MICROSOFT വിൽപ്പനനിബന്ധനകൾ
ഫെബ്രുവരി 2017-ൽ കാലികമാക്കിയത്

Microsoft-ന്‍റെ ഓൺലൈൻ, റീടെയിൽ സ്റ്റോറുകളിലേക്ക് സ്വാഗതം. ഉപകരണങ്ങളും ഗെയിം കൺസോളുകളും ഡിജിറ്റൽ ഉള്ളടക്കവും ആപ്ലിക്കേഷനുകളും ഗെയിമുകളും സേവനങ്ങളും മറ്റും ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ബ്രൗസ് ചെയ്യാനും കാണാനും നേടാനും വാങ്ങാനും റേറ്റുചെയ്യാനും അവലോകനം ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന ഞങ്ങളുടെ ഓൺലൈൻ, വ്യാപാര ഇടങ്ങളെയാണ് "സ്റ്റോർ" എന്നത് പരാമർശിക്കുന്നത്. ഈ വിൽപ്പന നിബന്ധനകളിൽ ("വിൽപ്പന നിബന്ധനകൾ") Microsoft സ്റ്റോർ, Office സ്റ്റോർ, Xbox സ്റ്റോർ, Windows സ്റ്റോർ എന്നിവയുടെയും ഈ വിൽപ്പന നിബന്ധനകൾ പരാമർശിക്കുന്ന മറ്റ് Microsoft സേവനങ്ങളുടെയും (ഒരുമിച്ച് "സ്റ്റോർ" എന്നറിയപ്പെടുന്നു) ഉപയോഗം ഉൾപ്പെടുന്നു. ഡൗൺലോഡ് ഏരിയകളും സോഫ്റ്റ്‌വെയറും ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറും സേവനങ്ങളും മറ്റ് വ്യാപാരവസ്തുക്കളും സംബന്ധിച്ച വിവരങ്ങളും (സ്റ്റോറിനൊപ്പം "സ്റ്റോർ" ഒരുമിച്ച് "സേവനങ്ങൾ" എന്നറിയപ്പെടുന്നു) ഉൾപ്പെടെ, വിവിധ ഉറവിടങ്ങളിലേക്ക് സ്റ്റോർ മുഖേന Microsoft ആക്സസ് നൽകുന്നു. സ്റ്റോറിൽ നൽകപ്പെടുന്ന മിക്ക ഉൽപ്പന്നങ്ങളും സേവനങ്ങളും ഉള്ളടക്കവും Microsoft അല്ലാത്ത സ്ഥാപനങ്ങൾ നൽകുന്ന മൂന്നാം കക്ഷി ഉൽപ്പന്നങ്ങളാണ്. സ്റ്റോർഉപയോഗിക്കുന്നതിലൂടെ, അല്ലെങ്കിൽസ്റ്റോറിൽനിന്ന്ഉൽപ്പന്നങ്ങളുംസേവനങ്ങളുംവാങ്ങുന്നതിലൂടെ, നിങ്ങൾവിൽപ്പനനിബന്ധനകളും Microsoft-ന്റെസ്വകാര്യതാപ്രസ്താവനയും (ചുവടെയുള്ള 'വ്യക്തിഗതവിവരത്തിന്റെസ്വകാര്യതയുംപരിരക്ഷയും' വിഭാഗംകാണുക) ഒപ്പംസ്റ്റോറിലോപരാമർശിക്കപ്പെട്ടവിൽപ്പനനിബന്ധനകളിലോഉള്ളബാധകമായനിബന്ധനകളുംവ്യവസ്ഥകളും, നയങ്ങൾഅല്ലെങ്കിൽനിരാകരണങ്ങൾഎന്നിവയുംനിങ്ങൾസമ്മതിച്ച്അംഗീകരിക്കുന്നു (ഒരുമിച്ച്"സ്റ്റോർനയങ്ങൾ"എന്നറിയപ്പെടുന്നു). സ്റ്റോർ നയങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. സ്റ്റോർ നയങ്ങൾ അംഗീകരിക്കാത്ത പക്ഷം, നിങ്ങൾ സ്റ്റോറോ സേവനങ്ങളോ ഉപയോഗിക്കരുത്.

നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ ഞങ്ങൾക്ക് ഒരു Microsoft റീടെയിൽ സ്റ്റോർ ഉണ്ടെങ്കിൽ, അതിന് വ്യത്യസ്തമായ അല്ലെങ്കിൽ അധിക നയങ്ങൾ ഉണ്ടാകാം. Microsoft ഏതുസമയത്തും അറിയിപ്പൊന്നുമില്ലാതെ ഏത് നയങ്ങളും കാലികമാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തേക്കാം.

നിങ്ങളുടെസ്റ്റോർഉപയോഗവുമായിബന്ധപ്പെട്ടനിബന്ധനകൾ

1. അംഗത്തിന്‍റെ അക്കൗണ്ട്. സ്റ്റോർ ഉപയോഗിക്കാനായി നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കണമെങ്കിൽ, ബാധകമായ രജിസ്ട്രേഷൻ ഫോമിന് ആവശ്യമായ നിലവിലുള്ളതും പൂർണ്ണവും കൃത്യവുമായ വിവരങ്ങൾ ഞങ്ങൾക്ക് നൽകിക്കൊണ്ട് നിങ്ങൾ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഒരു വ്യവസ്ഥയെന്ന നിലയിൽ, നിങ്ങൾക്ക് ഒരു സേവന ഉടമ്പടിയോ വെവ്വേറെ ഉപയോഗ നിബന്ധനകളോ അംഗീകരിക്കേണ്ടതായും വന്നേക്കാം. സ്റ്റോറും സ്റ്റോറിൽ നിന്നും നേടിയ ഉള്ളടക്കവും ആക്സസ് ചെയ്യാനുള്ള നിങ്ങളുടെ അക്കൗണ്ട് ഉപയോഗം, Microsoft അക്കൗണ്ടിനെ നിയന്ത്രിക്കുന്ന എല്ലാ നിബന്ധനകൾക്കും വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, Microsoft സേവന ഉടമ്പടി കാണുക. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും രഹസ്യവാക്കും രഹസ്യാത്മകമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, നിങ്ങളുടെ അക്കൗണ്ടിന് കീഴിൽ സംഭവിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങൾ ഉത്തരവാദിയായിരിക്കും.

2. നിയമവിരുദ്ധമോ വിലക്കപ്പെട്ടതോ ആയ ഉപയോഗം നിരോധിച്ചിരിക്കുന്നു. സ്റ്റോറും സേവനങ്ങളും ഉപയോഗിക്കുന്നതിനുള്ള ഒരു വ്യവസ്ഥയെന്ന നിലയിൽ, ഈ വിൽപ്പന നിബന്ധനകളോ സ്റ്റോർ നയങ്ങളോ സ്റ്റോർ ഉപയോഗത്തിന് ബാധകമായ മറ്റേതെങ്കിലും നിബന്ധനകളോ നിയമവിരുദ്ധമെന്ന് നിർണ്ണയിച്ചിട്ടുള്ളതോ നിരോധിച്ചിട്ടുള്ളതോ ആയ യാതൊരാവശ്യത്തിനും സ്റ്റോർ ഉപയോഗിക്കുകയില്ലെന്ന് നിങ്ങൾ ഞങ്ങൾക്ക് ഉറപ്പുനൽകുന്നു. Microsoft സെർവറിനെയോ ഏതെങ്കിലും Microsoft സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്ന നെറ്റ്‌വർക്കിനെയോ (നെറ്റ്‌വർക്കുകളെയോ) തകരാറിലാക്കാനോ അപ്രാപ്തമാക്കാനോ അവയ്‌ക്ക് അമിതജോലിഭാരം നൽകാനോ നശിപ്പിക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും കക്ഷിയുടെ സ്റ്റോർ ഉപയോഗത്തെയോ ആസ്വാദനത്തെയോ തടസ്സപ്പെടുത്താനോ ഇടയാക്കുന്ന വിധത്തിലൊന്നും തന്നെ നിങ്ങൾ സ്റ്റോർ ഉപയോഗിക്കരുത്. ഹാക്ക് ചെയ്‌തോ പാസ്‌വേഡ് മോഷ്‌ടിച്ചോ മറ്റേതെങ്കിലും മാർഗത്തിലോ, നിങ്ങൾ സ്റ്റോറിലേക്കോ ഏതെങ്കിലും Microsoft സെർവറുകളിൽ അല്ലെങ്കിൽ സ്റ്റോറിൽ ബന്ധിപ്പിച്ച മറ്റ് അക്കൗണ്ടുകളിലേക്കോ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്കോ നെറ്റ്‌വർക്കുകളിലേക്കോ അനധികൃത ആക്സസ് നേടാൻ ശ്രമിക്കരുത്. സ്റ്റോറിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലാത്ത ഒരു മാർഗത്തിലൂടെയും നിങ്ങൾ മെറ്റീരിയലുകളോ വിവരങ്ങളോ ഒന്നും നേടുകയോ നേടാൻ ശ്രമിക്കുകയോ ചെയ്യരുത്. സ്വന്തം താൽപ്പര്യപ്രകാരം ഒരു വ്യക്തിയ്‌ക്ക് അല്ലെങ്കിൽ Microsoft ഉൾപ്പെടെയുള്ള സ്ഥാപനത്തിന് നാശം വരുത്തുന്നത് ഉൾപ്പെടെ, മൂന്നാം കക്ഷികളുടെ അവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ നിങ്ങൾ സ്റ്റോർ ഉപയോഗിക്കരുത്. സ്റ്റോറിൽ നിന്നും നേടിയ ഉൽപ്പന്നങ്ങളോ വിവരങ്ങളോ സേവനങ്ങളോ നിങ്ങൾ വാണിജ്യപരമായി വിതരണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ലൈസൻസ് നൽകുകയോ വിൽക്കുകയോ ചെയ്യരുത്.

3. നിങ്ങൾ Microsoft-ന് നൽകുന്നതോ സ്റ്റോറിൽ പോസ്റ്റുചെയ്യുന്നതോ ആയ മെറ്റീരിയലുകൾ. നിങ്ങൾ Microsoft-ന് നൽകുന്നതോ (ഫീഡ്‌ബാക്കും റേറ്റിംഗുകളും അവലോകനങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടെ) മറ്റുള്ളവർ അവലോകനം ചെയ്യാനായി സ്റ്റോറിലേക്കോ ബന്ധപ്പെട്ട Microsoft സേവനങ്ങളിലേക്കോ പോസ്റ്റുചെയ്യുന്നതോ അപ്‌ലോഡുചെയ്യുന്നതോ നൽകുന്നതോ സമർപ്പിക്കുന്നതോ ആയ മെറ്റീരിയലുകളുടെ ഉടമസ്ഥാവകാശം Microsoft അവകാശപ്പെടുന്നില്ല (ഓരോന്നും "സമർപ്പിക്കൽ" എന്നും ഒരുമിച്ച് "സമർപ്പിക്കലുകൾ" എന്നും അറിയപ്പെടുന്നു). എന്നിരുന്നാലും, നിങ്ങളുടെ നാമം ഉൾപ്പെടെയുള്ള സമർപ്പിക്കൽ ഏത് മീഡിയയിലും ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും അതിനെ ഉപജീവിച്ച് ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും അതിൽ നിന്നും വ്യുൽപ്പന്നങ്ങൾ സൃഷ്‌ടിക്കാനും വിവർത്തനം ചെയ്യാനും ചിട്ടപ്പെടുത്താനും നിർവ്വഹിക്കാനും വിതരണം ചെയ്യാനും പ്രദർശിപ്പിക്കാനുമുള്ള റോയൽറ്റി രഹിതവും ശാശ്വതവും തിരിച്ചെടുക്കാനാകാത്തതും ആഗോളമായുള്ളതും സമ്പൂർണ്ണമല്ലാത്തതും സബ്‌ലൈസൻസ് ചെയ്യാവുന്നതുമായ അവകാശം നിങ്ങൾ Microsoft-ന് നൽകുന്നു. ഓൺലൈനിൽ നിയന്ത്രണങ്ങളില്ലാതെ പരക്കെ ലഭ്യമാകുന്ന സ്റ്റോർ ഏരിയകളിൽ നിങ്ങളുടെ സമർപ്പിക്കൽ പ്രസിദ്ധീകരിക്കുന്നുവെങ്കിൽ, സ്റ്റോറും ഒപ്പം/അല്ലെങ്കിൽ സ്റ്റോർ നൽകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഉള്ളടക്കവും പ്രമോട്ടുചെയ്യുന്ന ഡെമോൺസ്ട്രേഷനുകളിലോ മെറ്റീരിയലുകളിലോ നിങ്ങളുടെ സമർപ്പിക്കൽ ദൃശ്യമാക്കാനിടയുണ്ട്. നിങ്ങൾ നൽകുന്ന ഏതൊരു സമർപ്പിക്കലും സൃഷ്‌ടിക്കാനും ഈ അവകാശങ്ങൾ Microsoft-ന് നൽകാനും ആവശ്യമായ എല്ലാ അവകാശങ്ങളും നിങ്ങൾക്ക് ഉണ്ടെന്നും (ഉണ്ടായിരിക്കുമെന്നും) നിങ്ങൾ ഉറപ്പുനൽകി പ്രതിനിധാനം ചെയ്യുന്നു.

നിങ്ങളുടെ സമർപ്പിക്കൽ ഉപയോഗവുമായി ബന്ധപ്പെട്ട് നഷ്‌ടപരിഹാരമൊന്നും നൽകില്ല. ഏതെങ്കിലും സമർപ്പിക്കൽ പോസ്റ്റുചെയ്യുന്നതിലോ ഉപയോഗിക്കുന്നതിലോ Microsoft-ന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല, Microsoft അതിന്‍റെ പൂർണ്ണ വിവേചനാധികാരത്തിൻ കീഴിൽ ഏത് സമർപ്പിക്കലും ഏതുസമയത്തും നീക്കംചെയ്തേക്കാം. നിങ്ങളുടെ സമർപ്പിക്കലിനായോ മറ്റുള്ളവർ സ്റ്റോർ ഉപയോഗിച്ച് പോസ്റ്റുചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ നൽകുന്നതോ സമർപ്പിക്കുന്നതോ ആയ മെറ്റീരിയലിനായോ, Microsoft ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുകയോ ബാധ്യത വഹിക്കുകയോ ചെയ്യുന്നില്ല.

സ്റ്റോറിൽ നിങ്ങളൊരു ആപ്ലിക്കേഷൻ റേറ്റുചെയ്യുമ്പോഴോ അവലോകനം ചെയ്യുമ്പോഴോ, ആപ്ലിക്കേഷൻ പ്രസാധകനിൽ നിന്നുള്ള ഉള്ളടക്കമടങ്ങിയ ഇമെയിൽ നിങ്ങൾക്ക് Microsoft-ൽ നിന്ന് ലഭിച്ചേക്കാം.

4. മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ. സ്റ്റോർ വിട്ടുപോകാൻ നിങ്ങളെ അനുവദിക്കുന്ന മൂന്നാം കക്ഷി വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ സ്റ്റോറിൽ ഉൾപ്പെട്ടേക്കാം. ലിങ്കുചെയ്ത ഈ സൈറ്റുകൾ Microsoft-ന്‍റെ നിയന്ത്രണത്തിലുള്ളവയല്ല, ലിങ്കുചെയ്ത ഏതെങ്കിലും സൈറ്റിലെ ഉള്ളടക്കങ്ങൾക്കോ ലിങ്കുചെയ്ത ഒരു സൈറ്റിലടങ്ങിയ ഏതെങ്കിലും ലിങ്കിനോ Microsoft ഉത്തരവാദിയല്ല. Microsoft ഈ ലിങ്കുകൾ നിങ്ങൾക്ക് നൽകുന്നത് സൗകര്യത്തിന് വേണ്ടി മാത്രമാണ്, ഏതെങ്കിലും ലിങ്കുകൾ ഉൾപ്പെടുത്തുന്നത് ആ സൈറ്റിനെ Microsoft അംഗീകരിക്കുന്നതായി അർത്ഥമാക്കുന്നില്ല. നിങ്ങളുടെ മൂന്നാം കക്ഷി വെബ്‌സൈറ്റ് ഉപയോഗം, ആ മൂന്നാം കക്ഷിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാകാം.

നിങ്ങൾക്ക്ഉൽപ്പന്നങ്ങളുംസേവനങ്ങളുംവിൽക്കുന്നതുമായിബന്ധപ്പെട്ടനിബന്ധനകൾ

5. ഭൂമിശാസ്ത്രപരമായ ലഭ്യത. നിങ്ങളുടെ പ്രദേശത്തെയോ ഉപകരണത്തെയോ ആശ്രയിച്ച് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത വ്യത്യാസപ്പെട്ടേക്കാം. അതിനുപുറമെ, ഞങ്ങളുടെ ഷിപ്പിംഗ് നയങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത് പ്രകാരം, ഞങ്ങൾക്ക് എവിടെയെല്ലാം ഉൽപ്പന്നങ്ങൾ ഷിപ്പുചെയ്യാനാകുമെന്നതിൽ പരിമിതികളുമുണ്ടാകാം. നിങ്ങളുടെ വാങ്ങൽ പൂർത്തിയാക്കാൻ, വാങ്ങൽ നടത്തുന്ന സ്റ്റോറിന്‍റെ രാജ്യത്തോ പ്രദേശത്തോ നിങ്ങൾക്ക് സാധുതയുള്ള ഒരു ബില്ലിംഗ്, ഷിപ്പിംഗ് വിലാസം ഉണ്ടാകേണ്ടത് ആവശ്യമായി വന്നേക്കാം.

6. അന്തിമ ഉപയോക്താക്കൾക്ക് മാത്രം. സ്റ്റോറിൽ നിന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങാൻ നിങ്ങൾ ഒരു അന്തിമ ഉപയോക്താവായിരിക്കേണ്ടതുണ്ട്. പുനർവിൽപ്പന നടത്തുന്നവർക്ക് വാങ്ങുന്നതിന് അർഹതയില്ല.

7. എക്‌സ്‌പോർട്ട് പരിമിതികൾ. സ്റ്റോറിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും കസ്റ്റംസ്, എക്‌സ്‌പോർട്ട് നിയന്ത്രണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാകാം. ബാധകമായ എല്ലാ അന്തർദ്ദേശീയ, ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നത് നിങ്ങൾ അംഗീകരിക്കുന്നു.

8. ബില്ലിംഗ്. Microsoft-ന് ഒരു പണമടയ്‌ക്കൽ രീതി നൽകുന്നതിലൂടെ, നിങ്ങൾ: (i) നൽകിയ പണമടയ്‌ക്കൽ രീതി ഉപയോഗിക്കാൻ നിങ്ങൾക്ക് അംഗീകാരമുണ്ടെന്നും നിങ്ങൾ നൽകുന്ന പേയ്‌മെന്‍റ് വിവരമെല്ലാം ശരിയായതും കൃത്യമായതുമാണെന്നും നിങ്ങൾ സൂചിപ്പിക്കുന്നു; (ii) നിങ്ങളുടെ പണമടയ്‌ക്കൽ രീതി ഉപയോഗിച്ച് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ലഭ്യമായ ഉള്ളടക്കത്തിനോ എല്ലാം തന്നെ നിങ്ങളിൽ നിന്നും നിരക്കീടാക്കാൻ Microsoft-നെ അധികാരപ്പെടുത്തുന്നു; ഒപ്പം (iii) സ്റ്റോറിന്‍റെ സൈനപ്പ് ചെയ്യാനോ ഉപയോഗിക്കാനോ നോക്കിയെടുത്ത പണമടച്ചുള്ള എല്ലാ സവിശേഷതകൾക്കായും നിങ്ങളിൽ നിന്നും നിരക്കീടാക്കാനും Microsoft-നെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ ഇമെയിൽ വിലാസവും ക്രെഡിറ്റ് കാർഡ് നമ്പറുകളും കാലഹരണപ്പെടൽ തീയതികളും ഉൾപ്പെടെ, നിങ്ങളുടെ അക്കൗണ്ടും മറ്റ് വിവരങ്ങളും സമയബന്ധിതമായി കാലികമാക്കുന്നത് നിങ്ങൾ സമ്മതിക്കുന്നു, അതിലൂടെ ഞങ്ങൾക്ക് നിങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാനും നിങ്ങളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആവശ്യമായി വരുമ്പോൾ നിങ്ങളെ ബന്ധപ്പെടാനുമാകും. നിങ്ങൾക്ക് (a) മുൻകൂറായോ; (b) വാങ്ങുന്ന സമയത്തോ; (c) വാങ്ങിയ ഉടൻ തന്നെയോ; (d) സബ്‌സ്‌ക്രിപ്ഷനുകൾ ആവർത്തിക്കുന്ന അടിസ്ഥാനത്തിലോ ഞങ്ങൾ ബിൽ ചെയ്തേക്കാം. അതോടൊപ്പം, നിങ്ങൾ അംഗീകരിച്ചിരിക്കുന്ന പരമാവധി തുക ഞങ്ങൾ ഈടാക്കാനുമിടയുണ്ട്, പുനരാവർത്തിത സബ്‌സ്‌ക്രിപ്ഷനുകൾക്കായി ഈടാക്കുന്ന തുകയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഞങ്ങൾ മുൻകൂറായും സബ്‌സ്‌ക്രിപ്‌ഷൻ നിബന്ധനകൾക്കനുസൃതമായും നിങ്ങളെ അറിയിക്കും. മുമ്പ് പ്രോസസ് ചെയ്തിട്ടില്ലാത്ത നിങ്ങളുടെ ഒന്നിലധികം മുൻ ബില്ലിംഗ് കാലയളവിലെ തുകകൾക്കായും ഞങ്ങൾ ഒരേ സമയം ബിൽ ചെയ്തേക്കാം. ചുവടെയുള്ള 'സ്വപ്രേരിത പുതുക്കൽ' വിഭാഗം കാണുക.

നിങ്ങൾ ഏതെങ്കിലും ട്രയൽ കാലാവധി ഓഫറിൽ പങ്കെടുക്കുന്നുവെങ്കിൽ, പുതിയ നിരക്കുകൾ ഈടാക്കപ്പെടുന്നത് ഒഴിവാക്കാനായി, മറ്റൊരുവിധത്തിൽ ഞങ്ങൾ അറിയിപ്പ് നൽകാത്ത പക്ഷം, നിങ്ങൾ ട്രയൽ കാലാവധി അവസാനിക്കുമ്പോൾ സേവനം റദ്ദാക്കേണ്ടതുണ്ട്. ട്രയൽ കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾ സേവനം റദ്ദാക്കുന്നില്ലെങ്കിൽ, ഉൽപ്പന്നത്തിനോ സേവനത്തിനോ ആയി നിങ്ങളുടെ പണമടയ്‌ക്കൽ രീതിയിൽ നിന്നും നിരക്കീടാക്കാൻ നിങ്ങൾ ഞങ്ങളെ അധികാരപ്പെടുത്തുന്നതായി കണക്കാക്കും.

9. പുനരാവർത്തിത പേയ്‌മെന്‍റുകൾ. ഒരു സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ (ഉദാ. ആഴ്ചതോറും, മാസം തോറും, 3 മാസം കൂടുമ്പോൾ അല്ലെങ്കിൽ വർഷം തോറും (ബാധകമാകുന്നത് പോലെ)) നിങ്ങൾ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉള്ളടക്കമോ വാങ്ങുമ്പോൾ, നിങ്ങളോ Microsoft-ഓ അല്ലെങ്കിൽ അതിന്‍റെ നിബന്ധനകൾക്കനുസൃതമായോ സബ്‌സ്‌ക്രിപ്ഷൻ അവസാനിപ്പിക്കുന്നതുവരെ, നിങ്ങൾ പുനരാവർത്തിത പേയ്‌മെന്‍റ് അംഗീകരിക്കുന്നതായും നിങ്ങൾ തിരഞ്ഞെടുത്ത പുനരാവർത്തിത ഇടവേളകളിൽ നിങ്ങൾ തിരഞ്ഞെടുത്ത രീതി ഉപയോഗിച്ച് Microsoft-ന് പേയ്‌മെന്‍റുകൾ നടത്തുമെന്നതും നിങ്ങൾ സമ്മതിച്ച് അംഗീകരിക്കുന്നു. പുനരാവർത്തിത പേയ്‌മെന്‍റുകൾ അംഗീകൃതമാക്കുന്നതിലൂടെ, ഇലക്‌ട്രോണിക് ഡെബിറ്റുകളായോ ഫണ്ട് കൈമാറ്റങ്ങളായോ നിങ്ങളുടെ നിയുക്ത അക്കൗണ്ടിൽ നിന്നുള്ള ഇലക്‌ട്രോണിക് ഡ്രാഫ്റ്റുകളായോ (ഓട്ടോമേറ്റുചെയ്ത ക്ലിയറിംഗ് ഹൗസ് അല്ലെങ്കിൽ അതുപോലുള്ള പേയ്‌മെന്‍റ് സാഹചര്യങ്ങളിൽ) നിങ്ങളുടെ നിയുക്ത അക്കൗണ്ടിലേക്കുള്ള നിരക്കുകളായോ (ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ അതുപോലുള്ള പേയ്‌മെന്‍റ് സാഹചര്യങ്ങളിൽ) അത്തരം പേയ്‌മെന്‍റുകൾ പ്രോസസ് ചെയ്യാൻ നിങ്ങൾ Microsoft-നെ അധികാരപ്പെടുത്തുന്നു (ഒരുമിച്ച് "ഇലക്‌ട്രോണിക് പേയ്‌മെന്‍റുകൾ" എന്നറിയപ്പെടുന്നു). സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ സാധാരണയായി ബാധകമായ സബ്‌സ്‌ക്രിപ്‌ഷൻ കാലാവധിക്ക് മുമ്പായി ബില്ലുചെയ്യപ്പെടുന്നു അല്ലെങ്കിൽ ഈടാക്കുന്നു. ഏതെങ്കിലും പേയ്‌മെന്‍റ് പണമീടാക്കാതെ തിരികെ വരുകയോ, അല്ലെങ്കിൽ ഏതെങ്കിലും ക്രെഡിറ്റ് കാർഡോ അതുപോലുള്ള ഇടപാടോ നിരസിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യുമ്പോൾ, ഉചിതമായ നിയമം അനുവദിച്ചിരിക്കുന്നതുപോലെ, ബാധകമായ ഇനം മടക്കിവാങ്ങുന്നതിനോ നിരസിക്കൽ അല്ലെങ്കിൽ മറ്റ് നിരക്കുകൾ ശേഖരിക്കുന്നതിനോ ഉള്ള അവകാശം Microsoft-ലോ അതിന്‍റെ സേവന ദാതാക്കളിലോ നിക്ഷിപ്‌തമാണ്.

10. ഉൽപ്പന്ന ലഭ്യതയും എണ്ണവും ഓർഡർ പരിധികളും. ഉൽപ്പന്നത്തിന്‍റെ വിലകളും ലഭ്യതയും അറിയിപ്പ് നൽകാതെ ഏതുസമയത്തുമുള്ള മാറ്റത്തിന് വിധേയമാണ്. ഓരോ ഓർഡറിനും ഓരോ അക്കൗണ്ടിനും ഓരോ ക്രെഡിറ്റ് കാർഡിനും ഓരോ വ്യക്തിയ്‌ക്കും അല്ലെങ്കിൽ ഓരോ കുടുംബത്തിനും വാങ്ങാനാകുന്ന എണ്ണത്തിന് Microsoft പരിധി നിശ്ചയിക്കാനിടയുണ്ട്. നിങ്ങൾ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലഭ്യമല്ലെങ്കിൽ, അതിന് പകരമായി ഒരു ഉൽപ്പന്നം ഓഫർ ചെയ്യാൻ ഞങ്ങൾ നിങ്ങളെ ബന്ധപ്പെട്ടേക്കാം. പകരം ഓഫർ ചെയ്യുന്ന ഉൽപ്പന്നം വാങ്ങാൻ തീരുമാനിക്കുന്നില്ലെങ്കിൽ, ഞങ്ങൾ നിങ്ങളുടെ ഓർഡർ റദ്ദാക്കും.

ഓർഡർ ചെയ്ത സമയത്ത് വ്യക്തമാക്കിയ വ്യവസ്ഥകൾ നിങ്ങൾ പാലിക്കാത്തതോ നിങ്ങളുടെ പേയ്‌മെന്‍റ് പ്രോസസ് ചെയ്യാനാനാകാത്തതോ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാകാത്തതോ വിലനിർണ്ണയങ്ങളോ മറ്റെന്തെങ്കിലും പിഴവുകളോ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താത്ത കാരണങ്ങളാൽ, Microsoft ഏതുസമയത്തും ഏത് ഓർഡറും ഉപേക്ഷിക്കുകയോ നിരസിക്കുകയോ ചെയ്യാനും ഓർഡറിനായി നിങ്ങൾ അടച്ച പണം തിരികെ നൽകാനും ഇടയുണ്ട്. വിലനിർണ്ണയത്തിന്‍റെയോ മറ്റ് പിഴവുകളുടെയോ സാഹചര്യത്തിൽ, ഞങ്ങളുടെ വിവേചനാധികാരത്തിൻ കീഴിൽ, (a) നിങ്ങളുടെ ഓർഡറോ വാങ്ങലോ റദ്ദാക്കാനോ (b) നിർദ്ദേശങ്ങൾക്കായി നിങ്ങളെ ബന്ധപ്പെടാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. റദ്ദാക്കുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട ഉള്ളടക്കത്തിലേക്കുള്ള നിങ്ങളുടെ ആക്സസ് അപ്രാപ്തമാക്കും.

എക്കാരണത്തെക്കൊണ്ടും, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഉള്ളടക്കത്തിലേക്കുള്ള ആക്സസ് ഞങ്ങൾ അപ്രാപ്തമാക്കാനിടയുണ്ട്. സ്റ്റോറിനെയും ബാധിക്കപ്പെടാനിടയുള്ള കക്ഷികളെയും പരിരക്ഷിക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിലെ ഗെയിമുകളോ ആപ്ലിക്കേഷനുകളോ സേവനങ്ങളോ ഞങ്ങൾ നീക്കംചെയ്യാനോ അപ്രാപ്തമാക്കാനോ ഇടയുണ്ട്. ചില ഉള്ളടക്കങ്ങളും ആപ്ലിക്കേഷനുകളും സമയാസമയങ്ങളിൽ ലഭ്യമാകാതിരിക്കാനോ നിശ്ചിത കാലത്തേക്ക് മാത്രം ഓഫർ ചെയ്യാനോ ഇടയുണ്ട്. പ്രദേശം മാറുന്നത് ലഭ്യതയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട്, നിങ്ങളുടെ അക്കൗണ്ടോ ഉപകരണമോ മറ്റൊരു പ്രദേശത്തേക്ക് മാറ്റുകയാണെങ്കിൽ, നിങ്ങൾ വാങ്ങിയ ഉള്ളടക്കമോ ആപ്ലിക്കേഷനുകളോ വീണ്ടും ഡൗൺലോഡ് ചെയ്യാനോ നിശ്ചിത ഉള്ളടക്കം വീണ്ടും സ്ട്രീം ചെയ്യാനോ കഴിയണമെന്നില്ല; നിങ്ങളുടെ മുൻ പ്രദേശത്ത് പണമടച്ചുവാങ്ങിയ ഉള്ളടക്കമോ ആപ്ലിക്കേഷനോ വീണ്ടും വാങ്ങേണ്ടതായി വന്നേക്കാം. നിങ്ങൾ വാങ്ങുന്ന ഉള്ളടക്കമോ ആപ്ലിക്കേഷനോ എല്ലാം വീണ്ടും ഡൗൺലോഡ് ചെയ്യുന്നതുമായോ മാറ്റി പകരംനൽകുന്നതുമായോ ബന്ധപ്പെട്ട്, ബാധകമായ നിയമം അനുശാസിക്കുന്ന പരിധിക്ക് പുറത്ത് ഞങ്ങൾക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല.

11. അപ്‌ഡേറ്റുകൾ. ബാധകമാണെങ്കിൽ, നിങ്ങൾ സ്റ്റോറിൽ സൈനിൻ ചെയ്തിട്ടില്ലെങ്കിൽ പോലും, നിങ്ങളുടെ ആപ്ലിക്കേഷനുകൾക്ക് അപ്‌ഡേറ്റുകൾ ലഭ്യമാണോയെന്ന് Microsoft സ്വപ്രേരിതമായി പരിശോധിച്ച് ഡൗൺലോഡ് ചെയ്യും. സ്റ്റോർ ആപ്സിലേക്കുള്ള സ്വപ്രേരിത അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ ക്രമീകരണം മാറ്റാവുന്നതാണ്. എന്നിരുന്നാലും, പൂർണ്ണമായോ ഭാഗികമായോ ഓൺലൈനിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള നിർദ്ദിഷ്ട Office സ്റ്റോർ ആപ്സ് ഏത് സമയത്തും ആപ്പ് ഡെവലപ്പർ കാലികമാക്കാനിടയുണ്ട്, കാലികമാക്കാൻ നിങ്ങളുടെ അനുമതി ആവശ്യമാകണമെന്നില്ല.

12. സോഫ്‌റ്റ്‌വെയർ ലൈസൻസുകളും ഉപയോഗ അവകാശങ്ങളും. സ്റ്റോറിലൂടെ നിങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന സോഫ്റ്റ്‌വെയറും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും ലൈസൻസ് ചെയ്തവയാണ്, അവ വിൽക്കാനുള്ളതല്ല. സ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡുചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിൽ വ്യത്യസ്ത ലൈസൻസ് നിബന്ധനകൾ നൽകിയിട്ടില്ലെങ്കിൽ, അവ [https://go.microsoft.com/fwlink/p/?linkid=838610&clcid=0x044c] എന്നതിൽ ലഭ്യമായ സ്റ്റാൻഡേർഡ് ആപ്ലിക്കേഷൻ ലൈസൻസ് നിബന്ധനകൾക്ക് ("SALT") വിധേയമാണ്. (Office സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളെ SALT നിയന്ത്രിക്കുന്നില്ല, അവയ്‌ക്ക് വെവ്വേറെ ലൈസൻസ് നിബന്ധനകളുണ്ട്.) സ്റ്റോറിലൂടെ കരസ്ഥമാക്കിയ ആപ്‌സും ഗെയിമുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കവും https://go.microsoft.com/fwlink/p/?LinkId=723143 എന്നതിലുള്ള ഉപയോഗ നിയമങ്ങൾക്ക് വിധേയമാണ്. മുകളിൽ പരാമർശിച്ചിരിക്കുന്ന ഈ വിൽപ്പന നിബന്ധനകളും പകർപ്പവകാശ നിയമവും ഉപയോഗ നിയമങ്ങളും ഈ ഡിജിറ്റൽ വസ്തുക്കളുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്നതായി നിങ്ങൾ മനസിലാക്കി അംഗീകരിക്കുന്നു. Microsoft വ്യപാര സ്റ്റോറിൽ നിന്നും വാങ്ങുന്ന സോഫ്റ്റ്‌വെയർ ലൈസൻസുകൾ സോഫ്റ്റ്‌വെയറിനൊപ്പം ലഭ്യമാകുന്ന ലൈസൻസ് ഉടമ്പടിക്ക് വിധേയമാണ്, നിങ്ങൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലൈസൻസ് ഉടമ്പടി അംഗീകരിക്കേണ്ടതായി വരും. പ്രസക്തമായ ലൈസൻസ് നിബന്ധനകളും ഉപയോഗ നിയമങ്ങളും ബാധകമായ നിയമവും അനുസരിക്കാതെ സോഫ്റ്റ്‌വെയറോ വ്യാപാരവസ്തുക്കളോ ഏതെങ്കിലും വിധത്തിൽ പുനരുൽപ്പാദനം നടത്തുന്നതോ പുനർവിതരണം ചെയ്യുന്നതോ വ്യക്തമായി നിരോധിച്ചിരിക്കുന്നു, ഇത് ഗുരുതരമായ സിവിൽ, ക്രിമിനൽ ശിക്ഷകൾക്കിടയാക്കാം. ലംഘിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കാനിടയുണ്ട്.

ബോക്സ് ചെയ്ത സോഫ്റ്റ്‌വെയറിനായി ബാധകമായ ലൈസൻസ് ഉടമ്പടിയുടെ ഒരു പകർപ്പ് നിങ്ങൾക്ക് സൗജന്യമായി വേണമെന്നുണ്ടെങ്കിൽ, ഏതൊരു സോഫ്റ്റ്‌വെയർ പാക്കേജിംഗും തുറക്കുന്നതിന് മുമ്പ് MICROSOFT വ്യാപാര സ്റ്റോറുമായി (ചുവടെയുള്ള 'അറിയിപ്പുകളും ആശയവിനിമയങ്ങളും' വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്നത് പോലെ) ബന്ധപ്പെടുക.

മറ്റ് നിബന്ധനകളും വ്യവസ്ഥകളും. സോഫ്റ്റ്‌വെയറിനും ഡൗൺലോഡ് ചെയ്യാനാകുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും പുറമെ, സ്റ്റോറിൽ നിങ്ങൾക്ക് വാങ്ങാനോ ട്രയലിനോ ലഭ്യമായ മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും വെവ്വേറെ എൻഡ് യൂസർ ലൈസൻസ് ഉടമ്പടികൾക്കോ ഉപയോഗ നിബന്ധനകൾക്കോ സേവന നിബന്ധനകൾക്കോ മറ്റ് നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമോ വിധേയമാകാനിടയുണ്ട്. നിങ്ങൾ ആ ഉൽപ്പന്നങ്ങൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ, വാങ്ങുന്നതിനോ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള ഒരു വ്യവസ്ഥയെന്ന നിലയിൽ നിങ്ങൾക്ക് ആ നിബന്ധനകൾ കൂടി അംഗീകരിക്കേണ്ടതായി വരാം.

സ്റ്റോറിന്‍റെയോ സേവനങ്ങളുടെയോ അതിലെ സോഫ്റ്റ്‌വെയറിന്‍റെയോ വ്യാപാരവസ്തുക്കളുടെയോ ഭാഗമെന്ന നിലയിൽ, ഉപയോഗത്തിനായോ കൂടാതെ/അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യാനോ, വിൽക്കുന്ന ഉൽപ്പന്നത്തിന്‍റെയോ സേവനങ്ങളുടെയോ ഭാഗമല്ലാത്ത ഉപകരണങ്ങളും യൂട്ടിലിറ്റികളും MICROSOFT നിങ്ങളുടെ സൗകര്യത്തിനായി ലഭ്യമാക്കാനിടയുണ്ട്. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, അത്തരം ഉൽപ്പന്നങ്ങളിൽ നിന്നോ യൂട്ടിലിറ്റികളിൽ നിന്നോ ലഭിക്കുന്ന ഫലങ്ങളുടെയോ ഔട്ട്പുട്ടിന്‍റെയോ കൃത്യതയുമായി ബന്ധപ്പെട്ട് MICROSOFT പ്രാതിനിധ്യമോ വാറന്‍റികളോ ഉറപ്പുകളോ ഒന്നും നൽകുന്നില്ല.

സ്റ്റോർ മുഖേനയോ, സോഫ്റ്റ്‌വെയറിലോ വ്യാപാരവസ്തുക്കളിലോ ലഭ്യമാക്കിയിരിക്കുന്ന ഉപകരണങ്ങളും യൂട്ടിലിറ്റികളും ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ മാനിക്കുക.

13. സോഫ്‌റ്റ്‌വെയറിനുള്ള കോഡുകളും ഉള്ളടക്ക ഡൗൺലോഡുകളും. നിങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട് Microsoft അക്കൗണ്ടിൽ ഒരു ഡൗൺലോഡ് ലിങ്ക് ലഭ്യമാക്കിയാണ് നിശ്ചിത സോഫ്റ്റ്‌വെയറും ഉള്ളടക്കവും നിങ്ങൾക്ക് നൽകുന്നത്. ചുവടെയുള്ള ഖണ്ഡികയ്‌ക്ക് വിധേയമായി, ഞങ്ങൾ സാധാരണയായി ഈ വാങ്ങലുകൾക്കുള്ള ഡൗൺലോഡ് ലിങ്കും അനുബന്ധ ഡിജിറ്റൽ കീയും അത് വാങ്ങിയ തീയതി മുതൽ 3 വർഷത്തേക്ക് നിങ്ങളുടെ Microsoft അക്കൗണ്ടിൽ സംഭരിക്കും, എന്നാൽ ഏതെങ്കിലും പ്രത്യേക കാലയളവിലേക്ക് അവ സംഭരിക്കുമെന്ന വാഗ്‌ദാനമൊന്നും നൽകുന്നില്ല. ഒരു ഡൗൺലോഡ് ലിങ്ക് നൽകി ഡെലിവർ ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷൻ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത നിബന്ധനകളും സംഭരണ അവകാശങ്ങളും ബാധകമാകാനിടയുണ്ട്, അവ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ സമയത്ത് അവലോകനം ചെയ്ത് അംഗീകരിക്കാനാകും.

ഞങ്ങളുടെ ഡിജിറ്റൽ കീ സംഭരണ പ്രോഗ്രാം ഏതുസമയത്തും ഞങ്ങൾ റദ്ദാക്കാനോ പരിഷ്ക്കരിക്കാനോ ഇടയുണ്ടെന്നത് നിങ്ങൾ അംഗീകരിക്കുന്നു. അതോടൊപ്പം, ഞങ്ങൾ ഏതുസമയത്തും എക്കാരണത്തെക്കൊണ്ടും (ഉദാഹരണത്തിന്, ഉൽപ്പന്നത്തിന്‍റെ പിന്തുണാ കാലാവധി അവസാനിക്കുമ്പോൾ), ഒന്നോ അതിലധികമോ ഉൽപ്പന്നങ്ങൾക്കുള്ള കീകളുടെ സംഭരണത്തെ പിന്തുണയ്‌ക്കുന്നത് നിർത്താനിടയുണ്ടെന്നതും നിങ്ങൾ അംഗീകരിക്കുന്നു, അതിനുശേഷം നിങ്ങൾക്ക് ഡൗൺലോഡ് ലിങ്കിലേക്കോ ഡിജിറ്റൽ കീയിലേക്കോ ആക്സസ് ഉണ്ടാകില്ല. നിങ്ങളുടെ അക്കൗണ്ടിലെ ഡൗൺലോഡ് ലിങ്കിലേക്കോ ഡിജിറ്റൽ കീയിലേക്കോ (കീകളിലേക്കോ) ആക്സസ് ഉണ്ടാകില്ലെന്നത് പോലുള്ള സാഹചര്യത്തിൽ, ഞങ്ങളുടെ പ്രോഗ്രാം റദ്ദാക്കുമ്പോഴോ പരിഷ്ക്കരിക്കുമ്പോഴോ, അനുബന്ധ Microsoft അക്കൗണ്ടിനുള്ള സമ്പർക്ക വിവരം ഉപയോഗിച്ച് നിങ്ങൾക്ക് കുറഞ്ഞത് 90 ദിവസം മുമ്പെങ്കിലും അറിയിപ്പ് നൽകും.

14. വിലനിർണ്ണയം. നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ ഞങ്ങൾക്ക് ഒരു Microsoft വ്യാപാര സ്റ്റോർ ഉണ്ടെങ്കിൽ, അവിടെ നിന്നും ഓഫർ ചെയ്യുന്ന വിലകളും ഉൽപ്പന്നം തിരഞ്ഞെടുക്കലും പ്രമോഷനുകളും ഓൺലൈൻ സ്റ്റോറിൽ നൽകുന്നതിൽ നിന്നും വ്യത്യസ്തമാകാം. ബാധകമായ നിയമം അനുവദിച്ചിരിക്കുന്ന പരിധി വരെ, ഓൺലൈനിൽ ഓഫർ ചെയ്യുന്ന ഒരു വിലയോ ഉൽപ്പന്നമോ പ്രമോഷനോ Microsoft വ്യാപാര സ്റ്റോറിലും അതുപോലെ തിരിച്ചും ലഭ്യമാവുകയോ അംഗീകരിക്കുകയോ ചെയ്യുമെന്ന ഉറപ്പ് Microsoft നൽകുന്നില്ല.

സ്റ്റോറിൽ വില തുല്യമാക്കൽ ഉറപ്പ് നൽകുന്നില്ല. ഒരേ ഇനങ്ങൾക്ക് മറ്റ് വ്യാപാരികൾ നൽകുമെന്ന് പരസ്യപ്പെടുത്തിയ വില ഞങ്ങൾ തുല്യതപ്പെടുത്തില്ല.

ചില ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന തീയതിക്ക് മുമ്പായി അവ മുൻകൂർ ഓർഡർ ചെയ്യാനുള്ള ഒരു അവസരം ഞങ്ങൾ ഓഫർ ചെയ്തേക്കാം. മുൻകൂർ ഓർഡർ നയങ്ങൾ സംബന്ധിച്ച് കൂടുതലറിയാൻ, ഞങ്ങളുടെ 'മുൻകൂർ ഓർഡറുകൾ' പേ https://go.microsoft.com/fwlink/p/?linkid=834935&clcid=0x044c ജ്കാണുക.

മറ്റൊരുവിധത്തിൽ പ്രസ്താവിച്ചിട്ടില്ലാത്ത പക്ഷം, സ്റ്റോറിൽ ദൃശ്യമാക്കിയിരിക്കുന്ന വിലകളിൽ നിങ്ങളുടെ വാങ്ങലിന് ബാധകമാകാനിടയുള്ള നികുതികളോ നിരക്കുകളോ ("നികുതികൾ") ഉൾപ്പെടുന്നില്ല. സ്റ്റോറിൽ കാണിച്ചിരിക്കുന്ന വിലകളിൽ ഡെലിവറി ചെലവുകളും ഉൾപ്പെടുന്നില്ല. നികുതികളും ഡെലിവറി ചെലവുകളും (ബാധകമാകുന്നത് പ്രകാരം) നിങ്ങൾ വാങ്ങുന്ന തുകയിൽ ചേർക്കപ്പെടുകയും അത് ചെക്കൗട്ട് പേജിൽ കാണിക്കുകയും ചെയ്യും. അത്തരം നികുതികളും ചെലവുകളും വഹിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്.

നിങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ച്, ചില ഇടപാടുകൾക്ക് വിദേശ നാണയം അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് പ്രോസസ്സ് ചെയ്യുന്നത് ആവശ്യമാകാം. നിങ്ങൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ആ സേവനങ്ങൾക്കായി നിങ്ങളുടെ ബാങ്ക് അധിക നിരക്കുകൾ ഈടാക്കിയേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ബാങ്കിൽ ബന്ധപ്പെടുക.

15. സ്വപ്രേരിത പുതുക്കൽ തിരഞ്ഞെടുക്കൽ. നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ പ്രവിശ്യയിലോ/ഭൂപ്രദേശത്തോ സംസ്ഥാനത്തോ സ്വപ്രേരിത പുതുക്കലുകൾ അനുവദിച്ചിട്ടുണ്ടെങ്കിൽ, ഒരു നിശ്ചിത സേവന കാലയളവിന്‍റെ അവസാനം സ്വപ്രേരിതമായി പുതുക്കാനുള്ള ഉൽപ്പന്നങ്ങളോ സേവങ്ങളോ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിഞ്ഞേക്കാം. നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ സ്വപ്രേരിതമായി പുതുക്കുന്നതിന് തിരഞ്ഞെടുക്കുന്നുവെങ്കിൽ, താഴെ വിവരിച്ചിട്ടുള്ളത് പോലെ ഉൽപ്പന്നമോ സേവനമോ റദ്ദാക്കുന്നത് നിങ്ങൾ തിരഞ്ഞെടുക്കാത്ത പക്ഷം, നിലവിലെ സേവന കാലയളവിന്‍റെ അവസാനം നിങ്ങളുടെ സേവനങ്ങൾ സ്വപ്രേരിതമായി പുതുക്കാനും തുടർന്ന് പുതുക്കൽ കാലയളവിലേക്കായി നിലവിലെ നിരക്ക് ഈടാക്കാനും ഇടയുണ്ട്. ഫയലിലുള്ളതോ പിന്നീട് നൽകുന്നതോ ആയ പുതുക്കൽ തീയതിയിൽ നിങ്ങൾ തിരഞ്ഞെടുത്ത പേയ്‌മെന്‍റ് രീതി ഉപയോഗിച്ച് ഞങ്ങൾ ബിൽ ചെയ്യും. നിങ്ങൾക്ക് പുതുക്കൽ തീയതിയ്ക്ക് മുമ്പ് ഉൽപ്പന്നങ്ങളോ സേവനങ്ങളോ റദ്ദാക്കാവുന്നതാണ്. പുതുക്കലിനായി ബില്ലുചെയ്യപ്പെടുന്നത് ഒഴിവാക്കാൻ, നിങ്ങൾ തീയതിക്ക് മുമ്പുതന്നെ റദ്ദാക്കേണ്ടതുണ്ട്.

16. മടക്കിനൽകൽ നയം. ബാധകമാകുന്നത് പ്രകാരം, വാങ്ങിയ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത തീയതിമുതൽ 14 ദിവസം വരെ ഞങ്ങൾ അർഹതയുള്ള ഉൽപ്പന്നങ്ങൾക്കായി മടക്കിനൽകലുകളും മാറ്റിവാങ്ങലുകളും സ്വീകരിക്കും. നിങ്ങൾക്ക് കൈമാറിയിരുന്ന സമയത്ത് ഉണ്ടായിരുന്ന എല്ലാ ഭാഗങ്ങളും ഘടകങ്ങളും നിർദ്ദേശ മാനുവലുകളും ഡോക്യുമെന്‍റേഷനും ഉൾപ്പെടെ നിങ്ങൾക്ക് ലഭിച്ച അതേ അവസ്ഥയിലും ഒറിജിനൽ പാക്കിംഗിലും അർഹമായ ഉൽപ്പന്നം മടക്കിനൽകിയാൽ മതി. ബാധകമാകാനിടയുള്ള നിയമപരമായ അവകാശങ്ങളെയൊന്നും ഈ മടക്കിനൽകൽ നയം ബാധിക്കില്ല.

പാക്കുചെയ്ത സോഫ്റ്റ്‌വെയറും ഗെയിമുകളും അവയുടെ സീൽ വികലമാക്കാത്ത വിധത്തിൽ അതേപടി മടക്കിനൽകുകയും അതിൽ എല്ലാ മീഡിയയും ഉൽപ്പന്ന കീകളും ഉൾപ്പെടുകയും വേണം. പരിമിതപ്പെടുത്തിയ ഒരു ഒഴിവാക്കലെന്ന നിലയിൽ, ലൈസൻസ് ഉടമ്പടി നിങ്ങൾ അംഗീകരിക്കാത്തപക്ഷം നിങ്ങൾ പകർപ്പുകളൊന്നും എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ മാത്രം, നിങ്ങൾക്ക് തുറന്ന സോഫ്റ്റ്‌വെയർ -ഗെയിം പാക്കേജുകൾ മടക്കിനൽകൽ കാലാവധിക്കുള്ളിൽ മടക്കിനൽകാൻ കഴിഞ്ഞേക്കാം.

ചില ഇനങ്ങൾ മടക്കിനൽകലിന് അർഹതയുള്ളവയല്ല; മറ്റുവിധത്തിൽ നിയമം അനുശാസിക്കുന്നില്ലെങ്കിലോ ഒരു നിശ്ചിത ഉൽപ്പന്ന ഓഫർ ഇല്ലെങ്കിലോ, ഇത്തരം ഉൽപ്പന്നങ്ങളുടെ എല്ലാ വാങ്ങലുകളും അന്തിമവും റീഫണ്ട് ചെയ്യാൻ കഴിയാത്തവയുമായിരിക്കും:

  • ഡിജിറ്റൽ ആപ്സ്, ഗെയിമുകൾ, ഇൻ-ആപ്പ് ഉള്ളടക്കവും സബ്‌സ്ക്രിപ്‌ഷനുകളും, സംഗീതം, സിനിമകൾ, TV ഷോകൾ എന്നിവയും ബന്ധപ്പെട്ട ഉള്ളടക്കവും;
  • ഗിഫ്റ്റ് കാർഡുകളും സേവന/സബ്‌സ്‌ക്രിപ്‌ഷൻ കാർഡുകളും (ഉദാ. Skype, Xbox Live, Groove Music Pass);
  • വ്യക്തിഗതമാക്കിയതോ ഇച്ഛാനുസൃതമാക്കിയതോ ആയ ഉൽപ്പന്നങ്ങളും;
  • സ്റ്റോർ പ്രമോഷണൽ ഓഫർ ചെയ്യലിന്‍റെ ഭാഗമല്ലാത്ത പ്രത്യേക ഓർഡർ ഉൽപ്പന്നങ്ങളും;
  • റാൻഡം ആക്സസ് മെമ്മറി ("RAM") ഉൽപ്പന്നങ്ങളും;
  • നിർവ്വഹിച്ചതോ ഉപയോഗിച്ചതോ ആയ സേവനങ്ങളും; ഒപ്പം
  • വിറ്റുതീർക്കൽ ഇനങ്ങളും അല്ലെങ്കിൽ "അന്തിമ വിൽപ്പന" അല്ലെങ്കിൽ "മടക്കിനൽകാനാകാത്തത്" എന്ന് അടയാളപ്പെടുത്തിയവയോ ആയ ഇനങ്ങളും.

നിങ്ങൾ അർഹമായ ഒരു മടക്കിനൽകൽ നടത്തുമ്പോൾ, യഥാർത്ഥ ഷിപ്പിംഗ്, കൈകാര്യംചെയ്യൽ നിരക്കുകൾ (എന്തെങ്കിലുമുണ്ടെങ്കിൽ) ഈടാക്കിക്കൊണ്ട് മുഴുവൻ തുകയും ഞങ്ങൾ ക്രെഡിറ്റുചെയ്യും, നിങ്ങൾക്ക് സാധാരണയായി ഏകദേശം 3-5 പ്രവർത്തിദിവസങ്ങൾക്കകം റീഫണ്ട് ലഭിക്കും. ഓർഡർ ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിൽ അതേ പണമടയ്‌ക്കൽ രീതി ഉപയോഗിച്ചാണ് എല്ലാ റീഫണ്ടുകളും നടത്തുന്നത് (നിങ്ങൾ റീഫണ്ട് തുകയിൽ ഒരു സ്റ്റോർ ക്രെഡിറ്റ് തിരഞ്ഞെടുക്കാത്ത പക്ഷം).

അർഹമായ ഉൽപ്പന്നങ്ങൾ മടങ്ങിനൽകുന്നത് സംബന്ധിച്ച പൂർണ്ണ വിശദാംശങ്ങൾക്ക്, ഞങ്ങളുടെ മടക്കിനൽകലുകളും റീഫണ്ടുകളും പേജ് https://go.microsoft.com/fwlink/p/?linkid=723276&clcid=0x044c കാണുക.

നിങ്ങൾ തായ്‌വാനിലാണ് താമസിക്കുന്നതെങ്കിൽ, തായ്‌വാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റും പ്രസക്തമായ നിയമങ്ങളും അനുസരിച്ച്, പരോക്ഷ രൂപത്തിലുള്ള ഒപ്പം/അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ വഴി നൽകുന്ന ഡിജിറ്റൽ ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ വാങ്ങലുകളും അത്തരം ഉള്ളടക്കം അല്ലെങ്കിൽ സേവനം ഓൺലൈനിൽ നൽകപ്പെട്ടതാണെങ്കിൽ അന്തിമവും നോൺ-റീഫണ്ടബിളുമാണ്. ഏതെങ്കിലും കൂളിംഗ് ഓഫ് കാലയളവ് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് വിശേഷ അവകാശമില്ല.

17. നിങ്ങൾക്കുള്ളപേയ്‌മെന്‍റുകൾ. നിങ്ങൾക്ക് ഒരു പേയ്‌മെന്‍റ് നൽകാൻ ഞങ്ങൾ ബാധ്യതപ്പെട്ടിരിക്കുന്നുവെങ്കിൽ, ആ പേയ്‌മെന്‍റ് നിങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ഞങ്ങൾക്ക് സമയബന്ധിതമായും കൃത്യമായും നൽകുന്നത് നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഈ പേയ്‌മെന്‍റ് നൽകുന്നതിന്‍റെ ഫലമായി ഈടാക്കാനിടയുള്ള എല്ലാ നികുതികൾക്കും നിരക്കുകൾക്കും നിങ്ങൾ ഉത്തരവാദിയായിരിക്കും. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, ഏതെങ്കിലും പേയ്‌മെന്‍റിനുള്ള നിങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും നിങ്ങൾ പാലിക്കേണ്ടതുമാണ്. നിങ്ങൾക്ക് ഒരു പേയ്‌മെന്‍റ് ലഭിച്ചത് പിഴവിനാലാണെങ്കിൽ, ഞങ്ങൾ പേയ്‌മെന്‍റ് തിരികെയീടാക്കാം അല്ലെങ്കിൽ നിങ്ങളോട് തിരികെ നൽകാൻ ആവശ്യപ്പെടാം. ഇത് ചെയ്യാനുള്ള ഞങ്ങളുടെ ഉദ്യമങ്ങളോട് സഹകരിക്കുമെന്ന് നിങ്ങൾ അംഗീകരിക്കുന്നു. മുമ്പ് നൽകിയിട്ടുള്ള അധിക പേയ്‌മെന്‍റ് ക്രമീകരിക്കുന്നതിനായി ഞങ്ങൾ അറിയിപ്പൊന്നും നൽകാതെ ഒരു പേയ്‌മെന്‍റിൽ നിന്ന് കുറയ്‌ക്കുകയും ചെയ്തേക്കാം.

18. ഗിഫ്റ്റ് കാർഡുകൾ. ഒരു Microsoft വ്യാപാര സ്റ്റോറിൽ നിന്നും വാങ്ങുന്ന ഗിഫ്റ്റ് കാർഡുകളെ https://www.microsoftstore.com/store/msusa/html/pbPage.Help_Retail_Stores#GiftCards എന്നതിലുള്ള വ്യാപാര ഗിഫ്റ്റ് കാർഡ് ഉടമ്പടി നിയന്ത്രിക്കുന്നു.

Skype ഗിഫ്റ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ Skype-ന്‍റെ സഹായ പേജിൽ (https://support.skype.com/en/faq/FA12197/what-is-a-skype-gift-card-and-where-can-i-buy-one) ലഭ്യമാണ്.

മറ്റ് Microsoft ഗിഫ്റ്റ് കാർഡുകൾ വീണ്ടെടുക്കലിനെയും ഉപയോഗത്തെയും Microsoft ഗിഫ്റ്റ് കാർഡ് നിബന്ധനകളും വ്യവസ്ഥകളും (https://commerce.microsoft.com/PaymentHub/Help/Show/toc_link_no_62) നിയന്ത്രിക്കുന്നു.

19. ഉപയോക്തൃ സേവനം. ഉപയോക്തൃ സേവന ഐച്ഛികങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വിൽപ്പനയും പിന്തുണയും പേജ് https://go.microsoft.com/fwlink/p/?linkid=824761&clcid=0x044c സന്ദർശിക്കുക.

പൊതുനിബന്ധനകൾ

20. നിബന്ധനകൾ മാറ്റൽ. Microsoft ഏതുസമയത്തും നിങ്ങൾക്ക് അറിയിപ്പൊന്നും നൽകാതെ വിൽപ്പന നിബന്ധനകളിൽ മാറ്റം വരുത്താനിടയുണ്ട്. നിങ്ങൾ ഓർഡർ ചെയ്യുന്ന സമയത്ത് പ്രാബല്യത്തിലുള്ള വിൽപ്പന നിബന്ധനകൾ നിങ്ങളുടെ വാങ്ങലിനെ നിയന്ത്രിക്കുകയും നമുക്കിടയിലുള്ള വാങ്ങൽ ഉടമ്പടിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അടുത്ത വാങ്ങലിന് മുമ്പായി, Microsoft നിങ്ങൾക്ക് അറിയിപ്പൊന്നും നൽകാതെ വിൽപ്പന നിബന്ധനകളിൽ മാറ്റം വരുത്താനിടയുണ്ട്. സ്റ്റോർ സന്ദർശിക്കുന്ന ഓരോ സമയത്തും സേവന നിബന്ധനകൾ അവലോകനം ചെയ്യുക. നിങ്ങൾ ഒരു വാങ്ങൽ നടത്തുമ്പോൾ, ഭാവിയിലെ റഫറൻസിനായി വിൽപ്പന നിബന്ധനകളുടെ ഒരു പകർപ്പ് സംരക്ഷിക്കുകയോ അച്ചടിച്ച് വയ്‌ക്കുകയോ ചെയ്യാൻ ഞങ്ങൾ ശുപാർശചെയ്യുന്നു.

21. പ്രായ പരിധികൾ. വാങ്ങലുകൾ ഉൾപ്പെടെയുള്ള, സ്റ്റോർ ഉപയോഗത്തിൽ പ്രായ പരിധികൾ ബാധകമാക്കാനിടയുണ്ട്.

22. വ്യക്തിഗത വിവരത്തിന്‍റെ സ്വകാര്യതയും പരിരക്ഷയും. നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് സുപ്രധാനമാണ്. സ്റ്റോർ പ്രവർത്തിപ്പിക്കാനും സേവനങ്ങൾ നൽകാനും നിങ്ങളിൽ നിന്നും ശേഖരിക്കുന്ന നിശ്ചിത വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളിൽ നിന്നും നിങ്ങളുടെ ഉപകരണങ്ങളിൽ നിന്നും എന്തൊക്കെ തരം ഡാറ്റ ശേഖരിക്കുമെന്നും ("ഡാറ്റ") നിങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുമെന്നും വിവരിക്കുന്ന Microsoft സ്വകാര്യതാ പ്രസ്താവന ("സ്വകാര്യതാ പ്രസ്താവന") വായിക്കുക. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ആശയവിനിമയങ്ങൾ; സ്റ്റോർ വഴി Microsoft-ന് നിങ്ങൾ സമർപ്പിക്കുന്ന പോസ്റ്റിംഗുകൾ അല്ലെങ്കിൽ ഫീഡ്‌ബാക്ക്; നിങ്ങളുടെ ഉപകരണങ്ങളിൽ അല്ലെങ്കിൽ സ്റ്റോർ വഴി അപ്‌ലോഡ് ചെയ്യുകയോ സംഭരിക്കുകയോ പങ്കിടുകയോ ചെയ്യുന്ന ഫയലുകൾ, ഫോട്ടോകൾ, ഡോക്യുമെന്‍റുകൾ, ഓഡിയോ, ഡിജിറ്റൽ വർക്കുകൾ, വീഡിയോകൾ തുടങ്ങിയവ ("നിങ്ങളുടെ ഉള്ളടക്കം") Microsoft എങ്ങനെ ഉപയോഗിക്കുമെന്നതും സ്വകാര്യതാ പ്രസ്താവന വിവരിക്കുന്നു. സ്റ്റോർ ഉപയോഗിക്കുന്നതിലൂടെ, സ്വകാര്യതാ പ്രസ്താവനയിൽ വിവരിച്ചിട്ടുള്ളത് പോലെ നിങ്ങളുടെ ഉള്ളടക്കവും ഡാറ്റയും Microsoft ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും വെളിപ്പെടുത്തുന്നതും നിങ്ങൾ വ്യക്തമായി സമ്മതിക്കുന്നു.

23. ഉൽപ്പന്ന പ്രദർശനവും വർണ്ണങ്ങളും. ഉൽപ്പന്നത്തിന്‍റെ വർണ്ണങ്ങളും ഇമേജുകളും കൃത്യമായി പ്രദർശിപ്പിക്കാൻ Microsoft ശ്രമിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ഉപകരണ സ്ക്രീനിലോ മോണിറ്ററിലോ കാണുന്ന വർണ്ണവും ഉൽപ്പന്നത്തിന്‍റെ വർണ്ണവും വളരെ കൃത്യമാണെന്ന കാര്യം ഉറപ്പുനൽകാനാകില്ല.

24. സ്റ്റോർ അവതരണത്തിലെ തെറ്റുകൾ. ഞങ്ങൾ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കാനും സ്റ്റോർ പതിവായി കാലികമാക്കാനും കണ്ടെത്തുന്ന തെറ്റുകൾ തിരുത്താനും കഠിനമായി ശ്രമിക്കുന്നു. എന്നിരുന്നാലും, സ്റ്റോറിലെ ഏതെങ്കിലും ഉള്ളടക്കം തെറ്റാകാനോ പ്രസ്താവിത സമയം കഴിഞ്ഞുള്ളതാകാനോ ഇടയുണ്ട്. ഉൽപ്പന്ന വിലകളും പ്രത്യേകതകളും ഓഫറുകളും ലഭ്യതയും ഉൾപ്പെടെ, സ്റ്റോറിൽ ഏതുസമയത്തും മാറ്റങ്ങൾ വരുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.

25. ഉപയോഗം അല്ലെങ്കിൽ ആക്സസ്സ് അവസാനിപ്പിക്കൽ. നിങ്ങൾ ഈ വിൽപ്പന നിബന്ധനകളോ സ്റ്റോർ നയങ്ങളോ ലംഘിക്കുന്നതോ സ്റ്റോറിന്‍റെ പ്രവർത്തനം Microsoft നിർത്തുന്നതോ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെയുള്ള, എക്കാരണത്തെക്കൊണ്ടും ഏതുസമയത്തും Microsoft നിങ്ങളുടെ അക്കൗണ്ടോ സ്റ്റോർ ഉപയോഗമോ അവസാനിപ്പിച്ചേക്കാം. സ്റ്റോർ ഉപയോഗിക്കുന്നതിലൂടെ, അത്തരം അവസാനിപ്പിക്കലിന് മുമ്പ് നിങ്ങൾ നടത്തുന്ന ഓർഡറുകൾക്കോ നിങ്ങൾക്കിടയാകുന്ന നിരക്കുകൾക്കോ (ഈ നിബന്ധനകൾ അനുസരിച്ച്) ഉത്തരവാദിയായിരിക്കുമെന്ന് നിങ്ങൾ അംഗീകരിക്കുന്നു. Microsoft നിങ്ങൾക്ക് മുന്നറിയിപ്പൊന്നും നൽകാതെ, ഏതുസമയത്തും എക്കാരണത്തെക്കൊണ്ടും സ്റ്റോർ മാറ്റുകയോ പ്രവർത്തനം നിർത്തുകയോ മറ്റുവിധത്തിൽ തൽക്കാലം പ്രവർത്തനരഹിതമാക്കുകയോ ചെയ്തേക്കാം.

26. കേടുപാടുകൾ തീർക്കുന്നതുമായി ബന്ധപ്പെട്ട വാറന്‍റികളും പരിമിതികളും. നിങ്ങളുടെ പ്രാദേശിക നിയമം അനുവദിച്ചിട്ടുള്ള പരിധി വരെ, MICROSOFT-ഓ അതിന്‍റെ സപ്ലയർമാരോ വിതരണക്കാരോ പുനർവിൽപ്പനക്കാരോ ഉള്ളടക്കദാതാക്കളോ ആരും തന്നെ വ്യാപാരക്ഷമത, തൃപ്തികരമായ നിലവാരം, ഒരു പ്രത്യേകാവശ്യത്തിനുള്ള ക്ഷമത, ജോലിവൈദഗ്‌ദ്ധ്യം പ്രകടമാക്കുന്ന പ്രവർത്തി, പേര് അല്ലെങ്കിൽ ലംഘിക്കാതിരിക്കൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി വ്യക്തമായതോ സൂചിതമായതോ ആയ വാറന്‍റികളോ ഉറപ്പുകളോ വ്യവസ്ഥകളോ നൽകുന്നില്ല. സ്റ്റോറിൽ വിൽക്കുന്നതോ ലഭ്യമായതോ ആയ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ വാറന്‍റികൾ നൽകപ്പെടുന്നത്, ഏതെങ്കിലും ലൈസൻസ് ഉടമ്പടികൾക്ക് കീഴിലോ അനുബന്ധമായി ലഭ്യമാകുന്ന നിർമ്മാതാവിന്‍റെ വാറന്‍റികളിലോ മാത്രമായിരിക്കും. അനുബന്ധ ലൈസൻസ് ഉടമ്പടിയ്‌ക്ക് കീഴിൽ നൽകിയിരിക്കുന്നതോ നിർമ്മാതാവിന്‍റെ വാറന്‍റിയിലുള്ളതോ നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾക്ക് വിധേയമായതോ ഒഴികെയുള്ള:

  • നിങ്ങളുടെ വാങ്ങലുകളും ഉപയോഗവും നിങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കും;
  • ഉൽപ്പന്നങ്ങളും സേവനങ്ങളും ഞങ്ങൾ നൽകുന്നത് "ഉള്ളതിൻ പടി", "എല്ലാ തകരാറുകളും സഹിതം", "ലഭ്യമായത് പോലെ" ആണ്;
  • അവയുടെ നിലവാരവുമായും പ്രകടനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്; ഒപ്പം
  • ആവശ്യമായ എല്ലാ സർവീസിംഗിന്‍റെയും നന്നാക്കലുകളുടെയും മൊത്തം ചെലവും നിങ്ങൾ വഹിക്കേണ്ടതുമാണ്.

സ്റ്റോറിൽ നിന്നോ സേവനങ്ങളിൽ നിന്നോ ലഭ്യമായ വിവരത്തിന്‍റെ കൃത്യതയും ഔചിത്യവും MICROSOFT ഉറപ്പുനൽകുന്നില്ല. കമ്പ്യൂട്ടർ, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകരാർ രഹിതമല്ലെന്നും ഇടയ്‌ക്കിടെ പ്രവർത്തനരഹിതമാകാമെന്നും നിങ്ങൾ സമ്മതിക്കുന്നു. സ്റ്റോറിലേക്കോ സേവനങ്ങളിലേക്കോ ഉള്ള ആക്സസ് തടസ്സമില്ലാത്തതോ സമയബന്ധിതമോ സുരക്ഷിതമോ പിഴവില്ലാത്തതോ ആണെന്നോ ഉള്ളടക്ക നഷ്ടം സംഭവിക്കുന്നില്ലെന്നോ ഉള്ള ഉറപ്പ് ഞങ്ങൾ നൽകുന്നില്ല.

വിൽപ്പനനിബന്ധനകളിലുള്ളത്പരിഗണിക്കാതെ, സ്റ്റോറുമായോസേവനങ്ങളുമായോഞങ്ങൾനൽകുന്നഏതെങ്കിലുംഉൽപ്പന്നവുമായോസേവനവുമായോബന്ധപ്പെട്ട്ഉണ്ടാകുന്നതകാരാറുകൾവീണ്ടെടുക്കാൻനിങ്ങൾക്ക്അവസരംലഭിക്കുന്നുവെങ്കിൽ, ബാധകമായനിയമംഅനുവദിക്കുന്നപരിധിവരെ, Microsoft-നിന്നോഅതിന്റെസപ്ലയർമാരിൽനിന്നോപുനർവിൽപ്പനക്കാരിൽനിന്നോവിതരണക്കാരിൽനിന്നോഉള്ളടക്കദാതാക്കളിൽനിന്നോനേരിട്ട്നിങ്ങളുടെനാശനഷ്ടങ്ങൾവീണ്ടെടുക്കാനുള്ളപരമാവധിഎക്സ്ക്ലൂസീവ്നഷ്ടപരിഹാരം (1) ഏതെങ്കിലുംസേവനത്തിനുംസബ്സ്ക്രിപ്ഷനുമുള്ളഒരുമാസത്തെവിലയോനിരക്കോഅല്ലെങ്കിൽഅതിന്സമാനമായനിരക്കോ (ഹാർഡ്വെയറോസോഫ്റ്റ്വെയറോപിന്തുണയോവിപുലീകൃതവാറന്റികളോവാങ്ങിയവിലകൾഉൾപ്പെടുന്നില്ല), അല്ലെങ്കിൽ (2) സേവനമോസബ്‌‌സ്ക്രിപ്ഷനോസമാനനിരക്കോഇല്ലെങ്കിൽ 100.00 യു.എസ്. ഡോളറോആയിരിക്കും.

പ്രാദേശിക നിയമത്തിന് കീഴിൽ നിങ്ങൾക്ക് നിശ്ചിത അവകാശങ്ങൾ ഉണ്ടായിരിക്കാം. അവ ബാധകമാവുകയാണെങ്കിൽ, ഈ കരാറിലുള്ള ഒന്നും തന്നെ ആ അവകാശങ്ങളെ ബാധിക്കാൻ ഉദ്ദേശിച്ച് സൃഷ്‌ടിച്ചവയല്ല.

ന്യൂസിലാന്റിൽതാമസിക്കുന്നഉപയോക്താക്കൾക്ക്, ന്യൂസിലാന്റ്കൺസ്യൂമർഗ്യാരണ്ടീസ്ആക്റ്റിന്കീഴിൽനിങ്ങൾക്ക്ബൗദ്ധികസ്വത്തവകാശങ്ങൾഉണ്ടായിരിക്കാനിടയുണ്ട്, വിൽപ്പനനിബന്ധനകളിലുള്ളവയൊന്നുംഅവകാശങ്ങളെബാധിക്കാൻഉദ്ദേശിച്ച്സൃഷ്ടിച്ചവയല്ല.

27. ബാധ്യതാ പരിമിതി. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, അനന്തരഫലമായോ സവിശേഷമായോ പരോക്ഷമായോ സാന്ദർഭികമായോ ഉള്ള മറ്റേതെങ്കിലും കേടുപാടുകളോ നഷ്‌ടങ്ങളോ ശിക്ഷാർഹമായ കേടുപാടുകളോ വരുമാന നഷ്‌ടങ്ങളോ വീണ്ടെടുക്കാനാകില്ലെന്നത് നിങ്ങൾ അംഗീകരിക്കുന്നു. നാശനഷ്‌ടങ്ങൾക്കുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് അറിവുണ്ടെങ്കിലോ അറിഞ്ഞിരിക്കേണ്ട സാഹചര്യത്തിലോ നിങ്ങൾക്ക് നാശനഷ്‌ടങ്ങൾ ഉണ്ടാവുകയാണെങ്കിൽ പോലും, വിഭാഗം 26, 27 എന്നിവയിലെ പരിമിതികളും ഒഴിവാക്കലുകളും ബാധകമാകും. ചില സംസ്ഥാനങ്ങളോ പ്രവിശ്യകളോ/ഭൂപ്രദേശങ്ങളോ സാന്ദർഭികമായതോ അനന്തരഫലമായുള്ളതോ ആയ നാശനഷ്‌ടങ്ങൾക്ക് ഒഴിവാക്കലോ പരിമിതിയോ അനുവദിക്കുന്നില്ല, അതുവഴി മുകളിലെ പരിമിതിയോ ഒഴിവാക്കലോ നിങ്ങൾക്ക് ബാധകമാകണമെന്നില്ല.

ബാധകമായ നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ, ഏത് നിയമപ്രമാണത്തിന് കീഴിലും, ഉള്ളടക്ക നഷ്‌ടം, സ്റ്റോറിന്‍റെയോ സേവനങ്ങളുടെയോ ഉപയോഗത്തിലോ അല്ലെങ്കിൽ സ്റ്റോറിൽ നിന്നും നിങ്ങൾ കരസ്ഥമാക്കിയ ഏതെങ്കിലും ഉൽപ്പന്നത്തിലോ സേവനത്തിലോ ഏതെങ്കിലും വൈറസോ ക്ഷുദ്രവെയറോ ബാധിക്കുന്നത്; ഒപ്പം, സംപ്രേക്ഷണങ്ങളോ ഇടപാടുകളോ ആരംഭിക്കുന്നതിലോ പൂർത്തിയാക്കുന്നതിലോ വരുന്ന കാലതാമസങ്ങൾ അല്ലെങ്കിൽ പരാജയങ്ങൾ എന്നിവയുൾപ്പെടെയുള്ള, സ്റ്റോറുമായോ സേവനങ്ങളുമായോ അല്ലെങ്കിൽ ഓഫർ ചെയ്യുന്ന ഏതെങ്കിലും ഉൽപ്പന്നവുമായോ സേവനവുമായോ ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങൾക്കും ഈ പരിമിതികളും ഒഴിവാക്കലുകളും ബാധകമാകുന്നു.

28. നിബന്ധനകൾവ്യാഖ്യാനിക്കൽ. ഈ വിൽപ്പന നിബന്ധനകളുടെ എല്ലാ ഭാഗങ്ങളും പ്രസക്തമായ നിയമം അനുവദിച്ചിരിക്കുന്ന പരമാവധി പരിധി വരെ ബാധകമാണ്; നിങ്ങൾ താമസിക്കുന്നയിടത്തെ (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നയിടത്തെ) നിയമാധികാരത്തിന് കീഴിൽ നിങ്ങൾക്ക് വളരെയധികം അവകാശങ്ങൾ ഉണ്ടാകാം. രേഖാമൂലമുള്ള ഈ വിൽപ്പന നിബന്ധനകളുടെ ഒരു ഭാഗം നടപ്പാക്കാൻ കഴിയില്ലെന്ന് നിശ്ചയിക്കപ്പെടുകയാണെങ്കിൽ, ബാധകമായ നിയമത്തിന് കീഴിൽ നടപ്പാക്കാൻ കഴിയുന്ന പരിധി വരെ, സമാനമായ നിബന്ധനകളുപയോഗിച്ച് ഞങ്ങൾ ആ നിബന്ധനകൾ മാറ്റിസ്ഥാപിക്കും, എന്നാൽ ഈ വിൽപ്പന നിബന്ധനകളുടെ ബാക്കിയുള്ള ഭാഗം മാറുകയില്ല. ഈ വിൽപ്പന നിബന്ധനകൾ പൂർണ്ണമായും നിങ്ങളുടെയും ഞങ്ങളുടെയും ഗുണത്തിനായുള്ളതാണ്; അവ Microsoft പിൻഗാമികളോ നിയുക്തമാക്കിയവരോ ഒഴികെയുള്ള, മറ്റേതൊരു വ്യക്തിയുടെയും ഗുണത്തിനുള്ളവയല്ല. മറ്റ് Microsoft വെബ്‌സൈറ്റുകളിൽ നിന്നും നിങ്ങൾ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുകയാണെങ്കിൽ മറ്റ് നിബന്ധനകൾ ബാധകമാകാം.

29. നിയുക്തമാക്കൽ. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, ഞങ്ങൾ ഈ വിൽപ്പന നിബന്ധനകൾക്ക് കീഴിലുള്ള ഞങ്ങളുടെ അവകാശങ്ങളും കർത്തവ്യങ്ങളും, നിങ്ങൾക്ക് ഒരിക്കലും അറിയിപ്പ് നൽകാതെ, മുഴുവനായോ ഭാഗികമായോ നിയുക്തമാക്കുകയോ കൈമാറുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്തേക്കാം. ഈ വിൽപ്പന നിബന്ധനകൾക്ക് കീഴിൽ നിങ്ങൾ അവകാശങ്ങളൊന്നും നിയുക്തമാക്കുകയോ കൈമാറുകയോ ചെയ്യരുത്.

30. അറിയിപ്പുകളുംആശയവിനിമയവും. ഉപയോക്തൃ പിന്തുണാ അന്വേഷണങ്ങൾക്ക്, സ്റ്റോറിലെ 'വിൽപ്പനയും പിന്തുണയും' പേജ് കാണുക. തർക്കങ്ങൾക്ക്, ഈ വിഭാഗത്തിലെ അറിയിപ്പ് നടപടിക്രമം പാലിക്കുക.

31. ഉടമ്പടിയിലേർപ്പെടുന്നസ്ഥാപനവുംനിയമംതിരഞ്ഞെടുക്കലുംതർക്കങ്ങൾപരിഹരിക്കുന്നസ്ഥലവും.

a. യുണൈറ്റഡ്സ്റ്റേറ്റ്സിനുംകാനഡയ്ക്കുംപുറത്തുള്ളനോർത്ത്അല്ലെങ്കിൽസൗത്ത്അമേരിക്ക. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നത്) യുണൈറ്റഡ് സ്റ്റേറ്റ്സിനോ കാനഡയ്‌ക്കോ പുറത്തുള്ള നോർത്ത് അല്ലെങ്കിൽ സൗത്ത് അമേരിക്കയിലാണെങ്കിൽ, നിങ്ങൾ കരാറിലേർപ്പെടുന്നത് Microsoft Corporation, One Microsoft Way, Redmond, WA 98052, U.S.A. എന്ന സ്ഥാപനവുമായിട്ടാണ്. നിയമപ്രമാണങ്ങൾ തിരഞ്ഞെടുക്കുന്നത് പരിഗണിക്കാതെ, ഈ വിൽപ്പന നിബന്ധനകളുടെയും അവയുടെ ലംഘനത്തിന്മേലുള്ള അവകാശവാദങ്ങളുടെയും വ്യാഖ്യാനങ്ങൾ വാഷിംഗ്‌ടൺ സ്റ്റേറ്റ് നിയമം നിയന്ത്രിക്കുന്നു. ഞങ്ങൾ സ്റ്റോറും സേവനങ്ങളും നൽകുന്ന രാജ്യത്തിലെ നിയമങ്ങൾമറ്റെല്ലാം അവകാശവാദങ്ങളെയും (ഉപയോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, നിയമലംഘന അവകാശവാദം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു.

b. മിഡിൽഈസ്റ്റ്അല്ലെങ്കിൽആഫ്രിക്ക. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നത്) മിഡിൽ ഈസ്റ്റിലോ ആഫ്രിക്കയിലോ ആണെങ്കിൽ, നിങ്ങൾ കരാറിലേർപ്പെടുന്നത് Microsoft Ireland Operations Limited, The Atrium Building, Block B, Carmanhall Road, Sandyford Industrial Estate, Dublin 18, Ireland എന്ന സ്ഥാപനവുമായിട്ടാണ്. നിയമപ്രമാണങ്ങളിലെ വൈരുദ്ധ്യം പരിഗണിക്കാതെ, ഈ വിൽപ്പന നിബന്ധനകളുടെയും അവയുടെ ലംഘനത്തിന്മേലുള്ള അവകാശവാദങ്ങളുടെയും വ്യാഖ്യാനങ്ങൾ അയർലൻഡ് നിയമങ്ങൾ നിയന്ത്രിക്കുന്നു. ഞങ്ങൾ സ്റ്റോറും സേവനങ്ങളും നൽകുന്ന രാജ്യത്തിലെ നിയമങ്ങൾ മറ്റെല്ലാം അവകാശവാദങ്ങളെയും (ഉപയോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, നിയമലംഘന അവകാശവാദം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു. ഈ വിൽപ്പന നിബന്ധനകളുമായോ സ്റ്റോറുമായോ ബന്ധപ്പെട്ടതോ അതിൽ നിന്നുണ്ടാകുന്നതോ ആയ എല്ലാ തർക്കങ്ങളുടെയും നിയമാധികാരപരിധിയും വേദിയും അയർലൻഡ് കോടതികളായിരിക്കുമെന്ന് നിങ്ങളും ഞങ്ങളും പിൻവലിക്കാനാകാത്തവിധം അംഗീകരിക്കുന്നു.

c. ചുവടെപ്രസ്താവിച്ചിരിക്കുന്നവഒഴികെയുള്ളഏഷ്യഅല്ലെങ്കിൽദക്ഷിണപസഫിക്രാജ്യങ്ങൾ. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നത്) ഏഷ്യയിലാണെങ്കിൽ (ചൈന, ജപ്പാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ അല്ലെങ്കിൽ തായ്‌വാൻ എന്നിവയൊഴികെ), നിങ്ങൾ കരാറിലേർപ്പെടുന്നത് യു.എസ്.എയിലുള്ള നെവാദ സ്റ്റേറ്റിലെ നിയമങ്ങൾക്ക് കീഴിൽ രൂപവൽക്കരിക്കപ്പെട്ടതും സിംഗപ്പൂരിലും ഹോങ്കോങ്ങിലും ശാഖകളുള്ളതും 438B Alexandra Road, #04-09/12, Block B, Alexandra Technopark, Singapore, 119968 എന്നയിടത്ത് പ്രധാന ബിസിനസുള്ളതുമായ ഒരു കോർപ്പറേഷനായ Microsoft Regional Sales Corporation എന്ന സ്ഥാപനവുമായിട്ടാണ്. നിയമപ്രമാണങ്ങളിലെ വൈരുദ്ധ്യം പരിഗണിക്കാതെ, ഈ വിൽപ്പന നിബന്ധനകളുടെയും അവയുടെ ലംഘനത്തിന്മേലുള്ള അവകാശവാദങ്ങളുടെയും വ്യാഖ്യാനങ്ങൾ വാഷിംഗ്‌ടൺ സ്റ്റേറ്റ് നിയമം നിയന്ത്രിക്കുന്നു. ഞങ്ങൾ സ്റ്റോർ നൽകുന്ന രാജ്യത്തിലെ നിയമങ്ങൾ മറ്റെല്ലാം അവകാശവാദങ്ങളെയും (ഉപയോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, നിയമലംഘന അവകാശവാദം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു. ഈ വിൽപ്പന നിബന്ധനകളുമായോ സ്റ്റോറുമായോ ബന്ധപ്പെട്ടതോ അതിൽ നിന്നുണ്ടാകുന്നതോ ആയ, അതിന്‍റെ നിലനിൽപ്പും സാധുതയും അല്ലെങ്കിൽ കാലാവധിയുമായും ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും ഉൾപ്പെടെ, എല്ലാ തർക്കങ്ങളും സിംഗപ്പൂർ ഇന്‍റർനാഷണൽ ആർബിട്രേഷൻ സെന്‍ററിന്‍റെ (SIAC) ആർബിട്രേഷൻ നിയമങ്ങൾക്കനുസൃതമായി സിംഗപ്പൂരിലേക്ക് റഫർ ചെയ്യപ്പെടുകയും അവിടെ വച്ച് അന്തിമമായി പരിഹരിക്കപ്പെടുകയും ചെയ്യും, ഈ നിയമങ്ങൾ ഈ ക്ലോസിലേക്ക് പരാമർശം വഴി ഉൾപ്പെടുത്തിയിട്ടുള്ളതായി പരിഗണിക്കപ്പെടുന്നു. SIAC പ്രസിഡന്റിനാൽ നിയമിക്കപ്പെടേണ്ട ഒരു ആർബിട്രേറ്ററാണ് ട്രിബ്യൂണലിൽ ഉണ്ടായിരിക്കുക. ആർബിട്രേഷന്റെ ഭാഷ ഇംഗ്ലീഷ് ആയിരിക്കും. ആർബിട്രേറ്ററുടെ തീരുമാനം അന്തിമവും അനുസരിക്കേണ്ടതും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമായിരിക്കും, ഏത് രാജ്യത്തും അല്ലെങ്കിൽ മേഖലയിലും വിധിന്യായത്തിന് അടിസ്ഥാനമായി ഇത് ഉപയോഗിക്കപ്പെട്ടുകയും ചെയ്തേക്കാം.

d. ജപ്പാൻ. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നത്) ജപ്പാനിലാണെങ്കിൽ, നിങ്ങൾ കരാറിലേർപ്പെടുന്നത് Microsoft Japan Co., Ltd (MSKK), Shinagawa Grand Central Tower, 2-16-3 Konan Minato-ku, Tokyo 108-0075 എന്ന സ്ഥാപനവുമായിട്ടാണ്. ഈ വിൽപ്പന നിബന്ധനകളും അവയുമായി അല്ലെങ്കിൽ സ്റ്റോറുമായി ബന്ധപ്പെട്ടതോ അതിൽ നിന്നുണ്ടാകുന്നതോ ആയ എല്ലാ കാര്യങ്ങളും ജപ്പാൻ നിയമങ്ങൾ നിയന്ത്രിക്കുന്നു.

e. റിപ്പബ്ലിക്ക്ഓഫ്കൊറിയ. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നത്) റിപ്പബ്ലിക്ക് ഓഫ് കൊറിയയിലാണെങ്കിൽ, നിങ്ങൾ കരാറിലേർപ്പെടുന്നത് Microsoft Korea, Inc., 11th Floor, Tower A, K-Twin Tower, Jongro 1 gil 50, Jongro-gu, Seoul, Republic of Korea, 110-150 എന്ന സ്ഥാപനവുമായിട്ടാണ്. ഈ വിൽപ്പന നിബന്ധനകളും അവയുമായി അല്ലെങ്കിൽ സ്റ്റോറുമായി ബന്ധപ്പെട്ടതോ അതിൽ നിന്നുണ്ടാകുന്നതോ ആയ എല്ലാ കാര്യങ്ങളും റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ നിയമങ്ങൾ നിയന്ത്രിക്കുന്നു.

f. തായ്വാൻ. നിങ്ങൾ താമസിക്കുന്നത് (അല്ലെങ്കിൽ, ഒരു ബിസിനസ് കാര്യമാണെങ്കിൽ, നിങ്ങളുടെ ബിസിനസ് പ്രധാനമായി പ്രവർത്തിക്കുന്നത്) തായ്‌വാനിലാണെങ്കിൽ, നിങ്ങൾ കരാറിലേർപ്പെടുന്നത് Microsoft Taiwan Corporation, 18F, No. 68, Sec. 5, Zhongxiao E. Rd., Xinyi District, Taipei 11065, Taiwan എന്ന സ്ഥാപനവുമായിട്ടാണ്. ഈ വിൽപ്പന നിബന്ധനകളും അവയുമായി അല്ലെങ്കിൽ സ്റ്റോറുമായി ബന്ധപ്പെട്ടതോ അതിൽ നിന്നുണ്ടാകുന്നതോ ആയ എല്ലാ കാര്യങ്ങളും തായ്‌വാനിലെ നിയമങ്ങൾ നിയന്ത്രിക്കുന്നു. Microsoft Taiwan Corporation-മായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക്, മിനിസ്ട്രി ഓഫ് ഇക്കണോമിക് അഫയേഴ്സ് R.O.C. നൽകുന്ന വെബ്‌സൈറ്റ് പരിശോധിക്കുക. (https://gcis.nat.gov.tw/main/index.jsp). തായ്‌വാൻ നിയമങ്ങൾ അനുവദിക്കുന്ന പരമാവധി പരിധി വരെ, ഈ നിബന്ധനകളുമായോ സ്റ്റോറുമായോ ബന്ധപ്പെട്ടതോ അതിൽ നിന്നുണ്ടാകുന്നതോ എല്ലാ തർക്കങ്ങൾക്കുമുള്ള പ്രാഥമിക നീതിന്യായാധികാരപരിധിയായി തായ്‌വാനിലെ തായ്‌പേയ് ഡിസ്ട്രിക്റ്റ് കോടതിയെ നിങ്ങളും ഞങ്ങളും പിൻവലിക്കാനാവാത്തവിധം നിയോഗിക്കുന്നു.

32. അറിയിപ്പുകൾ.

a. ബൗദ്ധികസ്വത്തവകാശലംഘനങ്ങളുടെഅവകാശവാദങ്ങൾനടത്തുന്നതിനുള്ളഅറിയിപ്പുകളുംകാര്യക്രമവും. മൂന്നാം കക്ഷികളുടെ ബൗദ്ധിക സ്വത്തവകാശങ്ങളെ Microsoft മാനിക്കുന്നു. പകർപ്പവകാശ ലംഘനങ്ങൾ ഉൾപ്പെടെയുള്ള, ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുടെ അറിയിപ്പ് നിങ്ങൾക്ക് അയയ്ക്കണമെന്നുണ്ടെങ്കിൽ, ലംഘന അറിയിപ്പുകൾ സമർപ്പിക്കുന്നതിനുള്ള ഞങ്ങളുടെ നടപടിക്രമങ്ങൾ ഉപയോഗിക്കുക (https://www.microsoft.com/info/cpyrtInfrg.aspx). ഈ കാര്യക്രമത്തിന് യോജിച്ചതല്ലാത്ത അന്വേഷണങ്ങൾക്കൊന്നും ഒരു പ്രതികരണവും ലഭിക്കുകയില്ല.

പകർപ്പവകാശ ലംഘന അറിയിപ്പുകൾക്ക് പ്രതികരണം നൽകാൻ ടൈറ്റിൽ 17, യുണൈറ്റഡ് സ്റ്റേറ്റ്സ് കോഡ്, സെക്ഷൻ 512-ൽ പ്രതിപാദിച്ചിരിക്കുന്ന നടപടിക്രമങ്ങൾ Microsoft ഉപയോഗിക്കുന്നു. ആവർത്തിച്ച് ലംഘനം നടത്തുന്ന Microsoft സേവന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഉചിതമായ സാഹചര്യങ്ങളിൽ Microsoft അപ്രാപ്തമാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തേക്കാം.

b. പകർപ്പവകാശ, വ്യാപാരമുദ്രഅറിയിപ്പുകൾ.

സ്റ്റോറിലെയും സേവനങ്ങളിലെയും എല്ലാ ഉള്ളടക്കങ്ങളും 'പകർപ്പവകാശം ©2016 Microsoft Corporation', ഒപ്പം/അല്ലെങ്കിൽ അതിന്‍റെ സപ്ലയർമാർ, മൂന്നാം കക്ഷി ദാതാക്കൾ, One Microsoft Way, Redmond, WA 98052, USA എന്നിവയുടെ കീഴിലുള്ളതാണ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്. സ്റ്റോറിലെയും സേവനങ്ങളിലെയും ഉള്ളടക്കത്തിലെയും പേരും പകർപ്പവകാശവും മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളും ഞങ്ങളുടെയോ ഞങ്ങളുടെ സപ്ലയർമാരുടെയോ മറ്റ് മൂന്നാം കക്ഷി ദാതാക്കളുടെയോ സ്വന്തമാണ്. എല്ലാ Microsoft ഉൽപ്പന്നങ്ങളിലെയും സേവനങ്ങളിലെയും Microsoft എന്നതും നാമങ്ങളും ലോഗോകളും ഐക്കണുകളും വ്യാപാരമുദ്രകളോ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയോ കാനഡയിലെയോ ഒപ്പം/അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലെയോ Microsoft-ന്‍റെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രകളോ ആയിരിക്കാം.

Microsoft വ്യാപാരമുദ്രകളുടെ ഒരു പട്ടിക നിങ്ങൾക്ക് ഇതിൽ കണ്ടെത്താം: https://www.microsoft.com/trademarks. യഥാർത്ഥ കമ്പനികളുടെയും ഉൽപ്പന്നങ്ങളുടെയും പേരുകൾ അവയുടെ ബന്ധപ്പെട്ട ഉടമകളുടെ വ്യാപാരമുദ്രകളായിരിക്കാം. ഈ വിൽപ്പന നിബന്ധനകളിൽ വ്യക്തമായി നൽകിയിട്ടില്ലാത്ത എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.

33. സുരക്ഷാമുന്നറിയിപ്പ്. സാധ്യതയുള്ള പരിക്ക്, അസ്വസ്ഥത അല്ലെങ്കിൽ കണ്ണുകളുടെ ആയാസം എന്നിവ ഒഴിവാക്കാൻ, ഗെയിമുകളോ മറ്റ് ആപ്ലിക്കേഷനുകളോ ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങൾ ഇടയ്ക്കിടെ വിശ്രമം എടുക്കേണ്ടതാണ്, പ്രത്യേകിച്ച് ഉപയോഗം കാരണം വേദനയോ ക്ഷീണമോ തോന്നുന്നുവെങ്കിൽ. നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നെങ്കിൽ, വിശ്രമിക്കുക. അസ്വസ്ഥതയിൽ ഓക്കാനം, ഛർദ്ദി, തലചുറ്റൽ, വിഭ്രാന്തി, തലവേദന, ക്ഷീണം, കണ്ണുകൾക്ക് ആയാസം, അല്ലെങ്കിൽ വരണ്ട കണ്ണുകൾ എന്നിവയുടെ അനുഭവങ്ങൾ ഉൾപ്പെടാം. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ചുറ്റുപാടുകളിൽ നിന്നും ശ്രദ്ധതിരിയാനും തടസപ്പെടലിനും ഇടയാക്കാം. തട്ടിവീഴൽ അപകടങ്ങൾ, പടിക്കെട്ടുകൾ, ഉയരം കുറഞ്ഞ സീലിംഗുകൾ, എളുപ്പം പൊട്ടാവുന്ന അല്ലെങ്കിൽ തകരാറുണ്ടാകാവുന്ന വിലകൂടിയ ഇനങ്ങൾ എന്നിവ ഒഴിവാക്കുക. ആപ്ലിക്കേഷനുകളിൽ കാണിക്കുന്ന മിന്നുന്ന ലൈറ്റുകളോ പാറ്റേണുകളോ പോലുള്ള ചില വിഷ്വൽ ഇമേജുകൾ കാണുമ്പോൾ വളരെ കുറച്ച് ശതമാനം പേർക്ക് ചുഴലി അനുഭവപ്പെടാം. മുമ്പ് ചുഴലി ഉണ്ടായിട്ടില്ലാത്ത ആളുകൾക്ക് പോലും ഇത്തരം ചുഴലികൾ ഉണ്ടാക്കാൻ കഴിയുന്നതും രോഗനിർണ്ണയം ചെയ്യപ്പെട്ടിട്ടില്ലാത്തതുമായ അവസ്ഥ ഉണ്ടായേക്കാം. രോഗലക്ഷണങ്ങളിൽ തലയ്ക്ക് ഭാരക്കുറവ്, മാറിയ കാഴ്ച, കോച്ചിവലിക്കൽ, ശരീരാവയവങ്ങളുടെ ഇളക്കം അല്ലെങ്കിൽ വിറയൽ, ആശയക്കുഴപ്പം, ബോധനഷ്ടം അല്ലെങ്കിൽ ഞരമ്പുകളുടെ വലിവ്‌ എന്നിവ ഉൾപ്പെട്ടേക്കാം. നിങ്ങൾക്ക് ഇത്തരം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ, ഉപയോഗിക്കുന്നത് ഉടനടി നിർത്തുകയും ഒരു ഡോക്ടറെ കാണുകയ്യും ചെയ്യുക അല്ലെങ്കിൽ ചുഴലിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് മുമ്പായി ഡോക്ടറുടെ അഭിപ്രായം ആരായുക. രോഗലക്ഷണങ്ങളുടെ എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്നറിയുന്നതിന് ആപ്ലിക്കേഷനുകളുടെ കുട്ടികളുടെ ഉപയോഗത്തെ നിങ്ങൾ നിരീക്ഷിക്കണം.