റ് സവിശേഷത, ഒരു ആശയവിനിമയമോ അറിയിപ്പോ താമസിപ്പിക്കുന്നുവെങ്കിലോ ആശയവിനിമയമോ അറിയിപ്പോ സ്വീകരിക്കുകയോ അവലോകനം ചെയ്യുകയോ അയയ്ക്കുകയോ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നുവെങ്കിലോ Microsoft-ന് ഉത്തരവാദിത്തമൊന്നും ഉണ്ടായിരിക്കുന്നതല്ല.
  • iii. മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും. Cortana സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി, നിങ്ങളുടെ അഭ്യർത്ഥനകൾ നിറവേറ്റുന്നതിന്, നിങ്ങളുടെ തപാൽ കോഡും ചോദ്യങ്ങളും മൂന്നാം കക്ഷി ആപ്പുകളിൽ നിന്നും സേവനങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങളും പോലുള്ള വിവരങ്ങൾ, മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളുമായി, Cortana കൈമാറിയേക്കാം. അക്കൗണ്ട് ലിങ്കുചെയ്യുന്നതിലൂടെ, മൂന്നാം കക്ഷി ആപ്പുകളിലൂടെയും സേവനങ്ങളിലൂടെയും വാങ്ങലുകൾ നടത്തുന്നതിന് ഉപയോക്താക്കളെ Cortana പ്രാപ്തരാക്കിയേക്കാം; ഉപയോക്താവ്, മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളുമായി നേരിട്ട് സ്ഥാപിച്ചിട്ടുള്ള അക്കൗണ്ട് മുൻഗണനകളും ക്രമീകരണവും ഉപയോഗിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഏത് സമയത്തും ഉപയോക്താക്കൾക്ക് അക്കൗണ്ട് ലിങ്കിംഗ് വിച്ഛേദിക്കാവുന്നതാണ്. മൂന്നാം കക്ഷി ആപ്പുകളുടെയും സേവനങ്ങളുടെയും നിങ്ങളുടെ ഉപയോഗം, ഈ വ്യവസ്ഥകളുടെ വിഭാഗം 5-ന് കീഴിൽ നിയന്ത്രിക്കപ്പെടുന്നു. മൂന്നാം കക്ഷി ആപ്പുകളുടെയും സേവനങ്ങളുടെയും പ്രസാധകർ, അവരുടെ മൂന്നാം കക്ഷി ആപ്പുകളുടെയും സേവനങ്ങളുടെയും പ്രവർത്തനക്ഷമതയോ സവിശേഷതകളോ Cortana സേവനങ്ങളുമായുള്ള സംയോജനമോ മാറ്റുകയോ നിർത്തലാക്കുകയോ ചെയ്തേക്കാം. നിർമ്മാതാവ് നൽകിയിട്ടുള്ള സോഫ്റ്റ്‌വെയറുമായോ ഫേംവെയറുമായോ ബന്ധപ്പെട്ട്, Microsoft-ന് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.
  • iv. Cortana പ്രാപ്തമാക്കിയ ഉപകരണങ്ങൾ. Cortana സേവനങ്ങളോ Cortana സേവനങ്ങളുമായി അനുയോജ്യതയുള്ള ഉൽപ്പന്നങ്ങളോ ഉപകരണങ്ങളോ ആക്‌സസ്സ് ചെയ്യുന്നതിന് പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഉൽപ്പന്നങ്ങളോ ഉപകരണങ്ങളോ ആണ് Cortana പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഉപകരണങ്ങൾ എന്ന് പറയുന്നത്. Cortana പ്രാപ്തമാക്കിയ ഉപകരണങ്ങളിൽ Microsoft-ന് സ്വന്തമല്ലാത്തതോ നിർമ്മിക്കാത്തതോ വിപസിപ്പിക്കാത്തതോ ആയ മൂന്നാം കക്ഷി ഉപകരണങ്ങളോ ഉൽപ്പന്നങ്ങളോ ഉൾപ്പെടുന്നു. ഈ മൂന്നാം കക്ഷി ഉപകരണങ്ങളോ ഉൽപ്പന്നങ്ങളോ ആയി ബന്ധപ്പെട്ട് Microsoft-ന് ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ല.
  • v. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ. Cortana സേവനങ്ങളുമായി കണക്റ്റുചെയ്യാൻ കഴിയുന്ന ഉപകരണങ്ങൾക്ക്, ഞങ്ങൾ സ്വപ്രേരിതമായി നിങ്ങളുടെ Cortana സേവന സോഫ്റ്റ്‌വെയർ പരിശോധിക്കുകയും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ കോൺഫിഗറേഷൻ മാറ്റങ്ങളോ ഡൗൺലോഡ് ചെയ്യുകയും Cortana പ്രാപ്തമാക്കിയ ഉപകരണങ്ങൾ നിർമ്മിക്കുന്നവരോട്, Cortana സേവന സോഫ്റ്റ്‌വെയർ കാലികമാക്കി നിലനിർത്തുന്നതിന് ആവശ്യപ്പെടുകയും ചെയ്തേക്കാം.
മുഴുവൻ ടെക്സ്റ്റ്
Outlook.comOutlook.com14h_Outlook_com
സംഗ്രഹം
 • എച്ച്. Outlook.com. Microsoft അക്കൗണ്ട് സൃഷ്ടിക്കുന്നതിന് നിങ്ങൾ ഉപയോഗിക്കുന്ന Outlook.com (അല്ലെങ്കിൽ @msn, @hotmail അല്ലെങ്കിൽ @live) ഇമെയിൽ വിലാസം, നിങ്ങളുടെ Outlook.com ഇൻബോക്സോ Microsoft account അക്കൗണ്ടോ സജീവമായിരിക്കുന്നിടത്തോളം, അതുല്യമായിരിക്കും. ഈ വ്യവസ്ഥകളോടുള്ള തുടർച്ചയായി, നിങ്ങളോ Microsoft-ഓ നിങ്ങളുടെ Outlook.com ഇൻബോക്സോ Microsoft അക്കൗണ്ടോ അടയ്ക്കുന്ന സാഹചര്യത്തിൽ, ഇമെയിൽ വിലാസമോ ഉപയോക്തൃനാമമോ ഞങ്ങളുടെ സിസ്റ്റത്തിൽ റീസൈക്കിൾ ചെയ്യപ്പെടുകയും മറ്റൊരു ഉപയോക്താവിന് നിയോഗിക്കുകയും ചെയ്തേക്കാം.
മുഴുവൻ ടെക്സ്റ്റ്
Office സേവനങ്ങൾOffice സേവനങ്ങൾ14i_officeBasedServices
സംഗ്രഹം
 • ഐ. Office സേവനങ്ങൾ. Office 365 Home, Office 365 Personal, Office 365 University, Office Online, Sway, OneNote.com എന്നിവയും, മറ്റെന്തെങ്കിലും Office 365 സബ്‌സ്ക്രിപ്ഷനും അല്ലെങ്കിൽ Office ബ്രാൻഡഡ് സേവനങ്ങളും, Microsoft-ൽ നിന്നുള്ള ഒരു പ്രത്യേക ഉടമ്പടിക്ക് കീഴിൽ നിങ്ങൾക്ക് വാണിജ്യ ഉപയോഗ അവകാശങ്ങൾ ലഭിച്ചിട്ടില്ലാത്ത പക്ഷം, വ്യക്തിപരവും വാണിജ്യേതരവുമായ ഉപയോഗത്തിനുള്ളതാണ്.
മുഴുവൻ ടെക്സ്റ്റ്
Microsoft ആരോഗ്യ സേവനങ്ങൾMicrosoft ആരോഗ്യ സേവനങ്ങൾ14j_MicrosoftHealthServices
സംഗ്രഹം
 • ജെ. Microsoft ആരോഗ്യ സേവനങ്ങൾ.
  • i. HealthVault. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭരിക്കുന്നതിനും മറ്റ് ആളുകളുടെ (നിങ്ങളുടെ കുടുംബാംഗങ്ങളെ പോലെ) വിവരങ്ങൾ, അവരുടെ സമ്മതത്തോടെ സംഭരിക്കുന്നതിനും, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് HealthVault. HealthVault അക്കൗണ്ടുകൾ, ആരോഗ്യ പരിപാലന ദാതാക്കളുടെ ആവശ്യങ്ങൾക്ക് ഉള്ളതല്ല അല്ലെങ്കിൽ മറ്റേതെങ്കിലും വാണിജ്യപരമോ വ്യക്തിപരമല്ലാത്തതോ ആയ ഉദ്ദേശ്യങ്ങൾക്കും ആയുള്ളതല്ല. നിങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങൾ കൃത്യമോ ഏറ്റവും പുതിയതോ ആകണമെന്നില്ല, വിവരം ലഭിക്കുന്നതിനുള്ള ഉദ്ദേശ്യങ്ങൾക്കായി മാത്രമാണ് ഏതെങ്കിലും പരിചരണ ദാതാവ് ഇത് കാണേണ്ടത്. HealthVault സേവനത്തിൽ ആരോഗ്യപരിചരണ ദാതാക്കൾക്കോ മറ്റ് മെഡിക്കൽ അല്ലെങ്കിൽ കേസ് മാനേജ്‌മെന്റ് ഉദ്ദേശ്യങ്ങൾക്കോ ഉള്ള രേഖകൾ അടങ്ങിയിരിക്കുന്നില്ല. ഉദാഹരണത്തിന്, യുഎസ് നിയന്ത്രണങ്ങൾക്ക് കീഴിൽ നിർവചിച്ചിരിക്കുന്ന പ്രകാരമുള്ള, നിയുക്ത രേഖാ സെറ്റുകളല്ല HealthVault രേഖകൾ. ഒരു ആരോഗ്യപരിപാലന ദാതാവ്, രേഖകളിൽ, HealthVault-ൽ നിന്ന് ലഭ്യമായ ഏതെങ്കിലും ഡാറ്റ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വന്തം സിസ്റ്റത്തിൽ ഒരു പകർപ്പ് സൂക്ഷിച്ച് വയ്ക്കേണ്ടതാണ്. നിങ്ങളുടെ അക്കൗണ്ടിലെ ഒരു റെക്കോർഡിനൊരു കോ-കസ്റ്റോഡിയൻ ഉണ്ടെങ്കിൽ (നിങ്ങളിലൊരാൾ ഇതര വ്യക്തിയെ ക്ഷണിച്ചിരിക്കുന്നു), റെക്കോർഡിന് മുകളിൽ കോ-കസ്റ്റോഡിയന് മുഴുവൻ നിയന്ത്രണമുണ്ടെന്നും കോ-കസ്റ്റോഡിയന് റെർക്കോർഡിലേക്കുള്ള നിങ്ങളുടെ ആക്സസ് റദ്ദാക്കാമെന്നും റെക്കോർഡിലേക്കുള്ള മറ്റ് വ്യക്തികളുടെ ആക്സസ് മാനേജ് ചെയ്യാമെന്നും റെക്കോർഡ് എപ്പോഴാണ്, എങ്ങനെയാണ് ഉപൊഅയോഗിക്കുന്നതെന്ന് ഉൾപ്പെടെ, റെക്കോർഡിന്റെ ഡാറ്റ കാണാമെന്നും നിങ്ങൾ അംഗീകരിക്കുന്നു. Microsoft-ന്റേത് അല്ലാത്ത ക്രെഡെൻഷ്യലുകളെ (Facebook, OpenID എന്നിവ പോലെ) Microsoft പിന്തുണയ്ക്കുന്നില്ല, അതിനാൽ ഇത്തരം ക്രെഡെൻഷ്യലുകളുമായി ബന്ധപ്പെട്ട സൈൻ-ഇൻ പ്രശ്നങ്ങളിൽ സഹായിക്കാൻ HealthVault കസ്റ്റമർ പിന്തുണയ്ക്ക് കഴിയില്ല. സൈൻ-ഇൻ ക്രെഡെൻഷ്യലുകൾ മറന്നുപോവുകയാണെങ്കിലോ നിങ്ങൾ ക്രെഡെൻഷ്യലുകൾ സ്വീകരിച്ച അക്കൗണ്ട് അവസാനിപ്പിക്കപ്പെടുന്നുവെങ്കിലോ സംഭരിച്ച ഡാറ്റ വീണ്ടെടുക്കാൻ നിങ്ങൾക്കാവില്ല. തുടർച്ചയായ ആക്സസ് പരിപാലിക്കാൻ സഹായിക്കുന്നതിന്, നിങ്ങളുടെ HealthVault അക്കൗണ്ടുമൊത്ത് ഒന്നിലധികം സൈൻ-ഇൻ ക്രെഡെൻഷ്യൽ ഉപയോഗിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന Microsoft ഇതര ക്രെഡെൻഷ്യലുകളെ Microsoft എൻഡോഴ്സ് ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല, അവയുടെ പ്രവർത്തനമോ പിന്തുണയോ സുരക്ഷയോ ആയി ബന്ധപ്പെട്ട് ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുന്നുമില്ല.
  • ii. Microsoft Band. Microsoft Band ഉപകരണവും ആപ്ലിക്കേഷനും വൈദ്യോപകരണങ്ങളല്ല, ഫിറ്റ്‌നസിനും ക്ഷേമ ഉദ്ദേശ്യങ്ങൾക്കും മാത്രം ഉദ്ദേശിച്ചുള്ളതാണ്. അവ രോഗത്തിന്റെയോ മറ്റ് അവസ്ഥകളുടെയോ നിർണ്ണയത്തിനോ സുഖപ്പെടുത്തലിനോ ശമിപ്പിക്കലിനോ ചികിത്സയ്ക്കോ രോഗമോ മറ്റ് അവസ്ഥകളോ തടയലിനോ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതോ ഉദ്ദേശിച്ചിട്ടുള്ളതോ അല്ല. Microsoft Band-ൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾ എടുക്കുന്ന ഏതൊരു തീരുമാനത്തിനും Microsoft-ന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
മുഴുവൻ ടെക്സ്റ്റ്
ഡിജിറ്റൽ സാധനങ്ങൾഡിജിറ്റൽ സാധനങ്ങൾ14k_DigitalGoods
സംഗ്രഹം
 • കെ. ഡിജിറ്റൽ സാധനങ്ങൾ. Microsoft Groove, Microsoft സിനിമയും ടിവിയും, സ്റ്റോർ എന്നിവയും മറ്റ് ഏതൊരു അനുബന്ധ, ഭാവി സേവനങ്ങളും വഴി സംഗീതവും ഇമേജുകളും വീഡിയോയും ടെക്സ്റ്റും ബുക്കുകളും ഗെയിമുകളും അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ ലഭ്യമായേക്കാവുന്ന മറ്റ് സാമഗ്രിയും ("ഡിജിറ്റൽ സാധനങ്ങൾ") സ്വന്തമാക്കുന്നതും കേൾക്കുന്നതും പ്ലേ ചെയ്യുന്നതും അല്ലെങ്കിൽ വായിക്കുന്നതും Microsoft നിങ്ങൾക്ക് പ്രാപ്തമാക്കിയേക്കാം. ഡിജിറ്റൽ സാധനങ്ങൾ നിങ്ങളുടെ സ്വകാര്യ, വാണിജ്യേതര വിനോദ ഉപയോഗത്തിന് മാത്രമുള്ളതാണ്. ഡിജിറ്റൽ സാധനങ്ങളുടെ ഏതെങ്കിലും പകർപ്പുകൾ പുനർവിതരണം ചെയ്യുകയോ ബ്രോഡ്‌കാസ്റ്റ് ചെയ്യുകയോ പൊതുവായി നിർവഹിക്കുകയോ പൊതുവായി പ്രദർശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ലെന്നത് നിങ്ങൾ അംഗീകരിക്കുന്നു. ഡിജിറ്റൽ സാധനങ്ങൾ Microsoft-ന്റെയോ മൂന്നാം കക്ഷികളുടെയോ ഉടമസ്ഥതയിലുള്ളതാകാം. എല്ലാ സാഹചര്യങ്ങളിലും, ഡിജിറ്റൽ സാധനങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങൾ https://go.microsoft.com/fwlink/p/?LinkId=723143 എന്നതിൽ നൽകിയിട്ടുള്ള ഈ വ്യവസ്ഥകളും പകർപ്പവകാശ നിയമവും ഉപയോഗ ചട്ടങ്ങളും വഴി പരിമിതപ്പെടുത്തിയിട്ടുള്ളത് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ സാധനങ്ങളുടെ ഉടമസ്ഥത അല്ലെങ്കിൽ സ്രോതസ് കൃത്രിമമായി ചമയ്ക്കുന്നതിനോ മാറ്റുന്നതിനോ ഉള്ള ഉദ്ദേശ്യത്തിന് ഉൾപ്പെടെ ഏതെങ്കിലും കാരണത്താൽ ഏതെങ്കിലും സേവനങ്ങൾ വഴി ലഭ്യമാകുന്ന ഏതെങ്കിലും ഡിജിറ്റൽ സാധനങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുന്നതല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. Microsoft അല്ലെങ്കിൽ ഡിജിറ്റൽ സാധനങ്ങളുടെ ഉടമകൾ സമയാസമയങ്ങളിൽ അറിയിപ്പ് കൂടാതെ സേവനങ്ങളിൽ നിന്ന് ഡിജിറ്റൽ സാധനങ്ങൾ നീക്കംചെയ്തേക്കാം.
മുഴുവൻ ടെക്സ്റ്റ്
OneDriveOneDrive14l_OneDrive
സംഗ്രഹം
 • എൽ. OneDrive.
  • i. സംഭരണ അനുമതി. OneDrive-നായുള്ള നിങ്ങളുടെ സൗജന്യ അല്ലെങ്കിൽ പണമടച്ചുള്ള സബ്‌സ്ക്രിപ്ഷൻ വ്യവസ്ഥകൾ അനുസരിച്ച് നിങ്ങളുടെ OneDrive അക്കൗണ്ടിൽ കൂടുതൽ ഉള്ളടക്കം സംഭരിച്ചിട്ടുണ്ടെങ്കിൽ, ഉള്ളടക്കം നീക്കംചെയ്യുന്നതിലൂടെ അല്ലെങ്കിൽ കൂടുതൽ സംഭരണമുള്ള ഒരു പുതിയ സബ്‌സ്ക്രിപ്ഷൻ പ്ലാനിലേക്ക് നീക്കുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ട് പരിഹരിക്കാനുള്ള Microsoft-ൽ നിന്നുള്ള അറിയിപ്പിനോട് നിങ്ങൾ പ്രതികരിക്കുന്നുമില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാനും OneDrive-ലെ നിങ്ങളുടെ ഉള്ളടക്കം ഇല്ലാതാക്കാൻ അല്ലെങ്കിൽ പ്രവേശനം അപ്രാപ്തമാക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.
  • ii. സേവന പ്രകടനം. നിങ്ങളുടെ എക്യുപ്‌മെന്റ്, ഇന്റർനെറ്റ് കണക്ഷൻ, സേവനത്തിന്റെ പ്രകടനവും സമഗ്രതയും നിലനിർത്തുന്നതിനുള്ള Microsoft-ന്റെ ശ്രമങ്ങൾ പോലുള്ള ഘടകങ്ങളെ ആശ്രയിച്ച്, OneDrive-ൽ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിൽ അല്ലെങ്കിൽ സമന്വയിപ്പിക്കുന്നതിൽ നിങ്ങൾക്ക് വല്ലപ്പോഴും കാലതാമസം അനുഭവപ്പെട്ടേക്കാം.
മുഴുവൻ ടെക്സ്റ്റ്
Microsoft റിവാർഡുകൾMicrosoft റിവാർഡുകൾ14m_MicrosoftRewards
സംഗ്രഹം
 • എം. Microsoft Rewards.
  • i. പ്രോഗ്രാം. യോഗ്യതയുള്ള തിരയലുകൾ, നേട്ടങ്ങൾ, Microsoft Edge ഉപയോഗിച്ച് സജീവമായി ബ്രൗസ് ചെലവിട്ട സമയം, Microsoft-ൽ നിന്നുള്ള മറ്റ് ഓഫറുകളിൽ ചെലവിട്ട സമയം എന്നിവ പോലെയുള്ള പ്രവർത്തനങ്ങൾക്ക് റിഡീം ചെയ്യാവുന്ന പോയിന്‍റുകൾ സമ്പാദിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നതാണ് Microsoft റിവാർഡുകൾ ("പ്രോഗ്രാം"). വിപണി അനുസരിച്ച് ഓഫറുകൾ മാറിയേക്കാം. ഉപയോക്താവിന്‍റെ ഗവേഷണ ഉദ്ദേശ്യങ്ങൾക്കായി Bing തിരയൽ കരസ്ഥമാക്കുകയെന്ന ഉത്തമ വിശ്വാസമുള്ള ഉദ്ദേശ്യത്തിനായി, നേരിട്ട് ടെക്‌സ്റ്റ് നൽകിക്കൊണ്ട് ഒരു വ്യക്തി നടത്തുന്ന തിരയലാണ് തിരയൽ ആയി പരിഗണിക്കുന്നത്, ഒരു ബോട്ടോ മാക്രോയോ മറ്റ് ഓട്ടോമാറ്റഡ് അല്ലെങ്കിൽ വഞ്ചനാപരമായ ഏതെങ്കിലും മാർഗ്ഗങ്ങളോ മുഖേന നൽകപ്പെടുന്ന ഒരു ക്വറിയെയും തിരയലായി കണക്കാക്കില്ല ("തിരയൽ"). സൗജന്യമായോ പണമടച്ചോ, Microsoft-ൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതോ ഡിജിറ്റൽ ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നതോ ഡിജിറ്റൽ ഉള്ളടക്കത്തിനായി ഒരു ലൈസൻസ് കരസ്ഥമാക്കുന്നതോ ആയ പ്രവർത്തിയാണ് കൈവശപ്പെടുത്തൽ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് ("കൈവശപ്പെടുത്തൽ"). Microsoft-ൽ നിന്നുള്ള എല്ലാ വാങ്ങലുകൾക്കും റിവാർഡ് പോയിന്‍റുകൾ നൽകപ്പെടുന്നതല്ല. Microsoft Edge ഉപയോഗിച്ച് സജീവമായി ബ്രൗസ് ചെയ്യുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങളുടെ ഉപകരണ സ്ക്രീനിന്‍റെ കാഴ്ചയിൽ (ഉദാഹരണത്തിന്, ആപ്പ് നിലവിൽ ഉപയോഗത്തിലാണ് എന്ന് കാണിച്ചുകൊണ്ട്, ദൗത്യ ബാറിൽ Microsoft Edge ഹൈലൈറ്റ് ചെയ്തിരിക്കുന്ന തരത്തിൽ ബ്രൗസർ തുറന്നിരിക്കുകയും ബ്രൗസർ ഉപയോഗിക്കുകയും) ബ്രൗസർ ഉണ്ടായിരിക്കുക എന്നും ബ്രൗസറിൽ വെബ്‌സൈറ്റുകൾ കാണുന്നതിനും വീഡിയോകൾ കാണുന്നതിനും ഇമെയിൽ പരിശോധിക്കുന്നതിനും ബ്രൗസറുകൾ ഉപയോഗിക്കപ്പെടുന്ന മറ്റ് ഉപയോഗങ്ങൾക്കും ഈ ബ്രൗസർ ഉപയോഗപ്പെടുത്തുക എന്നുമാണ്. Microsoft Edge ഉപയോഗിക്കുന്നതിന് പോയിന്‍റുകൾ സമ്പാദിക്കുന്നതിന്, ബ്രൗസറിന്‍റെ ഡിഫോൾട്ട് തിരയൽ എഞ്ചിനായി Bing സജ്ജീകരിച്ചിരിക്കണം, നിങ്ങളുടെ Windows ക്രമീകരണത്തിൽ ടെലിമെട്രി പ്രവർത്തനക്ഷമമാക്കിയിരിക്കുകയും വേണം. സമയാസമയങ്ങളിൽ പോയിന്‍റുകൾ സമ്പാദിക്കുന്നതിന്, Microsoft അധിക അവസരങ്ങൾ നൽകിയേക്കാം, പോയിന്‍റ് സമ്പാദിക്കുന്നതിനുള്ള ഓരോ ഓഫറും ശാശ്വതമായി ലഭ്യമായേക്കില്ല. നിങ്ങൾ സമ്പാദിച്ചിട്ടുള്ള പോയിന്‍റുകൾ, റിഡീം പേജിൽ ഇനങ്ങൾക്കായി ("റിവാർഡുകൾ") റിഡീം ചെയ്യാവുന്നതാണ്. റിവാർഡുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് support.microsoft.com ("FAQ") സന്ദർശിക്കുക.
   • 1. പ്രോഗ്രാം ആവശ്യകതകൾ. നിങ്ങൾക്ക് സാധുതയുള്ളൊരു Microsoft അക്കൗണ്ട് ആവശ്യമാണ്, നിങ്ങളുടെ ഉപകരണങ്ങളാവട്ടെ ഏറ്റവും ചുരുങ്ങിയ സിസ്റ്റം ആവശ്യകതകൾ നിറവേറ്റുകയും വേണം. FAQ-വിൽ ലിസ്റ്റുചെയ്തിട്ടുള്ള വിപണികൾ താമസിക്കുന്ന ഉപയോക്താക്കൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. ഒരു വ്യക്തിക്ക് ഒന്നിലധികം ഇമെയിൽ വിലാസങ്ങൾ ഉണ്ടെങ്കിലും, വ്യക്തികൾക്ക് ഒന്നിലധികം പ്രോഗ്രാം അക്കൗണ്ടുകൾ ഉണ്ടായിരിക്കരുത്, കുടുംബത്തിന് ആറ് അക്കൗണ്ടുകൾ മാത്രമാണ് അനുവദനീയം. ഈ പ്രോഗ്രാം, നിങ്ങളുടെ വ്യക്തിഗതവും വാണിജ്യേതരവുമായ ഉപയോഗത്തിന് മാത്രമുള്ളതാണ്.
   • 2. പോയിന്‍റുകൾ. നിങ്ങൾ സമ്പാദിക്കുന്ന പോയിന്‍റുകൾ കൈമാറാൻ പാടുള്ളതല്ല, എന്നാൽ റിഡംപ്ഷൻ സെന്‍ററിൽ ലിസ്റ്റുചെയ്തിട്ടുള്ളതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് നിങ്ങളുടെ പോയിന്‍റുകൾ കൈമാറാവുന്നതാണ്. പോയിന്‍റുകൾ നിങ്ങളുടെ വ്യക്തിഗതമായ സ്വത്തല്ല, അവ കൈമാറിക്കൊണ്ട് നിങ്ങൾ എന്തെങ്കിലും, ക്യാഷോ പണമോ കരസ്ഥമാക്കാൻ കഴിയുകയില്ല. നിങ്ങൾക്ക് പ്രമോഷണൽ അടിസ്ഥാനത്തിലാണ് പോയിന്‍റുകൾ സമ്മാനിക്കുന്നത്. പോയിന്‍റുകൾ നിങ്ങൾക്ക് വാങ്ങാൻ കഴിയുകയില്ല. ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു നിശ്ചിത കാലയളവ് വേളയിലോ (ഉദാഹരണത്തിന്, ഒരു ദിവസത്തേക്ക്) സമ്പാദിക്കാവുന്ന പോയിന്‍റുകളോ റിവാർഡുകളോ Microsoft പരിമിതപ്പെടുത്തിയേക്കാം. പ്രോഗ്രാമിൽ ഒരു കലണ്ടർ വർഷത്തിൽ 550,000 പോയിന്‍റുകളിലധികം നിങ്ങൾക്ക് റിഡീം ചെയ്യാൻ കഴിയുകയില്ല. പ്രോഗ്രാമിൽ നിങ്ങൾ സമ്പാദിച്ച പോയിന്‍റുകൾ, Microsoft അല്ലെങ്കിൽ മൂന്നാം കക്ഷികൾ നൽകുന്ന മറ്റെന്തെങ്കിലും പ്രോഗ്രാമുകളിൽ, അല്ലെങ്കിൽ അത്തരം പ്രോഗ്രാമുകൾക്കൊപ്പം, ഉപയോഗിക്കുന്നതിന് സാധുത ഉണ്ടായിരിക്കുന്നതല്ല. നിങ്ങൾ 18 മാസത്തേക്ക് പോയിന്‍റുകളൊന്നും സമ്പാദിക്കുന്നില്ലെങ്കിലോ റിഡീം ചെയ്യുന്നില്ലെങ്കിലോ, റിഡീം ചെയ്യാത്ത പോയിന്‍റുകൾ കാലഹരണപ്പെടും.
   • 3. റിവാർഡുകൾ. നിങ്ങൾക്ക് റിഡംപ്ഷൻ സെന്‍റർ സന്ദർശിച്ചുകൊണ്ട് പോയിന്‍റുകൾ റിഡീം ചെയ്യാവുന്നതാണ് അല്ലെങ്കിൽ ലിസ്റ്റുചെയ്തിട്ടുള്ളതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് നിങ്ങളുടെ പോയിന്‍റുകൾ സംഭാവന ചെയ്യാനുമാകും. ചിലപ്പോൾ ഒരു നിർദ്ദിഷ്ട റിവാർഡിന് പരിമിത എണ്ണം മാത്രമേ ലഭ്യമായിരിക്കൂ, 'ആദ്യം റിഡീം ചെയ്യുന്നവർക്ക് ആദ്യം നൽകുക' എന്ന അടിസ്ഥാനത്തിലായിരിക്കും അത്തരം റിവാർഡുകൾ സമ്മാനിക്കപ്പെടുക. നിങ്ങളുടെ തപാൽ വിലാസവും ടെലിഫോൺ നമ്പറും പോലെയുള്ള അധിക വിവരങ്ങൾ നിങ്ങൾ നൽകുന്നത് ആവശ്യമായി വന്നേക്കാം, റിവാർഡുകൾക്കായി പോയിന്‍റുകൾ റിഡീം ചെയ്യുന്നതിന് ഒരു 'തട്ടിപ്പ് തടയൽ' കോഡ് നൽകാനോ നിയമപരമായ അനുബന്ധ രേഖകളിൽ ഒപ്പിടാനോ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങളൊരു റിവാർഡ് ഓർഡർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്കത് റദ്ദാക്കാനോ പോയിന്‍റുകളുടെ റീഫണ്ടിനായി തിരികെ നൽകാനോ കഴിയുന്നതല്ല, എന്നാൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കേടുപാടുണ്ടെങ്കിലോ ബാധകമായ നിയമം അനുവദിക്കുന്നുവെങ്കിലോ നിങ്ങൾക്ക് അങ്ങനെ ചെയ്യാവുന്നതാണ്. സ്റ്റോക്കിലില്ലാത്തതോ മറ്റെന്തെങ്കിലും കാരണങ്ങളാൽ ലഭ്യമല്ലാത്തതോ ആയ ഒരു റിവാർഡാണ് നിങ്ങൾ ഓർഡർ ചെയ്യുന്നതെങ്കിൽ, Microsoft, അതിന്‍റെ സമ്പൂർണ്ണ വിവേചനാധികാര പ്രകാരം നിർണ്ണയിക്കുന്നതിന് അനുസരിച്ച്, താരതമ്യം ചെയ്യാവുന്ന മൂല്യമുള്ള ഒരു റിവാർഡ് നിങ്ങൾക്ക് നൽകും അല്ലെങ്കിൽ നിങ്ങളുടെ പോയിന്‍റുകൾ റീഫണ്ട് ചെയ്യും. നൽകപ്പെടുന്ന റിവാർഡുകൾ, റിഡംപ്ഷൻ സെന്‍ററിൽ Microsoft അപ്‌ഡേറ്റ് ചെയ്തേക്കാം അല്ലെങ്കിൽ നിർദ്ദിഷ്ട റിവാർഡുകൾ നിർത്തലാക്കാൻ തീരുമാനിച്ചേക്കാം. ചില റിവാർഡുകൾക്ക് പ്രായവുമായി ബന്ധപ്പെട്ട യോഗ്യതാ ആവശ്യകതകൾ ഉണ്ടായേക്കാം. അത്തരത്തിലുള്ള ആവശ്യകതകളെല്ലാം ബന്ധപ്പെട്ട ഓഫറിൽ ഉൾപ്പെടുത്തപ്പെടും. എല്ലാത്തരത്തിലുള്ള ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക നികുതികൾക്കും, റിവാർഡ് സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മറ്റ് ചെലവുകൾക്കും നിങ്ങൾക്കായിരിക്കും ഉത്തരവാദിത്തം. നിങ്ങളൊരു റിവാർഡ് ഓർഡർ ചെയ്യുന്ന സമയത്ത് നൽകുന്ന ഇമെയിൽ വിലാസത്തിലേക്കായിരിക്കും റിവാർഡുകൾ അയയ്ക്കുക, അതിനാൽ നൽകുന്ന ഇമെയിൽ വിലാസം ഏറ്റവും പുതിയതാണെന്ന് ഉറപ്പാക്കുക. ഡെലിവറി ചെയ്യാൻ കഴിയാത്ത റിവാർഡുകൾ വീണ്ടും നൽകുന്നതല്ല, അതിനാൽ ഡെലിവറി ചെയ്യാൻ കഴിയാത്ത റിവാർഡുകൾ വേണ്ടെന്ന് വയ്ക്കേണ്ടി വരും. റിവാർഡുകൾ പുനർവിൽപ്പനയ്ക്കുള്ളതല്ല.
   • 4. പ്രോഗ്രാമിലെ നിങ്ങളുടെ പങ്കാളിത്തം ഇല്ലാതാക്കൽ. 18 മാസ കാലയളവിൽ ഒരു തവണയെങ്കിലും നിങ്ങൾ ലോഗിൻ ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ പ്രോഗ്രാം അക്കൗണ്ട് റദ്ദാക്കപ്പെടും. കൂടുതലായി, പ്രോഗ്രാമിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതോ പ്രോഗ്രാം ദുരുപയോഗപ്പെടുത്തുന്നതോ തട്ടിപ്പ് നടത്തുന്നതോ വ്യവസ്ഥകൾ ലംഘിക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ, അത്തരം പ്രവൃത്തി ചെയ്യുന്ന വ്യക്തിയുടെ പ്രോഗ്രാം അക്കൗണ്ട് റദ്ദാക്കുന്നതിനുള്ള അവകാശം Microsoft-ൽ നിക്ഷിപ്തമാണ്. പ്രോഗ്രാം റദ്ദാക്കപ്പെടുകയാണെങ്കിലോ താൽക്കാലികമായി നിർത്തലാക്കുകയാണെങ്കിലോ, നിങ്ങളുടെ പോയിന്‍റുകൾ റിഡീം ചെയ്യുന്നതിന് 90 ദിവസം വരെ സമയം ലഭിക്കും; ഈ സമയ പരിധിക്കുള്ളിൽ നിങ്ങൾ പോയിന്‍റുകൾ റിഡീം ചെയ്യുന്നില്ലെങ്കിൽ, പോയിന്‍റുകൾ ഉപേക്ഷിക്കേണ്ടി വരും. റദ്ദാക്കുന്ന സമയത്ത്, പ്രോഗ്രാം ഉപയോഗിക്കുന്നതിനും ഭാവിയിൽ പോയിന്‍റുകൾ സമാഹരിക്കുന്നതിനുള്ള നിങ്ങളുടെ അവകാശം അവസാനിക്കുന്നു.
   • 5. മറ്റ് നിബന്ധനകൾ. നിങ്ങൾ പ്രോഗ്രാമിൽ മാറ്റം വരുത്തുകയാണെങ്കിലോ ദുരുപയോഗം ചെയ്യുകയാണെങ്കിലോ ഈ വ്യവസ്ഥകൾ ലംഘിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിലോ, നിങ്ങൾക്ക് അയോഗ്യത കൽപ്പിക്കാനും; പ്രോഗ്രാമോ നിങ്ങളുടെ റിവാർഡുകൾ അക്കൗണ്ടോ ആക്‌സസ്സ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ അപ്രാപ്‌തമാക്കാനും; ഒപ്പം/അല്ലെങ്കിൽ പോയിന്‍റുകളും റിവാർഡുകളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിങ്ങൾ നൽകുന്ന സംഭാവനകളും നൽകാതിരിക്കാനും ഉള്ള അവകാശം Microsoft-ൽ നിക്ഷിപ്തമാണ്.
മുഴുവൻ ടെക്സ്റ്റ്
പലവകപലവക16_17_18_miscellaneous
സംഗ്രഹം

14. പലവക. ഈ വിഭാഗവും 1, 9 (ഈ വ്യവസ്ഥകളുടെ അവസാനത്തിന് മുമ്പ് ചെലവഴിക്കപ്പെട്ടിട്ടുള്ള തുകകൾക്കായി), 10, 11, 12, 15, 17 എന്നീ വിഭാഗങ്ങളും ഈ വ്യവസ്ഥകൾക്ക് ശേഷവും ബാധകമാവുന്ന അവയുടെ വ്യവസ്ഥകൾ മുഖേനയുള്ളവയും, ഈ വ്യവസ്ഥകളുടെ എന്തെങ്കിലും തരത്തിലുള്ള അവസാനിപ്പിക്കലിന് ശേഷവും അതിജീവിക്കും. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, ഞങ്ങൾ ഈ വ്യവസ്ഥകൾ വിനിയോഗിച്ചേക്കാം, ഈ വ്യവസ്ഥകൾ അനുസരിച്ച് ഞങ്ങളുടെ കടമകൾ ഉപകരാർ നൽകിയേക്കാം അല്ലെങ്കിൽ നിങ്ങളെ അറിയിക്കാതെ ഏത് സമയത്തും മുഴുവനായോ ഭാഗികമായോ ഈ വ്യവസ്ഥകൾ അനുസരിച്ചുള്ള ഞങ്ങളുടെ അവകാശങ്ങൾ ഉപലൈസൻസ് നൽകുകയും ചെയ്യാം. ഈ വ്യവസ്ഥകൾ ഞങ്ങൾ നിയോഗിച്ചേക്കില്ല അല്ലെങ്കിൽ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എന്തെങ്കിലും അവകാശങ്ങൾ കൈമാറിയേക്കില്ല. സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിനായി, നിങ്ങൾക്കും Microsoft-നും ഇടയിലുള്ള മുഴുവൻ ഉടമ്പടിയാണിത്. സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിങ്ങൾക്കും Microsoft-നും ഇടയിൽ മുമ്പ് എന്തെങ്കിലും ഉടമ്പടികൾ ഉണ്ടെങ്കിൽ അവയെയെല്ലാം ഇത് മറികടക്കുന്നു. ഈ വ്യവസ്ഥകളിൽ പ്രവേശിക്കുമ്പോൾ, ഈ വ്യവസ്ഥകളിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതല്ലാത്ത എന്തെങ്കിലും പ്രസ്താവനയോ പ്രതിനിധീകരണമോ വാറന്റിയോ മനസ്സിലാക്കലോ വാഗ്ദാനമോ ഉറപ്പാക്കലോ നിങ്ങൾ വിശ്വസിക്കുന്നില്ല. ബന്ധപ്പെട്ട നിയമം അനുവദിക്കുന്ന പരമാവധി വരെ ഈ വ്യവസ്ഥകളുടെ എല്ലാ ഭാഗങ്ങളും ബാധകമാണ്. രേഖാമൂലമുള്ള ഈ വ്യവസ്ഥകളുടെ ഏതെങ്കിലുമൊരു ഭാഗം നടപ്പാക്കാൻ കഴിയില്ലെന്ന് കോടതിയോ ആർബിട്രേറ്ററോ വിധി കൽപ്പിക്കുകയാണെങ്കിൽ, ബാധകമായ നിയമത്തിന് കീഴിൽ നടപ്പാക്കാൻ കഴിയുന്ന പരിധിയോളം, സമാനമായ വ്യവസ്ഥകളുമൊത്ത് ആ വ്യവസ്ഥകൾ ഞങ്ങൾ മാറ്റിസ്ഥാപിക്കും, എന്നാൽ വ്യവസ്ഥകളുടെ ബാക്കിയുള്ള ഭാഗം മാറുകയില്ല. പൂർണ്ണമായും നിങ്ങളുടെയും ഞങ്ങളുടെയും പ്രയോജനത്തിന് വേണ്ടിയുള്ളതാണ് ഈ വ്യവസ്ഥകൾ. Microsoft-ന്റെ അനന്തരാവകാശീകൾക്കും നിയുക്തർക്കും ഒഴികെ, മറ്റേതെങ്കിലും വ്യക്തിയുടെ പ്രയോജനത്തിനായുള്ളതല്ല ഈ വ്യവസ്ഥകൾ. വിഭാഗ ശീർഷകങ്ങൾ റെഫറൻസിനായി മാത്രമുള്ളതാണ്, നിയമപരമായ പ്രഭാവമൊന്നും ഇതിനില്ല.

15. ഒരു വർഷത്തിനുള്ളിൽ ക്ലെയിമുകൾ ഫയൽ ചെയ്യേണ്ടതാണ്. ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിന് നിങ്ങളുടെ പ്രാദേശിക നിയമം നീണ്ട സമയം നിഷ്കർഷിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആദ്യമായി ക്ലെയിം ഫയൽ ചെയ്ത തീയതിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ, ഈ വ്യവസ്ഥകളുമായോ സേവനവുമായോ ബന്ധപ്പെട്ട എന്തെങ്കിലും ക്ലെയിം, നിങ്ങൾ കോടതിയിൽ (അല്ലെങ്കിൽ വിഭാഗം 10(ഡി) ബാധകമാകുന്നുവെങ്കിൽ ആർബിട്രേഷൻ) ഫയൽ ചെയ്യേണ്ടതാണ്. ആ സമയത്തിനുള്ളിൽ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, ശാശ്വതമായി ഫയൽ ചെയ്യൽ വിലക്കപ്പെടും.

16. കയറ്റുമതി നിയമങ്ങൾ. ലക്ഷ്യസ്ഥാനങ്ങൾ, അന്തിമ ഉപയോക്താക്കൾ, അന്തിമ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉൾപ്പെടെ, സോഫ്റ്റ്‌വെയറിന് ഒപ്പം/അല്ലെങ്കിൽ സേവനങ്ങൾക്ക് ബാധകമായ ആഭ്യന്തരവും അന്തർദ്ദേശീയവുമായ കയറ്റുമതി നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ അനുസരിക്കണം. ഭൂമിശാസ്ത്രപരവും കയറ്റുമതിപരവുമായ നിയന്ത്രണങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://go.microsoft.com/fwlink/?linkid=868968 എന്നതും https://www.microsoft.com/exporting എന്നതും കാണുക.

17. അവകാശങ്ങളുടെ കരുതിവയ്പ്പും ഫീഡ്‌ബാക്കും. ഈ വ്യവസ്ഥകൾക്ക് കീഴിൽ വ്യക്തമായി പറയാത്ത പക്ഷം, എന്തെങ്കിലും പേര്, ട്രേഡ് ഡ്രസ്സ്, ലോഗോ അല്ലെങ്കിൽ തത്തുല്യമായത് എന്നിവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ, Microsoft, ബന്ധപ്പെട്ട മറ്റെന്തെങ്കിലും സ്ഥാപനം എന്നിവയ്ക്ക് സ്വന്തമായ അല്ലെങ്കിൽ അവയാൽ നിയന്ത്രിക്കപ്പെടുന്ന എന്തെങ്കിലും പേറ്റന്റുകൾ, നിർമ്മാണരഹസ്യം, പകർപ്പവകാശങ്ങൾ, വ്യാപാര രഹസ്യങ്ങൾ, വ്യാപാരമുദ്രകൾ, മറ്റ് ബൗദ്ധികസ്വത്ത് എന്നിവയ്ക്ക് കീഴിൽ നിങ്ങൾക്ക് Microsoft ഒരു ലൈസൻസോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശങ്ങളോ നൽകുന്നില്ല. പുതിയ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, പ്രമോഷനുകൾ, ഉൽപ്പന്ന പേരുകൾ, ഉൽപ്പന്ന ഫീഡ്‌ബാക്ക് ഉൽപ്പന്ന മെച്ചപ്പെടുത്തലുകൾ എന്നിവയ്ക്കായുള്ള ആശയങ്ങൾ ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, നിങ്ങൾ Microsoft-ന് എന്തെങ്കിലും ആശയമോ നിർദ്ദേശമോ ഫീഡ്‌ബാക്കോ ("ഫീഡ്‌ബാക്ക്") നൽകുന്നുവെങ്കിൽ, എന്തെങ്കിലും തരത്തിലും എന്തെങ്കിലും ഉദ്ദേശ്യത്തിനും, നിങ്ങളുടെ ഫീഡ്‌ബാക്ക് ഉപയോഗിച്ച് വ്യുൽപ്പന്ന വർക്കുകൾ നിർമ്മിക്കാനും സൃഷ്ടിക്കാനും നിങ്ങളുടെ ഫീഡ്‌ബാക്ക് ഉപയോഗിക്കാനും പങ്കിടാനും വാണിജ്യവൽക്കരിക്കാനുമുള്ള അവകാശം, നിങ്ങൾക്ക് എന്തെങ്കിലും നിരക്കോ റോയൽറ്റികളോ മറ്റ് ബാധ്യതകളോ ഇല്ലാതെ, നിങ്ങൾ Microsoft-ന് നൽകുകയാണ്. സോഫ്റ്റ്‌വെയറിലോ സാങ്കേതികവിദ്യകളിലോ ഡോക്യുമെന്റേഷനുകളിലോ നിങ്ങളുടെ ഫീഡ്‌ബാക്ക് Microsoft ഉൾപ്പെടുത്തുന്നു എന്ന കാരണത്താൽ, Microsoft ഇവ ലൈസൻസ് ചെയ്യേണ്ടത് ആവശ്യമാകുന്ന ഒരു ലൈസൻസിന് കീഴിൽ വരുന്ന ഫീഡ്‌ബാക്കൊന്നും നിങ്ങൾ നൽകരുത്.

മുഴുവൻ ടെക്സ്റ്റ്
അറിയിപ്പുകൾഅറിയിപ്പുകൾNOTICES
സംഗ്രഹം

ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന്റെ ക്ലെയിമുകൾ നടത്തുന്നതിനായുള്ള അറിയിപ്പുകളും നടപടിക്രമങ്ങളും. മൂന്നാം കക്ഷികളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ Microsoft മാനിക്കുന്നു. പകർപ്പവകാശ ലംഘനത്തിന്റെ ക്ലെയിമുകൾ ഉൾപ്പെടെ, ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന്റെ ഒരു അറിയിപ്പ് അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ലംഘന അറിയിപ്പുകൾ സമർപ്പിക്കുന്നതിനായി ഞങ്ങളുടെ നടപടിക്രമങ്ങൾ ഉപയോഗിക്കുക. ഈ നടപടിക്രമവുമായി പൊരുത്തപ്പെടുന്ന അന്വേഷണങ്ങൾക്ക് മാത്രമാണ് പ്രതികരണം ലഭിക്കുക.

പകർപ്പവകാശ ലംഘനത്തിന്റെ അറിയിപ്പുകളോട് പ്രതികരിക്കുന്നതിന് ടൈറ്റിൽ 17, യുണൈറ്റഡ് സ്റ്റേറ്റ്സ് കോഡ്, വിഭാഗം 512-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രക്രിയകളാണ് Microsoft ഉപയോഗിക്കുന്നത്. ഉചിതമായ സാഹചര്യങ്ങളിൽ, തുടർച്ചയായി ലംഘനങ്ങൾ നടത്തുന്ന Microsoft സേവന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ Microsoft അപ്രാപ്തമാക്കിയേക്കാം അല്ലെങ്കിൽ അവസാനിപ്പിച്ചേക്കാം.

പരസ്യങ്ങളിലെ ബൗദ്ധിക സ്വത്ത് ആശങ്കകളുമായി ബന്ധപ്പെട്ട അറിയിപ്പുകളും നടപടിക്രമങ്ങളും. ഞങ്ങളുടെ പരസ്യ നെറ്റ്‌വർക്കിലെ ബൗദ്ധിക സ്വത്ത് ആശങ്കകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയണമെങ്കിൽ ബൗദ്ധിക സ്വത്തവകാശ മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.

പകർപ്പവകാശവും വ്യാപാരമുദ്രാ അറിയിപ്പുകളും. സേവനങ്ങളുടെ പകർപ്പവകാശം © 2018 Microsoft Corporation ഒപ്പം/അല്ലെങ്കിൽ അതിന്റെ സപ്ലയർമാർ, One Microsoft Way, Redmond, WA 98052, U.S.A. എല്ലാ അവകാശങ്ങളും സംരക്ഷിതം. Microsoft, എല്ലാ Microsoft ഉൽപ്പന്നങ്ങളുടെയും ലോഗോകൾ, ഐക്കണുകൾ, സോഫ്റ്റ്‌വെയർ, സേവനങ്ങൾ എന്നിവ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒപ്പം/അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലെ Microsoft-ന്റെ വ്യാപാരമുദ്രകളോ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രകളോ ആണ്. യഥാർത്ഥ കമ്പനികളുടെയും ഉൽപ്പന്നങ്ങളുടെയും പേരുകൾ, അതാതിന്റെ ഉടമകളുടെ വ്യാപാരമുദ്രകൾ ആയിരിക്കാം. ഈ വ്യവസ്ഥകളിൽ വ്യക്തമായി നൽകാത്ത അവകാശങ്ങളെല്ലാം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ചില Microsoft വെബ്‌സൈറ്റ് സെർവറുകളിൽ ഉപയോഗിച്ചിരിക്കുന്ന ചില സോഫ്റ്റ്‌വെയർ ഭാഗികമായി സ്വതന്ത്ര JPEG ഗ്രൂപ്പിന്റെ വർക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പകർപ്പവകാശം © 1991-1996 Thomas G. Lane. എല്ലാ അവകാശങ്ങളും സംരക്ഷിതം. ചില Microsoft വെബ്‌സൈറ്റ് സെർവറുകളിൽ ഉപയോഗിച്ചിരിക്കുന്ന "gnuplot" സോഫ്റ്റ്‌വെയറിന്റെ പകർപ്പവകാശം © 1986‑1993 Thomas Williams, Colin Kelley. എല്ലാ അവകാശങ്ങളും സംരക്ഷിതം.

മെഡിക്കൽ അറിയിപ്പ്. Microsoft ഒരിക്കലും മെഡിക്കൽ അല്ലെങ്കിൽ ആരോഗ്യ പരിപാലന ഉപദേശം, രോഗനിർൺനയം അല്ലെങ്കിൽ ചികിത്സ നൽകുന്നില്ല. മെഡിക്കൽ അവസ്ഥകൾ, ഭക്ഷണക്രമം, ഫിറ്റ്‌നസ് അല്ലെങ്കിൽ ക്ഷേമ പ്രോഗ്രാം എന്നിവയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ എല്ലായ്പ്പോഴും നിങ്ങളുടെ ഫിസിഷ്യന്റെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പരിചരണ ദാതാവിന്റെയോ ഉപദേശം തേടുക. സേവനങ്ങളിലൂടെ നിങ്ങൾ എന്തെങ്കിലും വിവരം ആക്സസ് ചെയ്തിട്ടുണ്ട് എന്നതിനാൽ ഒരിക്കലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശം അവഗണിക്കരുത് അല്ലെങ്കിൽ ഉപദേശം തേടുന്നതിന് കാലതാമസം വരുത്തരുത്.

സ്റ്റോക്ക് ക്വോട്ടുകളും സൂചിക ഡാറ്റയും (സൂചിക മൂല്യങ്ങൾ ഉൾപ്പെടെ). © 2013 Morningstar, Inc. എല്ലാ അവകാശങ്ങളും സംരക്ഷിതം. ഇതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ: (1) Morningstar-നും ഒപ്പം/അല്ലെങ്കിൽ അതിന്റെ ഉള്ളടക്ക ദാതാക്കൾക്കും ഉടമസ്ഥാവകാശമുള്ളതാണ്; (2) പകർത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല; ഒപ്പം (3) കൃത്യമാണെന്നോ സമ്പൂർൺനമാണെന്നോ കാലികമാണെന്നോ ഒരു ഉറപ്പും നൽകുന്നുമില്ല. ഈ വിവരം ഉപയോഗിക്കുന്നതിൽ നിന്ന് ഉത്ഭവിക്കുന്ന എന്തെങ്കിലും നാശനഷ്ടങ്ങൾക്കോ നഷ്ടങ്ങൾക്കോ Morningstar-നോ അതിന്റെ ഉള്ളടക്ക ദാതാക്കൾക്കോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ തവണത്തെ പ്രകടനശേഷി, ഭാവിയിലെ ഫലങ്ങൾക്ക് ഉറപ്പല്ല.

Dow Jones-മൊത്ത് രേഖാമൂലവും പ്രത്യേകവുമായ ഉടമ്പടി കൂടാതെ, ഏതെങ്കിലും സാമ്പത്തിക ഇൻസ്ട്രുമെന്റുകൾ അല്ലെങ്കിൽ ഇൻവെസ്റ്റ്‌മെന്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇഷ്യുവൻസ്, സൃഷ്ടിക്കൽ, സ്പോൺസർഷിപ്പ്, ട്രേഡിംഗ്, മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രമോഷൻ എന്നിവയ്ക്ക് Dow Jones സൂചികകൾ,SM, സൂചിക ഡാറ്റ അല്ലെങ്കിൽ Dow Jones അടയാളങ്ങൾ എന്നിവ നിങ്ങൾ ഉപയോഗിക്കരുത് (ഉദാഹരണത്തിന് ഉപോൽപ്പന്നങ്ങൾ, സ്ട്രക്ച്വേഡ് ഉൽപ്പന്നങ്ങൾ, ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ തുടങ്ങിയവ; ഇൻസ്ട്രുമെന്റിന്റെയോ ഇൻവെസ്റ്റ്‌മെന്റ് ഉൽപ്പന്നത്തിന്റെയോ വില, ലാഭം ഒപ്പം/അല്ലെങ്കിൽ പ്രകടനശേഷി എന്നിവ, സൂചികകളുടെ എന്തെങ്കിലുമോ സൂചികകളിൽ എന്തെങ്കിലിനും ആയുള്ള പ്രോക്സികളോ അടിസ്ഥാനമാക്കുകയോ അവയുമായി ബന്ധപ്പെട്ടിരിക്കുകയോ ട്രാക്കുചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ).

സാമ്പത്തിക അറിയിപ്പ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സെക്യൂരിറ്റീസ് നിയമം അല്ലെങ്കിൽ മറ്റ് ജൂറിസ്ഡിക്ഷനുകളിലെ സെക്യൂരിറ്റീസ് നിയമങ്ങൾ എന്നിവയ്ക്ക് കീഴിൽ Microsoft ഒരു ബ്രോക്കറോ/ഡീലറോ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ല, അതുകൊണ്ടുതന്നെ സെക്യൂരിറ്റികളോ മറ്റ് ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ആയി ബന്ധപ്പെട്ട നിക്ഷേപം, വാങ്ങൽ അല്ലെങ്കിൽ വിൽക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് കമ്പനി ഉപദേശം നൽകുന്നുമില്ല. സേവനത്തിൽ അടങ്ങിയിട്ടുള്ള ഒന്നും എന്തെങ്കിലും സെക്യൂരിറ്റി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ഓഫറോ അഭ്യർത്ഥനയോ അല്ല. Microsoft-ഓ സ്റ്റോക്ക് ക്വോട്ടുകളുടെ അല്ലെങ്കിൽ സൂചിക ഡാറ്റയുടെ, അതിന്റെ ലൈസൻസർമാരോ എന്തെങ്കിലും പ്രത്യേക ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സാക്ഷ്യപ്പെടുത്തുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. സേവനങ്ങളിലെ ഒന്നും, നിക്ഷേപ ഉപദേശമോ നികുതി ഉപദേശമോ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ, പ്രൊഫഷണൽ ഉപദേശമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.

H.264/AVC, MPEG-4 വിഷ്വൽ, VC-1 വീഡിയോ മാന്ദണ്ഡങ്ങളെ കുറിച്ചുള്ള അറിയിപ്പ്. സോഫ്റ്റ്‌വെയറിൽ MPEG LA, L.L.C എന്നതിനാൽ ലൈസൻസ് ചെയ്യപ്പെട്ടേക്കാവുന്ന H.264/AVC, MPEG-4 വിഷ്വൽ ഒപ്പം/അല്ലെങ്കിൽ VC-1 കോഡെക്ക് സാങ്കേതികവിദ്യ ഉൾപ്പെട്ടേക്കാം. വീഡിയോ വിവരങ്ങളുടെ ഡാറ്റാ കംപ്രഷനായുള്ള ഫോർമാറ്റ് ആണ് ഈ സാങ്കേതികവിദ്യ. MPEG LA, L.L.C-ക്ക് ഈ അറിയിപ്പ് ആവശ്യമാണ്:

ഒരു കൺസ്യൂമറുടെ വ്യക്തിഗതവും വാണിജ്യേതരവുമായ ഉപയോഗത്തിനായുള്ള H.264/AVC, MPEG-4 VISUAL, AND THE VC-1 പേറ്റന്റ് പോർട്ട്‌ഫോളിയോ ലൈസൻസുകൾക്ക് കീഴിൽ, വ്യക്തിഗതവും വാണിജ്യേതരവുമായ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരു ഉപഭോക്താവിനാൽ, (എ) മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ട് (വീഡിയോ മാനദണ്ഡങ്ങൾ) വീഡിയോ എൻകോഡ് ചെയ്യുന്നതിനും ഒപ്പം/അല്ലെങ്കിൽ (ബി) എൻകോഡ് ചെയ്തിട്ടുള്ള H.264/AVC, MPEG-4 വിഷ്വൽ, VC-1 വീഡിയോ ഡീകോഡ് ചെയ്യുന്നതിനും ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ ഉൽപ്പന്നം അല്ലെങ്കിൽ അത്തരം വീഡിയോ നൽകുന്നതിന് ലൈസൻസുള്ള വീഡിയോ ദാതാവിൽ നിന്ന് കരസ്ഥമാക്കിയിട്ടുള്ളതാണിത്. ഒരൊറ്റ ആർട്ടിക്കിളിൽ ഈ സോഫ്റ്റ്‌വെയറിനൊപ്പം അത്തരം ഉൽപ്പന്നം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിഗണിക്കാതെ, മറ്റൊരു ഉൽപ്പന്നത്തിലേക്കും ലൈസൻസുകളൊന്നും വിപുലീകരിക്കപ്പെടില്ല. മറ്റെന്തെങ്കിലും ഉപയോഗത്തിനായല്ല ലൈസൻസ് നൽകപ്പെടുന്നത് അല്ലെങ്കിൽ മറ്റൊരു ഉപയോഗവും ഉദ്ദേശിക്കപ്പെടുന്നില്ല. MPEG LA, L.L.C.-യിൽ നിന്ന് ലഭിച്ചേക്കാവുന്ന മറ്റ് വിവരങ്ങൾക്ക് MPEG LA വെബ്‌സൈറ്റ് കാണുക.

വിശദീകരണ ഉദ്ദേശ്യങ്ങൾക്ക് മാത്രമായി ഇതുകൂടി പറയുന്നു. ഈ വ്യവസ്ഥകൾക്ക് കീഴിൽ നൽകിയിട്ടുള്ള സോഫ്റ്റ്‌വെയറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട, വ്യക്തിഗതമായ സാധാരണ ബിസിനസ്സ് ഉപയോഗങ്ങളെ ഈ അറിയിപ്പ് പരിമിതപ്പെടുത്തുന്നില്ല അല്ലെങ്കിൽ തടയുന്നില്ല. എന്നാൽ (i) മൂന്നാം കക്ഷികൾക്ക് സോഫ്റ്റ്‌വെയർ പുനർവിതരണം ചെയ്യൽ അല്ലെങ്കിൽ (ii) മൂന്നാം കക്ഷികൾക്ക് വിതരണം ചെയ്യുന്നതിന് വീഡിയോ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മെറ്റീരിയൽ സൃഷ്ടിക്കൽ എന്നിവ ഈ ഉപയോഗങ്ങളിൽ ഉൾപ്പെടുന്നില്ല.

മുഴുവൻ ടെക്സ്റ്റ്
മാനക ആപ്ലിക്കേഷൻ ലൈസൻസ് വ്യവസ്ഥകൾമാനക ആപ്ലിക്കേഷൻ ലൈസൻസ് വ്യവസ്ഥകൾSTANDARDAPPLICATIONLICENSETERMS
സംഗ്രഹം

മാനക ആപ്ലിക്കേഷൻ ലൈസൻസ് വ്യവസ്ഥകൾ

MICROSOFT STORE, WINDOWS STORE, XBOX STORE

നിങ്ങൾക്കും ആപ്ലിക്കേഷൻ പബ്ലിഷർക്കും ഇടയിലുള്ള ഉടമ്പടിയാണ് ഈ ലൈസൻസ് വ്യവസ്ഥകൾ. ദയവായി അവ വായിക്കുക. Microsoft Store, the Windows Store അല്ലെങ്കിൽ Xbox Store (ഈ ലൈസൻസ് വ്യവസ്ഥകളിൽ ഇവയിലോരോന്നും "Store" എന്നായി വിശേഷിപ്പിക്കപ്പെടുന്നു) എന്നിവയിലൊന്നിൽ നിന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന, ആപ്ലിക്കേഷനായുള്ള എന്തെങ്കിലും അപ്‌ഡേറ്റുകളോ സപ്ലിമെന്റുകളോ ഉൾപ്പെടെ, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് അവ ബാധകമാണ്, ആപ്ലിക്കേഷൻ ലഭിക്കുന്നത് പ്രത്യേക വ്യവസ്ഥൾക്ക് ഒപ്പമാണെങ്കിൽ, ആ വ്യവസ്ഥകൾ ബാധകമാവും.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക വഴിയോ ഉപയോഗിക്കുക വഴിയോ ഇവയിലേതെങ്കിലും ചെയ്യുന്നതിന് പരിശ്രമിക്കുക വഴിയോ നിങ്ങൾ ഈ വ്യവസ്ഥകൾ സമ്മതിക്കുന്നു. നിങ്ങൾ അവ സമ്മതിക്കുന്നില്ലെങ്കിൽ, ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ അവകാശമില്ല അല്ലെങ്കിൽ അങ്ങനെ ചെയ്യുകയുമരുത്.

ആപ്ലിക്കേഷൻ പബ്ലിഷർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, Store-ൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ, നിങ്ങൾക്ക് ആപ്ലിക്കേഷൻ ലൈസൻസിംഗ് ചെയ്യുന്ന സ്ഥാപനം എന്നാണ്.

നിങ്ങൾ ഈ ലൈസൻസ് വ്യവസ്ഥകൾ അനുസരിക്കുന്നുവെങ്കിൽ, താഴെ നൽകിയിരിക്കുന്ന അവകാശങ്ങൾ നിങ്ങൾക്കുണ്ട്.

 • 1. ഇൻസ്റ്റലേഷനും ഉപയോഗ അവകാശങ്ങളും; കാലഹരണപ്പെടൽ. Microsoft-ന്‍റെ ഉപയോഗ നിയമങ്ങളിൽ വിവരിച്ചിരിക്കുന്ന പ്രകാരം, Windows ഉപകരണങ്ങളിലോ Xbox കൺസോളുകളിലോ നിങ്ങൾക്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഏത് സമയത്തും, Microsoft-ന്‍റെ ഉപയോഗ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനുള്ള അവകാശം Microsoft-ൽ നിക്ഷിപ്തമാണ്.
 • 2. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ.
  • എ. ഇന്റർനെറ്റ് അധിഷ്ഠിത അല്ലെങ്കിൽ വയർലസ്സ് സേവനങ്ങൾക്കായുള്ള സമ്മതം. ഒരു വയർലസ്സ് നെറ്റ്‌വർക്ക് വഴിയായുള്ളത് ഉൾപ്പെട്ടേക്കാവുന്ന, ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് ആപ്ലിക്കേഷൻ ബന്ധിപ്പിക്കുമ്പോൾ, ഇന്റർനെറ്റ് അധിഷ്ഠിത അല്ലെങ്കിൽ വയർലസ്സ് സേവനങ്ങൾക്കായുള്ള മാനക ഉപകരണ വിവരങ്ങളുടെ (നിങ്ങളുടെ ഉപകരണം, സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, പെരിഫെറലുകൾ എന്നിവയെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്തുന്നുമില്ല) ട്രാൻസ്മിഷനായുള്ള നിങ്ങളുടെ സമ്മത പ്രകാരമാണ് ആപ്ലിക്കേഷന്റെ ഉപയോഗം പ്രവർത്തിക്കുക. ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ആക്സസ് ചെയ്യപ്പെടുന്ന സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മറ്റ് വ്യവസ്ഥകൾ നിലവിലുണ്ടെങ്കിൽ, ആ വ്യവസ്ഥകളാകും ബാധകമാവുക.
  • ബി. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളുടെ ദുരുപയോഗം. ഇന്റർനെറ്റ് അധിഷ്ഠിത സേവനത്തെ എന്തെങ്കിലും വഴിയിൽ അപായപ്പെടുത്തിയേക്കാവുന്നതോ മറ്റാരുടെയെങ്കിലും അതിന്റെ ഉപയോഗത്തെ അല്ലെങ്കിൽ വയർലസ്സ് നെറ്റ്‌വർക്കിനെ തടസ്സപ്പെടുത്തുന്നതോ ആയ രീതിയിൽ നിങ്ങൾ ഒരു ഇന്റർനെറ്റ് അധിഷ്ഠിത സേവനവും ഉപയോഗിക്കരുത്. മറ്റെന്തെങ്കിലും മാർഗ്ഗങ്ങളിലൂടെ ഏതെങ്കിലും സേവനത്തിലേക്കോ ഡാറ്റയിലേക്കോ അക്കൗണ്ടിലേക്കോ നെറ്റ്‌വർക്കിലേക്കോ അനധികൃത ആക്സസ് നേടാൻ ശ്രമിക്കുന്നതിന് നിങ്ങൾ സേവനം ഉപയോഗിക്കാൻ പാടുള്ളതല്ല.
 • 3. ലൈസൻസിന്റെ വ്യാപ്തി. ആപ്ലിക്കേഷൻ ലൈസൻസ് ചെയ്തിരിക്കുകയാണ്, വിറ്റിരിക്കുകയല്ല. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനുള്ള ചില അവകാശങ്ങൾ മാത്രമാണ് ഈ ഉടമ്പടി നൽകുന്നത്. Microsoft-മായുള്ള നിങ്ങളുടെ ഉടമ്പടിയുടെ തുടർച്ചയായി, നിങ്ങളുടെ ഉപകരണങ്ങളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള ശേഷി Microsoft അപ്രാപ്തമാക്കുകയാണെങ്കിൽ, ബന്ധപ്പെട്ട ലൈസൻസ് അവകാശങ്ങലെല്ലാം അവസാനിപ്പിക്കപ്പെടും. മറ്റെല്ലാ അവകാശങ്ങളും ആപ്ലിക്കേഷൻ പ്രസാധകനിൽ നിക്ഷിപ്തമാണ്. ഈ പരിമിതി ഉണ്ടെന്നിരിക്കിലും, ബാധകമായ നിയമം നിങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ നൽകാത്ത പക്ഷം, ഈ ഉടമ്പടിയിൽ വ്യക്തമായി അനുമതി നൽകിയിട്ടുള്ള പ്രകാരം മാത്രമാണ് നിങ്ങൾ ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടത്. അങ്ങനെ ചെയ്യുക വഴി, നിങ്ങളെ ചില രീതികളിൽ മാത്രം ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അനുവദിക്കുന്ന, ആപ്ലിക്കേഷനിലെ ഏതെങ്കിലും സാങ്കേതിക പരിമിതികൾക്ക് അനുസരിച്ച് നിങ്ങൾ പ്രവർത്തിക്കേണ്ടതാണ്. നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യാൻ പാടുള്ളതല്ല:
  • എ. ആപ്ലിക്കേഷനിലെ എന്തെങ്കിലും സാങ്കേതിക പരിമിതികൾക്ക് പരിഹാരം കണ്ടെത്തുക.
  • ബി. ഈ പരിമിതി ഉണ്ടെന്നിരിക്കിലും, ബാധകമായ നിയമം വ്യക്തമായി അനുവദിക്കുന്ന പരിധിക്കും ഉപരിയായി ആപ്ലിക്കേഷനെ റിവേഴ്സ് എഞ്ചിനീയർ ചെയ്യുക, ഡീകംപൈൽ ചെയ്യുക അല്ലെങ്കിൽ ഡിസ്അസംബിൾ ചെയ്യുക.
  • സി. ഈ പരിമിതി ഉണ്ടെന്നിരിക്കിലും, ഈ ഉടമ്പടിയിൽ വ്യക്തമാക്കിയിരിക്കുന്നതിനോ ബാധകമായ നിയമം അനുവദിക്കുന്നതിനോ ഉപരിയായി ആപ്ലിക്കേഷന്റെ പകർപ്പുകൾ എടുക്കുക.
  • ഡി. മറ്റുള്ളവർക്ക് പകർത്തുന്നതിനായി ആപ്ലിക്കേഷൻ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ മറ്റുതരത്തിൽ ലഭ്യമാക്കുക.
  • ഇ. ആപ്ലിക്കേഷൻ വാടകയ്ക്കോ ലീസിനോ കടമായോ നൽകുക.
  • എഫ്. ഏതെങ്കിലും മൂന്നാം കക്ഷിക്ക് ഈ ആപ്ലിക്കേഷനോ ഈ കരാറോ കൈമാറൽ.
 • 4. ഡോക്യുമെന്റേഷൻ. ആപ്ലിക്കേഷനൊപ്പം ഡോക്യുമെന്റേഷൻ നൽകിയിട്ടുണ്ടെങ്കിൽ, വ്യക്തിഗത റെഫറൻസ് ഉദ്ദേശ്യങ്ങൾക്കായി നിങ്ങൾക്ക് ഡോക്യുമെന്റേഷൻ പകർത്തുകയും ഉപയോഗിക്കുകയും ചെയ്യാം.
 • 5. സാങ്കേതികവിദ്യയും കയറ്റുമതി നിയന്ത്രണങ്ങളും. ആപ്ലിക്കേഷന് യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ അന്തർദ്ദേശീയ സാങ്കേതികവിദ്യാ നിയന്ത്രണങ്ങളോ അല്ലെങ്കിൽ കയറ്റുമതി നിയമങ്ങളോ ചട്ടങ്ങളോ ബാധകമായേക്കാം. ആപ്ലിക്കേഷനാൽ ഉപയോഗിക്കപ്പെടുന്ന അല്ലെങ്കിൽ പിന്തുണയ്ക്കപ്പെടുന്ന സാങ്കേതികവിദ്യയ്ക്ക് ബാധകമായ ആഭ്യന്തരവും അന്തർദ്ദേശീയവുമായ കയറ്റുമതി നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ അനുസരിക്കണം. ഈ നിയമങ്ങളിൽ ലക്ഷ്യസ്ഥാനങ്ങൾ അന്തിമ ഉപയോക്താക്കൾ, അന്തിമ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉൾപ്പെടുന്നു. Microsoft ബ്രാൻഡഡ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്, Microsoft കയറ്റുമതി വെബ്‌സൈറ്റ് കാണുക.
 • 6. പിന്തുണാ സേവനങ്ങൾ. എന്തൊക്കെ പിന്തുണാ സേവനങ്ങളാണ് ലഭ്യമെന്ന് നിർണ്ണയിക്കുന്നതിന് ആപ്ലിക്കേഷൻ പബ്ലിഷറുമായി ബന്ധപ്പെടുക. ആപ്ലിക്കേഷനായുള്ള പിന്തുണാ സേവനങ്ങൾ നൽകുന്നതിന് Microsoft-നും നിങ്ങളുടെ ഹാർഡ്‌വെയർ നിർമ്മാതാവിനും നിങ്ങളുടെ വയർലസ്സ് കാരിയർക്കും (ഇവരിലാരും ആപ്ലിക്കേഷൻ പബ്ലിഷർ അല്ലാത്ത പക്ഷം) ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല
 • 7. സമ്പൂർണ്ണ ഉടമ്പടി. ഈ ഉടമ്പടിയും ബാധകമായ ഏതൊരു സ്വകാര്യതാ നയവും, ആപ്ലിക്കേഷനൊപ്പമുള്ള ഏതൊരു അധിക വ്യവസ്ഥകളും സപ്ലിമെന്റുകൾക്കും അപ്‌ഡേറ്റുകൾക്കുമുള്ള വ്യവസ്ഥകളും ആപ്ലിക്കേഷനായി നിങ്ങൾക്കും ആപ്ലിക്കേഷൻ പബ്ലിഷറിനും ഇടയിലുള്ള പൂർണ്ണ ലൈസൻസ് ഉടമ്പടിയാണ്.
 • 8. ബാധകമായ നിയമം.
  • എ. യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും. യുണൈറ്റഡ് സ്റ്റേറ്റ്സിലോ കാനഡയിലോ ആണ് നിങ്ങൾ ഈ ആപ്ലിക്കേഷൻ കരസ്ഥമാക്കിയിരിക്കുന്നതെങ്കിൽ, ഈ ഉടമ്പടിയുടെ വ്യാഖ്യാനത്തെ നിയന്ത്രിക്കുന്നത് നിങ്ങൾ താമസിക്കുന്ന സ്റ്റേറ്റിന്‍റെ അല്ലെങ്കിൽ പ്രവിശ്യയുടെ (അല്ലെങ്കിൽ, നിങ്ങളുടെ ബിസിനസ്സിന്‍റെ പ്രാഥമിക ആസ്ഥാനം എവിടെയാണോ സ്ഥിതി ചെയ്യുന്നത് എവിടെയാണോ അവിടത്തെ) നിയമങ്ങളായിരിക്കും; നിയമലംഘനത്തിന്‍റെ ക്ലെയിമുകൾക്കും മറ്റെല്ലാം ക്ലെയിമുകൾക്കും (കൺസ്യൂമർ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, നിയമലംഘന ക്ലെയിമുകൾ എന്നിവ ഉൾപ്പെടെ), നിയമ തത്വങ്ങളുടെ വൈരുദ്ധ്യങ്ങൾ പരിഗണിക്കാതെ, മേൽപ്പറഞ്ഞ നിയമങ്ങൾ ബാധകമാകും.
  • ബി. യുണൈറ്റഡ് സ്റ്റേറ്റ്സിനും കാനഡയ്ക്കും പുറത്ത്. മറ്റേതെങ്കിലും രാജ്യത്താണ് നിങ്ങൾ ആപ്ലിക്കേഷൻ കരസ്ഥമാക്കിയതെങ്കിൽ, ആ രാജ്യത്തെ നിയമം ബാധകമാണ്.
 • 9. നിയമരമായ പ്രഭാവം. ചില നിയമപരമായ അവകാശങ്ങളെ ഈ ഉടമ്പടി വിവരിക്കുന്നു. നിങ്ങളുടെ സ്റ്റേറ്റിന്റെയോ രാജ്യത്തിന്റെയോ നിയമങ്ങൾക്ക് കീഴിൽ നിങ്ങൾക്ക് മറ്റ് അവകാശങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ സ്റ്റേറ്റിലെയോ രാജ്യത്തെയോ നിയമങ്ങൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളെ മാറ്റുന്നതിന് നിങ്ങളുടെ സ്റ്റേറ്റിലെയോ രാജ്യത്തെയോ നിയമങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ, ഈ ഉടമ്പടിയും അവ മാറ്റുകയില്ല.
 • 10. വാറന്റിയുടെ നിരാകരണം. ആപ്ലിക്കേഷൻ ലൈസൻ ചെയ്യപ്പെട്ടിരിക്കുന്നത് "ഉള്ളതിൻ പടിയും" "എല്ലാ അപാകതകളോടെയും" "ലഭ്യമായത് പോലെയും" ആണ്. ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളുടെയും ഉത്തരവാദിത്തം നിങ്ങൾക്കാണ്. ആപ്ലിക്കേഷൻ പബ്ലിഷർ സ്വയമായോ, Microsoft (ആപ്ലിക്കേഷൻ പബ്ലിഷറല്ല Microsoft എങ്കിൽ), ആപ്ലിക്കേഷൻ നൽകപ്പെടുന്ന നെറ്റ്‌വർക്കിന്റെ ഉടമകളായ വയർലസ്സ് കാരിയർമാർ, ഞങ്ങളുടെ ബഹുമാനപ്പെട്ട അഫിലിയേറ്റുകൾ, വെണ്ടർമാർ, ഏജന്റുകൾ, വിതരണക്കാർ എന്നിവരോ ("കവർ ചെയ്യപ്പെടുന്ന കക്ഷികൾ") ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യക്തമായ വാറന്റികളോ ഗ്യാരണ്ടികളോ നിബന്ധനകളോ നൽകുന്നില്ല. ആപ്ലിക്കേഷന്റെ ഗുണമേന്മ, സുരക്ഷ, സൗകര്യം, പ്രകടനം എന്നുവയുമായി ബന്ധപ്പെട്ട പൂർണ്ണമായ അപകടസാധ്യതയും നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആപ്ലിക്കേഷന് അപാകതയുണ്ടെന്ന് തെളിയുകയാണെങ്കിൽ, ആവശ്യമായ സർവീസിംഗിന്റെയോ കേടുപാട് തീർക്കലിന്റെയോ മുഴുവൻ ചെലവും നിങ്ങൾ വഹിക്കേണ്ടതാണ്. ഈ ഉടമ്പടിക്ക് മാറ്റാൻ കഴിയാത്തതും നിങ്ങളുടെ പ്രാദേശിക നിയമങ്ങൾക്ക് കീഴിലുള്ളതുമായ അധിക ഉപഭോക്തൃ അവകാശങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ അനുസരിച്ച് അനുവദിക്കുന്നത് വരെ, കവർ ചെയ്ത പാർട്ടികളെ പരോക്ഷമായ വാറന്റികളിൽ നിന്നും അല്ലെങ്കിൽ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു, ഒരു നിർദിഷ്ട ഉദ്ദേശ്യം, സുരക്ഷ, സൗകര്യം, നോൺ-ഇൻഫ്രിഞ്ച്‌മെന്റിനായുള്ള മർക്കൻഡബിളിറ്റിയും ഫിറ്റ്‌നസും ഇതിൽ ഉൾപ്പെടുന്നു.
 • 11. പരിഹാരങ്ങളുടെയും നഷ്ടപരിഹാരങ്ങളുടെയും പരിമിതിയും ഒഴിവാക്കലും. നഷ്ടപരിഹാരം വാങ്ങിയെടുക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടെങ്കിൽ, ആപ്ലിക്കേഷനായി നിങ്ങൾ നൽകിയ തുക വരെ അല്ലെങ്കിൽ USD$1.00 വരെ - ഏതാണോ വലുത് അതാണ് പരിഗണിക്കുക - ആപ്ലിക്കേഷൻ പബ്ലിഷറിൽ നിന്ന് നിങ്ങൾക്ക്, നിയമം നിരോധിക്കാത്ത പരിധിയോളം, നിങ്ങൾക്ക് തിരിച്ചുപിടിക്കാവുന്നതാണ്. ആപ്ലിക്കേഷൻ പബ്ലിഷറിൽ നിന്ന്, അനന്തരഫലമായി ഉണ്ടാകുന്നത്, ലാഭ നഷ്ടം, സവിശേഷമോ പരോക്ഷമോ അല്ലെങ്കിൽ സാന്ദർഭികമോ ആയ നാശനഷ്ടങ്ങൾ ഉൾപ്പെടെ, മറ്റ് എന്തെങ്കിലും നഷ്ടപരിഹാരങ്ങൾ നേടിയെടുക്കുന്നതിന് നിങ്ങൾ ശ്രമിക്കുകയില്ല, നേടിയെടുക്കുന്നതിനുള്ള എന്തെങ്കിലും അവകാശം ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ നിബന്ധനകൾ ഒരു വാറന്റിയോ ഗ്യാരണ്ടിയോ നിബന്ധനയോ ചുമത്തുന്നില്ലെങ്കിലും, നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ ഇവയിലേതെങ്കിലും ചുമത്തുന്നുവെങ്കിൽ, നിങ്ങൾ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത തീയതിയിൽ നിന്ന് 90 ദിവസത്തേക്കായി അതിന്റെ ദൈർഘ്യം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഈ പരിമിതി ഇനിപ്പറയുന്നതിനും ബാധകമാണ്:

 • ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയിട്ടുള്ള ആപ്ലിക്കേഷനോ സേവനങ്ങളോ ആയി ബന്ധപ്പെട്ടിട്ടുള്ള എന്തിനും; ഒപ്പം
 • കരാർ, വാറന്റി, ഗ്യാരണ്ടി അല്ലെങ്കിൽ നിബന്ധന, കർശനമായ ബാധ്യത, അവഗണന എന്നിവയുടെ ലംഘനം അല്ലെങ്കിൽ മറ്റെന്തെങ്കിലും കർത്തവ്യലംഘനം, നിയമത്തിന്റെയോ നിയന്ത്രണത്തിന്റെയോ ലംഘനം, ന്യായമല്ലാത്ത ധനസമ്പാദനം അല്ലെങ്കിൽ മറ്റെന്തെങ്കിലും തത്വത്തിന് കീഴിലുള്ള മറ്റെന്തെങ്കിലും എന്നിവയ്ക്കായുള്ള ക്ലെയിമുകൾ; എല്ലാം, ബാധകമായ നിയമം അനുവദിക്കുന്ന പരിധിയോളം.

ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ പോലും ഇത് ബാധകമാണ്:

 • ഈ പരിഹാരം, നിങ്ങളുടെ നഷ്ടത്തിനായി സമ്പൂർണ്ണ നഷ്ടപരിഹാരം നൽകുന്നില്ല; ഒപ്പം
 • നാശനഷ്ടങ്ങളെ കുറിച്ച് ആപ്ലിക്കേഷൻ പബ്ലിഷർ അറിഞ്ഞു അല്ലെങ്കിൽ അറിയണമായിരുന്നു.
മുഴുവൻ ടെക്സ്റ്റ്
കവർ ചെയ്യുന്ന സേവനങ്ങൾകവർ ചെയ്യുന്ന സേവനങ്ങൾserviceslist
സംഗ്രഹം

Microsoft സേവന ഉടമ്പടി കവർ ചെയ്യുന്നവയാണ് ഇനിപ്പറയുന്ന ഉൽപ്പന്നങ്ങളും ആപ്ലിക്കേഷനുകളും സേവനങ്ങളും, എന്നാൽ നിങ്ങളുടെ വിപണിയിൽ ഇത് ലഭ്യമായേക്കില്ല.

 • Account.microsoft.com
 • Advertising.microsoft.com
 • Bing
 • Bing App for Android
 • Bing Bots
 • Bing Business Bot
 • Bing for Business
 • Bing Image and News (iOS)
 • Bing Search APIs/SDKs
 • Bing Sportscaster
 • Bing Translator
 • Bing Webmaster
 • Bing Wikipedia ബ്രൗസർ
 • Bing ആപ്ലിക്കേഷനുകൾ
 • Bing ടൂൾബാർ
 • Bing ഡെസ്ക്‌ടോപ്പ്
 • Bing തിരയൽ ആപ്ലിക്കേഷൻ
 • Bing നിഘണ്ടു
 • Bing മാപ്സ്
 • Bing.com
 • Bingplaces.com
 • Cortana
 • Cortana skills by Microsoft
 • Default Homepage and New Tab Page on Microsoft Edge
 • Dev Center App
 • Dictate
 • Docs.com
 • education.minecraft.net
 • Face Swap
 • Forms.microsoft.com
 • forzamotorsport.net
 • Groove
 • Groove Music Pass
 • GroupMe
 • HealthVault
 • LineBack
 • Microsoft Academic
 • Microsoft Add-Ins for Skype
 • Microsoft Bots
 • Microsoft Educator Community
 • Microsoft Pay
 • Microsoft Research Interactive Science
 • Microsoft Research Open Data
 • Microsoft Soundscape
 • Microsoft Translator
 • Microsoft XiaoIce
 • Microsoft അക്കൗണ്ട്
 • Microsoft പ്രസിദ്ധീകരിച്ചിട്ടുള്ള Windows ഗെയിമുകളും ആപ്പുകളും വെബ്‌സൈറ്റുകളും
 • Microsoft ഫാമിലി
 • Microsoft വാൾപേപ്പർ
 • Microsoft സിനിമയും ടിവിയും
 • Microsoft ഹെൽത്ത്
 • Mixer
 • MSN ആരോഗ്യവും ഫിറ്റ്‌നസും
 • MSN എക്സ്പ്ലോറർ
 • MSN കായികം
 • MSN കാലാവസ്ഥ
 • MSN ഡയൽ അപ്
 • MSN പ്രീമിയം
 • MSN ഭക്ഷണവും പാനീയവും
 • MSN മണി
 • MSN യാത്ര
 • MSN വാർത്ത
 • MSN.com
 • Office 365 കൺസ്യൂമർ
 • Office 365 യൂണിവേഴ്സിറ്റി
 • Office 365 വ്യക്തിഗതം
 • Office 365 ഹോം
 • Office 365-നായുള്ള Microsoft സപ്പോർട്ട് ആൻഡ് റിക്കവറി അസിസ്റ്റന്‍റ്
 • Office ഓൺലൈൻ
 • Office സ്റ്റോർ
 • Office സ്വേ
 • Office.com
 • OneDrive
 • OneDrive.com
 • OneNote.com
 • Outlook.com
 • Paint 3D
 • Presentation Translator
 • Remix 3D
 • Rinna
 • rise4fun
 • Ruuh
 • Seeing AI
 • Send
 • Skype
 • Skype in the Classroom
 • Skype Interviews
 • Skype ക്വിക്
 • Skype മാനേജർ
 • Skype.com
 • Snip Insights
 • Spreadsheet Keyboard
 • Sprinkles
 • Sway.com
 • to-do.microsoft.com
 • Translator for Microsoft Edge
 • Translator Live
 • UrWeather
 • Video Breakdown
 • Visio Online
 • Web Translator
 • Who’s In
 • Windows Live മെയിൽ
 • Windows Live റൈറ്റർ
 • Windows ഫോട്ടോ ഗാലറി
 • Windows മൂവി മേക്കർ
 • Windows സ്റ്റോര്‍
 • Xbox Game Pass
 • Xbox Game Studios ഗെയിമുകളും ആപ്പുകളും വെബ്‌സൈറ്റുകളും
 • Xbox Live
 • Xbox Live Gold
 • Xbox Store
 • Xbox സംഗീതം
 • അടുത്ത ലോക്ക് സ്ക്രീൻ
 • ഉപകരണ ഹെൽത്ത് ആപ്ലിക്കേഷൻ
 • പിക്ച്വർസ്ക്യൂ ലോക്ക് സ്ക്രീൻ
 • മാപ്സ് ആപ്ലിക്കേഷൻ
 • സിറ്റിസൺ നെക്സ്റ്റ്
 • സ്മാർട്ട് തിരയൽ
 • സ്റ്റോർ
മുഴുവൻ ടെക്സ്റ്റ്
1 മാർച്ച് 20180