മാനക ആപ്ലിക്കേഷൻ ലൈസൻസ് വ്യവസ്ഥകൾ
MICROSOFT STORE, WINDOWS സ്റ്റോർ, XBOX സ്റ്റോർ
ഒക്‌ടോബർ 2017-ന് പരിഷ്കരിച്ചത്

നിങ്ങൾക്കും ആപ്ലിക്കേഷൻ പബ്ലിഷർക്കും ഇടയിലുള്ള കരാറാണ് ഈ ലൈസൻസ് വ്യവസ്ഥകൾ. ദയവായി അവ വായിക്കുക. വേറിട്ടുള്ള വ്യവസ്ഥകൾക്കൊപ്പമല്ല ആപ്ലിക്കേഷൻ ലഭിക്കുന്നതെങ്കിൽ, ആ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും അപ്‌ഡേറ്റുകളും സപ്ലിമെന്റുകളും ഉൾപ്പെടെ, Microsoft Store, Windows സ്റ്റോർ അല്ലെങ്കിൽ Xbox സ്റ്റോർ (ഈ ലൈസൻസ് വ്യവസ്ഥകളിൽ ഇവയിലോരോന്നും “സ്റ്റോർ” എന്ന് വിശേഷിപ്പിക്കപ്പെടുന്നു) എന്നിവയിൽ നിന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് ഈ വ്യവസ്ഥകൾ ബാധകമാണ്, ആപ്ലിക്കേഷന് വേറിട്ടുള്ള വ്യവസ്ഥകൾ ഉണ്ടെങ്കിൽ ആ വ്യവസ്ഥകളാണ് പരിഗണിക്കേണ്ടത്.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ഉപയോഗിക്കുകയോ വഴി അല്ലെങ്കിൽ ഇവയിലേതെങ്കിലും ചെയ്യാൻ ശ്രമിക്കുക വഴി, നിങ്ങൾ ഈ വ്യവസ്ഥകൾ അംഗീകരിക്കുകയാണ്. നിങ്ങൾ ഈ വ്യവസ്ഥകൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനോ ഉപയോഗിക്കാനോ അവകാശമില്ല, നിങ്ങൾ അങ്ങനെ ചെയ്യുകയുമരുത്.

ആപ്ലിക്കേഷൻ പബ്ലിഷർ എന്നാൽ അർത്ഥമാക്കുന്നത്, സ്റ്റോറിൽ പ്രസ്താവിച്ചിട്ടുള്ള പ്രകാരം, നിങ്ങൾക്ക് ആപ്ലിക്കേഷൻ ലൈസൻസ് ചെയ്യുന്ന സ്ഥാപനമെന്നാണ്.

നിങ്ങൾ ഈ ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് താഴെപ്പറയുന്ന അവകാശങ്ങൾ ലഭിക്കും.
1. ഇൻസ്റ്റലേഷനും ഉപയോഗ അവകാശങ്ങളും കാലഹരണപ്പെടലും. ഞങ്ങളുടെ ഉപയോഗ നിയമങ്ങളിൽ വിവരിച്ചിരിക്കുന്ന പ്രകാരം Windows ഉപകരണങ്ങളിലോ Xbox കൺസോളുകളിലോ നിങ്ങൾക്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാം. ഏത് സമയത്തും ഞങ്ങളുടെ ഉപയോഗ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനുള്ള അവകാശം Microsoft-ൽ നിക്ഷിപ്‌തമാണ്.
2. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ.

എ. ഇന്റർനെറ്റ് അധിഷ്ഠിത അല്ലെങ്കിൽ വയർലെസ് സേവനങ്ങൾക്കുള്ള സമ്മതം. ഈ ആപ്ലിക്കേഷൻ ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് കണക്‌റ്റ് ചെയ്യുന്നു, ഇതിൽ ഒരു വയർലെസ് വഴിയുള്ളത് ഉൾപ്പെട്ടേക്കാം, ഇന്റർനെറ്റ് അധിഷ്ഠിത അല്ലെങ്കിൽ വയർലെസ് സേവനങ്ങൾക്ക് വേണ്ടി, മാനക ഉപകരണ വിവരങ്ങളുടെ (നിങ്ങളുടെ ഉപകരണം, സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയർ, പെരിഫെറലുകൾ എന്നിവയെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുമില്ല) ട്രാൻസ്‌മിഷനുള്ള സമ്മതമായി ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് പ്രവർത്തിക്കുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ആക്‌സസ് ചെയ്യുന്ന സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മറ്റ് വ്യവസ്ഥകൾ നൽകിയിട്ടുണ്ടെങ്കിൽ, ആ വ്യവസ്ഥകളും ബാധകമാകും.

ബി. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളുടെ ദുരുപയോഗം. ഇതിനെ അപായപ്പെടുത്തിയേക്കാവുന്നതോ മറ്റാരെങ്കിലും ഇത് ഉപയോഗിക്കുന്നതിനെ തടസ്സപ്പെടുത്തിയേക്കാവുന്നതോ വയർലെസ് നെറ്റ്‌വർക്കിനെ അപായപ്പെടുത്തിയേക്കാവുന്നതോ ആയ ഏതൊരു മാർഗ്ഗത്തിലും ഏതൊരു ഇന്റർനെറ്റ് അധിഷ്ഠിത സേവനവും നിങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഏതെങ്കിലും സേവനത്തിലേക്കോ ഡാറ്റയിലേക്കോ അക്കൗണ്ടിലേക്കോ നെറ്റ്‌വർക്കിലേക്കോ ഏതെങ്കിലും തരത്തിൽ അനധികൃതമായ ആക്‌സസ് നേടാൻ ശ്രമിക്കുന്നതിന് നിങ്ങൾ സേവനം ഉപയോഗിക്കാൻ പാടുള്ളതല്ല.

3. ലൈസൻസിന്റെ വ്യാപ്‌തി. ഈ ആപ്ലിക്കേഷൻ ലൈസൻസ് ചെയ്യപ്പെട്ടിരിക്കുകയാണ്, വിറ്റിരിക്കുകയല്ല. ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള ചില അവകാശങ്ങളാണ് ഈ കരാർ നിങ്ങൾക്ക് നൽകുന്നത്. Microsoft-മായുള്ള നിങ്ങളുടെ കരാറിന്റെ അനന്തരഫലമായി, നിങ്ങളുടെ ഉപകരണങ്ങളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള ശേഷി Microsoft പ്രവർത്തനരഹിതമാക്കുന്ന പക്ഷം, ബന്ധപ്പെട്ട ലൈസൻസ് അവകാശങ്ങളെല്ലാം അവസാനിപ്പിക്കപ്പെടും. എല്ലാ അവകാശങ്ങളും ആപ്ലിക്കേഷൻ പബ്ലിഷറിൽ നിക്ഷിപ്‌തമാണ്. ഈ പരിമിതി ഉണ്ടെന്നിരിക്കലും, ബാധകമായ നിയമം നിങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ നൽകാത്ത പക്ഷം, ഈ കരാറിൽ വ്യക്തമായി അനുവദിച്ചിട്ടുള്ള പരിധിയോളം മാത്രമാണ് നിങ്ങൾ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പാടുള്ളൂ. അങ്ങനെ ചെയ്യുക വഴി, ചില മാർഗ്ഗങ്ങളിൽ മാത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന, ആപ്ലിക്കേഷനിലെ എന്തെങ്കിലും സാങ്കേതിക പരിമിതികൾ നിങ്ങൾ പാലിക്കണം. നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല:

എ. ആപ്ലിക്കേഷനിലെ എന്തെങ്കിലും സാങ്കേതിക പരിമിതികൾ മറികടക്കാൻ ശ്രമിക്കുക.

ബി. ഈ പരിമിതി ഉണ്ടെന്നിരിക്കലും, ബാധകമായ നിയമം വ്യക്തമായി അനുവദിക്കാത്തിടത്തോളം, ആപ്ലിക്കേഷൻ റിവേഴ്സ് എഞ്ചിനീയറിംഗ് ചെയ്യുക, ഡീകംപൈൽ ചെയ്യുക അല്ലെങ്കിൽ ഡിസ്അസംബിൾ ചെയ്യുക, ബാധകമായ നിയമം വ്യക്തമായി അനുവദിച്ചിട്ടുള്ള പരിധിയോളം മാത്രം നിങ്ങൾക്ക് ഇവയൊക്കെ ചെയ്യുകയുമാകാം.

സി. ഈ പരിമിതി ഉണ്ടെന്നിരിക്കലും, ഈ കരാറിൽ വ്യക്തമാക്കിയതിനേക്കാൾ അല്ലെങ്കിൽ ബാധകമായ നിയമം അനുവദിക്കുന്നതിനേക്കാൾ കൂടുതലായി ആപ്ലിക്കേഷന്റെ പകർപ്പ് എടുക്കുക.

ഡി. ആപ്ലിക്കേഷൻ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ മറ്റുള്ളവർക്ക് പകർത്തുന്നതിന് മറ്റുതരത്തിൽ ലഭ്യമാക്കുക.

ഇ. ആപ്ലിക്കേഷൻ വാടകയ്ക്ക് നൽകുക, ലീസിന് നൽകുക അല്ലെങ്കിൽ വായ്‌പയായി നൽകുക.

എഫ്. ആപ്ലിക്കേഷനോ ഈ കരാറോ ഏതെങ്കിലും മൂന്നാം കക്ഷിക്ക് കൈമാറുക.
4. ഡോക്യുമെന്റേഷൻ. ആപ്ലിക്കേഷനൊപ്പം ഡോക്യുമെന്റേഷൻ നൽകിയിട്ടുണ്ടെങ്കിൽ, വ്യക്തിഗത റെഫറൻസ് ഉദ്ദേശ്യങ്ങൾക്കായി നിങ്ങൾക്ക് ഡോക്യുമെന്റേഷൻ പകർത്തുകയും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.
5. സാങ്കേതികവിദ്യയും കയറ്റുമതി നിയന്ത്രണങ്ങളും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അല്ലെങ്കിൽ അന്തർദ്ദേശീയ സാങ്കേതികവിദ്യ നിയന്ത്രണ അല്ലെങ്കിൽ കയറ്റുമതി നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും ആപ്ലിക്കേഷൻ വിധേയമായിരിക്കും. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ സാങ്കേതികവിദ്യയ്ക്ക് ബാധകമായ എല്ലാ ആഭ്യന്തര - അന്തർദ്ദേശീയ കയറ്റുമതി നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ പാലിക്കണം. ഈ നിയമങ്ങളിൽ ലക്ഷ്യസ്ഥാനങ്ങൾ അന്തിമ ഉപയോക്താക്കൾ അന്തിമ ഉപയോഗം എന്നിവയ്ക്ക് മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടുന്നു. Microsoft ബ്രാൻഡഡ് ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്ക് Microsoft എക്സ്പോർട്ടിംഗ് വെബ്‌സൈറ്റ് (http://go.microsoft.com/fwlink/?LinkId=242130) സന്ദർശിക്കുക.
6. പിന്തുണാ സേവനങ്ങൾ. എന്തെങ്കിലും പിന്തുണാ സേവനങ്ങൾ ലഭ്യമാണോ എന്നറിയാൻ ആപ്ലിക്കേഷൻ പബ്ലിഷറുമായി ബന്ധപ്പെടുക. ആപ്ലിക്കേഷന് പിന്തുണാ സേവനങ്ങൾ നൽകുന്നതിന് Microsoft-നും നിങ്ങളുടെ ഹാർഡ്‌വെയർ നിർമ്മാതാവിനും നിങ്ങളുടെ വയർലെസ് കാരിയർക്കും (ഇവയിലാരെങ്കിലും ആപ്ലിക്കേഷൻ പബ്ലിഷർ അല്ലാത്ത പക്ഷം) ഉത്തരവാദിത്തമില്ല.
7. മുഴുവൻ കരാർ. നിങ്ങൾക്കും ആപ്ലിക്കേഷന്റെ പബ്ലിഷർക്കും ഇടയിലുള്ള മുഴുവൻ കരാറാണ് ഈ കരാറും എന്തെങ്കിലും സ്വകാര്യതാ നയവും ആപ്ലിക്കേഷനൊപ്പമുള്ള എന്തെങ്കിലും അനുബന്ധ വ്യവസ്ഥകളും സപ്ലിമെന്റുകൾക്കും അപ്‌ഡേറ്റുകൾക്കുമായുള്ള വ്യവസ്ഥകളും.
8. ബാധകമായ നിയമം.

എ. യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും. യുണൈറ്റഡ് സ്റ്റേറ്റ്‌സിലോ കാനഡയിലോ വച്ചാണ് നിങ്ങൾ ആപ്ലിക്കേഷൻ കരസ്ഥമാക്കിയിട്ടുള്ളതെങ്കിൽ, ഈ വ്യവസ്ഥകളുടെ വ്യാഖാനത്തെയും അവയുടെ ലംഘനവുമായി ബന്ധപ്പെട്ട ക്ലെയിമുകളെയും മറ്റെല്ലാ ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷയും ന്യായമല്ലാത്ത മത്സരവും തെറ്റായ പ്രവൃത്തികളുമായി ബന്ധപ്പെട്ട ക്ലെയിമുകളും ഉൾപ്പെടെ) നിയന്ത്രിക്കുന്നത്, നിയമ തത്വങ്ങളുടെ പൊരുത്തക്കേടുകൾ എന്തുതന്നെ ആയാലും, നിങ്ങൾ താമസിക്കുന്ന (ബിസിനസ്സ് സ്ഥാപനത്തിന്റെ കാര്യത്തിൽ സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന) സ്റ്റേറ്റിലെ അല്ലെങ്കിൽ പ്രവിശ്യയിലെ നിയമങ്ങളാണ്.

ബി. യുണൈറ്റഡ് സ്റ്റേറ്റ്‌സിനും കാനഡയ്‌ക്കും പുറത്ത്. മറ്റേതെങ്കിലും രാജ്യത്ത് വച്ചാണ് നിങ്ങൾ ആപ്ലിക്കേഷൻ കരസ്ഥമാക്കിയിട്ടുള്ളതെങ്കിൽ, ആ രാജ്യത്തെ നിയമങ്ങൾ ബാധകമാകും.
9. നിയമ പ്രഭാവം. ചില നിയമപരമായ അവകാശങ്ങളെ ഈ കരാർ വിവരിക്കുന്നു. നിങ്ങളുടെ സ്റ്റേറ്റിന്റെയോ രാജ്യത്തിന്റെയോ നിയമങ്ങൾക്ക് കീഴിൽ നിങ്ങൾക്ക് മറ്റ് അവകാശങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ സ്റ്റേറ്റിന്റെയോ രാജ്യത്തിന്റെയോ നിയമങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ, സ്റ്റേറ്റിന്റെയോ രാജ്യത്തിന്റെയോ നിയമങ്ങൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളെ ഈ കരാർ മാറ്റുകയില്ല.
10. വാറന്റിയുടെ നിരാകരണം. “ഉള്ളതിൻ പടിയും” “എല്ലാ പിശകുകളോടെയും” “ലഭ്യമായത് പോലെയും” ആണ് ആപ്ലിക്കേഷന്റെ ലൈസൻസ് ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളുടെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. ആപ്ലിക്കേഷൻ പബ്ലിഷറും Microsoft-ഉം (Microsoft അല്ല ആപ്ലിക്കേഷൻ പബ്ലിഷർ എങ്കിൽ) ആപ്ലിക്കേഷന് വേണ്ടി നെറ്റ്‌വർക്ക് നൽകുന്ന വയർലെസ് കാരിയർമാരും, ഞങ്ങളുടെ ബന്ധപ്പെട്ട അഫിലിയേറ്റുകൾ, വെണ്ടർമാർ, ഏജന്റുമാർ, സപ്ലയർമാർ എന്നിവരിൽ ഓരോരുത്തരും (“പരിരക്ഷിക്കപ്പെടുന്ന കക്ഷികൾ”) ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യക്തമായ വാറന്റികളോ ഗ്യാരണ്ടികളോ അവസ്ഥകളോ നൽകുന്നില്ല. ആപ്ലിക്കേഷന്റെ ഗുണനിലവാരം, സുരക്ഷ, സൗകര്യദായകത്വം, പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ അപകടസാധ്യതയും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ആപ്ലിക്കേഷന് തകരാറുണ്ടെന്ന് കണ്ടെത്തുന്ന പക്ഷം, ആവശ്യമായ എല്ലാ സർവീസിംഗിനോ റിപ്പെയറിനോ വരുന്ന മുഴുവൻ ചെലവും നിങ്ങൾ വഹിക്കേണ്ടതാണ്. പ്രാദേശിക നിയമങ്ങൾക്ക് കീഴിൽ നിങ്ങൾക്ക് അനുബന്ധ ഉപഭോക്തൃ അവകാശങ്ങൾ ഉണ്ടായേക്കാം, അവയെ ഈ കരാർ മാറ്റുകയില്ല. നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ അനുവദിക്കുന്ന പരിധിയോളം, വ്യാപാരയോഗ്യതയും ഒരു നിർദ്ദിഷ്ട ഉദ്ദേശ്യത്തിനായുള്ള ഉപയോഗയോഗ്യതയും സുരക്ഷയും സൗകര്യദായകത്വവും ലംഘനമില്ലായ്മയും ഉൾപ്പെടെ, എന്തെങ്കിലും സൂചിത വാറന്റികളും അല്ലെങ്കിൽ അവസ്ഥകളും, പരിരക്ഷിക്കപ്പെടുന്ന കക്ഷികൾ ഒഴിവാക്കുന്നു.
11. പരിഹാരങ്ങളുമായി ബന്ധപ്പെട്ട പരിമിതിയും അവയുടെ ഒഴിവാക്കലും നാശനഷ്ടങ്ങളും. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തിരിച്ചുപിടിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടെങ്കിൽ, നിയമം മുഖേന നിരോധിക്കപ്പെട്ടിട്ടില്ലാത്ത പരിധിയോളം, നേരിട്ടുള്ള നാശനഷ്ടങ്ങൾക്കായി ആപ്ലിക്കേഷൻ പബ്ലിഷറിൽ നിന്ന്, ആപ്ലിക്കേഷനായി നിങ്ങൾ നൽകിയിട്ടുള്ള തുക വരെയോ USD$1.00 വരെയോ തിരിച്ചുപിടിക്കാവുന്നതാണ്, ഏത് തുകയാണോ വലുത്, അതായിരിക്കും പരിഗണിക്കപ്പെടുക. അനന്തരഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ, ലാഭ നഷ്ടം, പരോക്ഷമോ ആകസ്‌മികമോ ആയ നാശനഷ്ടങ്ങൾ എന്നിവ ഉൾപ്പെടെ, മറ്റെന്തെങ്കിലും നാശനഷ്ടങ്ങൾക്ക് ആപ്ലിക്കേഷൻ പബ്ലിഷറിൽ നിന്ന് നഷ്ടപരിഹാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിന് നിങ്ങൾക്കുള്ള ഏതൊരു അവകാശവും നിങ്ങൾ ത്യജിക്കുന്നില്ല. ഈ വ്യവസ്ഥകൾ ഒരു വാറന്റിയോ ഗ്യാരണ്ടിയോ അവസ്ഥയോ ചുമത്തുന്നില്ലെങ്കിലും, നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ ചുമത്തുന്ന പക്ഷം, നിങ്ങൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത സമയം മുതൽ 90 ദിവസത്തേക്ക് അവയുടെ ദൈർഘ്യം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഇനിപ്പറയുന്നവയ്ക്ക് ഈ പരിമിതി ബാധകമാണ്:
ആപ്ലിക്കേഷനോ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കപ്പെടുന്ന സേവനങ്ങളോ ആയി ബന്ധപ്പെട്ട എന്തിനും; ഒപ്പം
കരാർ, വാറന്റി, ഗ്യാരണ്ടി അല്ലെങ്കിൽ നിബന്ധന എന്നിവയുടെ ലംഘനത്തിനായുള്ള ക്ലെയിമുകൾ; കർശനമായ ബാധ്യത, അശ്രദ്ധ അല്ലെങ്കിൽ മറ്റുതരത്തിൽ കുറ്റകരമായ പ്രവൃത്തി; നിയമത്തിന്റെയോ നിയന്ത്രണങ്ങളുടെയോ ലംഘനം; അന്യായമായി സമ്പാദിക്കൽ; അല്ലെങ്കിൽ മറ്റെന്തെങ്കിലും തത്വത്തിന് കീഴിൽ; എല്ലാം ബാധകമായ നിയമം അനുവദിക്കുന്ന പരിധിയോളം.

ഇനിപ്പറയുന്ന സാഹചര്യങ്ങളിലും ഇത് ബാധകമാണ്:
ഈ പരിഹാരം, എന്തെങ്കിലും നഷ്ടങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകുന്നില്ല; അല്ലെങ്കിൽ
നാശനഷ്ടങ്ങളുടെ സാധ്യതയെ കുറിച്ച് ആപ്ലിക്കേഷൻ പബ്ലിഷർക്ക് അറിയാമായിരുന്നു അല്ലെങ്കിൽ പബ്ലിഷർ അറിയണമായിരുന്നു.