bhasha inidan logo
Image of a boat sailing through the backwaters of Kerala

ബഹുമൂഖമായ ഉത്പാദനവും വളർച്ചയും - ഭാഷകളിലൂടെയും ആപ്പുകളിലുടെയും

ഒരു രാജ്യം പരിപൂർണ്ണമായി ഡിജിറ്റല്‍ ആകണമെങ്കില്‍ ലിഖിത അലിഖിത ഭാഷാഭേദമന്യേ സർവ്വഭാഷകളിലും സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാകുകയും ഉത്പാദനം കൈവരിക്കുകയും വേണം. ജനസംഖ്യാനിരക്കു പരിഗണിക്കുകയാണെങ്കി ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള് സംസാരിക്കുന്ന 20 ഭാഷകളില്‍ 6 ഭാഷകള്‍ ഭാരതഭാഷകളാണ്. ഇവ ഔദ്യോഗികമായി പ്രഖ്യാപിച്ച 22 ഭാഷകളിലുള്‍പ്പെടുന്നു.നമ്മുടെ ഭാഷാസ്ഥിതി കണക്കിലെടുക്കുകയാണെങ്കില്‍ വളരെ സങ്കീർണ്ണമാണ്. ഭാരതീയഭാഷകള്‍ക്കുവേണ്ടി മൈക്രോസോഫ്റ്റ് ഭാരതീയഭാഷകളില്‍ തന്നെ അനവധി ആപ്പുകളും സുതാര്യമായ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുകയും നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. 

2000 മുതല്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കുംവേണ്ടി യൂണിക്കോഡ് സപ്പോർട്ടു കൊടുക്കുന്നതിനുവേണ്ടി മൈക്രോസോഫ്റ്റാണ് മുൻപന്തിയില്‍ വന്നതും പ്രവർത്തിക്കുകയും ചെയ്തത്. ഭാരതീയ ഭാഷകളില്‍ കമ്പ്യൂട്ടിങ് ത്വരിതപ്പെടുത്താൻവേണ്ടി 1998-ല്‍ പ്രോജക്ട് ഭാഷാ എന്നതിനു തുടക്കം കുറിക്കുകയും രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പുതന്നെ ഭാഷാതടസ്സം തച്ചുടക്കുകയും വിഘടനചിന്തകള്‍ക്കു അന്ത്യംകുറിക്കുകയും ചെയ്തു.ഇന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ ബഹുദൂരം കടന്നുവന്നുവെന്നു അനുമാനിക്കാം അഭിമാനിക്കാം- മൈക്രോസോഫ്റ്റിനും. കാരണം ഇപ്പോള്‍ ഔദ്യോഗികമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 ഭാഷകള്‍ക്കു പിൻതുണക്കുന്ന ടെക്സ്റ്റ് ഇൻപുട്ട് സാധ്യമാണ്. ഇതിനു സാധ്യമാകുന്ന ഉല്‍പ്പന്നങ്ങളും വിൻഡോസ് 12 ഭാഷകള്‍ക്കു ഇൻറർഫേസ് സപ്പോർട്ടു ചെയ്യുന്നുമണ്ട്.ഭാഷാഇന്ത്യ.കോം(Bhashaindia.com).ഞങ്ങളുടെ കമ്മ്യൂമിറ്റി പോർട്ടലാണ്ഇൻഡിക് ഭാഷകള്ക്കും ടൂള്‍സിനുംവേണ്ടിയുള്ള ഒരു പ്രധാന ങണ്ഡാരമാണ്.

ഇൻഡ്യയില്‍ ഇൻറർനെറ്റു ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കു സമ്പൂർണ്ണമായി അധികാരം നല്‍കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ (Digital inclusion) ബൃഹത്തായ സന്ദർഭമായി കാണേണ്ടതാണ്. ഇന്ത്യൻ ഭാഷകളില്‍ അനവധി ആപ്പുകള്‍ നിർമ്മിക്കുന്നതോടൊപ്പം കോടാനുകോടി ജനങ്ങള്‍ക്കു ഇവ ലഭ്യമാവുകുകയും വിദ്യാഭ്യാസം,ആരോഗ്യരക്ഷ,വിദ്യാഭ്യാസം,ആശയവിനിമയം,മാധ്മങ്ങള്‍,ഇകോമേഴ്സ്,കൃഷി,ഇ-ഭരണം,സഞ്ചാരം,വിനോദം എന്നീ സെക്ടറുകളിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും സാധ്യമാകുന്നു.ഇന്ത്യൻഭാഷകള്‍ക്കുവേണ്ടി മൈക്രോസോഫ്റ്റ് ഉള്‍പ്പന്നങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

വിൻഡോസ് 10: ഇന്ത്യൻ ഭാഷകളില്‍ പ്രവർത്തിക്കാൻ ഏറ്റവും നൂതനവും ശക്തവും അനുയോജ്യവുമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിൻഡോസ് 10.വലരെ ലളിതമായി ടെക്സ്റ്റ് ഇൻപുട്ട് ചെയ്യുക മാത്രമല്ല നിങ്ങള്‍ക്കു ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേയ്ക്ക് ടെക്സ്റ്റ് ഇൻറഫേസ് ഉപയോഗിച്ചു മാറ്റാനും സാധ്യമാണ്.യൂണിക്കോഡ് സ്റ്റാണ്ടേർഡ് പിൻതാങ്ങുന്ന വിവിധ തരത്തിലുള്ള ഫോണ്ടുകള്‍ ഉപയുക്തമാക്കുകയും ചെയ്യാം.ഇതിൻറെ മറ്റൊരു സവിശേഷത യൂണിക്കോഡ് പിൻതാങ്ങുന്നു എന്നതാണ്.ആപ്ളിക്കേഷനിലും പ്രവർത്തിക്കാൻ പറ്റും. മൈക്രോസോഫ്റ്റ് ട്രൻസ്ലേറ്റർ,മാപ്സ് എന്ന ഇന്ത്യൻഭാഷകളിലെ വിൻഡോസ് ആപ്പുകള്‍ സുഗമമായി പ്രവർത്തിക്കുന്നു. ചുരുക്കത്തില്‍ വാൻഡോസ് 10 ഒരു ഭരതീയ ഉപയോക്താവിനു സരളമായും സുഗമമായും പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നു.

മൈക്രോസോഫ്റ്റ് ലാംഗേ്വജ് ആക്സസറി പാക്കുകള്‍:

മൈക്രോസോഫ്റ്റ് ലാംഗേ്വജ് ആക്സസറി പാക്കുകള്‍ ഉപയോഗിച്ചു വിൻഡോസിനെയും ഓഫീസിനെയും ഇന്ത്യൻഭാഷകള്‍ക്കു സപ്പോർട്ടു ചെയ്യുന്നതിനുള്ള ഉപകരണം മൈക്രോസോഫ്റ്റ് നല്‍കുന്നുണ്ട്.അത് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാൻ പറ്റുന്നതാണ്. ഒരു ലാംഗേ്വജ് ആക്സസറി പാക്കില്‍ 300000 –ല്‍പ്പരം വാക്കുകളുടെ വിവർത്തനവും ഓഫീസി ല്‍ 600000-ല്‍പ്പരം വാക്കുകളുടെയുമുണ്ട്. ലാംഗേ്വജ് ആക്സസറി പാക്കുകള്‍ നിശ്ചിത ഭാഷകളിലേയ്ക്കു ഉപയോഗിക്കുന്ന ആളിനു മാറ്റാൻ പറ്റും.അതുമല്ല വേണ്ടതരത്തിലുള്ള നിർദേശങ്ങളും ഡൈലോഗ് ബോക്സകളും പ്രാദേശിക ഭാഷയില്‍ കൊടുത്തിട്ടുണ്ടാവും

ഇൻപുട്ട് മെത്തേഡ് എഡിറ്ററുകള്‍:

സാധാണയായി അകത്തുതന്നെ ഇൻഡിക് കീബോർഡുകള്‍ നിർമ്മിച്ച സംവിധത്തോടെയാണ് വരുന്നത്. എങ്കിലും ചിലർ ട്രാൻസ്ലിറ്ററേഷൻ ചെയ്തു ടെക്സ്റ്റ് ഇൻപുട്ട് ചെയ്യാൻ താല്‍പ്പര്യപ്പടുന്നു. അത്തരം ആളുകള്‍ക്കും വിവിധ തരത്തിലുള്ള ഇൻപുട്ട് എഡിറ്ററുകളെ ഭാഷാഇന്ത്യാ.കോം (Bhashaindia.com)—ഇല്‍ സജ്ജീകരിച്ചിട്ടുണ്ട്.

സ്വിഫ്റ്റ് കീ:

ആൻഡ്രോയിഡിൻറെയും ഐഒഎസിൻറെയും ഉപയോക്താക്കളുടെ ആവശ്യത്തിനുവേണ്ടി എഐയുടെ(കൃത്രിമ ബുദ്ധി) ശക്തിപ്രകടമാകുന്ന കീബോർഡ് തയ്യാറാക്കിയിട്ടുണ്ട്. മാർവാരി,ബോഡോ,സന്താലി,ഖാസി എന്നീ പ്രദേശിക ഭാഷക ള്‍ സംസാരിക്കുന്നവർ ഉള്‍പ്പെടെ 24 ഭാരതീയ ഭാഷകളിലും ഭാഷാഭേദങ്ങളിലും ടെക്റ്റ് ഇൻപുട്ട് സാധ്യമാകുന്നുണ്ട്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ കീപാഡുക ള്‍ വേഗത്തി ല്‍ എഴുത്തില്‍ പ്രവചിക്കാനുള്ള സാധ്യതകള്‍ സജ്ജമാക്കുന്നു.ഒരേ സമയത്തു വിവിധ ഭാഷകളില്‍ ടൈപ്പു ചെയ്യാനുള്ള സൌകര്യം ഇതിലുണ്ട്.

വിവർത്തനം – ഭാഷകളി ല്‍:

ഭാരതീയഭാഷകളുടെ പരസ്പര വിവർത്തനം ത്വരിതഗതിയില്‍ നടത്തുന്നതിനു കമ്പനി കൃത്രിമബുദ്ധിയുടെയും ഡീപ് ന്യൂറല്‍ നെറ്റുവർക്കിൻറെയും (ഡി.എൻ.എൻ) ഒരു ലിവർപ്രവർത്തിക്കുന്നതുപോലെ പയോഗപ്പെടുത്തി.അതുകൊണ്ടാണ് മൈക്രോസോഫ്റ്റ്ബ്രൌസറിലും ബിങ്സേർച്ചിലും മൈക്രോസോഫ്റ്റ് 365 ഉല്‍പ്പന്നങ്ങ ള്‍ ഉപയോഗിക്കുന്നവർക്കു ഭാരതീയ ഭാഷകളിലുള്ള വിവർത്തനങ്ങള്‍ ഇൻർനെറ്റു ഉപയോഗിക്കുന്നവർക്കു വളരെ ലളിതമായി ലഭിക്കുന്നത്. കൃത്രിമബുദ്ധിയും ഡി.എൻ.എന്നുമാണ് ഭാരതീയ ഭാഷകളുടെ വിവർത്തനങ്ങള്‍ക്കു ട്രാൻസ്ലേറ്റർ ആപ്പുകളായ മൈക്രോസോഫ്റ്റ് ട്രാൻസ്ലേർ വിൻഡോസിലും ആൻഡ്രോയിഡിലും ഉപയോഗിക്കുന്നത്.

സ്വേയ് :

മള്‍ട്ടിമീഡിയ ഉള്ളടക്കമുള്ള പ്രാദേശിക ഭാഷകളിലെ അവതരണങ്ങള്‍ക്കു ഏറ്റവും യുക്തമായ ആപ്പാണ് സ്വേയ്. നവീന ആശയങ്ങളും കഥകളും റിപ്പോർട്ടുകളും പ്രസൻറേഷനുമൊക്കെ പ്രാദേശിക ഭാഷകളില്‍ അവതരിപ്പ്ക്കാൻ സാധിക്കും . ഈ ആപ്പിൻറെ സഹായത്തോടെ വേണ്ടപ്പെട്ട രംഗങ്ങളും വീഡിയോകളും ട്വീറ്റുകളും മറ്റു ഉള്ളടക്കങ്ങളും കണ്ടുപിടിക്കാനും ഡിസൈനിൻറെയോ പശ്ചത്തലത്തെയോക്കറിച്ചു വ്യാകുലപ്പെടാതെ ക്രിയാത്മകമായി തയ്യാറാക്കാൻ സാധിക്കും .

ഒണ്‍നോട്ട്:

ഒണ്‍നോട്ട് എന്നുള്ളത് ഒരു ഡിജിറ്റല്‍ നോട്ടുബുക്കാണ്.അതില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കുറിക്കാം ,ലക്ചറുകള്‍ മീറ്റിങ്ങുകളുടെ നോട്ടുകള്‍,അവധിക്കാല പരിപാടിക ള്‍ ആസൂത്രണം ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിങ്ങനെ ഓർത്തുവയ്ക്കേണ്ട എന്തു കാര്യങ്ങളും കുറിച്ചു വയ്ക്കാം. ഉപഭോക്താവിനു പ്രാദേശിക ഭാഷയില്‍ ടൈപ്പു ചെയ്യുകയോ ചെയ്യാം.ണറ്റുവരുമായി പങ്കു വയ്ക്കാം.ഒണ്‍നോട്ടു സൌജന്യമായി പ.സി കളിലും മാക്കിലും വിൻഡോകളിലും ഐഫോണിലും ഐപാഡിലും ആപ്പിള്‍ വാച്ചിലും ആൻഡ്രോയിഡ് സാമഗ്രികളിലും ലഭ്യമാണ്.

ഇൻഡിക് ഇമെയില്‍ വിലാസങ്ങ ള്‍:

മൈക്രോസോഫ്റ്റ് 15 ഭാരതീയഭാഷകളിലുള്ള ഇമെയില് വിലാസങ്ങള്‍ പിൻതാങ്ങുന്നുണ്ട് .അതിൻറെ ആപ്പുകളിലും സർവ്വീസുകളിലും ഔട്ടുലുക്ക് ആപ്പ് ഉള്‍പ്പെടെ ആൻഡ്രോയിഡിലും ഐ ഒ എസിലും ഭാവിയില്‍ പിൻതാങ്ങാനും സന്നദ്ധമാണ്. ഡൊമെയിൻ പേരുകളും മറ്റും ഭാരതീയ ഭാഷകളില്‍ വരുമ്പോ ള്‍ സ്വാഭാവികമായി ഇമെയില്‍ അഡ്രസ്സുകളും പ്രാദേശികളിലാകും.ഭാരതത്തില്‍ നടന്നതു പോലെ പ്രാദേശികവല്‍ക്കരമം കാരണം അടുത്ത ഒരു തിരമാലയുടെ ഒഴുക്കില്‍ സാങ്കേതിക വിദ്യയുടെ നൂതന സംരംഭങ്ങ ള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കു പ്രയോജപ്രദമാകുമ്പോള്‍ ഭാഷക ള്‍ തമ്മിലുള്ള വിഭാഗീയ ചിന്തകള്‍ അസ്തമിക്കുകയും ചെയ്യും.