Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Microsoft Office Language Interface Pack 2010 – മലയാളം

Microsoft Office Language Interface Pack 2010 – മലയാളം ഭൂരിഭാഗം Microsoft Office 2010 പ്രോഗ്രാമുകള്‍ക്കായുള്ള മലയാളം ഉപയോക്തൃ ഇന്‍റര്‍‌ഫേസ് ലഭ്യമാക്കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    1

    പ്രസിദ്ധീകരിച്ച തീയതി:

    20/12/2019

    ഫയല്‍ നാമം:

    O14LipHelp.chm

    languageinterfacepack-x64-ml-in.exe

    languageinterfacepack-x86-ml-in.exe

    ഫയല്‍ വലുപ്പം:

    226.6 KB

    15.2 MB

    13.7 MB

    Microsoft Office Language Interface Pack 2010 – മലയാളം ഇനിപ്പറയുന്നവയ്ക്കായി ഒരു മലയാളം ഉപയോക്തൃ ഇന്‍റര്‍‌ഫേസ് ലഭ്യമാക്കുന്നു:
    • Microsoft Office Excel 2010

    • Microsoft Office OneNote 2010

    • Microsoft Office Outlook 2010

    • Microsoft Office PowerPoint 2010

    • Microsoft Office Word 2010
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7, Windows Vista

    • ആവശ്യമായ സോഫ്‌ട്‌വെയര്‍: Microsoft Office 2010 ന്‍റെ ഏത് സ്യൂട്ടും അല്ലെങ്കില്‍ സ്റ്റാന്‍ഡ്-എലോണ്‍ പതിപ്പും ഇനിപ്പറയുന്ന ഒന്നോ അതില്‍ക്കൂടുതലോ ആപ്ലിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്നു: Excel, OneNote, Outlook, PowerPoint അല്ലെങ്കില്‍ Word.
    • ഡിസ്ക് സ്‌പെയ്സ് ആവശ്യകതകള്‍: നിലവില്‍ സംസ്ഥാപിച്ചിരിക്കുന്ന Office 2010 പ്രോഗ്രാമുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ഹാര്‍ഡ്‌ ഡിസ്ക് സ്ഥലത്തിന് പുറമേ, ലഭ്യമായ ഹാര്‍ഡ്‌ ഡിസ്ക് സ്‌പെയ്സിന്റെ 20 മെഗാബൈറ്റ് (MB) ആവശ്യമാണ്.
    • സ്ക്രീന്‍ മിഴിവ്: ഉപയോക്താക്കള്‍ 1280 x 1024 അല്ലെങ്കില്‍ 1280 x 800 എന്ന കുറഞ്ഞ സ്ക്രീന്‍ മിഴിവ് സജ്ജമാക്കണമെന്ന് Microsoft ശുപാര്‍ശ ചെയ്യുന്നു.
  • ഈ ഡൌണ്‍ലോഡ് സംസ്ഥാപിക്കാന്‍:
    1. ഡൌണ്‍‌ലോഡ് ബട്ടണില്‍ (മുകളിലെ) ക്ലിക്കുചെയ്ത് LanguageInterfacePack.exe ഫയല്‍ നിങ്ങളുടെ ഹാര്‍‌ഡ് ഡിസ്കില്‍ സംരക്ഷിച്ചുകൊണ്ട് ഡൌണ്‍‌ലോഡുചെയ്യുക.
    2. സെറ്റപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിന് നിങ്ങളുടെ ഹാര്‍‌ഡ് ഡിസ്കിലെ LanguageInterfacePack.exe പ്രോഗ്രാം ഫയലില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
    3. സംസ്ഥാപനം പൂര്‍ത്തിയാക്കുന്നതിന് സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
    4. നിങ്ങളുടെ Microsoft Office 2010 Language Interface Pack-നുള്ള റീഡ്‌മീ ഫയല്‍ ഒരിക്കല്‍ സംസ്ഥാപിച്ചു കഴിഞ്ഞാല്‍ അത് C:\Program Files\Common Files\microsoft shared\OFFICE14\LCID\LIPread.htm ല്‍ കണ്ടെത്താവുന്നതാണ്
    5. Office 2007 നെ , Office 2007 Language Interface Pack ഉപയോഗിച്ച് അല്ലെങ്കില്‍ Office 2010 നെ Language Interface Pack ഉള്ള Office 2010 ന് മുമ്പുള്ള ഒരു പതിപ്പ് ഉപയോഗിച്ച് നവീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. Office 2010 Language Interface Pack ഉള്ള Office 2010 ലേക്ക് Office 2007 ന്‍റെ ബേസ് സംസ്ഥാപനം നവീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ചെയ്യണം:
      • Office 2007 Language Interface Pack വിസ്ഥാപിക്കുക
      • Office 2010 സെറ്റപ്പ് പ്രവര്‍ത്തിപ്പിക്കുകയും നവീകരണ ഐച്ഛികം തിരഞ്ഞെടുക്കുകയും ചെയ്യുക.
      • Office 2010 സെറ്റപ്പ് പൂര്‍ത്തിയാകുമ്പോള്‍, Office 2010 Language Interface Pack സംസ്ഥാപിച്ച് രൂപരേഖയിലാക്കുക


      • നിങ്ങളുടെ Office ഉല്‍പ്പന്നം സജീവമാക്കുന്നു:
      • "Microsoft Office Activation Wizard" സംഭാഷണത്തില്‍ മുഴുവന്‍ സംസ്ഥാപന കോഡ് വായിക്കുന്നതിന് നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങളുടെ Microsoft® Office Language Interface Pack 2010 ഉപയോഗിക്കുമ്പോള്‍ മുഴുവന്‍ സംസ്ഥാപന കോഡ് ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍, Microsoft Office ഉല്‍പ്പന്നം സജീവമാക്കുന്നതിന് ദയവായി വിസാര്‍ഡ് റദ്ദാക്കി നിങ്ങളുടെ ഇംഗ്ലീഷ് ഉല്‍പ്പന്നത്തിലേക്ക് സ്വിച്ചുചെയ്യുക.


    ഉപയോഗ നിര്‍ദ്ദേശങ്ങള്‍:

    നിങ്ങളുടെ ഉപയോക്തൃ ഇന്‍റര്‍‌ഫേസ് Microsoft Office Language Interface Pack 2010 – മലയാളം ഭാഷയിലേക്ക് സ്വിച്ചുചെയ്യാന്‍, ഈ ഘട്ടങ്ങള്‍ പിന്തുടരുക:

    1. Start\All Programs\Microsoft Office\Microsoft Office ഉപകരണങ്ങള്‍ മെനുവില്‍ നിന്ന് Microsoft Office 2010 ഭാഷ മുന്‍‌ഗണനകള്‍ സമാരംഭിക്കുക.
    2. പ്രദര്‍ശന, സഹായ ഭാഷകള്‍ എന്നതിന് ചുവടെ നോക്കിയെടുക്കുക, പ്രദര്‍ശന ഭാഷ എന്നതിന് ചുവടെ ആവശ്യമായ ഭാഷ തിരഞ്ഞെടുത്ത് സ്ഥിരസ്ഥിതിയായി സജ്ജമാക്കുക ബട്ടണില്‍ ക്ലിക്കുചെയ്യുക.
    3. ചിട്ടപ്പെടുത്തല്‍ ഭാഷകള്‍ തിരഞ്ഞെടുക്കുകഎന്നതിന് ചുവടെ ആവശ്യമായ ഭാഷ തിരഞ്ഞെടുത്ത് സ്ഥിരസ്ഥിതിയായി സജ്ജമാക്കുക ബട്ടണില്‍ ക്ലിക്കുചെയ്യുക. ശരി ബട്ടണ്‍ ക്ലിക്കുചെയ്യുക.
    4. ശരി ബട്ടണ്‍ ക്ലിക്കുചെയ്യുക.

    നിങ്ങളുടെ Office പ്രയോഗങ്ങള്‍ അടുത്ത പ്രാവശ്യം ആരംഭിക്കുമ്പോള്‍ തിരഞ്ഞെടുത്ത ഭാഷാ സജ്ജീകരണം പ്രാബല്യത്തില്‍ വരും.
    കുറിപ്പ്: സഹായം Microsoft Office Language Interface Pack 2010– മലയാളം ഭാഷയിലേക്ക് മാറ്റാന്‍ കഴിയില്ല. സഹായം നിങ്ങളുടെ അസല്‍ സംസ്ഥാപന ഭാഷയില്‍ തന്നെ നിലകൊള്ളും.
    എല്ലായ്പ്പോഴും സഹായ പ്രദര്‍ശനം ഡ്രോപ്‌ഡൌണ്‍‌ ലിസ്റ്റിലെ അടിസ്ഥാന ഭാഷയിലേക്ക് സജ്ജീകരിക്കുക.

    ഈ ഡൌണ്‍ലോഡ് നീക്കംചെയ്യാന്‍:
      Windows XP Home അല്ലെങ്കില്‍ Professional പതിപ്പില്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക:
    1. എല്ലാ പ്രോഗ്രാമുകളില്‍ നിന്നും പുറത്തുകടക്കുക.
    2. Windows നിയന്ത്രണ പാനലിലെ പ്രോഗ്രാമുകള്‍ ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക ബിംബത്തില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
    3. നിലവില്‍ ഇന്‍‌സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രോഗ്രാമുകളുടെ ബോക്സിലെ Microsoft Office Language Interface Pack 2010 ക്ലിക്കുചെയ്യുക, തുടര്‍ന്ന് നീക്കംചെയ്യുക ബട്ടണ്‍ ക്ലിക്കുചെയ്യുക.
    4. സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

      Windows Vista അല്ലെങ്കില്‍ Windows 7 ല്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക:
    1. എല്ലാ പ്രോഗ്രാമുകളില്‍ നിന്നും പുറത്തുകടക്കുക.
    2. Windows നിയന്ത്രണ പാനലിലെ പ്രോഗ്രാമുകളും സവിശേഷതകളും ബിംബത്തില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
    3. ഒരു പ്രോഗ്രാം ഐശ്ചികം വിസ്ഥാപിക്കുക അല്ലെങ്കില്‍ മാറ്റുക എന്നതില്‍, നിലവില്‍ സംസ്ഥാപിച്ച പ്രോഗ്രാം ബോക്സില്‍ Microsoft Office Language Interface Pack 2010– മലയാളം എന്നത് ക്ലിക്കുചെയ്യുക , തുടര്‍ന്ന് ഐശ്ചികം വിസ്ഥാപിക്കുക തിരഞ്ഞെടുക്കുക.
    4. സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.



    CHM ഫയല്‍ ഡൌണ്‍‌ലോഡുചെയ്‌തതിന് ശേഷവും അതിലെ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍, അതിനായി നിങ്ങളെ പ്രാപ്‌തമാക്കാന്‍ ഇനിപ്പറയുന്ന ഘട്ടങ്ങള്‍ നിങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയും:
    1. CHM ഫയല്‍ ഡൌണ്‍‌ലോഡുചെയ്‌തിരിക്കുന്ന ഫോള്‍ഡര്‍ തുറക്കുക.
    2. CHM-ല്‍ വലത് ക്ലിക്കുചെയ്‌ത് ദൃശ്യമാകുന്ന മെനുവില്‍ നിന്നും ഗുണവിശേഷതകള്‍ തിരഞ്ഞെടുക്കുക.
    3. പൊതു ടാബിലെ തടയല്‍ മാറ്റുക ബട്ടണ്‍ ക്ലിക്കുചെയ്‌തതിന് ശേഷം ശരി ബട്ടണ്‍ ക്ലിക്കുചെയ്യുക.
    4. CHM ഫയലില്‍ ഇരട്ടക്ലിക്കുചെയ്യുക, ഇപ്പോള്‍ അതിലെ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും.